വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

റഷ്യയെ തുരത്തി ഉറുഗ്വേ ഗ്രൂപ്പ് ചാംപ്യന്‍മാര്‍... മാനംകാക്കല്‍ പോരില്‍ ഈജിപ്തിനെ വീഴ്ത്തി സൗദി

എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ഉറുഗ്വേയുടെ ജയം

1
958026

വോള്‍ഗോഗ്രാഡ് / സമാറ: ഫിഫ ലോകകപ്പിന്റെ ഗ്രൂപ്പ് എയിലെ അവസാന റൗണ്ട് മല്‍സരത്തില്‍ ആതിഥേയരായ റഷ്യക്കെതിരേ ഉറുഗ്വേയ്ക്കു തകര്‍പ്പന്‍ ജയം. നേരത്തേ തന്നെ ഇരുടീമുകളും നോക്കൗട്ട്‌റൗണ്ടിലെത്തിയതിനാല്‍ മല്‍സരഫലം അപ്രസക്തമായിരുന്നു. ഗ്രൂപ്പ് എ ജേതാക്കളെ തീരുമാനിക്കാനാണ് ഉറുഗ്വേയും റഷ്യയും കൊമ്പുകോര്‍ത്തത്. എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ഉറുഗ്വേ റഷ്യയുടെ കഥ കഴിച്ചത്. ആദ്യ രണ്ടു മല്‍സരങ്ങളിലും മിന്നുന്ന പ്രകടനം നടത്തിയ റഷ്യക്ക് പക്ഷെ ഉറുഗ്വേയ്‌ക്കെതിരേ ഈ പ്രകടനം ആവര്‍ത്തിക്കാനായില്ല.

1

ലൂയിസ് സുവാരസ് (10ാം മിനിറ്റ്), എഡിന്‍സണ്‍ കവാനി (90) എന്നിവരുടെ ഗോളുകള്‍ക്കൊപ്പം 23ാം മിനിറ്റില്‍ ഡെനിസ് ചെറിഷേവിന്റെ സെല്‍ഫ് ഗോളും ഉറുഗ്വേയുടെ ജയത്തിന് ആധികാരികത നല്‍കി.

അതേസമയം, ഗ്രൂപ്പ് എയിലെ പുറത്തായവരുടെ പോരാട്ടത്തില്‍ ഈജിപ്തിനെതിരേ സൗദി അറേബ്യക്കു 2-1ന്റെ ജയം. സല്‍മാന്‍ അല്‍ ഫറാജിന്റെ ഇരട്ടഗോളാണ് സൗദിക്ക് ആശ്വാസ ജയം സമ്മാനിച്ചത്. ഈജിപ്തിന്റെ ഗോള്‍ സൂപ്പര്‍ താരം മുഹമ്മദ് സലായുടെ വകയായിരുന്നു. ഒരു മല്‍സരം പോലും ജയിക്കാനാവാതെയാണ് ഈജിപ്തിന്റെ മടക്കം.

Jun 25, 2018, 9:43 pm IST

ഗ്രൂപ്പ് എ പോയിന്റ് നില

Jun 25, 2018, 9:40 pm IST

സൗദി ആശ്വാസ ജയത്തോടെ മടങ്ങുമ്പോള്‍ സലായുടെ ഈജിപ്ത് ഒരു കളി പോലും ജയിക്കാനാവാതെ നാണംകെട്ടാണ് തിരിച്ചുപോവുന്നത്‌

Jun 25, 2018, 9:39 pm IST

ഇഞ്ചുറിടൈമിന്റെ അവസാന മിനിറ്റില്‍ നേടിയ ഗോളോടെ മല്‍സരത്തില്‍ സൗദിക്ക് 2-1ന്റെ നാടകീയ ജയം

Jun 25, 2018, 9:38 pm IST

ഗോള്‍.... ഇഞ്ചുറിടൈമില്‍ ഈജിപ്തിനെതിരേ സൗദി വിജയമുറപ്പിച്ച രണ്ടാം ഗോള്‍ നേടി. പെനല്‍റ്റിയിലൂടെ ആദ്യ ഗോള്‍ നേടിയ സല്‍മാന്‍ തന്നെയാണ് രണ്ടാം ഗോളിനും അവകാശിയാത്.

Jun 25, 2018, 9:37 pm IST

ഫൈനല്‍ വിസില്‍.... റഷ്യക്കെതിരേ ഉറുഗ്വേയ്ക്ക് 3-0ന്റെ ആധികാരിക ജയം

Jun 25, 2018, 9:20 pm IST

ഇടതു മൂലയില്‍ നിന്നുള്ള കോര്‍ണര്‍ കിക്കില്‍ നിന്നും ഗോഡിന്റെ ഹെഡ്ഡര്‍ റഷ്യന്‍ ഗോളി ബ്ലോക്ക് ചെയ്‌തെങ്കിലും റീബൗണ്ട് ചെയ്ത പന്ത് കവാനി വലയിലേക്കു തട്ടിയിടുകയായിരുന്നു

Jun 25, 2018, 9:19 pm IST

90ാം മിനിറ്റില്‍ സൂപ്പര്‍ താരം എഡിന്‍സണ്‍ കവാനിയാണ് ഉറുഗ്വേയുടെ മൂന്നാം ഗോള്‍ നേടിയത്

Jun 25, 2018, 9:17 pm IST

ഗോള്‍.... റഷ്യക്കെതിരേ ഉറുഗ്വേ മൂന്നാം ഗോളും നേടി (3-0)

Jun 25, 2018, 9:11 pm IST

റഷ്യക്കെതിരേ അവസാന മിനിറ്റുകളില്‍ ലീഡുയര്‍ത്താന്‍ ഉറുഗ്വേയ്ക്ക് മികച്ച രണ്ട് അവസരങ്ങള്‍ ലഭിച്ചെങ്കിലും മുതലാക്കാനായില്ല

Jun 25, 2018, 9:03 pm IST

ഉറുഗ്വേ-റഷ്യ മല്‍സരം 75ാം മിനിറ്റിലും സൗദി-ഈജിപ്ത് മല്‍സരം 70ാം മിനിറ്റിലും എത്തിനില്‍ക്കുന്നു. സ്‌കോര്‍ നിലയില്‍ മാറ്റമില്ല

Jun 25, 2018, 9:00 pm IST

ഈ മല്‍സരത്തില്‍ കളിച്ചതോടെ ലോകകപ്പിലെ ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോര്‍ഡിന് സൗദി ഗോളി എസ്സാം എല്‍ ഹദാരി അര്‍ഹനായി. 45 വയസ്സാണ് താരത്തിന്റെ പ്രായം

Jun 25, 2018, 8:37 pm IST

ഈജിപ്ത്-സൗദി മാച്ച് സ്റ്റാറ്റസ് ആദ്യപകുതി

Jun 25, 2018, 8:35 pm IST

ഉറുഗ്വേ-റഷ്യ മല്‍സരം രണ്ടാം പകുതി ആരംഭിച്ചു

Jun 25, 2018, 8:29 pm IST

ഉറുഗ്വേ-റഷ്യ മാച്ച് സ്റ്റാറ്റസ്‌

Jun 25, 2018, 8:24 pm IST

ഈജിപ്ത്- സൗദി മല്‍സരം ആദ്യ പകുതി അവസാനിച്ചു. ഇരുടീമും 1-1ന് ഒപ്പത്തിനൊപ്പം

Jun 25, 2018, 8:24 pm IST

വിഎആറിന്റെ സഹായത്തോടെയാണ് റഫറി തീരുമാനമെടുത്തത്. സല്‍മാന്‍ അല്‍ ഫറാജ് പന്ത് ലക്ഷ്യത്തിലെത്തിച്ചതോടെ സൗദി ഒപ്പമെത്തി 1-1.

Jun 25, 2018, 8:23 pm IST

ഗോള്‍.... ഈജിപ്തിനെതിരേ ഇഞ്ചുറിടൈമിന്റെ അവസാന മിനിറ്റില്‍ സൗദി ഗോള്‍ മടക്കി

Jun 25, 2018, 8:19 pm IST

ഉറുഗ്വേ-റഷ്യ ഒന്നാം പകുതി അവസാനിച്ചു. ഉറുഗ്വേയ്ക്ക് 2-0ന്റെ ലീഡ്‌

Jun 25, 2018, 8:16 pm IST

41ാം മിനിറ്റില്‍ സൗദിക്കെതിരേ ഈജിപ്തിന് പെനല്‍റ്റി. എന്നാല്‍ ഈജിപ്ഷ്യന്‍ താരം ഫവാദ് അല്‍ മുവലാദിന്റെ പെനല്‍റ്റി സൗദി ഗോള്‍കീപ്പര്‍ എസ്സാം എല്‍ ഹദാരി ബ്ലോക്ക് ചെയ്തു

Jun 25, 2018, 8:12 pm IST

റഷ്യ-ഉറുഗ്വേ, സൗദി-ഈജിപ്ത് മല്‍സരങ്ങള്‍ 40 മിനിറ്റ് പിന്നിട്ടു കഴിഞ്ഞു. ഉറുഗ്വേ 2-0നും ഈജിപ്ത് 1-0നും ലീഡ് ചെയ്യുന്നു

Jun 25, 2018, 8:11 pm IST

36ാം മിനിറ്റില്‍ റഷ്യന്‍ താരം സ്‌മൊള്‍നിക്കോവിനെ റഫറി ചുവപ്പ് കാര്‍ഡ് നല്‍കി പുറത്താക്കി. ഉറുഗ്വേയുടെ ലക്‌സാല്‍റ്റിനെ പിറകില്‍ നിന്നും ഫൗള്‍ ചെയ്ത് വീഴ്ത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്‌

Jun 25, 2018, 8:08 pm IST

സൂപ്പര്‍ സലാ... സൗദിക്കെതിരേ സലായുടെ ഗോളും ആഹ്ലാദപ്രകടനവും

Jun 25, 2018, 8:07 pm IST

റഷ്യക്കെതിരേ സുവാരസ് ഉറുഗ്വേയുടെ ആദ്യഗോള്‍ നേടുന്നതിന്റെ ചിത്രങ്ങള്‍

Jun 25, 2018, 8:02 pm IST

23ാം മിനിറ്റില്‍ ഡെനിസ് ചെറിഷേവിന്റെ സെല്‍ഫ് ഗോളാണ് ഉറുഗ്വേയുടെ ലീഡുയര്‍ത്തിയത്. കോര്‍ണറിനൊടുവില്‍ ലഭിച്ച പന്ത് ബോക്‌സിനു പുറത്ത് നിന്ന് ഡിയേഗോ ലക്‌സാല്‍റ്റ് വലയിലേക്ക് തൊടുക്കുകയായിരുന്നു. എന്നാല്‍ പന്ത് ചെറിഷേവിന്റെ ശരീരത്തില്‍ തട്ടി ദിശ മാറി വലയില്‍ കയറുകയായിരുന്നു

Jun 25, 2018, 8:00 pm IST

ഗോള്‍... റഷ്യക്കെതിരേ ഉറുഗ്വേ വീണ്ടും ലക്ഷ്യം കണ്ടു (2-0)

Jun 25, 2018, 7:59 pm IST

22ാം മിനിറ്റില്‍ സൂപ്പര്‍ താരം മുഹമ്മജ് സലായാണ് ഈജിപ്തിനായി നിറയൊഴിച്ചത്. എല്‍ സയ്ദ് ലോബ് ചെയ്ത പന്ത് സ്വീകരിച്ച സലാ ഗോള്‍കീപ്പര്‍ക്കു മുകളിലൂടെ വലയിലേക്ക് കോരിയിടുകയായിരുന്നു

Jun 25, 2018, 7:57 pm IST

ഗോള്‍... സൗദിക്കെതിരേ ഈജിപ്തിന് ലീഡ് (1-0)

Jun 25, 2018, 7:51 pm IST

മറുഭാഗത്ത് സൗദി-ഈജിപ്ത് മല്‍സരം ഗോള്‍രഹിതമായി തുടരുന്നു. മല്‍സരം 20 മിനിറ്റ് പിന്നിട്ടു കഴിഞ്ഞു

Jun 25, 2018, 7:45 pm IST

ബോക്‌സിന് തൊട്ടിരികില്‍ നിന്നുള്ള സുവാരസിന്റെ താഴ്ന്ന ഫ്രീകിക്ക് റഷ്യന്‍ പ്രതിരോധമതിലിന് പുറത്തുകൂടെ വലയുടെ വലതുമൂലയില്‍ തുളഞ്ഞു കയറുകയായിരുന്നു

Jun 25, 2018, 7:44 pm IST

ഒമ്പതാം മിനിറ്റില്‍ ലൂയിസ് സുവാരസാണ് ഉറുഗ്വേയ്ക്കു വേണ്ടി ലക്ഷ്യം കണ്ടത്

Jun 25, 2018, 7:42 pm IST

ഗോള്‍... റഷ്യക്കെതിരേ ഉറുഗ്വേ 1-0ന് മുന്നില്‍

Jun 25, 2018, 7:31 pm IST

രണ്ടു മല്‍സരങ്ങള്‍ക്കും തുടക്കം

Jun 25, 2018, 7:22 pm IST

ഈജിപ്ത്-സൗദി മല്‍സരം പ്ലെയിങ് ഇലവന്‍

Jun 25, 2018, 7:21 pm IST

റഷ്യ-ഉറുഗ്വേ മല്‍സരം പ്ലെയിങ് ഇലവന്‍

Jun 25, 2018, 7:19 pm IST

ഗ്രൂപ്പ് ചാംപ്യന്‍മാരാവാനുറച്ചാണ് റഷ്യയും ഉറുഗ്വേയും കൊമ്പുകോര്‍ക്കുന്നത്‌

Story first published: Monday, June 25, 2018, 21:48 [IST]
Other articles published on Jun 25, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X