വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

സിറ്റിയെ തരിപ്പണമായി ലെസ്റ്റര്‍, ബയേണ്‍ മ്യൂണിക്കിന് തോല്‍വി, ബാഴ്‌സലോണയ്ക്കും പിഎസ്ജിക്കും ജയം

By Vaisakhan MK

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്ന് കുറിച്ച് ലെസ്റ്റര്‍ സിറ്റി. കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിയെ രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് സിറ്റി തകര്‍ത്തത്. ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷമാണ് സിറ്റി ദയനീയ തോല്‍വി വഴങ്ങിയത്. മത്സരത്തില്‍ മൂന്ന് പെനാല്‍ട്ടികള്‍ സിറ്റി വഴങ്ങുകയും ചെയ്തു. ഇത് മൂന്നും ഗോളായി മാറി എന്നതാണ് അദ്ഭുതകരമായ കാര്യം. ജാമി വാര്‍ഡിയുടെ ഹാട്രിക്കാണ് വമ്പന്‍ ജയം നേടാന്‍ ലെസ്റ്ററിനെ സഹായിച്ചത്. ഇരു ടീമുകളും അറ്റാക്കിംഗ് ഗെയിമാണ് പുറത്തെടുത്തത്.

1

മെഹറസിലൂടെ നാലം മിനുട്ടില്‍ തന്നെ സിറ്റി മുന്നിലെത്തിയിരുന്നു. 37ാം മിനുട്ടില്‍ പെനാല്‍ട്ടിയിലൂടെ ലെസ്റ്റര്‍ സ്‌കോര്‍ ഒപ്പമെത്തിച്ചു. രണ്ടാം പകുതിയില്‍ തകര്‍ത്താടിയ ലെസ്റ്റര്‍ കൃത്യമായ ഇടവേളകളില്‍ ഗോള്‍ നേടി വിജയം ഉറപ്പിക്കുകയായിരുന്നു. പ്രീമിയര്‍ ലീഗിലെ മറ്റ് മത്സരങ്ങളില്‍ ലീഡ്‌സ് യുനൈറ്റഡ് ഷെഫീല്‍ഡ് യുനൈറ്റഡിനെ എതിരില്ലാത്ത ഒരു ഗോളിനും വെസ്റ്റ്ഹാം എതിരില്ലാത്ത നാല് ഗോളിന് വോള്‍വര്‍ഹാംപ്ടണ്‍ വാന്‍ഡേറേഴ്‌സിനെയും പരാജയപ്പെടുത്തി. അതേസമയം ടോട്ടനത്തെ 1-1ന് ന്യൂകാസില്‍ സമനിലയില്‍ തളച്ചു.

ലാ ലിഗയില്‍ വമ്പന്‍മാരായ ബാഴ്‌സലോണയും അത്‌ലറ്റിക്കോ മാഡ്രിഡും വമ്പന്‍ ജയം നേടി. ബാഴ്‌സലോണ എതിരില്ലാത്ത നാല് ഗോളിന് വിയ്യാറലിനെ തകര്‍ത്തു. മത്സരത്തില്‍ ലയണല്‍ മെസ്സിയും ഗോള്‍ നേടിയ. അനസു ഫാറ്റി ഇരട്ട ഗോള്‍ നേടി. പൗ ടോറസിന്റെ സെല്‍ഫ് ഗോളും മത്സരത്തില്‍ പിറന്നു. അതേസമയം അത്‌ലറ്റിക്കോ മാഡ്രിഡിലെത്തിയ ലൂയി സുവാരസിന്റെ ഗംഭീര പ്രകടനമാണ് ഗ്രനാഡയ്‌ക്കെതിരെ ടീമിന് വിജയം നേടി കൊടുത്തത്.

സുവാരസ് ഇരട്ട ഗോള്‍ നേടി. ഡീഗോ കോസ്റ്റ, ജോവാ ഫെലിക്‌സ്, ലോറന്റെ എന്നിവരാണ് മറ്റ് സ്‌കോറര്‍മാര്‍. യോര്‍ഗെ മൊളീന ഗ്രനാഡയുടെ ഏക ഗോള്‍ സ്‌കോര്‍ ചെയ്തു. മറ്റ് മത്സരങ്ങളില്‍ ലെവാന്തെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഒസാസുനയെയും അത്‌ലറ്റിക്ക് ബില്‍ബാവോ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഐബറിനെയും സെവിയ്യ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് കാഡിസിനെയും പരാജയപ്പെടുത്തി. റയല്‍ വല്ലാഡോയിഡ് സെല്‍റ്റ ഡി വീഗോ മത്സരം 1-1ന് സമനിലയില്‍ പിരിഞ്ഞു.

സീരി എയില്‍ കരുത്തരായ യുവന്റിസനെ റോമ സമനിലയില്‍ തളച്ചു. ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഇരട്ട ഗോളുകളാണ് യുവന്റസിന് സമനില സമ്മാനിച്ചത്. വെരേറ്റോട്ടിന്റെ പെനാല്‍ട്ടിയിലൂടെ റോമയാണ് ആദ്യം മുന്നിലെത്തിയത്. ക്രിസ്റ്റിയാനോ പെനാല്‍ട്ടിയിലൂടെ ഇത് മടക്കി. വെരേറ്റോട്ട് ഒരു ഗോള്‍ കൂടി മടക്കിയെങ്കിലും, ക്രിസ്റ്റിയാനോ 69ാം മിനുട്ടില്‍ സമനില ഗോള്‍ നേടുകയായിരുന്നു. മറ്റ് മത്സരങ്ങളില്‍ നാപ്പോളി എതിരില്ലാത്ത ആറ് ഗോളിന് ജെനോവയെയും എസി മിലാന്‍ രണ്ട് ഗോളിന് ക്രോട്ടോണിനെയും സാസുലോ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് സ്‌പെസിയെയും ഹെല്ലാസ് വെറോണ എതിരില്ലാത്ത ഒരു ഗോളിന് ഉദിനീസിനെയും പരാജയപ്പെടുത്തി.

അതേസമയം ബുണ്ടസ് ലീഗയില്‍ വമ്പന്‍ അട്ടിമറിയാണ് നടന്നത്. നിലവിലെ ചാമ്പ്യന്‍മാരായ ബയേണ്‍ മ്യൂണിക്കിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ഹോഫന്‍ഹെയിം തകര്‍ത്തു. ഹോഫന്‍ഹെയിമിന്റെ ആധിപത്യം നിറഞ്ഞ് നിന്ന മത്സരമായിരുന്നു ഇത്. ക്രമാറിക് ഹോഫന്‍ഹെയിമിനായി ഇരട്ട ഗോള്‍ നേടി. ബിക്കാസിച്ച്, ദാബോര്‍, എന്നിവരാണ് ശേഷിച്ച ഗോള്‍ നേടിയത്. ജോഷ്വാ കിമ്മിച്ച് ബയേണിന്റെ ആശ്വാസ ഗോള്‍ നേടി. ഫ്രെയ്ബര്‍ഗ്, വോള്‍വ്‌സ്ബര്‍ഗ് പോരാട്ടം 1-1ന് സമനിലയില്‍ പിരിഞ്ഞു.

ഫ്രഞ്ച് ലീഗ് വണ്ണില്‍ പിഎസ്ജി എതിരില്ലാത്ത രണ്ട് ഗോളിന് റെയ്മ്‌സിനെ പരാജയപ്പെടുത്തി. ഇക്കാര്‍ഡിയുടെ ഇരട്ട ഗോളാണ് പിഎസ്ജിയെ വിജയത്തിലെത്തിച്ചത്. മൊണാക്കോ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ സ്ട്രാസ്ബര്‍ഗിനെയും ബ്രെസ്റ്റിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ആംഗേഴ്‌സും പരാജയപ്പെടുത്തി. ലോറന്റ്-ഒളിംപിക് ലയോണെസ്, ഡിയോണ്‍-മോണ്ട്‌പെല്ലര്‍, ലെന്‍സ്-നിമ്‌സ്, ബോര്‍ഡോക്‌സ്-നീസ്, മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചു.

Story first published: Monday, September 28, 2020, 10:06 [IST]
Other articles published on Sep 28, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X