വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

അവിസ്മരണീയം അര്‍ജന്റീന!! മെസ്സി, റോഹോ... സ്വപ്‌നസാഫല്യം, അര്‍ജന്റീന പ്രീക്വാര്‍ട്ടറില്‍

മെസ്സിയും റോഹോയുമാണ് അര്‍ജന്റീനയ്ക്കു വേണ്ടി ലക്ഷ്യം കണ്ടത്

FIFA WORLD CUP 2018 | നൂറാം ഗോള്‍ ഇത്തവണ മെസ്സിയുടെ വക | OneIndia Malayalam

1
958045

1

സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: ആരാധകരുടെ പ്രാര്‍ഥന മിശിഹാ കേട്ടു. അസാധ്യമെന്നു കരുതിയ ഇടത്തു നിന്നും സ്വപ്‌നതുല്യമായ തിരിച്ചുവരവ് നടത്തി ലാറ്റിന്‍ ഗ്ലാമര്‍ ടീമായ അര്‍ജന്റീന ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ കടന്നു. ജയിച്ചേ തീരൂവെന്ന വെല്ലുവിളിയുമായി ഇറങ്ങിയ അര്‍ജന്റീന ആവേശകരമായ പോരാട്ടത്തില്‍ ആഫ്രിക്കന്‍ ടീമായ നൈജീരിയയെ 2-1ന് മറികടക്കുകയായിരുന്നു.

ക്യാപ്റ്റനും ഇതിഹാസ താരവുമായ ലയണല്‍ മെസ്സി 14ാം മിനിറ്റില്‍ ആദ്യ ഗോളുമായി മുന്നില്‍ നിന്നു പട നയിച്ചപ്പോള്‍ രണ്ടാം ഗോള്‍ മാര്‍ക്കോസ് റോഹോയുടെ വകയായിരുന്നു. ഫൈനല്‍ വിസിലിന് നാലു മിനിറ്റുള്ളപ്പോഴായിരുന്നു അര്‍ജന്റീനയുടെ വിജയമുറപ്പിച്ച റോഹോയുടെ രണ്ടാം ഗോള്‍. 51ാം മിനിറ്റില്‍ വിക്ടര്‍ മോസസാണ് പെനല്‍റ്റിയിലൂടെ നൈജീരിയക്കായി സ്‌കോര്‍ ചെയ്തത്.

അര്‍ജന്റീനയുടെ ജയത്തിനൊപ്പം ഗ്രൂപ്പ് ഡിയിലെ മറ്റൊരു കളിയില്‍ ഐസ് ലാന്‍ഡ് തോറ്റതും മെസ്സിക്കും സംഘത്തിനും അനുകൂല ഘടകമായി മാറി. 2-1നാണ് ക്രൊയേഷ്യ ഐസ്‌ലാന്‍ഡിനെ തോല്‍പ്പിച്ചത്. ഒമ്പതു പോയിന്റുമായി ക്രൊയേഷ്യ ഗ്രൂപ്പ് ജേതാക്കളായപ്പോള്‍ നാലു പോയിന്റ് നേടി അര്‍ജന്റീന റണ്ണറപ്പുകളായി.

Jun 27, 2018, 1:48 am IST

കളിയിലെ താരം മെസ്സി തന്നെ

Jun 27, 2018, 1:47 am IST

വിജയമുഹൂര്‍ത്തം

Jun 27, 2018, 1:39 am IST

ഗ്രൂപ്പ് ഡി പോയിന്റ് നില

Jun 27, 2018, 1:26 am IST

ഫൈനല്‍ വിസില്‍... 2-1ന്റെ ത്രസിപ്പിക്കുന്ന ജയം. അസാധ്യമെന്നു കരുതിയ ലക്ഷ്യം അര്‍ജന്റീന യാഥാര്‍ഥ്യമാക്കി... ക്രൊയേഷ്യക്കൊപ്പം ഗ്രൂപ്പില്‍ നിന്നും രണ്ടാംസ്ഥാനക്കാരായി അര്‍ജന്റീന പ്രീക്വാര്‍ട്ടറില്‍ കടന്നു

Jun 27, 2018, 1:22 am IST

റോഹോയുടെ ഗോള്‍... വീഡിയോ കാണാം

Jun 27, 2018, 1:20 am IST

തുടരെയുള്ള മുന്നേറ്റങ്ങള്‍ക്ക് അര്‍ജന്റീന ഫലം കണ്ടു. വലതു വിങിലൂടെ ചാട്ടുളി കണക്കെ പറന്നെത്തിയ മെര്‍ക്കാഡോ വലതുവിങില്‍ നിന്നും ബോക്‌സിനു കുറുകെ നല്‍കിയ മനോഹരമായ ക്രോസ് റോഹോ ക്ലോസ് റേഞ്ച് ഷോട്ടിലൂടെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു

Jun 27, 2018, 1:16 am IST

86ാം മിനിറ്റില്‍ ഡിഫന്‍ഡര്‍ മാര്‍ക്കോസ് റോഹോയാണ് അര്‍ജന്റീനയുടെ രക്ഷകനായത്‌

Jun 27, 2018, 1:16 am IST

ഗോള്‍... അര്‍ജന്റീന ലീഡ് തിരിച്ചുപിടിച്ചു (2-1)

Jun 27, 2018, 1:08 am IST

76ാം മിനിറ്റില്‍ അര്‍ജന്റീനയ്ക്ക് പിരിമുറുക്കത്തിന്റെ നിമിഷങ്ങള്‍. ഡിഫന്‍ഡര്‍ മാര്‍ക്കോസ് റോഹോ ബോക്‌സിനുള്ളില്‍ വച്ച് കൈ കൊണ്ട് തട്ടിയതിനെ തുടര്‍ന്നായിരുന്നു ഇത്്. തുടര്‍ന്നു റഫറി വിഎആറിന്റെ സഹായം തേടി. ഒടുവില്‍ അര്‍ജന്റീനയ്ക്ക് ആശ്വാസമായി പെനല്‍റ്റി നല്‍കേണ്ടതില്ലെന്ന് റഫറി തീരുമാനിച്ചു

Jun 27, 2018, 1:03 am IST

കളി 70ാം മിനിറ്റ് പിന്നിട്ടു കഴിഞ്ഞു. വിജയഗോള്‍ നേടാനുള്ള കഠിന പ്രയത്‌നത്തിലാണ് അര്‍ജന്റീന. ഇടയ്ക്ക് ചില കൗണ്ടര്‍ അറ്റാക്കുകളിലൂടെ നൈജീരിയയും സാന്നിധ്യമറിയിക്കുന്നു

Jun 27, 2018, 12:48 am IST

അര്‍ജന്റീനയ്ക്ക് വിനയായ മഷെറാനോയുടെ ഫൗള്‍ കാണാം

Jun 27, 2018, 12:45 am IST

കോര്‍ണറിനൊടുവില്‍ നൈജീരിയന്‍ താരം ബലോഗനെയെ ജാവിയര്‍ മഷെറാനോ ബോക്‌സിനുള്ളില്‍ വീഴ്ത്തിയതിനെ തുടര്‍ന്നു റഫറി പെനല്‍റ്റി സ്‌പോട്ടിലേക്കു വിരല്‍ ചൂണ്ടുകയായിരുന്നു

Jun 27, 2018, 12:43 am IST

51ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ വിക്ടര്‍ മോസസാണ് നൈജീരിയയുടെ സമനില ഗോളിന് അവകാശിയായത്‌

Jun 27, 2018, 12:42 am IST

ഗോള്‍... അര്‍ജന്റീന ഞെട്ടി, നൈജീരിയ 1-1ന് ഒപ്പമെത്തി

Jun 27, 2018, 12:34 am IST

രണ്ടാംപകുതി മല്‍സരം ആരംഭിച്ചു

Jun 27, 2018, 12:31 am IST

ഒന്നാംപകുതി മാച്ച് സ്റ്റാറ്റസ്‌

Jun 27, 2018, 12:19 am IST

ഒന്നാംപകുതി അവസാനിച്ചു. ആരാധകരുടെ പ്രാര്‍ഥന പോലെ അര്‍ജന്റീന 1-0ന് ലീഡ് ചെയ്യുകയാണ്‌

Jun 27, 2018, 12:15 am IST

ഒന്നാംപകുതിയുടെ അവസാന മിനിറ്റുകളിലേക്ക്. മെസ്സിയുടെ കിടിലന്‍ ഗോളില്‍ അര്‍ജന്റീന മുന്നിട്ടുനില്‍ക്കുന്നു

Jun 27, 2018, 12:12 am IST

മെസ്സിക്ക് രണ്ടാം ഗോള്‍ നിഷേധിച്ച് ഗോള്‍ പോസ്റ്റ്‌

Jun 27, 2018, 12:06 am IST

34ാം മിനിറ്റില്‍ അര്‍ജന്റീനയ്ക്ക് ലീഡുയര്‍ത്താന്‍ സുവര്‍ണാവസരം ലഭിച്ചു. എയ്ഞ്ചല്‍ ഡി മരിയയെ ബോക്‌സിനു തൊട്ടരികില്‍ വച്ച് ഫൗള്‍ ചെയ്തതിനെ തുടര്‍ന്ന് അര്‍ജന്റീനയ്ക്ക് അനുകൂലമായി ഫ്രീകിക്ക്. മെസ്സിയുടെ ഇടംകാല്‍ കിക്ക് ഗോളിയെ നിസ്സഹായനാക്കിയെങ്കിലും വലതു പോസ്റ്റില്‍ തട്ടി മടങ്ങുകയായിരുന്നു

Jun 26, 2018, 11:55 pm IST

മൂന്നു വ്യത്യസ്ത ലോകകപ്പുകളില്‍ അര്‍ജന്റീനയ്ക്കു ഗോള്‍ നേടുന്ന മൂന്നാമത്തെ താരമെന്ന നേട്ടത്തിനൊപ്പം മെസ്സിയുമെത്തി

Jun 26, 2018, 11:52 pm IST

മെസ്സി ഗോള്‍ നേടിയപ്പോള്‍ ഗാലറിയില്‍ മറഡോണയുടെ ആഹ്ലാദം

Jun 26, 2018, 11:50 pm IST

മെസ്സിയുടെ ഗോള്‍ കാണാം

Jun 26, 2018, 11:49 pm IST

നൈജീരിയന്‍ പ്രതിരോധ മതിലിനു മുകളിലൂടെ എവര്‍ ബനേഗ ലോബ് ചെയ്തു നല്‍കിയ പന്ത് വലതു വിങിലൂടെ പറന്നെത്തിയ മെസ്സി ഗോളിക്കു പ്രതികരിക്കാന്‍ അവസരം ലഭിക്കുന്നതിനു മുമ്പ് വലയിലേക്കു പായിച്ചു

Jun 26, 2018, 11:47 pm IST

14ാം മിനിറ്റിലാണ് അര്‍ജന്റൈന്‍ ആരാധകരുടെ ആവേശം വാനോളമുയര്‍ത്തി മെസ്സി നിറയൊഴിച്ചത്. ഈ ലോകകപ്പില്‍ മെസ്സിയുടെ ആദ്യ ഗോള്‍

Jun 26, 2018, 11:46 pm IST

ഗോള്‍.... അര്‍ജന്റീന മുന്നില്‍, ഗോള്‍ നേടിയത് സാക്ഷാല്‍ ലയണല്‍ മെസ്സി

Jun 26, 2018, 11:35 pm IST

മല്‍സരത്തിന് പതിഞ്ഞ തുടക്കം. ആദ്യ അഞ്ചു മിനിറ്റില്‍ ഇരുടീമും കാര്യമായ നീക്കങ്ങളൊന്നും നടത്തിയില്ല

Jun 26, 2018, 11:30 pm IST

പീീീപ്... വിസില്‍ മുഴങ്ങി, അര്‍ജന്റീന- നൈജീരിയ പോരാട്ടത്തിന് തുടക്കം

Jun 26, 2018, 11:17 pm IST

മെസ്സിയോ, മൂസയോ?

Jun 26, 2018, 11:11 pm IST

അര്‍ജന്റീനയ്ക്കു പിന്തുണയുമായെത്തിയ ഇതിഹാസ താരം ഡിയേഗോ മറഡോണ

Jun 26, 2018, 11:05 pm IST

അര്‍ജന്റീനയുടെ പ്ലെയിങ് ഇലവന്‍

Jun 26, 2018, 11:03 pm IST

പ്രതീക്ഷയില്‍ അര്‍ജന്റൈന്‍ ആരാധകര്‍

Jun 26, 2018, 11:00 pm IST

അടിമുടി മാറ്റങ്ങളുമായാണ് അര്‍ജന്റീന ഈ മല്‍സരത്തില്‍ ഇറങ്ങുന്നത്‌

Story first published: Wednesday, June 27, 2018, 1:49 [IST]
Other articles published on Jun 27, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X