സമാറ/ വോള്‍ഗോഗ്രാഡ്: റഷ്യന്‍ ലോകകപ്പ് ഫുട്ബോളില്‍ ആഫ്രിക്കയുടെ അവസാന പ്രതീക്ഷയും അസ്തമിച്ചു. പ്രീക്വാര്‍ട്ടര്‍ സാധ്യതയുണ്ടായിരുന്ന അവസാന ആഫ്രിക്കന്‍ ടീമായ സെനഗല്‍ തോല്‍വിയോടെ പുറത്താവുകയായിരുന്നു. ഗ്രൂപ്പ് എച്ചിലെ അവസാന റൗണ്ട് മല്‍സരത്തില്‍ കൊളംബിയ എതിരില്ലാത്ത ഒരു ഗോളിന് സെനഗലിനെ കീഴടക്കുകയായിരുന്നു. 74ാം മിനിറ്റില്‍ ഡിഫന്‍ഡര്‍ യെറി മിന ഹെഡ്ഡറിലൂടെ നേടിയ ഗോളാണ് കൊളംബിയക്കു ജയവും നോക്കൗട്ട് റൗണ്ട് ബെര്‍ത്തും സമ്മാനിച്ചത്. ജയത്തോടെ ആറു പോയിന്റോടെ കൊളംബിയ ഗ്രൂപ്പ് ജേതാക്കളാവുകയും ചെയ്തു.
മറ്റൊരു മല്‍സരത്തില്‍ നേരത്തേ തന്നെ പുറത്തായ പോളണ്ടിനോട് 0-1ന് തോറ്റെങ്കിലും ഫെയര്‍പ്ലേ പോയിന്റിന്റെ മികവില്‍ സെനഗലിനെ മറികടന്ന് ജപ്പാന് ഗ്രൂപ്പില്‍ നിന്നും റണ്ണറപ്പായി പ്രീക്വാര്‍ട്ടറിലെത്തി. 59ാം മിനിറ്റില്‍ യാന്‍ ബെഡ്നറെക്കാണ് പോളണ്ടിന്റെ വിജയഗോളിന് അവകാശിയായത്.
ഗ്രൂപ്പ് എച്ചിലെ പോയിന്റ് നില
Group H came down to the finest of margins. #JPN go through ahead of #SEN, with the Lions of Teranga eliminated on Fair Play points. pic.twitter.com/YCDk0hSWmL
— FIFA World Cup 🏆 (@FIFAWorldCup) June 28, 2018
ആറു പോയിന്റുമായി കൊളംബിയ ഗ്രൂപ്പ് ചാംപ്യന്മാരായി. നാലു പോയിന്റോടെ ഗ്രൂപ്പില്‍ നിന്നും റണ്ണറപ്പായി ജപ്പാനും നോക്കൗട്ട് റൗണ്ടില്‍. ജപ്പാനും സെനഗലിനും നാല് പോയിന്റ് വീതമാണുണ്ടായിരുന്നത്. എന്നാല്‍ മികച്ച ഗോള്‍ശരാശരി ജപ്പാന് തുണയായി
ഫൈനല്‍ വിസില്‍... കൊളംബിയ 1-0ന് സെനഗലിനെയും പോളണ്ട് ഇതേ സ്കോറിന് ജപ്പാനെയും തോല്‍പ്പിച്ചു
Yerry Mina heads #COL into Round of 16, as they leap to top of Group H.#SENCOL pic.twitter.com/y58w4H5AaI
— FIFA World Cup 🏆 (@FIFAWorldCup) June 28, 2018
കൊളംബിയന്‍ ടീമിനെ പ്രോല്‍സാഹിപ്പിക്കുന്ന സൂപ്പര്‍ താരം ജെയിംസ് റോഡ്രിഗസ്. പരിക്കു മൂലം ആദ്യപകുതിയില്‍ താരത്തെ കോച്ച് പിന്‍വലിച്ചിരുന്നു
After going off injured in the first half, James Rodriguez is now coaching on the sideline.#SENCOL #COL pic.twitter.com/fYOEMAvMOn
— FIFA World Cup (@WorIdCupUpdates) June 28, 2018
മല്‍സരം അവസാന 10 മിനിറ്റിലേക്ക്... സെനഗലിനെതിരേ കൊളംബിയയും ജപ്പാനെതിരേ പോളണ്ടും 1-0ന് ലീഡ് ചെയ്യുന്നു
74ാം മിനിറ്റില്‍ ഡിഫന്‍ഡര്‍ യെറി മിനയുടെ വകയായിരുന്നു കൊളംബിയയുടെ ഗോള്‍. കോര്‍ണറിനൊടുവില്‍ വലതു മൂലയില്‍ നിന്നും ക്വിന്റേറോ നല്കിയ മനോഹരമായ ക്രോസ് ഹെഡ്ഡറിലൂടെ മിന ലക്ഷ്യത്തിലെത്തിലെത്തിക്കുകയായിരുന്നു
AS IT STANDS:
— FIFA World Cup 🏆 (@FIFAWorldCup) June 28, 2018
1) #COL
2) #JPN
-------------
3) #SEN
4) #POL #WorldCup pic.twitter.com/HVvwwkwMsC
ഗോള്‍... സെനഗലിനെതിരേ കൊളംബിയ 1-0ന് മുന്നില്‍
#COL GOAL! YERRY MINA AGAIN! #SENCOL 0-1 pic.twitter.com/Vc98mPv8ar
— FIFA World Cup 🏆 (@FIFAWorldCup) June 28, 2018
കുര്‍സാവയുടെ ഫ്രീകിക്കില്‍ നിന്നാണ് ബെഡ്നറെക്ക് ലക്ഷ്യം കണ്ടത്. ദേശീയ ടീമിനായി ആറു മല്‍സരങ്ങള്‍ മാത്രം കളിച്ച താരത്തിന്റെ ആദ്യ ഗോള്‍ കൂടിയായിരുന്നു ഇത്
#POL #POL #POL #POL#JPNPOL 0-1 pic.twitter.com/Uh8Q9bkjb5
— FIFA World Cup 2018 (@WorldCup2018now) June 28, 2018
59ാം മിനിറ്റില്‍ യാന്‍ ബെഡ്നറെക്കാണ് പോളണ്ടിനു വേണ്ടി സ്കോര്‍ ചെയ്തത്
ഗോള്‍... ജപ്പാനെതിരേ പോളണ്ട് മുന്നില്‍ (1-0)
We do! #POL score it!
— FIFA World Cup 🏆 (@FIFAWorldCup) June 28, 2018
Jan Bednarek header changes Group H! #JPNPOL 0-1 pic.twitter.com/YoVAX2UoSh
ഗോളിനായി സെനഗലും കൊളംബിയയും വീറുറ്റ പോരാട്ടമാണ് നടത്തുന്നത്. പക്ഷെ ഗോള്‍ മാത്രം പിറക്കുന്നില്ല
All to play for. #SENCOL 0-0 pic.twitter.com/uPSQTaFfjN
— FIFA World Cup 🏆 (@FIFAWorldCup) June 28, 2018
രണ്ടാംപകുതിക്ക് തുടക്കം
ആദ്യപകുതി അവസാനിച്ചു. കൊളംബിയ- സെനഗല്‍, ജപ്പാന്- പോളണ്ട് മല്‍സരങ്ങളുടെ ആദ്യപകുതി ഗോള്രഹം
Good news for #JPN and #SEN fans, as it stands...#JPNPOL #SENCOL pic.twitter.com/j4qoaAtBfT
— FIFA World Cup 🏆 (@FIFAWorldCup) June 28, 2018
മല്‍സരം 25 മിനിറ്റ് പിന്നിട്ടുകഴിഞ്ഞു. രണ്ടു മല്‍സരങ്ങളും ഗോള്‍രഹിതമായി തുടരുന്നു
സെനഗല്‍ ടീമിനെ പിന്തുണയ്ക്കാനെത്തിയ ആരാധകര്‍
Africa’s last hope in the #WorldCup #SEN #SENCOL pic.twitter.com/MAJ5lG1JIc
— FIFA World Cup (@WorIdCupUpdates) June 28, 2018
സെനഗല്‍ താരങ്ങളുമായി കൂട്ടിയിടിച്ച് കൊളംബിയന്‍ സ്ട്രൈക്കര്‍ ഫല്‍ക്കാവോ നിലത്തു വീഴുന്നു
Falcao absolutely clattered by two #SEN defenders!#SENCOL #Colombia #COL pic.twitter.com/oSQbjAK8IQ
— FIFA World Cup (@WorIdCupUpdates) June 28, 2018
18ാം മിനിറ്റില്‍ സെനഗലിന് പെനല്‍റ്റി ലഭിക്കേണ്ടതായിരുന്നു. സാദിയോ മാനെയെ ബോക്സിനുള്ളില്‍ വീഴ്ത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ വിഎആര്‍ സഹായം തേടിയ റഫറി അത് ഫൗളല്ലെന്നു വിധിച്ചതോടെ സെഗനല്‍ നിരാശരായി
#Rusia2018 - El serbio Mirorad Mazic pitó penal para #Sen, revisó el VAR y cambió su decisión. Zafa #Col.
— DEPORTV (@canaldeportv) June 28, 2018
Mirá el partido en VIVO por @SomosContar o la @TV_Publica. pic.twitter.com/u3Oaj9cTOf
താരങ്ങള്‍ക്കു നിര്‍ദേശം നല്കുന്ന സെനഗല്‍ കോച്ച്
“Unleash the Black Panther tactics” #SENCOL pic.twitter.com/lvTa9dBhxr
— Footy Humour (@FootyHumour) June 28, 2018
സെനഗലിനെതിരേ കൊളംബിയയുടെ ആദ്യ ഗോള്‍ ശ്രമം. 12ാം മിനിറ്റില്‍ ബോക്സിന് തൊട്ടരികില്‍ വച്ച് കൊളംബിയക്ക് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചു. എന്നാല്‍ ക്വിന്റേറോയുടെ തകര്‍പ്പന്‍ കിക്ക് ഗോളി വലതുവശത്തേക്ക് ഡൈവ് ചെയ്ത് തട്ടിയകറ്റി
കൊളംബിയ- സെനഗല്‍, ജപ്പാന്- പോളണ്ട് മല്‍സരങ്ങള്‍ക്കു തുടക്കം
ജപ്പാന്- പോളണ്ട് പ്ലെയിങ് ഇലവന്
A huge day in Group H...
— FIFA World Cup 🏆 (@FIFAWorldCup) June 28, 2018
TEAM NEWS (1/2) // #JPNPOL #WorldCup pic.twitter.com/3ti1MOX1O4
കൊളംബിയ- സെനഗല്‍ പ്ലെയിങ് ഇലവന്
TEAM NEWS (2/2) // #SENCOL #WorldCup pic.twitter.com/tYmWhVILSd
— FIFA World Cup 🏆 (@FIFAWorldCup) June 28, 2018
ജപ്പാന്, സെനഗല്‍, കൊളംബിയ ടീമുകള്‍ക്കു നോക്കൗട്ട് സാധ്യത നിലനില്‍ക്കുന്നുണ്ട്