ഫിഫ ലോകകപ്പ് യോഗ്യത: ഇന്ത്യ ഇന്ന് ഒമാനെതിരെ
ഒമാന്‍: ഫിഫ ഫുട്‌ബോള്‍ 2018 ലേക്കുള്ള യോഗ്യതാ മത്സരം ഒമാനിലെ സുല്‍ത്താന്‍ ക്യൂബൂസ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ ഇന്ന് രാത്രി എട്ടിന് നടക്കും. എ എഫ് സി മത്സരത്തിലെ നാലുമത്സരത്തിലും തോറ്റ ഇന്ത്യ ഗ്രൂപ്പ് ഡിയില്‍ ഏറ്റവും അവസാനത്തെ സ്ഥാനത്താണ്. 2018 ലെ ഫിഫ ലോകകപ്പ് ഫുട്‌ബോളിന്റെ ഏഷ്യന്‍ മേഖലയിലെ യോഗ്യതാ മത്സരത്തില്‍ അഞ്ചാം മത്സരത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്.നാലു മത്സരങ്ങളില്‍ തോറ്റെങ്കിലും ഇന്ത്യയ്ക്ക് പ്രതീക്ഷിക്കാന്‍ ഏറെയൊന്നുമില്ല. ഇത്തവണ ഇന്ത്യ വിജയിച്ചില്ലെങ്കില്‍ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ ഈ റൗണ്ടോടെ അവസാനിക്കും. ഈ മത്സരം അടുത്ത ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരം കൂടിയായി ഏഷ്യന്‍ ഫ്ടുബോള്‍ ഫെഡറേഷന്‍ പരിഗണിക്കുന്നുണ്ട്. അതുക്കൊണ്ടു തന്നെ ഈ മത്സരം ഇന്ത്യയ്ക്ക് നിര്‍ണായകമായിരിക്കും.
ഈ വര്‍ഷത്തെ ആദ്യ റൗണ്ട് മത്സരത്തില്‍ ഇന്ത്യ ഒമാനുമായിയിരുന്നു മത്സരം.2-1 ന് ഇതില്‍ ഒമാന്‍ ഇന്ത്യയെ തോല്‍പിച്ചു. ബാംഗൂളിരിലെ സ്റ്റേഡിയത്തിലായിരുന്നു മത്സരം. എന്നാല്‍ അതിന് പിന്നാലെ ഇന്ത്യ ഇറാന്‍, ഗുവാം,തുര്‍ക്‌മേനിസ്ഥാന്‍ എന്നിവരോടും തോറ്റു.പരിശീലകനായ സ്റ്റീഫന്‍ കോണ്‍സ്‌റ്റൈന്‍ന്റെ കീഴില്‍ ദേശീയ ടീമിന്റെ അവസാമ മത്സരങ്ങളാണോയെന്ന് അറിയാനിരിക്കുന്നതേയുള്ളു. ടീമിന് കരക്കേറാന്‍ അത്രയെറെ എളുപ്പമല്ല. എന്നാല്‍ ടീമിന് കുറേയധികം പോരായ്മകളുണ്ട്. ഒമാന്റെ കാര്യത്തില്‍ അവര്‍ വളരെയധികം ശക്തരാണ്. എന്നാല്‍ ഫിഫ കപ്പില്‍ ഇന്ത്യയേക്കാള്‍ 65 സ്ഥാനം മുന്നിലാണ് ഒമാന്‍.

എന്നാല്‍ ഈ കളിയിലൂടെ ടീമിന്റെ ആത്മവിശ്വാസം വീണ്ടെടുത്തിട്ടുണ്ട്.പക്ഷെ മത്സരങ്ങള്‍ക്കു മുമ്പുള്ള ഏതാനും മണിക്കൂറികള്‍ മാത്രമാണ് ടീം ഒരുമിച്ച് പരിശീലനം നടത്തിയത്. ഇനിയുള്ള മത്സരത്തില്‍ ഇപ്പോഴുള്ളതിനേക്കാള്‍ മാറ്റം വരേണ്ടതുണ്ടെന്ന് പരിശീലകന്‍ പറഞ്ഞു. ടീമിനുണ്ടായ പോരായ്മകളാണ് ഈ മത്സരങ്ങളിലൊക്കെ തോല്‍ക്കാന്‍ കാരണമെന്നും പരിശീലകന്‍ പറഞ്ഞു.ഇത്രയും ദിവസത്തെ ഇന്ത്യയുടെ കളികള്‍ എടുത്തു നോക്കിയാല്‍ നല്ല പ്രോചോദനം ഇല്ലാത്തതുമാണ് ഇന്ത്യയുടെ തോല്‍വിക്ക് കാരണമെന്ന് ബ്രിട്ടിഷ് പരിശീലകനായ കോണ്‍സ്റ്റന്‍െൈന്റന്‍ പറഞ്ഞു.
എന്നാല്‍ ഇന്നു നടക്കാനിരിക്കുന്ന മത്സരം ജയിക്കേണ്ടതുണ്ട്. ഇവിടെ എത്തിയിട്ട ഈ മത്സരം നഷ്ടപ്പെടുത്തികൂടായെന്നും പരിശീലകന്‍ പറഞ്ഞു. എന്നാല്‍ ഏഴു കളികള്‍ക്കു വേണ്ടി പരിശീലകന്‍ അവിടെ ഉണ്ടായിരുന്നു. എന്നാല്‍ അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള ഒരു ടീമിനെ ഉണ്ടാക്കിയെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാത്രി എട്ടിന് നടക്കുന്ന മത്സരം സോണി സിക്‌സ്, സോണി കിക്‌സ്, ലൈവ് സ്‌പോര്‍ട്‌സ് എന്നിവയില്‍ കാണാം ഇതുകൂടാതെ വെബ്‌സൈറ്റായ ട്വിറ്റര്‍, ഫേസ്ബുക്ക് പേജിലും വിവരങ്ങള്‍ അറിയാവുന്നതാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications