വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്, തോല്‍വിയോടെ പുറത്ത്... കൊളംബിയ കസറി (3-0)

കൊളംബിയ നോക്കൗട്ട് റൗണ്ട് സാധ്യത നിലനിര്‍ത്തി

1
958067

കസാന്‍: തുടര്‍ച്ചയായ രണ്ടാമത്തെ തോല്‍വിയോടെ യൂറോപ്യന്‍ ടീമായ പോളണ്ട് റഷ്യന്‍ ലോകകപ്പ് ഫുട്‌ബോളില്‍ നിന്നും പുറത്തായി. ഗ്രൂപ്പ് എച്ചിലെ ആവേശകരമായ മല്‍സരത്തില്‍ ലാറ്റിനമേരിക്കന്‍ ടീമായ കൊളംബിയയാണ് എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കു പോളണ്ടിന്റെ കഥ കഴിച്ചത്. ആദ്യ മല്‍സരത്തില്‍ സെനഗലിനോടും പോളണ്ട് പരാജയപ്പെട്ടിരുന്നു.

1

യെറി മിന (40ാം മിനിറ്റ്), റഡാമെല്‍ ഫല്‍ക്കാവോ (70), യുവാന്‍ ക്വഡ്രാഡോ (75) എന്നിവരാണ് കൊളംബിയയുടെ സ്‌കോറര്‍മാര്‍. അറ്റാക്കിങ് ഫുട്‌ബോള്‍ കാഴ്ചവച്ച കൊളംബിയ തന്നെയായിരുന്നു ജയം അര്‍ഹിച്ചിരുന്നത്. ഈ ജയത്തോടെ നോക്കൗട്ട് റൗണ്ട് പ്രതീക്ഷ നിലനിര്‍ത്താനും കൊളംബിയക്കു കഴിഞ്ഞു. ആദ്യ മല്‍സരത്തില്‍ ജപ്പാനോട് കൊളംബിയ അപ്രതീക്ഷിത പരാജയമേറ്റു വാങ്ങിയിരുന്നു. കൊളംബിയ-പോളണ്ട് പോരാട്ടത്തോടെ രണ്ടാം റൗണ്ട് ഗ്രൂപ്പു മല്‍സരങ്ങള്‍ പൂര്‍ത്തിയായി.

Jun 25, 2018, 1:53 am IST

കൊളംബിയ-പോളണ്ട് മല്‍സരത്തില്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം റോഡ്രിഗസിന്‌

Jun 25, 2018, 1:51 am IST

ഈ ലോകകപ്പില്‍ നിന്നും പുറത്തായ ആദ്യ യൂറോപ്യന്‍ ടീമാണ് പോളണ്ട്

Jun 25, 2018, 1:44 am IST

ഗ്രൂപ്പ് എച്ച് പോയിന്റ് നില ഇങ്ങനെ

Jun 25, 2018, 1:25 am IST

ഫൈനല്‍ വിസില്‍.... പോളണ്ടിന് മടക്കടിക്കറ്റ് നല്‍കി കൊളംബിയ, 3-0ന്റെ ആധികാരിക ജയമാണ് കൊളംബിയ ആഘോഷിച്ചത്‌

Jun 25, 2018, 1:13 am IST

കൗണ്ടര്‍ അറ്റാക്കില്‍ നിന്നായിരുന്നു ഗോള്‍. മോയിക്കയുടെ പാസുമായി ഇടതുവിങിലൂടെ പറന്നെത്തിയ ജെയിംസ് റോഡ്രിഡ് പോളണ്ടി ഡിഫന്‍ഡര്‍മാര്‍ക്ക് തൊടാന്‍ പോലും അവസരം നല്‍കാതെ വലതു മൂലയിലേക്കു നല്‍കിയ പാസ് ഓടിക്കയറിയ ക്വഡ്രാഡോ ഗോളിയെ കാഴ്ചക്കാരനാക്കി വലയിലേക്ക് പ്ലെയ്‌സ് ചെയ്തു

Jun 25, 2018, 1:06 am IST

75ാം മിനിറ്റില്‍ യുവാന്‍ ക്വഡ്രാഡോയാണ് ടീമിന്റെ വിജയമുറപ്പിച്ച മൂന്നാം ഗോളിന് അവകാശിയായത്‌

Jun 25, 2018, 1:05 am IST

ഗോള്‍... ഫല്‍ക്കാവോയുടെ ഗോളിന്റെ ആവേശമടങ്ങും മുമ്പ് കൊളംബിയ മൂന്നാം ഗോളും നേടി നേടി (3-0)

Jun 25, 2018, 1:05 am IST

പോളണ്ട് പ്രതിരോധത്തെ പിളര്‍ത്തി ക്വിന്റെറോ മുന്നോട്ട് നല്‍കിയ ത്രൂബോളുമായി ബോക്‌സിനുള്ളിലേക്ക് ഓടിക്കയറിയ ഫല്‍ക്കാവോ ഗോളിയെ നിസ്സഹായനാക്കി വലയിലേക്ക് ഷോട്ട് പായിക്കുകയായിരുന്നു

Jun 25, 2018, 1:00 am IST

സൂപ്പര്‍ താരം റഡാമെല്‍ ഫല്‍ക്കാവോയാണ് 70ാം മിനിറ്റില്‍ കൊളംബിയക്കു വേണ്ടി നിറയൊഴിച്ചത്‌

Jun 25, 2018, 12:59 am IST

ഗോള്‍... കൊളംബിയ രണ്ടാം ഗോളും നേടി (2-0)

Jun 25, 2018, 12:53 am IST

58ാം മിനിറ്റില്‍ സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോസ്‌കിക്ക് പോളണ്ടിന്റെ സമനില ഗോള്‍ നേടാനുള്ള സുവര്‍ണാവസരം. കിര്‍ചോവിക്ക് ബോക്‌സിനുള്ളിലേക്ക് ലോബ് ചെയ്ത പന്ത് സ്വീകരിച്ച ലെവന്‍ഡോ്‌സ്‌കിക്കു മുന്നില്‍ ഗോളി മാത്രം. താരത്തിന്റെ ഷോട്ട് ഗോളി ഒസ്പിനയുടെ നെഞ്ചില്‍ തട്ടി വിഫലമാവുകയായിരുന്നു

Jun 25, 2018, 12:42 am IST

ആദ്യപകുതിക്ക് സമാനമായി കൊളംബിയയുടെ മുന്നേറ്റങ്ങളാണ് രണ്ടാംപകുതിയിലെ ആദ്യ മിനിറ്റുകളില്‍ കാണുന്നത്‌

Jun 25, 2018, 12:37 am IST

രണ്ടാം പകുതിക്ക് തുടക്കം

Jun 25, 2018, 12:27 am IST

ആദ്യപകുതി മാച്ച് സ്റ്റാറ്റസ് ഇങ്ങനെ

Jun 25, 2018, 12:20 am IST

ഒന്നംപകുതി അവസാനിച്ചു. മിനയുടെ ഹെഡ്ഡര്‍ ഗോളില്‍ കൊളംബിയ 1-0ന് മുന്നിട്ടുനില്‍ക്കുന്നു

Jun 25, 2018, 12:16 am IST

വലതു വിങിലൂടെ ബോക്‌സിലേക്ക് കയറി ജെയിംസ് റോഡ്രിഗസ് നല്‍കിയ മനോഹരമായ ക്രോസ് വായുവിന്‍ പറന്നുയര്‍ന്ന മിന വലയിലേക്ക് ഹെഡ്ഡ് ചെയ്തിട്ടപ്പോള്‍ ഗോള്‍കീപ്പര്‍ നിസ്സഹായനായിരുന്നു. കൊളംബിയ അര്‍ഹിച്ച ലീഡ്‌

Jun 25, 2018, 12:11 am IST

40ാം മിനിറ്റില്‍ യെറി മിനയാണ് കൊളംബിയയെ ആവേശത്തിലാഴ്ത്തിയ ഗോള്‍ നേടിയത്

Jun 25, 2018, 12:09 am IST

ഗോള്‍... തുടരെയുള്ള ആക്രമണങ്ങള്‍ക്ക് കൊളംബിയ ഫലം കണ്ടു. 1-0ന് മുന്നില്‍

Jun 25, 2018, 12:08 am IST

37ാം മിനിറ്റില്‍ കൊളംബിയ മല്‍സരത്തില്‍ 1-0ന്റെ ലീഡ് നേടേണ്ടതായിരുന്നു. വലതു വിങിലൂടെ ഡിഫന്‍ഡര്‍മാരെ വെട്ടിയൊഴിഞ്ഞ് കുതിച്ചുകയറിയ ക്വഡ്രാഡോ ബോക്‌സിനു കുറുകെ ക്രോസ് നല്‍കാന്‍ ശ്രമിച്ചെങ്കിലും പോളണ്ട് പ്രതിരോധത്തില്‍ തട്ടി വിഫലമായി

Jun 25, 2018, 12:01 am IST

കൊളംബിയയുടെ അപകടകരമായ മുന്നേറ്റങ്ങള്‍ പോളണ്ട് ഗോള്‍മുഖത്ത് ഭീതി വയ്ക്കുന്നു. ഇവയെല്ലാം പോളണ്ട് പ്രതിരോധിച്ചതോടെ സ്‌കോര്‍ ഗോള്‍രഹിതമായി തുടരുകയാണ്. മല്‍സരം അര മണിക്കൂര്‍ പിന്നിട്ടു കഴിഞ്ഞു

Jun 24, 2018, 11:52 pm IST

മഞ്ഞയില്‍ കുളിച്ച് സ്റ്റേഡിയം. കൊളംബിയന്‍ ഫാന്‍സ്‌

Jun 24, 2018, 11:51 pm IST

ഇരുടീമും ഗോളിനായി ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തുന്നത്. പക്ഷെ ഗോള്‍ മാത്രമില്ല. മല്‍സരം 20 മിനിറ്റ് പിന്നിട്ടു കഴിഞ്ഞു

Jun 24, 2018, 11:35 pm IST

കൊളംബിയക്കു പിന്തുണയുമായെത്തിയ ആരാധകര്‍

Jun 24, 2018, 11:33 pm IST

ആദ്യ മിനിറ്റുകളില്‍ പോളണ്ടിന്റെ മുന്നേറ്റമാണ് കാണുന്നത്‌

Jun 24, 2018, 11:31 pm IST

പീീീീപ്... കൊളംബിയ-പോളണ്ട് പോരാട്ടത്തിന് തുടക്കം

Jun 24, 2018, 11:31 pm IST

ഇരുടീമിന്റെയും പ്ലെയിങ് ഇലവന്‍

Jun 24, 2018, 11:20 pm IST

ആദ്യ ജയം തേടിയാണ് ഇരുടീമും ഇറങ്ങുന്നത്

Story first published: Monday, June 25, 2018, 1:58 [IST]
Other articles published on Jun 25, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X