Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കാത്തിരിപ്പിന് വിരാമം, ഒടുവില്‍ സന്തോഷവാര്‍ത്തയെത്തി... മെസ്സി വീണ്ടും അര്‍ജന്റീന ടീമില്‍!!

മെസ്സി വീണ്ടും അര്‍ജന്റീന ടീമില്‍ | Oneindia Malayalam

ബ്യൂണസ് ഐറിസ്: ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികളുടെ പ്രാര്‍ഥന ഫലിച്ചു. കാല്‍പന്തുകളിയിലെ രാജകുമാരനായ ലയണല്‍ മെസ്സി വീണ്ടും അര്‍ജന്റീന കുപ്പായത്തില്‍ ഇറങ്ങുന്നു. കഴിഞ്ഞ വര്‍ഷം റഷ്യയില്‍ നടന്ന ഫിഫ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ റഷ്യയോട് തോറ്റ് അര്‍ജന്റീന പുറത്തായ ശേഷം ദേശീയ ടീമില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു അദ്ദേഹം.

മെസ്സി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിച്ചേക്കുമെന്നു വരെ ഇതിനിടെ അഭ്യൂഹങ്ങളും പരന്നു. ഇത്രയും കാലം മടങ്ങിവരവിനെക്കുറിച്ച് മെസ്സിയും വെളിപ്പെടുത്താതിരുന്നതോടെ ആരാധകരുടെ ആശങ്കയും വര്‍ധിച്ചിരുന്നു. ഇതിനാണ് ഇപ്പോള്‍ അവസാനമായിരിക്കുന്നത്.

തിരിച്ചുവരവ് വെനിസ്വേലയ്‌ക്കെതിരേ

തിരിച്ചുവരവ് വെനിസ്വേലയ്‌ക്കെതിരേ

വെനിസ്വേലയ്‌ക്കെതിരേ മാര്‍ച്ച് 22ന് റയല്‍ സ്‌പെയിനില്‍ നടക്കുന്ന സൗഹൃദ മല്‍സരത്തില്‍ കളിച്ചു കൊണ്ടാണ് മെസ്സിയുടെ തിരിച്ചുവരവ്. കോച്ച് ലയണല്‍ സ്‌കലോനി പ്രഖ്യാപിച്ച ദേശീയ ടീമിന്റെ ക്യാപ്റ്റനായും മെസ്സിയെ നിയോഗിച്ചു കഴിഞ്ഞു.
വെനിസ്വേലയ്‌ക്കെതിരേ മാത്രമല്ല മാര്‍ച്ചില്‍ മറ്റൊരു സൗഹൃദ മല്‍സരം കൂടി അര്‍ജന്റീന കളിക്കുന്നുണ്ട്. 26ന് മൊറോക്കോയുമായാണ് ടീമിന്റെ രണ്ടാം സൗഹൃദ മല്‍സരം. എന്നാല്‍ വെനിസ്വേലയ്‌ക്കെതിരേ മാത്രമേ മെസ്സി കളിക്കുകയുള്ളൂവെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിരന്തരം ശ്രമങ്ങള്‍ നടത്തി

നിരന്തരം ശ്രമങ്ങള്‍ നടത്തി

റഷ്യന്‍ ലോകകപ്പിനു ശേഷം അര്‍ജീന ടീമിനെ അടിമുടി ഉടച്ചു വാര്‍ത്തിരുന്നു. പുതിയ കോച്ചായി സ്‌കലോനി വന്നതോടെ സീനിയര്‍ താരങ്ങളെയെല്ലാം അദ്ദേഹം ഒഴിവാക്കിയ പുതുമുഖങ്ങളെ അണിനിരത്തിയുള്ള ടീമിനെയാണ് പരീക്ഷിച്ചത്. പക്ഷെ അപ്പോഴും മെസ്സിക്കായി വാതില്‍ തുറന്നിട്ടിരിക്കുകയായിരുന്നു. എന്നാല്‍ ലോകകപ്പിലേറ്റ നിരാശ മെസ്സിയെ തളര്‍ത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് അദ്ദേഹം അനിശ്ചിതമായി ടീമില്‍ നിന്നും മാറി നിന്നത്.
ദേശീയ ഫുട്‌ബോള്‍ അസോസിയേഷനും സ്‌കലോനിയുമെല്ലാം മെസ്സി ടീമിലേക്കു തിരികെ കൊണ്ടുവരാന്‍ പല ശ്രമങ്ങളും നടത്തിയിരുന്നു. പക്ഷെ അപ്പോഴെല്ലാം മെസ്സി മൗനം പാലിക്കുകയായിരുന്നു.

ഒരു തവണ കൂടി...

ഒരു തവണ കൂടി...

അര്‍ജന്റീന ടീമിനൊപ്പം ഒരു തവണ കൂടി കളിക്കണമെന്ന ആഗ്രഹത്തെ തുടര്‍ന്നാണ് മെസ്സി ദേശീയ ടീമിലേക്കു മടങ്ങിവന്നതെന്ന് സ്‌കലോനി പറഞ്ഞു. നേരത്തേ ഒരു തവണ വിരമിച്ച ശേഷം വീണ്ടും അര്‍ജന്റീനയുടെ കുപ്പായമണിഞ്ഞ താരമാണ് മെസ്സി.
റഷ്യന്‍ ലോകകപ്പില്‍ അര്‍ജന്റീനയ്‌ക്കേറ്റ തിരിച്ചടി തീര്‍ച്ചയായും നിരാശയുണ്ടാക്കുന്നതാണ്. എന്നാല്‍ അതിനു ശേഷം അര്‍ജന്റീനയുടെ യുവനിര തിരിച്ചുവരവിന്റെ പാതയിലാണ്. ഇപ്പോഴത്തെ ടീമിന്റെ പ്രകടനത്തില്‍ മെസ്സിയും സന്തോഷവാനാണ്. ഇതാണ് ഒരിക്കല്‍ക്കൂടി അര്‍ജന്റീനയ്ക്കായി കളിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്നും സ്‌കലോനി കൂട്ടിച്ചേര്‍ത്തു.

ഓള്‍ടൈം ടോപ്‌സ്‌കോറര്‍

ഓള്‍ടൈം ടോപ്‌സ്‌കോറര്‍

അര്‍ജന്റീനയുടെ ഓള്‍ടൈം ടോപ്‌സ്‌കോററെന്ന റെക്കോര്‍ഡിന് അവകാശി കൂടിയാണ് മുന്‍ ലോക ഫുട്‌ബോളര്‍ കൂടിയായ മെസ്സി. 65 ഗോളുകളാണ് 31 കാരന്‍ അടിച്ചുകൂട്ടിയത്. എന്നാല്‍ സീനിയര്‍ ടീമിനൊപ്പം ഒരു അന്താരാഷ്ട്ര കിരീടം നേടാനായിട്ടില്ലെന്നത് മെസ്സിയെ അലട്ടുന്ന കാര്യമാണ്. രണ്ടു കോപ്പ അമേരിക്ക ഫൈനലും ഒരു ലോകകപ്പ് ഫൈനലുമടക്കം മൂന്നു ഫൈനലുകളാണ് അര്‍ജന്റീന തുടര്‍ച്ചയായി പരാജയപ്പെട്ടത്.
ഈ വര്‍ഷം ബ്രസീലില്‍ നടക്കാനിരിക്കുന്ന കോപ്പ അമേരിക്കയില്‍ അര്‍ജന്റീനയ്‌ക്കൊപ്പം കന്നിക്കിരീടമുടമുയര്‍ത്താമെന്ന് സ്വപ്‌നം കണ്ടാണ് മെസ്സിയുടെ തിരിച്ചുവരവ്.

അര്‍ജന്റീന ടീം

സൗഹൃദ മല്‍സരങ്ങള്‍ക്കുള്ള അര്‍ജന്റീന ടീം

Story first published: Friday, March 8, 2019, 9:39 [IST]
Other articles published on Mar 8, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+