വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

സഹതാരത്തെ അധിക്ഷേപിച്ച മാഞ്ചസ്റ്റര്‍ സിറ്റി താരം ബെര്‍ണാര്‍ഡോ സില്‍വയ്ക്ക് വിലക്ക്

ലണ്ടന്‍: മാഞ്ചസ്റ്റര്‍ സിറ്റി താരം ബെര്‍ണാര്‍ഡോ സില്‍വയ്ക്ക് വിലക്ക്. ട്വിറ്ററിലൂടെ സഹതാരം ബെഞ്ചമിന്‍ മെന്‍ഡിയെ വംശീയമായി അധിക്ഷേപിച്ചതിനാണ് ഇംഗ്ലീഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. സില്‍വയ്ക്ക് ഒരു മത്സരത്തിലെ വിലക്കും 50,000 പൗണ്ട് പിഴയും ലഭിച്ചു. ഇതോടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിയെ നേരിടുമ്പോള്‍ സില്‍വയ്ക്ക് കളിക്കാനാകില്ല.

ആന്റി റാസിസം സമിതിയായ കിക്ക് ഇറ്റ് ഒട്ടിനെ സില്‍വ വിമര്‍ശിച്ചിരുന്നു. കൂടാതെ സഹതാരം ബെഞ്ചമിന്‍ മെന്‍ഡിയെ ചോക്ലേറ്റില്‍ പൊതിഞ്ഞ നിലക്കടലയെന്ന രീതിയിലും പരിഹസിച്ചു. ഇതിനായി പ്രശസ്ത ചോക്കലേറ്റ് ബ്രാന്‍ഡായ കോണ്‍ഗ്വിറ്റോസിന്റെ ചിത്രവും പോസ്റ്റ് ചെയ്തു. സംഭവം വിവാദമായതിനെ തുടര്‍ന്ന് സില്‍വ പോസ്റ്റ് പിന്‍വലിച്ചിരുന്നെങ്കിലും കടുത്ത വിമര്‍ശനത്തിനാണ് താരം ഇരയായത്.

bernardosilva

<strong>അജിങ്ക്യ രഹാനെയെ ഒഴിവാക്കാന്‍ രാജസ്ഥാന്‍, ഡല്‍ഹി വാങ്ങുമെന്ന് റിപ്പോര്‍ട്ട്</strong> അജിങ്ക്യ രഹാനെയെ ഒഴിവാക്കാന്‍ രാജസ്ഥാന്‍, ഡല്‍ഹി വാങ്ങുമെന്ന് റിപ്പോര്‍ട്ട്

സില്‍വയുടെ സോഷ്യല്‍ മീഡിയയിലെ ഇടപെടല്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ നിയമത്തിന് നിരക്കുന്നതല്ലെന്ന് കണ്ടെത്തി. തെറ്റ് ആവര്‍ത്തിക്കുകയാണെങ്കില്‍ താരത്തിന് കടുത്ത ശിക്ഷ ലഭിച്ചേക്കും. പ്രീമിയര്‍ ലീഗില്‍ ഇത്തവണ പൊരുതുന്ന സിറ്റി 12 കളികളില്‍ നിന്നും 25 പോയന്റുമായി നാലാം സ്ഥാനത്താണ്. അന്താരാഷ്ട്ര മത്സരങ്ങളുടെ ഇടവേളയ്ക്കുശേഷം നവംബര്‍ 23ന് ചെല്‍സിയാണ് സിറ്റിയുടെ അടുത്ത എതിരാളി.

Story first published: Thursday, November 14, 2019, 11:10 [IST]
Other articles published on Nov 14, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X