വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ലോകകപ്പ്: ലുക്കാക്കു ഡബിളില്‍ ബെല്‍ജിയം... തകര്‍പ്പന്‍ ജയം, പാനമ മുങ്ങി

യൂറോപ്പില്‍ നിന്നും ലോകകപ്പിനു ടിക്കറ്റെടുത്ത ആദ്യ ടീമാണ് ബെല്‍ജിയം

By Manu
പനാമയെ തോൽപ്പിച്ച് ലുക്കാക്കയുടെ ബെൽജിയം വിജയംകണ്ടു | Oneindia Malayalam

lUKAKU

ഫിഫ ലോകകപ്പ് ഫുട്‌ബോളില്‍ യൂറോപ്പിലെ പുത്തന്‍ ശക്തികളായ ബെല്‍ജിയം തകര്‍പ്പന്‍ ജയത്തോടെ തുടങ്ങി. ലോകകപ്പില്‍ അരങ്ങേറ്റ മല്‍സരം കളിച്ച പാനമയെ ബെല്‍ജിയം എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കു മുക്കുകയായിരുന്നു. രണ്ടാംപകുതിയിലാണ് മൂന്നു ഗോളുകളും പിറന്നത്.
മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സ്റ്റാര്‍ സ്‌ട്രൈക്കര്‍ റൊമേലു ലുക്കാക്കുവാണ് ബെല്‍ജിയത്തിന്റെ ഹീറോ. ടീമിന്റെ രണ്ടു ഗോളും ലുക്കാക്കുവിന്റെ വകയായിരുന്നു. 69, 75 മിനിറ്റുകളിലാണ് ലുക്കാക്കു നിറയൊഴിച്ചത്. ആദ്യഗോള്‍ ഡ്രീസ് മെര്‍ട്ടന്‍സിന്റെ വകയായിരുന്നു. ഒന്നാംപകുതിയില്‍ ബെല്‍ജിയത്തെ സമ്മര്‍ദ്ദത്തിലാക്കുന്ന ചില മുന്നേറ്റങ്ങള്‍ നടത്തിയ പാനമ രണ്ടാംപകുതിയില്‍ കാര്യമായ ചെറുത്തുനില്‍പ്പ് നടത്താതെയാണ് കീഴടങ്ങിയത്

Jun 18, 2018, 10:29 pm IST

റഫറിയുടെ ഫൈനല്‍ വിസില്‍. ലുക്കാക്കുവിന്റെ ഇരട്ടഗോള്‍ മികവില്‍ 3-0ന്റെ തകര്‍പ്പന്‍ ജയത്തോടെ ബെല്‍ജിയം തുടങ്ങി

Jun 18, 2018, 10:24 pm IST

ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്ക് ബെല്‍ജിയം പാനമയെ കീഴടക്കി

Jun 18, 2018, 10:15 pm IST

75ാം മിനിറ്റില്‍ ബെല്‍ജിയത്തിന്റെ വിജയമുറപ്പിച്ച് ലുക്കാക്കു മൂന്നാം ഗോളും കണ്ടെത്തി. ഇത്തവണ ഹസാര്‍ഡാണ് ഗോളിനു വഴിയൊരുക്കിയത്. കൗണ്ടര്‍ അറ്റാക്കിനൊടുവില്‍ സ്വന്തം ഹാഫില്‍ നിന്നും പന്തുമായി കുതിച്ച ഹസാര്‍ഡ് ഇടതു വശത്തേക്കു നല്‍കിയ ത്രൂബോള്‍ മുന്നോട്ട് കയറി വന്ന ഗോളിക്കു മുകളിലൂടെ ലുക്കാക്കു വലയിലേക്കു കോരിയിട്ടു

Jun 18, 2018, 10:15 pm IST

69ാം മിനിറ്റില്‍ ലുക്കാക്കുവിലൂടെ ബെല്‍ ജിയം ലീഡുയര്‍ത്തി. ഡിബ്രുയ്ന്‍ ബോക്‌സിനുള്ളില്‍ നിന്നും ചിപ്പ് ചെയ്ത് നല്‍കിയ മനോഹരമായ ക്രോസ് ലുക്കാക്കു ക്ലോസ്‌റേഞ്ച് ഹെഡ്ഡറിലൂടെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.

Jun 18, 2018, 10:04 pm IST

വീണ്ടും ഗോള്‍ ലൂക്കാക്കു.. ലൂക്കാക്കൂ. ബെല്‍ജി 3..പനാമ 0

Jun 18, 2018, 9:59 pm IST

ഗോള്‍ ഗോള്‍..ലൂക്കാക്കു..ബെല്‍ജിയം 2-പാനമ ൦

Jun 18, 2018, 9:56 pm IST

54ാം മിനിറ്റില്‍ ബെല്‍ജിയം ഗോളി കോട്വയുടെ മിടുക്കാണ് പാനമയെ സമനില ഗോള്‍ നേടുന്നതില്‍ നിന്നും തടഞ്ഞുനിര്‍ത്തിയത്. കൗണ്ടര്‍ അറ്റാക്കിനൊടുവില്‍ വലതു വിങിലൂടെ ബോക്‌സിലേക്കു പറന്നെത്തിയ മ്യുറില്ലോയ്ക്ക് മുന്നില്‍ കോട്വ മാത്രം. എന്നാല്‍ താരത്തിന്റെ വലംകാല്‍ ഷോട്ട് കോട്വ കുത്തിയകറ്റിയപ്പോള്‍ മ്യുറില്ലോ അവിശ്വസനീയതോടെ കുറച്ചുനേരം നിന്നു

Jun 18, 2018, 9:56 pm IST

രണ്ടാം പകുതി തുടങ്ങി രണ്ടു മിനിറ്റിനകം ബെല്‍ജിയം അര്‍ഹിച്ച ലീഡ് പിടിച്ചെടുത്തു. മെര്‍ട്ടന്‍സിന്റെ വകയായിരുന്നു ഗോള്‍. തകര്‍പ്പന്‍ വോളിയിലൂടെയാണ് ഒന്നാംപകുതിയില്‍ കുലുങ്ങാതെ നിന്ന പാനമ ഗോളിയെ മെര്‍ട്ടന്‍സ് മറികടന്നത്.

Jun 18, 2018, 9:42 pm IST

ഗോള്‍

Jun 18, 2018, 9:40 pm IST

ഒന്നാംപകുതി അവസാനിച്ചു. കരുത്തരായ ബെല്‍ജിയത്തെ ഗോളടിപ്പിക്കാതെ പിടിച്ചുനിര്‍ത്താന്‍ കുഞ്ഞന്‍മാരായ പാനമയ്ക്കു കഴിഞ്ഞു. ഗോള്‍കീപ്പറോട് പാനമ ഇതിനു കടപ്പെട്ടിരിക്കുന്നത്

Jun 18, 2018, 9:40 pm IST

41ാം മിനിറ്റില്‍ ബെല്‍ജിയം വീണ്ടും പാനമ ഗോള്‍മുഖത്ത് ഭീതി പരത്തി. വലതുവിങിലൂടെ കുതിച്ചെത്തി മെര്‍ട്ടന്‍സ് ബോക്‌സിനു കുറുകെ നല്‍കിയ ക്രോസ് ലുക്കാക്കുവിന് ലഭിച്ചെങ്കിലും ഷോട്ടുതിര്‍ക്കും മുമ്പ് ഗോള്‍കീപ്പര്‍ ക്ലിയര്‍ ചെയ്തു

Jun 18, 2018, 9:40 pm IST

38ാം മിനിറ്റില്‍ സൂപ്പര്‍ താരം ഈഡന്‍ ഹസാര്‍ഡിന് ബെല്‍ജിയത്തിന്റെ അക്കൗണ്ട് തുറക്കാനുള്ള സുവര്‍ണാവസരം. വലതു വിങിലൂടെ ചാട്ടുളി കണക്കെ പറന്നെത്തിയ ഹസാര്‍ഡ് ഡിഫന്‍ഡര്‍മാര്‍ക്കിടയിലൂടെ വെടിയുണ്ട കണക്കെയുള്ള ഷോട്ട് പരീക്ഷിച്ചെങ്കിലും ഗോളി തകര്‍പ്പന്‍ സേവിലൂടെ ശ്രമം വിഫലമാക്കി

Jun 18, 2018, 9:06 pm IST

കളിയില്‍ 64 ശതമാനവും പന്ത് കൈവശം വച്ച് കളിക്കുന്ന ബെല്‍ജിയം അഞ്ചു ഷോട്ടുകളാണ് ഗോളിലേക്കു ഇതുവരെ പരീക്ഷിച്ചത്‌

Jun 18, 2018, 9:06 pm IST

ഈ ലോകകപ്പിലെ ഏറ്റവും ദുര്‍ബലരായ ടീമുകളിലൊന്നായ പാനമ പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച പ്രകടനമാണ് നടത്തുന്നത്. ചില കൗണ്ടര്‍ അറ്റാക്കുകളിലൂടെ അവര്‍ ബെല്‍ജിയത്തെ പ്രതിരോധത്തിലാക്കി.

Jun 18, 2018, 9:05 pm IST

കളിയുടെ ആദ്യ അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ബെല്‍ജിയത്തിന്റെ ആധിപത്യമാണ് കാണുന്നത്. നിരവധി തവണ അവ ലീഡ് നേടുന്നതിന് തൊട്ടരികിലെത്തുകയും ചെയ്തു

മോസ്‌കോ: ഫിഫ ലോകകപ്പ് ഫുട്‌ബോളില്‍ അനായാസ ജയം തേടിയാണ് യൂറോപ്പില്‍ നിന്നുള്ള ബെല്‍ജിയം കോണ്‍കകാഫ് ടീമായ പാനമയെ നേരിടുന്നത്. ഇത്തവണത്തെ ലോകകപ്പിന് യൂറോപ്പില്‍ നിന്നും യോഗ്യത കരസ്ഥമാക്കിയ ആദ്യത്തെ ടീമാണ് ബെല്‍ജിയം.

പ്ലെയിങ് ഇലവന്‍

ബെല്‍ജിയം- കോട്ട്വാ, വെര്‍ട്ടോന്‍ഗന്‍, ആല്‍ഡര്‍വെയ്ല്‍ഡ്, ബൊയാറ്റ, കറാസ്‌കോ, വിറ്റ്‌സെല്‍, ഡിബ്രൂയ്ന്‍, മ്യുനിയര്‍, മെര്‍ട്ടന്‍സ്, ഹസാര്‍ഡ്, ലുക്കാക്കു

പാനമ- പെനേഡോ, ഡേവിസ്, എസ്‌കോബാര്‍, ടോറസ്, മ്യുറില്ലോ, ഗോമസ്, ഗൊഡോയ്, റോഡ്രിഗസ്, കൂപ്പര്‍, ബര്‍സെനസ്, പെരസ്

Story first published: Monday, June 18, 2018, 22:40 [IST]
Other articles published on Jun 18, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X