റോസ്തോവ് ഓണ്‍ ഡോണ്‍: തുടര്‍ച്ചയായ രണ്ടാം ജയത്തോടെ മെക്സിക്കോ ഫിഫ ലോകകപ്പ് ഫുട്ബോളിന്റെ നോക്കൗട്ട് റൗണ്ടിലേക്കു കുതിച്ചു. ഗ്രൂപ്പ് എഫില്‍ ഏഷ്യന്‍ ടീമായ ദക്ഷിണ കൊറിയയെ മെക്സിക്കോ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു തകര്‍ത്തുവിടുകയായിരുന്നു.
26ാം മിനിറ്റില്‍ കാര്‍ലോസ് വെലയുടെ പെനല്‍റ്റി ഗോളിലാണ് മെക്സിക്കോ അക്കൗണ്ട് തുറന്നത്. 66ാം മിനിറ്റില്‍ സൂപ്പര്‍ താരം ജാവിയര്‍ ഹെര്‍ണാണ്ടസാണ് മെക്സിക്കോയുടെ വിജയമുറപ്പിച്ച രണ്ടാം ഗോളിന് അവകാശിയായത്. ഇഞ്ചുറിടൈമില്‍ ഹ്യുങ് മിന് സണ്‍ തകര്‍പ്പന്‍ ഷോട്ടിലൂടെ കൊറിയയുടെ ഗോള്‍ മടക്കിയെങ്കിലും വൈകിപ്പോയിരുന്നു.
രണ്ടാമത്തെ മല്‍സരത്തിലും പരാജയമേറ്റുവാങ്ങിയതോടെ കൊറിയ ലോകകപ്പിന്റെ നോക്കൗട്ട് റൗണ്ട് കാണാതെ പുറത്തായി. മെക്സിക്കോയ്ക്കെതിരേ മികച്ച പ്രകടനം നടത്തിയാണ് കൊറിയ മുട്ടുമടക്കിയത്. മെക്സിക്കോയെ വിറപ്പിക്കുന്ന ചില നീക്കങ്ങള്‍ കൊറിയ നടത്തിയെങ്കിലും ഗോളിനായി അവസാന മിനിറ്റ് വരെ കാത്തിരിക്കേണ്ടിവന്നു.
മാച്ച് സ്റ്റാറ്റസ്
A giant step towards qualifying for the knock-outs! #KORMEX #MEX #MEX #MEX pic.twitter.com/KMA6r2q366
— FIFA World Cup 🏆 (@FIFAWorldCup) June 23, 2018
ജര്‍മനിയെ അട്ടിമറിച്ചതിനു പിന്നാലെ കൊറിയെയും തോല്‍പ്പിച്ച മെക്സിക്കോ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറിലേക്കു ടിക്കറ്റെടുത്തു. അതേസമയം, രണ്ടാമത്തെ മല്‍സരത്തിലും തോറ്റതോടെ കൊറിയ പുറത്തായി
#MEX WIN!
— FIFA World Cup 🏆 (@FIFAWorldCup) June 23, 2018
A goal in each half maintains @miseleccionmx's 100% record! #KORMEX 1-2 pic.twitter.com/lNEleHQMby
റഫറിയുടെ ഫൈനല്‍ വിസില്‍ മുഴങ്ങി. മെക്സിക്കോയുടെ ജയം 2-1ന്
ബോക്സിനു പുറത്തു നിന്ന് സണ്‍ തൊടുത്ത വെടിയുണ്ട കണക്കെയുള്ള ഇടം കാല് ഷോട്ട് ഗോളിക്ക് പ്രതികരിക്കാന്‍ പോലും അവസരം നല്‍കാതെയാണ് വലയ്ക്കുള്ളില്‍ പതിച്ചത്
ഹ്യുങ് മിന് സണ്ണാണ് കണ്ണഞ്ചിപ്പിക്കുന്ന ഷോട്ടിലൂടെ മെക്സിക്കന്‍ ഗോളി ഒ്ക്കോവയെ നിഷ്പ്രഭനാക്കിയത്
A stunning Sonny strike pulls one back for South Korea in stoppage time! #WorldCup pic.twitter.com/R7A4FX90O1
— Tottenham Hotspur (@SpursOfficial) June 23, 2018
ഗോള്‍... കൊറിയ ഇഞ്ചുറിടൈമില്‍ ആദ്യ ഗോള്‍ മടക്കി
What a strike from Son Heungmin! #KOR get a goal back, but is it too late?#KORMEX 1-2 pic.twitter.com/wN9ScxbBsR
— FIFA World Cup 🏆 (@FIFAWorldCup) June 23, 2018
മല്‍സരം അവസാന അഞ്ച് മിനിറ്റിലേക്ക്
ലൊസാനോ ബോക്സിനുള്ളിലേക്കു നല്കിയ ത്രൂബോള്‍ സ്വീകരിച്ച ഹെര്‍ണാണ്ടസ് ഡിഫന്‍ഡറെ വെട്ടിയൊഴിഞ്ഞ് തൊടുത്ത ഗ്രൗണ്ട് ഗോളിയെ നിസ്സഹായനാക്കി വലയില്‍ കയറുകയായിരുന്നു
50 - Javier Hernández is the first player to score 50 international goals for Mexico. Talisman. #KORMEX #MEX #WorldCup pic.twitter.com/OONmHCLywn
— OptaJoe (@OptaJoe) June 23, 2018
66ാം മിനിറ്റില്‍ ജാവിയര്‍ ഹെര്‍ണാണ്ടസാണ് മെക്സിക്കോയുടെ ലീഡുയര്‍ത്തിയത്. ദേശീയ ടീമിനായി താരത്തിന്റെ 50ാം ഗോളായിരുന്നു ഇത്
CHICHA makes it 2-0 to Mexico!!! 🔥🔥#WorldCup #KORMEX pic.twitter.com/2rqfoGHi4s
— West Ham United (@WestHamUtd) June 23, 2018
ഗോള്‍... മെക്സിക്കോ രണ്ടാമത്തെ ഗോളും നേടി
🇲🇽 GOAL! 🇲🇽@CH14_ doubles the advantage for @miseleccionmxEN!#KORMEX 0-2 pic.twitter.com/Bc4EYMWiqT
— FIFA World Cup 🏆 (@FIFAWorldCup) June 23, 2018
51ാം മിനിറ്റില്‍ മെക്സിക്കോയുടെ ലീഡുയര്‍ത്താന്‍ ലഭിച്ച അവസരം ഹെര്‍ണാണ്ടസ് ക്രോസ് ബാറിനു മുകളിലൂടെ പുറത്തേക്കടിച്ചു പാഴാക്കി. വെല നല്കിയ മനോഹരമായ പാസ് ബോക്സിന് അരികില്‍ വച്ച് സ്വീകരിച്ച ഹെര്‍ണാണ്ടസ് തൊട്ടു മുന്നിലുണ്ടായിരുന്ന ടീമംഗം ലൊയൂനിന് പാസ് ചെയ്യുന്നതിന് പകരം പുറത്തേക്കടിക്കുകയായിരുന്നു
മെക്സിക്കോയുടെ ആധിപത്യമാണ് രണ്ടാം പകുതിയുടെ ആദ്യ മിനിറ്റുകളില്‍ കാണുന്നത്
രണ്ടാംപകുതിക്ക് തുടക്കം
ഒന്നാംപകുതിയിലെ മാച്ച് സ്റ്റാറ്റസ് ഇങ്ങനെ
Key stats:
— FIFA World Cup 🏆 (@FIFAWorldCup) June 23, 2018
👉 #MEX have won the last five #WorldCup group stage matches in which they have scored first
👉 We've now had 14 penalties at the 2018 tournament - already more than in 2014 (not including penalty shoot-outs)#KORMEX pic.twitter.com/mKCcLxqQxX
ഒന്നാം പകുതി അവസാനിച്ചു. വെലയുടെ പെനല്‍റ്റി ഗോളില്‍ മെക്സിക്കോ 1-0ന് ലീഡ് ചെയ്യുന്നു
#MEX lead at the interval! #KORMEX pic.twitter.com/SrgB32rgG7
— FIFA World Cup 🏆 (@FIFAWorldCup) June 23, 2018
മല്‍സരം ഒന്നാം പകുതിയുടെ അവസാന മിനിറ്റുകളിലേക്ക്
ഗോള്‍ മടക്കാന്‍ കൊറിയ ചില കൗണ്ടര്‍ അറ്റാക്കുകള്‍ നടത്തുന്നുണ്ടെങ്കിലും അവയെല്ലാം മെക്സിക്കന്‍ പ്രതിരോധത്തില്‍ തട്ടിത്തകര്‍ന്നു
ഇടതു വിങില്‍ നിന്നും മെക്സിക്കന്‍ താരം ലൊസാനോ ബോക്സിനു കുറുകെ നല്കിയ ക്രോസ് കൊറിയയുടെ യാങ് ഹ്യുന്‍ സു കൈ കൊണ്ട് തടുത്തിട്ടതിനെ തുടര്‍ന്നാണ് റഫറി പെനല്‍റ്റി സ്പോട്ടിലേക്ക് വിരല്‍ ചൂണ്ടിയത്
14 - Carlos Vela's penalty was the 14th taken at the 2018 World Cup; already one more than in the entirety of the 2014 tournament (13). Spotted. #MEXKOR #MEX #WorldCup pic.twitter.com/8GcWYpil9O
— OptaJoe (@OptaJoe) June 23, 2018
26ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ കാര്‍ലോസ് വെലയാണ് മെക്സിക്കോയ്ക്കു വേണ്ടി ലക്ഷ്യം കണ്ടത്
🙌 @11carlosV 🙌 #KORMEX #WorldCup pic.twitter.com/jYURsCyzhg
— Major League Soccer (@MLS) June 23, 2018
ഗോള്‍.... ഗോള്‍... മെക്സിക്കോ 1-0ന് മുന്നില്‍
GOAL #MEX @11carlosV scores the penalty to open the scoring for @miseleccionmxEN! #KORMEX pic.twitter.com/5nhCUddfuv
— FIFA World Cup 🏆 (@FIFAWorldCup) June 23, 2018
തൊട്ടടുത്ത മിനിറ്റില്‍ തന്നെ കൊറിയയുടെ കൗണ്ടര്‍ അറ്റാക്ക്. വലതുവിങിലൂടെ മിന്നല്‍പ്പിണര്‍ കണക്കെ പറന്നെത്തിയ കൊറിയന്‍ താരം ലീ ബോക്സിനുള്ളില്‍ വച്ച് ഗോളി മാത്രം മുന്നില്‍ നില്‍ക്കവെ ഷോട്ടിനു ശ്രമിച്ചു. എന്നാല്‍ മെക്സിക്കന്‍ താരം ലൊസാനോ ഇതു ബ്ലോക്ക് ചെയ്യുകയായിരുന്നു
12ാം മിനിറ്റില്‍ മെക്സിക്കോയ്ക്ക് അക്കൗണ്ട് തുറക്കാന്‍ അവസരം ലഭിച്ചെങ്കിലും ഹെര്‍ണാണ്ടസിന്റെ ഹെഡ്ഡര്‍ ക്രോസ് ബാറിനു മുകളിലൂടെ പറന്നു
കളിയുടെ ആദ്യ അഞ്ചു മിനിറ്റില്‍ മെക്സിക്കോയുടെ തുടരെയുള്ള മുന്നേറ്റങ്ങളാണ് കാണുന്നത്
പീീീ..പ് റഫിയുടെ വിസില്‍ മുഴങ്ങി, മെക്സിക്കോ- കൊറിയ പോരിന് തുടക്കം
#KORMEX views. pic.twitter.com/emIV8Z0dp4
— Major League Soccer (@MLS) June 23, 2018
ഇരുടീമിന്റെയും പ്ലെയിങ് ഇലവന്
Meanwhile, in Rostov-on-Don...
— FIFA World Cup 🏆 (@FIFAWorldCup) June 23, 2018
We have the teams for #KORMEX!#WorldCup pic.twitter.com/fS5ufeqSot
തുടര്‍ച്ചയായ രണ്ടാം ജയമാണ് മെക്സിക്കോയുടെ ലക്ഷ്യം