വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

മറക്കാനാകില്ല ഒരാള്‍ക്കും; ഫുട്‌ബോളിന്റെ ഈ ദശാബ്ദത്തിലെ 10 ചരിത്ര നിമിഷങ്ങളിതാ

ലണ്ടന്‍: ഫുട്‌ബോളെന്നത് കേവലം കായിക ഇനം എന്നതിലുപരി പല രാജ്യങ്ങളുടെയും ചരിത്രവും സംസ്‌കാരവുമെല്ലാം വിളിച്ചോതുന്ന വലിയൊരു പോരാട്ടമാണ്. കളിക്കപ്പുറം അനവധി കാര്യങ്ങള്‍ ഒത്തുചേരുന്ന ഫുട്‌ബോള്‍ മൈതാനത്തില്‍ ആരാധകര്‍ക്ക് ഓര്‍ത്തിരിക്കാന്‍ നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആര്‍പ്പുവിളിച്ച് ആവേശഭരിതരായ കായിക ലോകം കണ്ണിമചിമ്മാതെ കണ്ടിരുന്ന ഈ നൂറ്റാണ്ടിലെ 10 പ്രധാന ഫുട്‌ബോള്‍ സംഭവങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.


2010 - ഇനിയസ്റ്റയുടെ ഗോളില്‍ സ്‌പെയിനിന് ലോകകപ്പ്

2010 - ഇനിയസ്റ്റയുടെ ഗോളില്‍ സ്‌പെയിനിന് ലോകകപ്പ്

2010ലെ ഫുട്‌ബോള്‍ ലോകകപ്പ് ഫൈനല്‍ കലാശപ്പോരാട്ടത്തിന്റെ എല്ലാ സവിശേഷതകളും നിറഞ്ഞതായിരുന്നു. തോല്‍ക്കാന്‍ മനസില്ലാതെ ഹോളണ്ടും സ്‌പെയിനും വാശിയോടെ മത്സരിച്ച ഫൈനലില്‍ 1-0ന് ജയം സ്‌പെയിന്‍ സ്വന്തമാക്കി. അധിക സമയത്തേക്ക് നീണ്ട മത്സരത്തിന്റെ 116ാം മിനുട്ടില്‍ ആന്‍ന്ദ്രേ ഇനിയസ്റ്റ നേടിയ ഗോളിലാണ് സ്‌പെയിനിന്റെ ലോകകപ്പ് നേട്ടം. സ്പാനിഷ് ഫുട്‌ബോളിനെ പുതിയ തലത്തിലേക്കുയര്‍ത്തിയ ഈ ലോകകപ്പ് നേട്ടം ഈ നൂറ്റാണ്ടിലെ ഫുട്‌ബോള്‍ ചരിത്രത്തില്‍നിന്ന് മാറ്റിനിര്‍ത്താനാവാത്ത സംഭവമാണ്.

2011- ബാഴ്‌സലോണയുടെ ചാമ്പ്യന്‍സ് ലീഗ് കിരീടം

2011- ബാഴ്‌സലോണയുടെ ചാമ്പ്യന്‍സ് ലീഗ് കിരീടം

മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തകര്‍ത്ത് ബാഴ്‌സലോണ ചാമ്പ്യന്‍സ് ലീഗ് കിരീടം ചൂടിയത് ഫുട്‌ബോള്‍ പ്രേമികള്‍ക്ക് മറക്കാനാവാത്ത സംഭവമാണ്. നിശ്ചിത സമയത്ത് ഇരു ടീമും ഓരോ ഗോള്‍വീതം നേടിയതോടെ മത്സരം ഷൂട്ടൗട്ടിലേക്ക്. ഷൂട്ടൗട്ടില്‍ 3-1നാണ് ബാഴ്‌സലോണ പ്രീമിയര്‍ ലീഗ് വമ്പന്മാരെ മുട്ടുകുത്തിച്ചത്. അന്ന് ബാഴ്‌സയുടെ പരിശീലകന്‍ പെപ് ഗാര്‍ഡിയോളയായിരുന്നു. മൂന്ന് വര്‍ഷത്തിനുള്ളില്‍ ഗാര്‍ഡിയോള നേടുന്ന 10ാം കിരീടമായിരുന്നു ഇത്.

2012- ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ സിറ്റിയുടെ കിരീടം

2012- ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ സിറ്റിയുടെ കിരീടം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചരിത്രത്തിലെത്തന്നെ ഏറ്റവും മികച്ച സീസണായിരുന്നു ഇത്. മാഞ്ചസ്റ്റര്‍ സിറ്റിയും മാഞ്ചസ്റ്റര്‍ യുണൈറ്റഡും 89 പോയിന്റുമായി തുല്യത പുലര്‍ത്തിയെങ്കിലും ഗോള്‍ശരാശരിയില്‍ കിരീടം സിറ്റി സ്വന്തമാക്കി. അവസാന മത്സരത്തില്‍ ക്യൂന്‍സ് പാര്‍ക്ക് റേഞ്ചേഴ്‌സിനെതിരേ സിറ്റിക്ക് ജയം അനിവാര്യമായിരുന്നു. 2-2 സമനിലയില്‍ അവസാനിക്കുമെന്ന് തോന്നിച്ച മത്സരത്തിന്റെ അവസാന നിമിഷത്തെ ഗോളിലൂടെ സെര്‍ജിയോ അഗ്യൂറോ സിറ്റിക്ക് കിരീടം സമ്മാനിക്കുകയായിരുന്നു.

2013- അലെക്‌സ് ഫെര്‍ഗൂസന്റെ വിരമിക്കല്‍

2013- അലെക്‌സ് ഫെര്‍ഗൂസന്റെ വിരമിക്കല്‍

ഇതിഹാസ പരിശീലകന്‍ അലക്‌സ് ഫെര്‍ഗൂസന്‍ 2013ല്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത് ഫുട്‌ബോള്‍ ചരിത്രത്തില്‍ അടയാളപ്പെടുത്തിയ സംഭവം. 2013 മെയ് എട്ടിനാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ഇതിഹാസ ക്ലബ്ബാക്കി മാറ്റിയ ഫെര്‍ഗൂസന്‍ ഫുട്‌ബോളിനോട് വിടപറഞ്ഞത്. 27 വര്‍ഷ കാലയളവില്‍ 38 കിരീടമാണ് അദ്ദേഹം നേടിയത്.

2014- ബ്രസീലിനെ സെവനപ്പ് കുടിപ്പിച്ച് ജര്‍മനി

2014- ബ്രസീലിനെ സെവനപ്പ് കുടിപ്പിച്ച് ജര്‍മനി

2014ലെ ഫുട്‌ബോള്‍ ലോകകപ്പ് ബ്രസീല്‍ ആരാധകര്‍ എന്നും മറക്കാന്‍ ആഗ്രഹിക്കുന്ന ഒന്നാണ്. വീരചരിത്രം ഏറെയുള്ള ബ്രസീല്‍ നിര ജര്‍മനിയോട് 7-1ന് നാണംകെട്ടത് ചരിത്രത്തില്‍ അടയാളപ്പെടുത്തിയ സംഭവം. കണ്ണീരോടെ മഞ്ഞപ്പടയുടെ ആരാധകര്‍ മൈതാനം വിട്ടപ്പോള്‍ ലോകകിരീടത്തോടെയാണ് ജര്‍മനി ആ കുതിപ്പ് അവസാനിപ്പിച്ചത്. ടോണി ക്രൂസ്, സ്‌കര്‍ലി എന്നിവര്‍ ജര്‍മനിക്ക് വേണ്ടി ഇരട്ട ഗോള്‍ നേടിയപ്പോള്‍ മുള്ളറും ക്ലോസയും ഖദീരയും ഓരോ ഗോളും സ്വന്തമാക്കി. ഓസ്‌ക്കാറാണ് ബ്രസീലിന്റെ ആശ്വാസ ഗോള്‍ നേടിയത്.

2015- അഴിമതിയില്‍ നാണംകെട്ട് ഫിഫ

2015- അഴിമതിയില്‍ നാണംകെട്ട് ഫിഫ

2018ലെ റഷ്യന്‍ ലോകകപ്പിന്റെയും 2022ലെ ഖത്തര്‍ ലോകകപ്പിന്റെയും നടത്തിപ്പിന്റെ പേരില്‍ സാമ്പത്തിക ക്രമക്കേട് നടത്തിയതിന്റെ പേരില്‍ ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്റര്‍ക്കും യുവേഫ പ്രസിഡന്റ് മിഷേല്‍ പ്ലാറ്റിനിക്കും എട്ട് വര്‍ഷം വിലക്ക് ഏര്‍പ്പെടുത്തി. ഫിഫയുടെ കോഡ് ഓഫ് എത്തിക്‌സ് ലംഘിച്ചതിനാണ് നടപടി. അഴിമതി ആരോപണത്തില്‍ സ്വിസ് അറ്റോര്‍ണി ജനറല്‍ ബ്ലാറ്റര്‍ക്കെതിരേ ക്രിമിനല്‍ നടപടി ആരംഭിച്ചിരുന്നു. ഫിഫയ്ക്ക് സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്ന വിധത്തില്‍ സംപ്രേഷണ കരാര്‍ നല്‍കിയതിനും ഇവര്‍ക്കെതിരേ അന്വേഷണം നടത്തിയിരുന്നു

2016-ലെസ്റ്ററിന്റെ പ്രീമിയര്‍ ലീഗ് കിരീടം

2016-ലെസ്റ്ററിന്റെ പ്രീമിയര്‍ ലീഗ് കിരീടം

കുഞ്ഞന്‍ ടീമെന്ന തലക്കെട്ടില്‍നിന്ന് പ്രീമിയര്‍ ലീഗ് കിരീടവുമായി ലെസ്റ്റര്‍ സിറ്റിയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ്. ക്ലൗഡിയോ റെനേരിയുടെ പരിശീലനത്തിന് കീഴിലാണ് ലെസ്റ്റര്‍ ഇംഗ്ലീഷ് രാജാക്കന്മാരായത്. ജാമി വാര്‍ഡിയുടെ ഗോളടി മികവാണ് ലെസ്റ്ററിന് ചരിത്ര കിരീടം സമ്മാനിച്ചത്. 24 ഗോളാണ് താരം അടിച്ചെടുകത്തത്. 81 പോയിന്റായിരുന്നു ലെസ്റ്റര്‍ സീസണില്‍ നേടിയത്.

2017-നെയ്മറിന്റെ പിഎസ്ജി പ്രവേശനം

2017-നെയ്മറിന്റെ പിഎസ്ജി പ്രവേശനം

ബ്രസീല്‍ സ്‌ട്രൈക്കര്‍ നെയ്മര്‍ ബാഴ്‌സലോണ വിട്ട് ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയിലേക്ക് ചേക്കേറിയതും ഏറെ ചര്‍ച്ചചെയ്യപ്പെട്ട സംഭവമാണ്. ബാഴ്‌സലോണയില്‍ മികച്ച രീതിയില്‍ പോകവെ പിഎസ്ജിയുമായി അഞ്ച് വര്‍ഷ കരാറില്‍ നെയ്മര്‍ ഒപ്പിടുകയായിരുന്നു. 222 ദശലക്ഷം യൂറോയ്ക്കാണ് നെയ്മര്‍ പിഎസ്ജിയിലെത്തിയത്.

2018-റോണോയുടെ ബൈസിക്കിള്‍ കിക്ക് ഗോള്‍

2018-റോണോയുടെ ബൈസിക്കിള്‍ കിക്ക് ഗോള്‍

2018 ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ യുവന്റസിനെതിരേ ക്രിസ്റ്റിയാനോ റൊണാള്‍ഡോ റയല്‍ മാഡ്രിഡിനുവേണ്ടി നേടിയ ബൈസിക്കിള്‍ കിക്ക് ഗോള്‍ ചരിത്രത്തില്‍ രേഖപ്പെടുത്തിയതാണ്. ഏഴര മീറ്ററോളം ഗ്രൗണ്ടില്‍ നിന്ന് ഉയര്‍ന്നാണ് റൊണാള്‍ഡോയുടെ ഈ ഗോള്‍. ഇതിഹാസ ഗോളി ജിയാന്‍ ലൂജി ബഫണെ കാഴ്ചക്കാരനാക്കിയാണ് റൊണാള്‍ഡോ ഈ ഗോള്‍ നേടിയത്.

2019 - ബാഴ്‌സലോണയെ പുറത്താക്കി ലിവര്‍പൂളിന്റെ തിരിച്ചുവരവ്

2019 - ബാഴ്‌സലോണയെ പുറത്താക്കി ലിവര്‍പൂളിന്റെ തിരിച്ചുവരവ്

2019 ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സലോണയെ പുറത്താക്കിയ ലിവര്‍പൂളിന്റെ തിരിച്ചുവരവ് ഐതിഹാസികം. സെമിയുടെ ആദ്യ പാദത്തില്‍ 3-0ന് തോറ്റ ലിവര്‍പൂള്‍ രണ്ടാം പാദത്തില്‍ 4-0ന് വിജയിച്ചാണ് ഫൈനല്‍ ടിക്കറ്റെടുത്തത്. ഫൈനലില്‍ ടോട്ടനത്തെ തകര്‍ത്ത ലിവര്‍പൂള്‍ കിരീടവും ചൂടി.

Story first published: Saturday, December 28, 2019, 13:55 [IST]
Other articles published on Dec 28, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X