Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫൈനലില്‍ നെയ്മറുടെ പിന്തുണ അര്‍ജന്റീനയ്ക്ക്

ബ്രസീലിയ: ലോകമെമ്പാടുമുള്ള ബ്രസീല്‍ ആരാധകരില്‍ ഭൂരിപക്ഷവും ലോകകപ്പ് ഫുട്‌ബോള്‍ ഫൈനലില്‍ അര്‍ജന്റീന ജര്‍മനിയോട് തോല്‍ക്കണമെന്ന് പ്രാര്‍ത്ഥിക്കുമ്പോള്‍ ബ്രസീല്‍ ഫുട്‌ബോളിലെ സൂപ്പര്‍താരം നെയ്മറുടെ പിന്തുണ അര്‍ജന്റീനയ്ക്ക്. കഴിഞ്ഞദിവസം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് മെസ്സിക്കും സംഘത്തിനും നെയ്മര്‍ പിന്തുണ പ്രഖ്യാപിച്ചത്.

ബാഴ്‌സലോണയിലെ തന്റെ സഹകളിക്കാരായ മെസ്സിയും മസ്‌കരാനോയും അര്‍ജന്റീനന്‍ ടീമിനുവേണ്ടി ഇറങ്ങുമ്പോള്‍ നെയ്മര്‍ക്ക് മറ്റൊരു തിരഞ്ഞെടുപ്പ് ഉണ്ടാവില്ല എന്നതാണ് സത്യം. കൊളംബിയയുമായുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ നട്ടെല്ലിന് പരിക്കേറ്റ് വിശ്രമത്തില്‍ കഴിയുന്ന നയ്മര്‍ കഴിഞ്ഞദിവസം വീടിനു പുറത്തിറങ്ങി. ലൂസേഴ്‌സ് ഫൈനലില്‍ ഹോളണ്ടിനെ നേരിയാനൊരുങ്ങുന്ന ബ്രസീല്‍ ടീമിനെ കാണുകയായിരുന്നു ഉദ്ദേശം.

neymar-barcelona

ബ്രസീല്‍ ടീം പരിശീലനം നടത്തുന്ന ഗ്രൗണ്ടില്‍ നെയ്മറെത്തിയപ്പോള്‍ കളിക്കാര്‍ പലരും സങ്കടമടക്കാന്‍ പാടുപെടുകയായിരുന്നു. സെമിയില്‍ ജര്‍മനിയോട് 7-1 എന്ന സ്‌കോറിന് പരാജയപ്പെട്ട ബ്രസീല്‍ ടീം അംഗങ്ങളുടെ ദു:ഖം അത്രയും വലുതാണ്. എല്ലാ കളിക്കാരെയും ആശ്വസിപ്പിക്കാന്‍ നെയ്മര്‍ മറന്നില്ല. കളിക്കാരെ മാത്രമല്ല, തന്റെ പ്രിയപ്പെട്ട കോച്ച് സ്‌കൊളാരിയേയും ആലിംഗനം ചെയ്താണ് നെയ്മര്‍ വീട്ടിലേക്ക് മടങ്ങിയത്.

ലൂസേഴ്‌സ് ഫൈനലില്‍ താന്‍ ഗ്യാലറിയിലുണ്ടാകുമെന്ന് കൂട്ടുകാര്‍ക്ക് ഉറപ്പു നല്‍കാനും നെയ്മര്‍ മറന്നില്ല. അതിനിടെ തന്നെ വന്നുകണ്ട മാധ്യമങ്ങളോടാണ് ഫൈനലില്‍ മെസ്സിക്കും സംഘത്തിനുമായിരിക്കും തന്റെ പിന്തുണയെന്ന് നെയ്മര്‍ പറഞ്ഞത്. ഫൈനലില്‍ അര്‍ജന്റീന കപ്പെടുക്കുന്നത് കാണാനാണ് ഇപ്പോള്‍ തന്റെ ആഗ്രഹമെന്നും അദ്ദേഹം തുറന്നു പറഞ്ഞു. ഫൈനലില്‍ കരുത്തരായ ജര്‍മനിയെ നേരിടാനൊരുങ്ങുന്ന അര്‍ജന്റീനയ്ക്ക് നെയ്മറുടെ വാക്കുകള്‍ കരുത്തു പകരുമെന്നുറപ്പാണ്.

Story first published: Friday, July 11, 2014, 14:14 [IST]
Other articles published on Jul 11, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+