വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

അണ്ടര്‍ 20 ലോകകപ്പ്; പോര്‍ച്ചുഗലിനെ തകര്‍ത്ത് അര്‍ജന്റീന പ്രീക്വാര്‍ട്ടറില്‍

വാര്‍സൗ: പോളണ്ടില്‍ നടന്നുകൊണ്ടിരിക്കുന്ന അണ്ടര്‍ 20 ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ അര്‍ജന്റീന പ്രീക്വാര്‍ട്ടറിലെത്തി. ഗ്രൂപ്പ് എഫിലെ രണ്ടാം മത്സരത്തില്‍ പോര്‍ച്ചുഗലിനെ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ടീം അടുത്ത റൗണ്ടിലെത്തിയത്. അഡോള്‍ഫോ ഗൈച്ച്(33), നെഹ്യുന്‍ പെരെസ്(84) എന്നിവര്‍ അര്‍ജന്റീനയ്ക്കായി ഗോള്‍ നേടി. കളിയില്‍ മേധാവിത്വം കാട്ടിയിട്ടും പോര്‍ച്ചുഗലിന് ഗോള്‍ നേടാനായില്ല.

football

ഗ്രൂപ്പിലെ രണ്ടു കളികളും ജയിച്ച അര്‍ജന്റീനയ്ക്ക് 6 പോയന്റുണ്ട്. 3 പോയന്റ് വീതം നേടിയ സൗത്ത് കൊറിയ, പോര്‍ച്ചുഗല്‍ എന്നീ ടീമുകള്‍ക്ക് അടുത്ത മത്സരം നിര്‍ണായകമാകും. രണ്ടു കളികളും തോറ്റ സൗത്ത് ആഫ്രിക്ക ടൂര്‍ണമെന്റില്‍ നിന്നും പുറത്തായി. കഴിഞ്ഞദിവസം നടന്ന മറ്റൊരു മത്സരത്തില്‍ സൗത്ത് കൊറിയ ഒരു ഗോളിന് സൗത്ത് ആഫ്രിക്കയെ തോല്‍പ്പിച്ചിരുന്നു.

ലോകകപ്പ്: ആരാവും കറുത്ത കുതിരകള്‍? ഒന്നല്ല, അവര്‍ രണ്ടു ടീമുകള്‍!! മുന്‍ താരങ്ങള്‍ പറയുന്നത്... ലോകകപ്പ്: ആരാവും കറുത്ത കുതിരകള്‍? ഒന്നല്ല, അവര്‍ രണ്ടു ടീമുകള്‍!! മുന്‍ താരങ്ങള്‍ പറയുന്നത്...

ഗ്രൂപ്പ് ഇ യില്‍ ഫ്രാന്‍സ് പനാമയെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് പ്രീക്വാര്‍ട്ടര്‍ ഉറപ്പാക്കി. മാലി സൗദി അറേബ്യയെ 4-3 എന്ന സ്‌കോറിനും മറികടന്നു. ഗ്രൂപ്പില്‍ 6 പോയന്റുമായി ഫ്രാന്‍സ് ആണ് മുന്നില്‍. നാലു പോയന്റുമായി മാലി രണ്ടാം സ്ഥാനത്തും ഒരു പോയന്റുമായി പനാമ മൂന്നാം സ്ഥാനത്തുമാണ്. രണ്ട് മത്സരങ്ങളിലും തോറ്റ സൗദി അറേബ്യ ടൂര്‍ണമെന്റില്‍ നിന്നും പുറത്തായി.

Story first published: Wednesday, May 29, 2019, 12:19 [IST]
Other articles published on May 29, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X