വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

Europa league: സെവിയ്യയും ഷക്തറും സെമി ഫൈനലില്‍; യുനൈറ്റഡ്- സെവിയ്യ, ഇന്റര്‍- ഷക്തര്‍ സെമി

ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായാണ് സെമി ഫൈനലുകള്‍

മാഡ്രിഡ്: അഞ്ചു തവണ ചാംപ്യന്‍മാരായ സ്പാനിഷ് ടീം സെവിയ്യയും ഉക്രെയ്‌നില്‍ നിന്നുള്ള ഷക്തര്‍ ഡൊണെസ്‌കും യൂറോപ്പ ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ സെമി ഫൈനലിലേക്കു മുന്നേറി. ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടില്‍ നിന്നുള്ള വോള്‍ഫ്‌സിനെയാണ് സെവിയ്യ 1-0നു തോല്‍പ്പിച്ചത്. മറ്റൊരു ക്വാര്‍ട്ടറില്‍ സ്വിറ്റ്‌സര്‍ലാന്‍ഡ് ടീം എഫ്‌സി ബാസെലിനെ ഷക്തര്‍ 4-1ന് കെട്ടുകെട്ടിക്കുകയായിരുന്നു.

1

യൂറോപ്പിലെ ഏറ്റവും വലിയ രണ്ടാമത്തെ ക്ലബ്ബ് ചാംപ്യന്‍ഷിപ്പായ യൂറോപ്പ ലീഗില്‍ വോള്‍ഫ്‌സിന്റെ സ്വപ്‌നതുല്യമായ കുതിപ്പാണ് സെവിയ്യയ്ക്കു മുന്നില്‍ അവസാനിച്ചത്. നിശ്ചിത സമയം അവസാനിക്കാന്‍ രണ്ടു മിനിറ്റ് ബാക്കിയുള്ളപ്പോള്‍ അര്‍ജന്റൈന്‍ താരം ലൂക്കാസ് ഒക്കാംപോസ് ഹെഡ്ഡറിലൂടെ നേടിയ ഗോള്‍ സെവിയ്യയ്ക്കു സെമി ബെര്‍ത്ത് സമ്മാനിക്കുകയായിരുന്നു. നേരത്തേ 13ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ വോള്‍ഫ്‌സിന് മുന്നിലെത്താന്‍ സുവര്‍ണാവസരം ലഭിച്ചിരുന്നു. എന്നാല്‍ റൗള്‍ ജിമനെസ് പെനല്‍റ്റി പാഴാക്കിയത് വോള്‍ഫ്‌സിന് തിരിച്ചടിയായി.

കൡയില്‍ ഭൂരിഭാഗം സമയത്തും ആധിപത്യം പുലര്‍ത്തിയത് സെവിയ്യയായിരുന്നു. വോള്‍ഫ്‌സാവട്ടെ പലപ്പോഴും വളരെ ക്ഷീണിതരായി കാണപ്പെടുകയും ചെയ്തു. തന്റെ താരങ്ങളുടെ പ്രകടനത്തില്‍ ഏറെ അഭിമാനമുണ്ടെന്നു മല്‍സരശേഷം സെവിയ്യ കോച്ച് യുലെന്‍ ലൊപെട്യുഗി പ്രതികരിച്ചു. വളരെ മികച്ചൊരു ടീമിനെതിരേ ഒരുപാട് ക്ഷമ കാണിക്കേണ്ടതായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിവിധ ടൂര്‍ണമെന്റുകളിലായി തുടര്‍ച്ചയായി 19 മല്‍സരങ്ങളാണ് സെവിയ്യ അപരാജിതരായി പൂര്‍ത്തിയാക്കിയത്.

2

അതേസമയം, ബാസെലിനെതിരേ ഏകപക്ഷീയമായിരുന്നു ഷക്തറിന്റെ വിജയം. ഇരുപകുതികളിലുമായി അവര്‍ നേടിയ രണ്ടു വീതം ഗോളുകള്‍ക്കു ഇഞ്ചുറിടൈമിലായിരുന്നു ബാസെലിന്റെ മറുപടി. ജൂനിയര്‍ മൊറെയ്‌സ് (രണ്ടാം മിനിറ്റ്), ടെയ്‌സണ്‍ (22), അലന്‍ പാട്രിക്ക് (75), ഡോഡോ (88) എന്നിവരാണ് ഷക്തറിന്റെ സ്‌കോറര്‍മാര്‍. ഫൈനല്‍ വിസിലിനു മുമ്പ് റിക്കി വാന്‍ വോള്‍ഫ്‌സിങ്കല്‍ ബാസെലിന്റെ ആശ്വാസ ഗോള്‍ മടക്കി.

സെമി ലൈനപ്പ്

ടൂര്‍ണമെന്റിന്റെ സെമി ഫൈനല്‍ ലൈനപ്പും ഇതോടെ പൂര്‍ത്തിയായി. ഇംഗ്ലണ്ടിലെ അതികായന്മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡാണ് സെമിയില്‍ സെവിയ്യയെ കാത്തിരിക്കുന്നത്. ഞായറാഴ്ച ജര്‍മനിയിലെ കൊളോണിലാണ് ആദ്യ സെമി. തിങ്കളാഴ്ച രണ്ടാം സെമിയില്‍ ഇറ്റാലിയന്‍ ശക്തികളായ ഇന്റര്‍മിലാനും ഷക്തര്‍ ഡൊണെസ്‌കും ഏറ്റുമുട്ടും.

Story first published: Wednesday, August 12, 2020, 10:37 [IST]
Other articles published on Aug 12, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X