Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോമാനൊപ്പം ബാഴ്‌സലോണ തുടങ്ങി, വിവാദങ്ങള്‍ക്ക് ശേഷം ടീമിനൊപ്പം കളിച്ച് മെസ്സി

ബാഴ്‌സലോണ: വിവാദങ്ങളുടെയും അഭ്യൂഹങ്ങളുടെയും പ്രതിഷേധങ്ങളുടെയും ഒടുവില്‍ ബാഴ്‌സലോണയ്‌ക്കൊപ്പം വീണ്ടും പന്ത് തട്ടി ലയണല്‍ മെസ്സി. അന്താരാഷ്ട്ര ക്ലബ്ബ് സൗഹൃദ മത്സരത്തില്‍ നാട്ടുകാരായ ജിംനാസ്റ്റിക്കിനെതിരായ മത്സരത്തിലാണ് മെസ്സിയും ടീമില്‍ ഇടം പിടിച്ചത്. റൊണാള്‍ഡ് കോമാന്‍ ബാഴ്‌സലോണയുടെ പരിശീലകനായി സ്ഥാനം ഏറ്റ ശേഷമുള്ള ആദ്യ മത്സരം കൂടിയായിരുന്നു ഇത്. മത്സരത്തില്‍ 3-1ന് ബാഴ്‌സലോണ വിജയിക്കുകയും ചെയ്തു.

അവസാന സീസണിലെ ലാലിഗയില്‍ റയല്‍ മാഡ്രിഡിന് താഴെ രണ്ടാം സ്ഥാനക്കാരാകേണ്ടി വന്ന ബാഴ്‌സലോണയ്ക്ക് ചാമ്പ്യന്‍സ് ലീഗില്‍ ബയേണ്‍ മ്യൂണിക്കോട് 8-2ന്റെ നാണംകെട്ട തോല്‍വിയും ഏറ്റ് വാങ്ങി പുറത്തുപോകേണ്ടി വന്നിരുന്നു. ഇതിന് ശേഷമാണ് കോമാന്‍ ബാഴ്‌സലോണയുടെ പരിശീകസ്ഥാനത്ത് എത്തിയത്. കോമാനെത്തിയതിന് പിന്നാലെ മെസ്സി ക്ലബ്ബ് വിടാന്‍ താല്‍പ്പര്യം അറിയിച്ചതും പിന്നീട് ഉണ്ടായ വിവാദങ്ങളും വലിയ ചര്‍ച്ചയായിരുന്നു. ബാഴ്‌സലോണയില്‍ മെസ്സിയുടെ കാലം അവസാനിച്ചുവെന്നും മെസ്സി സുപ്രധാന താരമല്ലെന്നും കോമാന്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.

barcelona

ഇതോടെ ക്ലബ്ബ് വിടുന്നതില്‍ മെസ്സി ഉറച്ച് നിന്നെങ്കിലും കരാറിലെ പ്രശ്‌നങ്ങള്‍ കാരണം ഈ വര്‍ഷം കൂടി ക്ലബ്ബില്‍ തുടരാന്‍ തീരുമാനിക്കുകയായിരുന്നു. ആദ്യം ടീമിന്റെ പരിശീലന ക്യാംപില്‍ നിന്ന് വിട്ടുനിന്ന മെസ്സി പിന്നീട് ബാഴ്‌സലോണയ്‌ക്കൊപ്പം വീണ്ടും പരിശീലനം പുനരാരംഭിച്ചിരുന്നു. എന്നാല്‍ കോമാന്‍ മെസ്സിയെ ടീമില്‍ ഉള്‍പ്പെടുത്തുമോയെന്ന് അറിയാനുള്ള ആകാംക്ഷയിലായിരുന്നു കായിക ലോകം ഉണ്ടായിരുന്നത്. ഇതിന് വിരാമമിട്ടാണ് മെസ്സിയെ കോമാന്‍ കളത്തിലിറക്കിയത്.

സൗഹൃദ പോരാട്ടത്തില്‍ ഗോളടിക്കാന്‍ മെസ്സിക്ക് സാധിച്ചില്ല. ഉസ്മാന്‍ ഡെംബല്ലെ,അന്റോണിയോ ഗ്രിസ്മാന്‍ (പെനാല്‍റ്റി),കുട്ടീഞ്ഞോ (51) എന്നിവരാണ് ബാഴ്‌സലോണയ്ക്കായി വലകുലുക്കിയത്. നേരത്തെ ബാഴ്‌സലോണന്‍ നിരയില്‍ വലിയ പ്രധാനം ലഭിക്കാതിരുന്ന കുട്ടീഞ്ഞോ അവസാന സീസണില്‍ വായ്പയില്‍ ബയേണ്‍ മ്യൂണിക്കിനുവേണ്ടിയാണ് കളിച്ചത്. ബാഴ്‌സലോണയെ ബയേണ്‍ നാണംകെടുത്തിയ മത്സരത്തില്‍ ഇരട്ട ഗോളുമായി കുട്ടീഞ്ഞോ തിളങ്ങുകയും ചെയ്തിരുന്നു.

പിന്നീട് ബാഴ്‌സയിലേക്ക് തിരിച്ചെത്തിയ കുട്ടീഞ്ഞോ ഇത്തവണ ക്ലബ്ബിന്റെ പദ്ധതികളുടെ ഭാഗമാണെന്ന സൂചനയാണ് കോമാന്‍ നല്‍കുന്നത്. ഒട്ടുമിക്ക യുവതാരങ്ങളും കളത്തിലിറക്കി കോമാന്‍ പരീക്ഷണം നടത്തുകയും ചെയ്തു. എന്നാല്‍ ലൂയിസ് സുവാരസിനെയും ആര്‍ടുറോ വിദാലിനേയും കോമാന്‍ പരിഗണിച്ചില്ല. ലാലിഗയുടെ പുതിയ സീസണ്‍ ആരംഭിച്ചതിനാല്‍ത്തന്നെ ഇത്തവണ കിരീടം തിരിച്ചുപിടിക്കുകയാണ് കോമാന്റെ പ്രധാന ലക്ഷ്യം. 27ന് നടക്കുന്ന മത്സരത്തില്‍ വിയ്യാറയലാണ് ബാഴ്‌സലോണയുടെ ആദ്യ എതിരാളികള്‍. കോമാന്റെ കീഴില്‍ ബാഴ്‌സലോണ പഴയ പ്രതാപം വീണ്ടെടുക്കുമോയെന്ന് കാത്തിരുന്ന് കാണാം.

Story first published: Sunday, September 13, 2020, 13:53 [IST]
Other articles published on Sep 13, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+