വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

സ്വീഡനെ തീര്‍ക്കാന്‍ ഇംഗ്ലണ്ടിന് 'തല മതി', രണ്ടിടി, സ്വീഡന്‍ ക്ലോസ്... ഇംഗ്ലണ്ടിന് സെമി ടിക്കറ്റ്

മഗ്വയറും അലിയുമാണ് ഇംഗ്ലണ്ടിന്റെ സ്‌കോറര്‍മാര്‍

1
958081
1

സമാറ: 2006നു ശേഷം ആദ്യമായി ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കളിച്ച ഇംഗ്ലണ്ട് തങ്ങള്‍ കിരീടം തന്നെയാണ് ലക്ഷ്യമിടുന്നതെന്ന് എതിരാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കി സെമി ഫൈനലിലേക്കു മുന്നേറി. മൂന്നാം ക്വാര്‍ട്ടര്‍ ഫൈനലില്‍ യൂറോപ്പില്‍ നിന്നു തന്നെയുള്ള സ്വീഡനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു തകര്‍ത്താണ് ഇംഗ്ലണ്ട് ലോക കിരീടത്തിന് ഒരു പടി കൂടി അടുത്തത്. ഇരുപകുതികളിലുമായി ഹാരി മഗ്വയറും (30ാം മിനിറ്റ്) ഡെലെ അലിയും (58) നേടിയ ഗോളുകളാണ് ഇംഗ്ലണ്ടിനു മിന്നുന്ന ജയം സമ്മാനിച്ചത്. രണ്ടു ഗോളുകളും ഹെഡ്ഡറില്‍ നിന്നായിരുന്നു. 1990നു ശേഷം ആദ്യമായാണ് ഇംഗ്ലണ്ട് ലോകകപ്പിന്റെ സെമി ഫൈനലിലേക്കു യോഗ്യത നേടുന്നത്‌

2

ശക്തമായ പ്രതിരോധ നിരയുള്ള സ്വീഡന്‍ ഇംഗ്ലണ്ടിന് ഭീഷണിയുയര്‍ത്തുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. ഇംഗ്ലണ്ടിന്റെ ആക്രമണാത്മക ഫുട്‌ബോളില്‍ പലപ്പോഴും സ്വീഡിഷ് പ്രതിരോധക്കോട്ടയില്‍ വിള്ളല്‍ വീണു. ഗോള്‍ തിരിച്ചടിക്കാന്‍ സ്വീഡന്റെ ഭാഗത്തു നിന്നും ചില മികച്ച മുന്നറ്റങ്ങളുണ്ടായിരുന്നു. പക്ഷെ തകര്‍പ്പന്‍ ഫോമില്‍ കളിച്ച ഗോള്‍കീപ്പര്‍ ജോര്‍ഡന്‍ പിക്‌ഫോര്‍ഡിനെ കീഴടക്കാന്‍ സ്വീഡന്റെ മഞ്ഞക്കുപ്പായര്‍ക്കായില്ല.

Jul 07, 2018, 9:35 pm IST

ഇംഗ്ലീഷ് ഗോള്‍കീപ്പര്‍ ജോര്‍ഡന്‍ പിക്‌ഫോര്‍ഡാണ് പ്ലെയര്‍ ഓഫ് ദി മാച്ച്‌

Jul 07, 2018, 9:28 pm IST

മാച്ച് സ്റ്റാറ്റസ്‌

Jul 07, 2018, 9:27 pm IST

1990നു ശേഷം ആദ്യമായാണ് ഇംഗ്ലണ്ട് ലോകകപ്പിന്റെ സെമി ഫൈനലിലേക്കു യോഗ്യത നേടുന്നത്‌

Jul 07, 2018, 9:21 pm IST

ഫൈനല്‍ വിസില്‍... 2-0ന്റെ ജയവുമായി ഇംഗ്ലണ്ട് സെമി ഫൈനലില്‍

Jul 07, 2018, 9:18 pm IST

ഇംഗ്ലീഷ് ഹീറോയായ പിക്‌ഫോര്‍ഡിന്റെ സേവുകള്‍

Jul 07, 2018, 9:17 pm IST

ഡെലെ അലിയുടെ ഗോളും ഗോള്‍ ആഘോഷവും... ചിത്രങ്ങളിലൂടെ

Jul 07, 2018, 9:15 pm IST

മല്‍സരം അവസാന അഞ്ചു മിനിറ്റിലേക്ക്. 2-0ന്റെ ജയവുമായി ഇംഗ്ലണ്ട് സെമി ഏറെക്കുറെ ഉറപ്പിച്ചു കഴിഞ്ഞു

Jul 07, 2018, 9:01 pm IST

72ാം മിനിറ്റില്‍ സ്വീഡന് ആദ്യ ഗോള്‍ മടക്കാന്‍ മികച്ച അവസരം. എന്നാല്‍ ഉജ്ജ്വല ഫോമിലുള്ള ഗോളി പിക്‌ഫോര്‍ഡിനെ മറികടക്കാന്‍ അവര്‍ക്കാവുന്നില്ല. ബോക്‌സിനുള്ളില്‍ ബെര്‍ഗ് തൊടുത്ത ഇടം കാല്‍ ഷോട്ട് ഗോളാവുമെന്ന് ഉറപ്പിച്ചെങ്കിലും വായുവില്‍ പറന്നുയര്‍ന്ന് കൈവിരല്‍ കൊണ്ട് പിക്‌ഫോര്‍ഡ് ക്രോസ് ബാറിനു തൊട്ടുമുകളിലൂടെ പന്ത് തട്ടിയകറ്റി

Jul 07, 2018, 8:51 pm IST

കോര്‍ണറിനൊടുവില്‍ ബോക്‌സിന് തൊട്ടരികില്‍ നിന്നും ലിന്‍ഗാര്‍ഡ് ചിപ്പ് ചെയ്ത് നല്‍കിയ പന്ത് വലതു മൂലയില്‍ നിന്ന് ഓഫ് സൈഡ് കെണി പൊട്ടിച്ച് അലി ഹെഡ്ഡറിലൂടെ വലയ്ക്കുള്ളിലാക്കി

Jul 07, 2018, 8:48 pm IST

59ാം മിനിറ്റില്‍ ഡെലെ അലിയാണ് ഇംഗ്ലണ്ടിന്റെ രണ്ടാം ഗോളിന് അവകാശിയായത്. ആദ്യ ഗോളിന് സമാനമായി ഈ ഗോളും ഹെഡ്ഡറില്‍ നിന്നായിരുന്നു

Jul 07, 2018, 8:47 pm IST

ഗോള്‍!! ഇംഗ്ലണ്ട് 2-0ന് മുന്നില്‍

Jul 07, 2018, 8:37 pm IST

47ാം മിനിറ്റില്‍ സ്വീഡന്‍ ഗോള്‍ മടക്കേണ്ടതായിരുന്നു. എന്നാല്‍ ഗോളി പിക്‌ഫോര്‍ഡ് ഇംഗ്ലണ്ടിന്റെ രക്ഷകനായി. ഇടതു വിങിില്‍ നിന്നും ബോക്‌സിനു കുറുകെ അഗസ്റ്റിന്‍സണ്‍ നല്‍കിയ ക്രോസില്‍ ബെര്‍ഗിന്റെ ക്രോസ് റേഞ്ച് ഹെഡ്ഡര്‍ ഗോളി ഡൈവ് ചെയ്ത് തട്ടിയകറ്റുകയായിരുന്നു

Jul 07, 2018, 8:34 pm IST

സ്വീഡന്റെ ആക്രമണത്തോടെയാണ് രണ്ടാം പകുതി ആരംഭിച്ചത്‌

Jul 07, 2018, 8:32 pm IST

രണ്ടാം പകുതിക്കു തുടക്കം

Jul 07, 2018, 8:24 pm IST

ഒന്നാംപകുതി മാച്ച് സ്റ്റാറ്റസ്‌

Jul 07, 2018, 8:24 pm IST

മഗ്വയറുടെ ഗോള്‍ ആഘോഷം

Jul 07, 2018, 8:18 pm IST

ആദ്യപകുതി അവസാനിച്ചു. മഗ്വയറുടെ ഗോളില്‍ ഇംഗ്ലണ്ട് 1-0ന് ലീഡ് ചെയ്യുന്നു

Jul 07, 2018, 8:17 pm IST

45ാം മിനിറ്റില്‍ ഇംഗ്ലണ്ടിന് ലീഡുയര്‍ത്താന്‍ സുവര്‍ണാവസരം. ഓഫ്‌സൈഡ് കെണിയില്‍ കുരുങ്ങാതെ ഒറ്റയ്ക്ക് പന്തുമായി റഹീം സ്റ്റെര്‍ലിങ് ബോക്‌സിനുള്ളിലേക്ക് ഓടിക്കയറിയപ്പോള്‍ മുന്നില്‍ ഗോളി മാത്രം. ഗോളിയെയും വെട്ടിച്ച് സ്റ്റെര്‍ലിങ് ഷോട്ട് തൊടുത്തെങ്കിലും സ്വീഡിഷ് പ്രതിരോധത്തില്‍ തട്ടി കോര്‍ണറിന്‍ കലാശിച്ചു

Jul 07, 2018, 8:14 pm IST

തുടര്‍ന്നും ഇംഗ്ലണ്ടിന്റെ ആധിപത്യമാണ് കാണുന്നത്. മല്‍സരം 40 മിനിറ്റ് പിന്നിട്ടപ്പോള്‍ മഗ്വയറുടെ ഹെഡ്ഡര്‍ ഗോളില്‍ ഇംഗ്ലണ്ട് ലീഡ് ചെയ്യുകയാണ്‌

Jul 07, 2018, 8:07 pm IST

ഇടതു മൂലയില്‍ നിന്നുള്ള ആഷ്‌ലി യങിന്റെ കോര്‍ണര്‍ കിക്ക് സ്വീഡിഷ് പ്രതിരോധപ്പൂട്ട് തകര്‍ത്ത് ക്ലോസ് റേഞ്ച് ഹെഡ്ഡറിലൂടെ മഗ്വയര്‍ വലയിലേക്ക് ചെത്തിയിട്ടപ്പോള്‍ ഗോളി നിസ്സഹായനായി

Jul 07, 2018, 8:05 pm IST

31ാം മിനിറ്റില്‍ ഹാരി മഗ്വയറാണ് ഇംഗ്ലണ്ടിനായി വല കുലുക്കിയത്. താരത്തിന്റെ കന്നി അന്താരാഷ്ട്ര ഗോള്‍ കൂടിയാണിത്‌

Jul 07, 2018, 8:00 pm IST

ഗോള്‍!! ഇംഗ്ലണ്ട് അക്കൗണ്ട് തുറന്നു (1-0)

Jul 07, 2018, 7:56 pm IST

കൗണ്ടര്‍അറ്റാക്കുകളിലൂടെ സ്വീഡനും തിരിച്ചടിക്കാന്‍ തുടങ്ങി. ഇതോടെ മല്‍സരം കൂടുതല്‍ ആവേശകരമായി. 25 മിനിറ്റ് പിന്നിടുമ്പോള്‍ സ്‌കോര്‍ ഗോള്‍രഹിതമായി തന്നെ തുടരുന്നു

Jul 07, 2018, 7:43 pm IST

13ാം മിനിറ്റില്‍ സ്വീഡിഷ് താരം ക്ലാസെന്‍ ബോക്‌സിനു പുറത്തു നിന്നും ലോങ്‌റേഞ്ചര്‍ പരീക്ഷിച്ചെങ്കിലും ക്രോസ് ബാറിനു മുകളിലൂടെ പുറത്തേക്കു പറന്നു

Jul 07, 2018, 7:41 pm IST

മല്‍സരം 10 മിനിറ്റ് കഴിഞ്ഞപ്പോള്‍ ഇംഗ്ലണ്ടാണ് ഗോളിലേക്കു ചില മുന്നേറ്റങ്ങള്‍ നടത്തിയത്‌

Jul 07, 2018, 7:31 pm IST

പീീീപ്... വിസില്‍ മുഴങ്ങി, ഇംഗ്ലണ്ട്- സ്വീഡന്‍ മല്‍സരത്തിന് തുടക്കം

Jul 07, 2018, 7:30 pm IST

ലൈനപ്പ് ഇങ്ങനെ

Jul 07, 2018, 7:26 pm IST

ഇരുടീമിന്റെയും പ്ലെയിങ് ഇലവന്‍

Story first published: Saturday, July 7, 2018, 22:59 [IST]
Other articles published on Jul 7, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X