വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

കോപ്പയില്‍ ആരായിരിക്കും ബ്രസീലിന്റെ രക്ഷകന്‍, കക്ക കളിക്കില്ലെന്ന് ഉറപ്പായി

വാഷിങ്ടണ്‍: നെയ്മര്‍ക്കു പിറകെ മുന്‍ ലോക ഫുട്‌ബോളറും പ്ലേമേക്കറുമായ കക്കയും കോപ്പ അമേരിക്കയില്‍ ബ്രസീലിനുവേണ്ടി കളത്തിലിറങ്ങില്ലെന്ന് ഉറപ്പായി. ഇപ്പോള്‍ മേജര്‍ ലീഗ് സോക്കറില്‍ ഒര്‍ലാന്‍ഡോയ്ക്കു വേണ്ടി കളിയ്ക്കുന്ന കക്കയ്ക്ക് പരിക്ക് പരിപൂര്‍ണമായും ഭേദമായിട്ടില്ലെന്ന് ബിബിസിയാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. സാവോപോളോ എഫ്‌സിക്കു വേണ്ടി കളിയ്ക്കുന്ന മിഡ്ഫീല്‍ഡര്‍ പൗളോ ഹെന്‍ റിക് ഗാന്‍സോയായിരിക്കും കക്കയ്ക്കു പകരം ടീമില്‍ ഇടം പിടിയ്ക്കുകയെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഗോള്‍ നേടുകയെന്നതിനേക്കാള്‍ ഒരു തികഞ്ഞ പ്ലേ മേക്കറെയാണ് ബ്രസീല്‍ തിരഞ്ഞു കൊണ്ടിരിക്കുന്നത്. നിലവില്‍ പത്താം നമ്പര്‍ ജഴ്‌സി അനുവദിച്ചിട്ടുള്ള ലൂക്കാസ് ലിമയിലാണ് ഇനി കോച്ച് ദുംഗയുടെ പ്രതീക്ഷ.

kaka

പരിക്കിനെ തുടര്‍ന്ന് ബയേണ്‍ മ്യൂണിക്കിനുവേണ്ടി കളിയ്ക്കുന്ന ഡഗ്ലാസ് കോസ്റ്റയും ടീമില്‍ നിന്നു പിന്‍വാങ്ങഇയിരുന്നു. ബാഴ്‌സണലോണ അനുമതി നല്‍കാത്തതുകൊണ്ടാണ് നെയ്മര്‍ക്ക് ദേശീയ ടീമിനുവേണ്ടി കളത്തിലിറങ്ങാനാകാത്തത്. ഒളിംപിക്‌സില്‍ ടീമില്‍ നെയ്മറുണ്ടായിരിക്കാന്‍ വേണ്ടി ദേശീയ ഫുട്‌ബോള്‍ ഫെഡറേഷന്‍ വിട്ടു വീഴ്ച ചെയ്യുകയായിരുന്നു.

ഇക്വഡോറും ഹെയ്ത്തിയും പെറുവും ഉള്‍പ്പെടുന്ന ഗ്രൂപ്പ് ബിയിലാണ് ബ്രസീലിന്റെ സ്ഥാനം. ആദ്യ മത്സരത്തില്‍ ഇക്വഡോറാണ് ബ്രസീലിന് എതിരാളികളായെത്തുന്നത്.

കോപ്പ അമേരിക്ക: മത്സര ഷെഡ്യൂള്‍ ഇന്ത്യന്‍ സമയത്തില്‍കോപ്പ അമേരിക്ക: മത്സര ഷെഡ്യൂള്‍ ഇന്ത്യന്‍ സമയത്തില്‍

Story first published: Thursday, June 2, 2016, 19:28 [IST]
Other articles published on Jun 2, 2016
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X