വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഫിഫ ലോകകപ്പ് യോഗ്യത : ഇന്ത്യ അഞ്ചാം തവണയും തോല്‍വി ഏറ്റുവാങ്ങി

By Siniya

ഒമാന്‍: ഫിഫ ലോകകപ്പ് യോഗ്യതാ ഫുട്‌ബോള്‍ മത്സരത്തില്‍ ഇന്ത്യയ്ക്ക് തുടര്‍ച്ചയായ അഞ്ചാം തോല്‍വി. ഒമാനാണ് ചൊവ്വാഴ്ച ഇന്ത്യയ്‌ക്കെതിരെ മത്സരിച്ചത്. ആശ്വസിക്കാന്‍ വകയില്ലാതെയാണ് ഇന്ത്യ ഇത്തവണ പുറത്തായത്. ഇന്ത്യയ്‌ക്കെതിരെ ഒമാന്‍ 3-0 എന്ന നിലയിലായിരുന്നു. അഞ്ചു മത്സരങ്ങളിലും തോറ്റ ഇന്ത്യ പോയന്റ് ഇല്ലാതെ അഞ്ചാം സ്ഥാനത്തു തന്നെ തുടരുന്നു. ഒമാനിലെ സുല്‍ത്താന്‍ ഖാബൂസ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലായിരുന്നു മത്സരം.

കളിയുടെ തുടക്കം ആവേശം പകരുന്നതാണെങ്കിലും മത്സരത്തില്‍ ആദ്യ പകുതിക്ക് ശേഷമാണ് ഒമാന്റെ ഗോളുകള്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ പായിച്ചത്. 55 മിനുറ്റിന് ശേഷം ആദ്യഗോള്‍ അഹമ്മദ് മുബാറക്കിന്റേതായിരുന്നു. അനീസ് അല്‍ മുക്ബാലി ഇരട്ടഗോള്‍ നേടിയതോടെ ഒമാന്‍ വിജയം കണ്ടു. 67 ലും 84 ാം മിനുറ്റിലുമാണ് അനിസ് അല്‍ മുക്ബാലി തന്റെ ഗോള്‍ ഇന്ത്യന്‍ പോസ്റ്റിന് നേരെ പായിച്ചത്.

fifaworldcup

ഇന്ത്യയുടെ ഗോള്‍ കീപ്പറായ സന്ധുവിന്റെ മികച്ച സേവനം ഇന്ത്യയെ ആദ്യ പകുതിയില്‍ നിന്നും രക്ഷപ്പെടുത്തി. എന്നാല്‍ ഇന്ത്യ കൗണ്ടര്‍ അറ്റാക്കുകളിലൂടെ മുന്നോട്ടു കയറിയെങ്കിലും എല്ലാം ദുര്‍ബല ശ്രമങ്ങളായി. ബെംഗളുരുവില്‍ നടന്ന ഹോം മത്സരത്തില്‍ ഒമാന്‍ ഇന്ത്യയ്‌ക്കെതിരെ 2-1 ന് ജയിച്ചിരുന്നു. ഇറാന്‍, ഗുവാം,തുര്‍ക്കിമേനിസ്ഥാന്‍ എന്നിവരോടും ഇന്ത്യ നേരത്തെ തോറ്റിരുന്നു.

ഇനി ഇന്ത്യയ്ക്ക് പ്രതീക്ഷകളൊന്നുമില്ലെങ്കിലും ഇറാനെതിരെ എവേ മത്സരവും ഗുവാം,തുര്‍ക്കിമേനിസ്ഥാന്‍ എന്നിവര്‍ക്കെതിരെയുള്ള ഹോം മത്സരവുമാണ്.

Story first published: Wednesday, October 14, 2015, 10:31 [IST]
Other articles published on Oct 14, 2015
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X