വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

Champions League: ബയേണ്‍ x പിഎസ്ജി ഫൈനല്‍, നിങ്ങളറിയേണ്ട അഞ്ചു പ്രധാനപ്പെട്ട കാര്യങ്ങള്‍

ഞായറാഴ്ച പോര്‍ച്ചുഗലിലെ ലിസ്ബണിലാണ് ഫൈനല്‍

ലിസ്ബണ്‍: ഞായറാഴ്ച നടക്കാനിരിക്കുന്ന ബയേണ്‍ മ്യൂണിക്ക്- പിഎസ്ജി യുവേഫ ചാംപ്യന്‍സ് ലീഗ് ഫൈനലിനായി മിനിറ്റുകളെണ്ണി കാത്തിരിക്കുകയാണ് കാല്‍പ്പന്തുകളി ആരാധകര്‍. ഞായറാഴ്ച ഇന്ത്യന്‍ സമയം രാത്രി 12.30നാണ് ജര്‍മന്‍- ഫ്രഞ്ച് ചാംപ്യന്‍മാരുടെ പോരാട്ടം. അഞ്ചു തവണ ജേതാക്കളായിട്ടുള്ള ബയേണ്‍ ആറാം കിരീടം തേടിയാണ് അങ്കത്തിന് ഇറങ്ങുകയെങ്കില്‍ ചരിത്രത്തിലാദ്യമായാണ് പിഎസ്ജി ഫൈനല്‍ കളിക്കുന്നത്.

ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവച്ചാണ് ബയേണും പിഎസ്ജിയും അവസാന അങ്കത്തിനൊരുങ്ങുന്നത്. ഫൈനലിനെക്കുറിച്ച് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട അഞ്ചു കാര്യങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.

ഇരുടീമുകളും തകര്‍പ്പന്‍ ഫോമില്‍

ഇരുടീമുകളും തകര്‍പ്പന്‍ ഫോമില്‍

ഈ സീസണിലെ ആഭ്യന്തര ലീഗുകളില്‍ ചാംപ്യന്മാരായ ടീമുകള്‍ കൂടിയാണ് ബയേണും പിഎസ്ജിയും. ജര്‍മന്‍ ബുണ്ടസ് ലിഗയില്‍ ബയേണ്‍ വെന്നിക്കൊടി പാറിച്ചപ്പോള്‍ ഫ്രഞ്ച് ലീഗില്‍ സീസണ്‍ പാതിവഴിയില്‍ ഉപേക്ഷിച്ചപ്പോള്‍ പോയിന്റ് പട്ടികയില്‍ ഏറെ മുന്നിലുള്ള പിഎസ്ജിയെ ജേതാക്കളായി പ്രഖ്യാപിക്കുകയായിരുന്നു. കൊവിഡ് കാരണം ലീഗ് നിര്‍ത്തി വയ്ക്കുമ്പോള്‍ പിഎസ്ജി രണ്ടാംസ്ഥാനക്കാരേക്കാള്‍ 12 പോയിന്റിന് മുന്നിലായിരുന്നു. കഴിഞ്ഞ എട്ടു വര്‍ഷത്തിനിടെ അവരുടെ ഏഴാം കിരീടം കൂടിയായിരുന്നു ഇത്. ചാംപ്യന്‍സ് ലീഗില്‍ ക്വാര്‍ട്ടറില്‍ അറ്റലാന്റയെയും സെമിയില്‍ ലെയ്പ്ഷിഗിനെയുമാണ് പിഎസ്ജി മറികന്നത്.
അതേസമയം, ജര്‍മനിയില്‍ ബൊറൂസ്യ ഡോട്മുണ്ടിനു മേല്‍ 13 പോയിന്റിന്റെ ലീഡ് നേടിയാണ് ബയേണ്‍ കിരീടം ചൂടിയത്. അവരുടെ തുടര്‍ടച്ചയായ എട്ടാമത്തെ ലീഗ് കിരീടനേട്ടമായിരുന്നു ഇത്. ചാംപ്യന്‍സ് ലീഗില്‍ 10 മല്‍സരങ്ങളില്‍ 42 ഗോളുകളാണ് ഫൈനലിലേക്കുള്ള കുതിപ്പില്‍ ബയേണ്‍ അടിച്ചുകൂട്ടിയത്. ക്വാര്‍ട്ടറില്‍ ബാഴ്‌സലോണയെ അവര്‍ 8-2നാണ് വാരിക്കളഞ്ഞത്.

മൂര്‍ച്ചയേറിയ മുന്നേറ്റനിര

മൂര്‍ച്ചയേറിയ മുന്നേറ്റനിര

യൂറോപ്പില്‍ ഏറ്റവും മികച്ച ആക്രമണ നിരയുള്ള രണ്ടു ടീമുകള്‍ കൂടിയാണ് ബയേണും പിഎസ്ജിയും. ബയേണ്‍ ഗോള്‍മെഷീന്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കി കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. വിവിധ ടൂര്‍ണമെന്റകളിലായി 55 ഗോളുകളാണ് പോളണ്ട് സ്‌ട്രൈക്കര്‍ വാരിക്കൂട്ടിയത്. യൂറോപ്പില്‍ തന്നെ ഈ സീസണില്‍ ഏറ്റവുമധികം ഗോളുകള്‍ നേടിയത് ലെവനാണ്. അദ്ദേഹത്തിനൊപ്പം പരിചയസമ്പന്നനായ തോമസ് മുള്ളര്‍, അപകടകാരിയായ സെര്‍ജി സെര്‍ജി നാബ്രി എന്നിവരടങ്ങിയതാണ് ബയേണിന്റെ മുന്നേറ്റനിര.
മറുഭാഗത്ത് ലോകത്തിലെ ഏറ്റവും മൂര്‍ച്ചയേറിയ മുന്നേറ്റനിരയാണ് പിഎസ്ജിക്കുമുള്ളത്. ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍, ഫ്രഞ്ച് സെന്‍സേഷന്‍ കിലിയന്‍ എംബാപ്പെ എന്നിവരാണ് പിഎസ്ജിയുടെ ആക്രമണങ്ങള്‍ക്കു ചുക്കാന്‍പിടിക്കുക. 2015ല്‍ അവസാനമായി ബാഴ്‌സയ്‌ക്കൊപ്പം കിരീടം നേടിയ നെയ്മര്‍ ഇത്തവണ പിഎസ്ജിക്കൊപ്പം വീണ്ടും നേട്ടം സ്വപ്‌നം കാണുകയാണ്.

പ്രതിരോധം അത്ര മികച്ചതല്ല

പ്രതിരോധം അത്ര മികച്ചതല്ല

ആക്രമണനിരയുടെ കാര്യത്തില്‍ ബയേണിനും പിഎസ്ജിയും ആശങ്കയില്ലെങ്കിലും പ്രതിരോധനിരയില്‍ പൂര്‍ണമായും വിശ്വസിക്കാന്‍ ഇരുടീമുകള്‍ക്കും കഴിയില്ല. പരിക്കേറ്റ ജെറോം ബോട്ടെങിനെ സെന്റര്‍ ഹാഫ് പൊസിഷനില്‍ ബയേണിന് കൂടിയേ തീരൂ. ഫൈനലില്‍ താരം കളിക്കുമെന്നാണ് ജര്‍മന്‍ ടീമിന്റ് പ്രതീക്ഷ.
പിഎസ്ജിയാവട്ടെ ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍മാരായ മാര്‍ക്വീഞ്ഞോസിനെയും ആന്‍ഡര്‍ ഹെരേരയും കൂടുതല്‍ ആശ്രയിക്കുന്ന രീതിയാണ് പിന്തുടരുന്നത്. ബയേണ്‍ ആക്രമണനിരയില്‍ നിന്നും ടീമിനെ കാക്കാനുള്ള പ്രധാന ചുമതല ഈ രണ്ടു പേര്‍ക്കുമായിരിക്കും. തിയാഗോ സില്‍വയും പ്രെസ്‌നല്‍ കിംപെംബെയും നയിക്കുന്ന പിഎസ്ജിയുടെ പ്രതിരോധനിരയില്‍ വിള്ളലുണ്ടാവാന്‍ സാധ്യതയേറെയാണ്.

യുവതാരങ്ങളുടെ പ്രകടനം

യുവതാരങ്ങളുടെ പ്രകടനം

ലയണല്‍ മെസ്സിക്കും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കുമൊന്നും സാധിക്കാത്ത നേട്ടമാണ് 21 കാരനായ എംബാപ്പെയെ കാത്തിരിക്കുന്നത്. പിഎസ്ജി ജേതാക്കളായാല്‍ ചാംപ്യന്‍സ് ലീഗും ലോകകപ്പും സ്വന്തമാക്കിയ എലൈറ്റ് താരങ്ങളുടെ നിരയില്‍ ഇടംപിടിക്കാന്‍ അദ്ദേഹത്തിനു കഴിയും. കഴിഞ്ഞ ലോകകപ്പില്‍ ഫ്രാന്‍സിനൊപ്പം ലോകകപ്പുയര്‍ത്തിയ താരമാണ് എംബാപ്പെ.
ബയേണിന്റെ പുതിയ താരോദയമായി ഫുള്‍ബാക്ക് അല്‍ഫോണ്‍സോ ഡേവിസ് മാറിക്കഴിഞ്ഞു. ഈ സീസണില്‍ അവിസ്മരണീയ പ്രകടനമാണ് താരം കാഴ്ച വച്ചുകൊണ്ടിരിക്കുന്നത്. ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ കളിക്കുന്ന ആദ്യത്തെ കനേഡിയന്‍ പുരുഷ താരം കൂടിയാണ് ഡേവിസ്.

ചരിത്രം ബയേണിനൊപ്പം

ചരിത്രം ബയേണിനൊപ്പം

ചാംപ്യന്‍സ് ലീഗില്‍ 10 ഫൈനലുകള്‍ ഇതിനകം കൡച്ചു കഴിഞ്ഞ ബയേണിനു ആറു തവണയും കിരീടത്തില്‍ മുത്തമിടാന്‍ കഴിഞ്ഞു. നാലു തവണ അവര്‍ എതിരാളികള്‍ക്കു കിരീടം വിട്ടുകൊടുക്കുകയായിരുന്നു. 2013ലായിരുന്നു ബയേണ്‍ അവസാനമായി ചാംപ്യന്‍സ് ലീഗ് നേടിയത്. 1974, 75, 76 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി മൂന്നു തവണ ചാംപ്യന്‍മാരായ ടീം കൂടിയാണ് ബയേണ്‍. പിന്നീട് 2001ലും ബയേണ്‍ കിരീടം കൈക്കലാക്കി.
അതേസമയം, കന്നി ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ തന്നെ കിരീടം നേടി ചരിത്രം കുറിക്കാനൊരുങ്ങുകയാണ് പിഎസ്ജി. കണക്കുകള്‍ നോക്കിയാല്‍ ബയേണിനെതിരേ മുന്‍തൂക്കം പിഎസ്ജിക്കാണ്. ഇതുവരെ എട്ടു തവണ ഏറ്റുമുട്ടിയപ്പോള്‍ അഞ്ചു തവണ ജയിച്ചത് പിഎസ്ജിയായിരുന്നു.

Story first published: Saturday, August 22, 2020, 19:22 [IST]
Other articles published on Aug 22, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X