പരിക്കേറ്റ ഫിക്രു മടങ്ങി; കേരള ബ്ലാസ്റ്റേഴ്‌സിന് ആശ്വാസം
മുംബൈ: അര്‍ദ്ധാവസരങ്ങളില്‍ നിന്നും ഗോള്‍ കണ്ടെത്തുന്ന അത്‌ലറ്റികോ ഡി കൊല്‍ക്കത്തയുടെ മുന്നേറ്റക്കാരന്‍ ഫിക്രു ടഫേര ലെമേസ പരിക്കേറ്റതിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങി. പേശിവലിവ് അനുഭവപ്പെടുന്ന ഫിക്രു ഫൈനല്‍ മത്സരത്തിന് മുന്‍പേ ദക്ഷിണാഫ്രിക്കയിലേക്ക് മടങ്ങുകയായിരുന്നു. അവസാന ലീഗ് മത്സരത്തിനിടെയായിരുന്നു ഫിക്രുവിന് പരിക്കേറ്റത്. അന്ന് ഗോവയ്‌ക്കെതിരെ നിര്‍ണയാക ഗോള്‍ നേടുകയും ചെയ്തു ഫിക്രു. അഞ്ചു ഗോളുകള്‍ നേടിയ ഫിക്രുവാണ് ഐഎസ്എല്ലില്‍ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയ്ക്കായി കൂടുതല്‍ ഗോള്‍ നേടിയ താരം.
പ്രഥമ ഐഎസ്എല്ലിന്റെ ഫൈനലിലെത്തിയ കേരള ബ്ലാസ്റ്റേഴ്‌സ് ഏറെ പ്രതീക്ഷയോടെയാണ് മത്സരം നടക്കുന്ന മുംബൈയിലെത്തിയിരിക്കുന്നത്. ജാമി മകലിസ് അടക്കമുള്ള പ്രധാന താരങ്ങള്‍ക്ക് കളിക്കാനാകില്ലെങ്കിലും മികച്ച പ്രതിരോധവും മിന്നലാക്രമണവും നടത്തി മത്സരം കൈപ്പിടിയിലൊതുക്കാമെന്നാണ് കേരളത്തിന്റെ പ്രതീക്ഷ. രണ്ടാംപാദം സെമിയിലെ പരിമിതികള്‍ ഫൈനല്‍ മത്സരത്തില്‍ മറികടക്കുമെന്ന് മാര്‍ക്വി താരവും കോച്ചുമായ ഡേവിഡ് ജെയിംസും വ്യക്തമാക്കിയിട്ടുണ്ട്.

കൊച്ചിയില്‍ അവസാനവട്ട പരിശീലനത്തിനുശേഷം വ്യാഴാഴ്ച വൈകിട്ടാണ് ടീം മുംബൈയിലെത്തിയത്. നവി മുംബൈയിലെ ഡി.വൈ പാട്ടീല്‍ സ്‌റ്റേഡിയത്തിലാണ് ആദ്യ ഐഎസ്എല്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ കിക്കോഫ്. ടീം മികച്ച കളി കാഴ്ചവെക്കുമെന്ന് ഡേവിഡ് ജെയിസും അസിസ്റ്റന്റ് കോച്ച് ട്രെവര്‍ മോര്‍ഗനും ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ടീമുടമ സച്ചിന്റെ സ്വന്തം നാട്ടിലാണ് കളിയെന്നതുകൊണ്ടും, ഏറെ മലയാളികള്‍ ഉള്ള നഗരമായതുകൊണ്ടും കേരളത്തിന് ഹോം ഗ്രൗണ്ടില്‍ കളിക്കുന്ന പ്രതീതിയുണ്ടാകുമെന്നുറപ്പാണ്. അവസാനമായി ഏറ്റുമുട്ടിയപ്പോള്‍ കൊല്‍ക്കത്തയെ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസവും ടീമിന് ഗുണം ചെയ്യും. ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ മുന്നേറിയ കൊല്‍ക്കത്തയാകട്ടെ അവസാന മത്സരങ്ങളില്‍ തപ്പിത്തടഞ്ഞാണ് സെമിയില്‍ സ്ഥാനമുറപ്പിച്ചത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications