വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഫിഗോ, കക്ക, അനെല്‍ക്ക, പുയോള്‍; ഫുട്‌ബോള്‍ ഇതിഹാസങ്ങള്‍ പാക്കിസ്ഥാനില്‍ കളിക്കും

ഇസ്ലാമാബാദ്: മുന്‍ ബ്രസീല്‍ താരം കക്ക, പോര്‍ച്ചുഗീസ് താരം ലൂയിസ് ഫിഗോ, സ്പാനിഷ് താരം കാര്‍ലോസ് പുയോള്‍, ഫ്രഞ്ച് താരം നിക്കോളാസ് അനെല്‍ക്കെ എന്നിവര്‍ പാക്കിസ്ഥാനില്‍. വേള്‍ഡ് സോക്കര്‍ സ്റ്റാര്‍സ് ടൂറിന്റെ ഭാഗമായാണ് ഇവര്‍ പാക്കിസ്ഥാനിലെത്തുന്നത്. ശനിയാഴ്ച എത്തുന്ന കളിക്കാര്‍ രണ്ട് പ്രദര്‍ശന മത്സരങ്ങളും കളിക്കും. ശനിയാഴ്ച ഉച്ചയ്ക്ക് കളിക്കാരുടെ വാര്‍ത്താസമ്മേളനവും സംഘടിപ്പിച്ചിട്ടുണ്ട്.

കറാച്ചിയില്‍ ശനിയാഴ്ച വൈകിട്ട് 7.30ന് കളിക്കാരുടെ പ്രദര്‍ശന മത്സരം സംഘടിപ്പിച്ചിട്ടുണ്ട്. ആറുവീതം കളിക്കാര്‍ അടങ്ങുന്ന ടീമുകളാണ് ഏറ്റുമുട്ടുക. പാക്കിസ്ഥാന്‍ ദേശീയ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ സദ്ദാം ഹുസൈനും ഇതിഹാസങ്ങള്‍ക്കൊപ്പം പന്തുതട്ടും. തീവ്രവാദ ഭീഷണിയുടെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനില്‍ വിദേശ കായിക താരങ്ങള്‍ മത്സരങ്ങള്‍ക്കായി എത്താറില്ല. അതുകൊണ്ടുതന്നെ മുന്‍ കളിക്കാരുടെ പ്രദര്‍ശന മത്സരം ചരിത്രമാകുമെന്നാണ് വിലയിരുത്തല്‍.

ഇന്ത്യ vs ബംഗ്ലാദേശ്: ഇന്ത്യയുടെ ആദ്യ 'നാന്നൂറാന്‍'... രോഹിത്തിനെ കാത്ത് അപൂര്‍വ്വ റെക്കോര്‍ഡ്ഇന്ത്യ vs ബംഗ്ലാദേശ്: ഇന്ത്യയുടെ ആദ്യ 'നാന്നൂറാന്‍'... രോഹിത്തിനെ കാത്ത് അപൂര്‍വ്വ റെക്കോര്‍ഡ്

figo-anelka-kaka-puyol

ഈ ഫുട്‌ബോള്‍ താരങ്ങള്‍ നേരത്തെയും പാക്കിസ്ഥാനിലെത്തിയിരുന്നെങ്കിലും ഇതാദ്യമായാണ് ഒരുമിച്ചെത്തുന്നത്. കറാച്ചിയില്‍ കൂടാതെ ലാഹോറിലും ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചിട്ടുണ്ട്. കക്കയും ഫിഗോയും ഇരു ടീമുകളിലായിട്ടാകും കളിക്കുക. പ്രാദേശിയ ഫുട്‌ബോള്‍ താരങ്ങളും ഇവര്‍ക്കൊപ്പം കളിക്കുന്നുണ്ട്. പാക്കിസ്ഥാനിലെത്തുന്നതിന്റെ മുന്നോടിയായി കക്ക, ഫിഗോ, അനെല്‍ക്ക എന്നിവര്‍ വീഡിയോ പുറത്തുവിട്ടിരുന്നു. കറാച്ചിയിലും ലാഹോറിലും കളികാണാന്‍ എത്തണമെന്നും ആരാധകരോട് ഇവര്‍ അഭ്യര്‍ഥിച്ചു.

Story first published: Saturday, November 9, 2019, 13:28 [IST]
Other articles published on Nov 9, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X