For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഇനി പഴയ ടെവസാവുക അസാധ്യം, അര്‍ജന്റീനയുടെ മുന്‍ സൂപ്പര്‍ താരം വിരമിക്കുന്നു

ബൊക്ക ജൂനിയേഴ്‌സിനു വേണ്ടിയാണ് താരം കളിക്കുന്നത്

By Manu

ബ്യൂണസ് ഐറിസ്: ലോക ഫുട്‌ബോളില്‍ ഒരു കാലത്ത് ഏറ്റവും അപകടകാരിയായ സ്‌ട്രൈക്കര്‍മാരില്‍ ഒരാളായ അര്‍ജന്റീനയുടെ മുന്‍ സൂപ്പര്‍ താരം കാര്‍ലോസ് ടെവസ് വിരമിക്കുന്നു. ഈ വര്‍ഷം അവസാനത്തോടെ കളി നിര്‍ത്താനാണ് 34കാരനായ സ്‌ട്രൈക്കര്‍ ആലോചിക്കുന്നത്. 20 വര്‍ഷത്തോളം നീണ്ട കരിയര്‍ അവസാനിപ്പിക്കാനുള്ള സമയം ആയെന്നും ടെവസ് പറയുന്നു. നിലവില്‍ അര്‍ജന്റീനയിലെ പ്രമുഖ ക്ലബ്ബായ ബൊക്കാ ജൂനിയേഴ്‌സിനു വേണ്ടിയാണ് അദ്ദേഹം കളിക്കുന്നത്. കഴിഞ്ഞ ജനുവരിയിലാണ് ഷാങ്ഹായ് ഷെന്‍ഹുവ വിട്ട് തന്റെ ആദ്യ ക്ലബ്ബായ ബൊക്കയില്‍ ടെവസ് തിരിച്ചെത്തിയത്. എന്നാല്‍ ടീമിലെ യുവതാരങ്ങളുടെ വേഗത്തിനൊപ്പമെത്താന്‍ തനിക്കാവുന്നില്ലെന്നും അതു കൊണ്ടാണ് കളി നിര്‍ത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നതെന്നും ടെവസ് വ്യക്തമാക്കി.

1

ബൊക്കയുമായുള്ള കരാര്‍ ഈ വര്‍ഷം അവസാനിക്കുകയാണ്. തന്റെ കരിയറും ഇതോടെ അവസാനിക്കാനാണ് സാധ്യതയെന്നും ടെവസ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ബൊക്കയ്ക്കുവേണ്ടി 20 ലീഗ് മല്‍സരങ്ങളില്‍ മാത്രമേ താരം കളിച്ചിട്ടുള്ളൂ. കൂടുതല്‍ മല്‍സരങ്ങളിലും ടെവസ് പകരക്കാരനായാണ് ഇറങ്ങിയത്. ആറു ഗോളുകളും സ്‌ട്രൈക്കര്‍ നേടി.

ബൊക്കയുടെ പുതിയ കോച്ച് ഗുസ്താവോ അല്‍ഫാറോയുടെ കീഴില്‍ തനിക്കു ഏറെ പ്രതീക്ഷയാണുള്ളതെന്നു ടെവസ് പറയുന്നു. അല്‍ഫാറോ കോച്ചായ ശേഷമാണ് താന്‍ ഫുട്‌ബോള്‍ വീണ്ടും ആസ്വദിക്കാന്‍ തുടങ്ങിയത്. ടീമിനു വേണ്ടപ്പെട്ടവനാണ് താനെന്ന് തോന്നാന്‍ തുടങ്ങിയിരിക്കുന്നു. പഴയ ടെവസായി താന്‍ മാറണമെന്നാണ് കോച്ച് ആഗ്രഹിക്കുന്നതെന്നും സ്‌ട്രൈക്കര്‍ കൂട്ടിച്ചേര്‍ത്തു. മുന്‍ കോച്ച് ഗ്വിലെര്‍മോ ബാരോസ് ഷെല്ലോട്ടോയ്ക്കു താരവുമായി അത്ര നല്ല ബന്ധമല്ല ഉണ്ടായിരുന്നത്. ഡിസംബറിലാണ് അദ്ദേഹം ബൊക്ക വിട്ട് അമേരിക്കന്‍ ക്ലബ്ബായ ലോസ് ആഞ്ചലസ് ഗാലക്‌സിയിലേക്കു മാറിയത്.

Story first published: Tuesday, January 29, 2019, 15:38 [IST]
Other articles published on Jan 29, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+