ലോകകപ്പിലെ ബെസ്റ്റ് ഓഫ് ടെന്‍!
റിയോ ഡി ജെനീറോ: ജയപരാജയങ്ങളുടെ ആവേശവും സമനിലയുടെ വിരസതയുമായി ആദ്യഘട്ടം കഴിഞ്ഞു. ഗോളാവേശവും കടിയും വിലക്കും ചുവപ്പുകാര്‍ഡുമായി സംഭവ ബഹുലമായിരുന്നു ബ്രസീല്‍ ലോകകപ്പിലെ ഗ്രൂപ്പ് പോരാട്ടങ്ങള്‍.
അപ്രതീക്ഷിതമായത് പലതും സംഭവിച്ച ഈ ലോകകപ്പില്‍ ചാമ്പ്യന്മാരായ സ്‌പെയിനും വമ്പന്മാരായ ഇറ്റലിയും ഇംഗ്ലണ്ടും പോര്‍ച്ചുഗലും നിരാശരായി മടങ്ങുന്നതും നനമ്മള്‍ കണ്ടു. പോര്‍ച്ചുഗലിന്റെ പെപ്പെ, ഉറുഗ്വേയുടെ സുവാരസ് എന്നിവര്‍ കളിയിലെ രസം കളഞ്ഞു.
കോസ്റ്റാറിക്കയെയും ബെല്‍ജിയത്തെയും പോലെ കറുത്ത കുതിരകളുടെ ലോകകപ്പ് കൂടിയാണ് ഇത്. അത്ഭുതങ്ങള്‍ കഴിഞ്ഞിട്ടില്ല ബ്രസീലില്‍. ആദ്യ പതിനഞ്ച് ദിവസങ്ങളും മുക്കാല്‍ഭാഗം കളികളും കഴിഞ്ഞപ്പോള്‍ ഓര്‍ത്തിരിക്കേണ്ട പത്ത് കാര്യങ്ങള്‍ നോക്കൂ

ലോകകപ്പിന്റെ ഗോളി - ഒക്കാവോ
സംശയം വേണ്ട മെക്‌സിക്കോയുടെ ഗ്വില്ലര്‍മോ ഒക്കാവോ തന്നെ ഈ ലോകകപ്പിന്റെ ഗോളി. ബ്രസീലിന്റെ ആക്രമണങ്ങളെ ഒറ്റയ്ക്ക് കുത്തിയകറ്റിയ ഒക്കാവോ മെക്‌സിക്കയ്ക്ക് നല്‍കിയത് ലോകകപ്പിനോളം പോന്ന ഒരു സമനിലയാണ്

ലോകകപ്പിന്റെ ഗോള്‍
മെസി, നെയ്മര്‍, മുസ, മുള്ളര്‍... അല്ല, ഈ ലോകകപ്പിന്റെ ഗോള്‍ ഇതില്‍ ആരുടെയും പേരിലല്ല. സ്‌പെയിനിന്റെ കാസിയസിനെ കീഴടക്കി വാന്‍പേഴ്‌സി തലകൊണ്ട് കുത്തിയിട്ട ഈ ഗോളാണ് ലോകകപ്പിന്റെ ഗോള്‍

ടീം ഓഫ് ദ ലോകകപ്പ് - ഹോളണ്ട്
പോയിന്റ് പട്ടികയില്‍ മാത്രമല്ല, കളിക്കളത്തിലും വിസ്മയം വിതയ്ക്കുകയാണ് ഹോളണ്ട്. അത്രയ്ക്കും ആധികാരികമായാണ് ഹോളണ്ട് ഓരോ കളിയും ജയിക്കുന്നത്

കറുത്ത കുതിരകള്‍ - കോസ്റ്റാറിക്ക
ഇറ്റലിയും ഇംഗ്ലണ്ടും ഉള്‍പ്പെട്ട മരണഗ്രൂപ്പില്‍ നിന്നും ഒന്നാമതായി പ്രീ ക്വാര്‍ട്ടറിലെത്തിയ കോസ്റ്റാറിക്കയല്ലാതെ മറ്റാരാണ് ഈ ലോകകപ്പിലെ കറുത്ത കുതിരകള്‍.

മറക്കാനാവാത്ത നിമിഷം
ഈ ലോകകപ്പിലെ മറക്കാന്‍ കഴിയാത്ത നിമിഷമേതാണ്. ഇറാനെതിരെ ഇന്‍ജുറി ടൈമില്‍ മെസിയുടെ കാലില്‍ നിന്നും പറന്ന ഗോള്‍. അതല്ലാതെ മറ്റെന്ത്.

ലോകകപ്പിന്റെ സ്‌ട്രൈക്കര്‍
പോര്‍ച്ചുഗലിനെതിരെ ഹാട്രിക്കോടെ ടീമിനെ വിജയത്തിലെത്തിച്ച ജര്‍മന്‍ സ്‌ട്രൈക്കര്‍ തോമസ് മുള്ളര്‍

ഒറ്റ നിമിഷം കൊണ്ട് സ്റ്റാര്‍
ഇറ്റലിയുടെ ജിയോര്‍ജിയോ ചിലിയേനിയാണ് ഒരൊറ്റ നിമിഷം കൊണ്ട് ലോകകപ്പിന്റെ സ്റ്റാറായത്. ഉറുഗ്വേയുടെ സുവാരസാകട്ടെ ചിലിയേനിയെ കടിച്ച കുറ്റത്തിന് ലോകകപ്പിന്റെ വില്ലനുമായി.

ലോകകപ്പിന്റെ ദുരന്തം
പോര്‍ച്ചുഗല്‍ ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ഈ ലോകകപ്പിന്റെ ദുരന്ത നായകന്‍. മൂന്ന് കളികളില്‍ ഒരു ഗോള്‍ മാത്രമാണ് നേട്ടം. പരിക്കിന്റെ പിടിയിലും ടീമിനെ മുന്നില്‍ നിന്ന് നയിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടു റൊണാള്‍ഡോ

കളങ്കം - സുവാരസ്
കളിക്കളത്തിലെ മാന്യതയെ കടിച്ചുകുടഞ്ഞ് ഉറുഗ്വേ സ്‌ട്രൈക്കര്‍ ലൂയിസ് സുവാരസ് ഈ ലോകകപ്പിന്റെ കളങ്കമായി.

റെഡ് കാര്‍ഡ്
ജര്‍മനിയുടെ തോമസ് മുള്ളറെ ഇടിച്ചിട്ട ശേഷം തലകൊണ്ട കുത്തി അസഭ്യം പറയുന്ന പെപെ. പെപെയ്ക്കുള്ള ശിക്ഷയായി അര്‍ഹിച്ച ചുവപ്പുകാര്‍ഡും കിട്ടി
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications