ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വമ്പന്‍ ജയവുമായി ലെസ്റ്റര്‍ സിറ്റി. ഞായറാഴ്ച രാത്രി നടന്ന മത്സരത്തില്‍ ന്യൂകാസില്‍ യുണൈറ്റഡിനെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കാണ് മുന്‍ ചാമ്പ്യന്മാര് തോല്‍പ്പിച്ചത്. വിജയികള്‍ക്കായി ജാമി വാര്‍ഡി(54, 64) ഇരട്ടഗോള്‍ നേടി. പെരേര(16), എന്‍ഡിഡി(90) എന്നിരുടെ ഗോളുകള്‍ കൂടാതെ പോള്‍ ഡമ്മറ്റിന്റെ(57) സെല്‍ഫുഗോളും ലെസ്റ്ററിന് വിജയമുറപ്പിച്ചു. 43-ാം മിനിറ്റില്‍ ഐസക് ഹൈഡന് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയതാണ് ന്യൂകാസിലിന് വിനയായത്. ജയത്തോടെ ലെസ്റ്റര്‍ ലീഗില്‍ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു.
ഇറ്റാലിയന്‍ ലീഗില്‍ എസി മിലാന് വീണ്ടും തോറ്റു. ഫിയോറന്റീനയോട് 3-1നായിരുന്നു മുന്‍ ചാമ്പ്യന്മാരുടെ തോല്‍വി. തുടര്‍ച്ചയായ മൂന്നാം തോല്‍വി ഏറ്റുവാങ്ങിയ മിലാന് പോയന്റ് പട്ടികയില്‍ പതിനാറാം സ്ഥാനത്താണ്. മറ്റു മത്സരഫലങ്ങള്‍, നാപ്പോളി 2-1 ബ്രസിക്ക, ലാസിയോ 4-0 ജെനോവ, റോമ 1-0 ലെസി. ലീഗില്‍ ഇന്റര്മിലാന് ആണ് ഇപ്പോള്‍ ഒന്നാം സ്ഥാനത്ത്. യുവന്റസ് രണ്ടാം സ്ഥാനത്താണ്.
ഇന്ത്യ vs ദക്ഷിണാഫ്രിക്ക: ഇന്ത്യക്ക് ആദ്യ പ്രഹരം... അത് നിങ്ങളുടെ ചുമതല, ചൂണ്ടിക്കാട്ടി ഫിലാന്‍ഡര്‍
ലാ ലീഗയില്‍ സെവിയ്യ റയല്‍ സോസൈഡാഡിനെ 3-2ന് തോല്‍പ്പിച്ചു. ലെവന്റെ ഒസാസുന മത്സരം 1-1ന് സമനിലയില്‍ പിരിഞ്ഞു. ആല്‍വസ് മല്ലോര്‍ക്കയേയും(2-0), റയല്‍ വല്ലാഡോളിഡ് (2-0) എസ്പാനിയോളിനേയും, ഐബര്‍ (2-0) സെല്‍റ്റ വിഗോയേയും തോല്‍പ്പിച്ചു. റയല്‍ മാഡ്രിഡ് ആണ് ലീഗില്‍ ഒന്നാം സ്ഥാനത്തുള്ളത്. ഗ്രനാഡ രണ്ടാം സ്ഥാനത്തും അത്ലറ്റിക്കോ മാഡ്രിഡ് മൂന്നാം സ്ഥാനത്തുമുണ്ട്.