Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

FIFA WC 2026: എങ്ങനെ മറക്കും ആ കുതിപ്പ്? ഒന്നൊന്നര തിരിച്ചുവരവിന് ഉക്രെയ്ന്‍!! നേടുമോ ടിക്കറ്റ്

ഫിഫയുടെ ഈ വര്‍ഷത്തെ ലോകകപ്പ് ഫുട്‌ബോളില്‍ പന്ത് തട്ടാനായി ടിക്കറ്റ് എടുക്കണോ എന്ന് തീരുമാനിക്കാന്‍ പ്ലേ ഓഫ് ബിയിലും നാല് ടീമുകള്‍ ചങ്കിടിപ്പോടെ ഇരിക്കുന്നു. അവിടെ നിന്ന് മുന്നോട്ട് നീങ്ങാന്‍ അവസരം കിട്ടുന്ന ടീമിന് ഗ്രൂപ്പ് എഫിലേക്ക് ആണ് പ്രവേശനം. പ്ലേഓഫ് ബിയില്‍ നിന്ന് ടിക്കറ്റ് എടുക്കാന്‍ കാത്തിരിക്കുന്നത് ഉക്രെയ്‌നും പോളണ്ടും അല്‍ബേനിയയും സ്വീഡനും.

മാര്‍ച്ച് 26ന് ഉക്രെയ്ന്‍ സ്വീഡനെയും അല്‍ബേനിയ പോളണ്ടിനെയും നേരിടും. അതിലെ വിജയികള്‍ തമ്മില്‍ മാര്‍ച്ച് 31ന് മത്സരം. വിജയിക്കുന്നവര്‍ ലോകകപ്പിന്. അവിടെ നെതര്‍ലന്‍ഡ്‌സും ജപ്പാനും ടുണീഷ്യയും ആദ്യമെത്തി കാത്തിരിക്കുന്നു.

UKRAINE TEAM

photocredit/ X

ഉക്രെയ്ന്‍ ലോകമറിയും പോലെ യുദ്ധക്കെടുതികളിലാണ്. അതു കൊണ്ട് തന്നെ സ്വന്തം നാട്ടിലെ മത്സരം എന്നത് അവര്‍ക്ക് സാധ്യവുമല്ല. ഹോം മത്സങ്ങള്‍ നടന്നത് സ്‌പെയിനിലും പോളണ്ടിലുമാണ്. പ്രശ്‌നങ്ങളും പ്രതിസന്ധികളും ഒന്നും പരിഗഗണിക്കാതെയാണ് ടീം യോഗ്യതാ മല്‍സരങ്ങളില്‍ പങ്കെടുത്തത്. ഗ്രൂപ്പ് ഡിയില്‍ രണ്ടാമതായിരുന്നു അവര്‍.

ആദ്യസ്ഥാനക്കാര്‍ നിലവിലെ റണ്ണറപ്പും മുന്‍ ചാമ്പ്യന്‍മാരുമായ ഫ്രാന്‍സാണ് എന്നത് ചേര്‍ത്തു വായിക്കുമ്പോഴാണ് ഉക്രെയ്ന്‍ എത്ര നല്ല പോരാട്ടവീര്യമാണ് കാഴ്ച വെച്ചതെന്ന് മനസ്സിലാവുക. ഐസ്‌ലാന്‍ഡിന് എതിരായ മത്സരത്തില്‍ നേടിയ വന്‍വിജയമാണ് ഉക്രെയ്ന്‍ ബാക്കിവെച്ച നല്ല കാഴ്ച.

ആര്‍ടെം ഡോവ്ബ്യക് എന്ന കരുത്തനും അയാള്‍ക്കൊപ്പം നില്‍ക്കുന്ന വിക്ടര്‍ സൈഗന്‍കോവുമാണ് ഉക്രെയ്‌ന്റെ ആക്രമണത്തിന്റെ കുന്തമുന. ഒലെക്‌സാണ്ടര്‍ സിന്‍ചെന്‍കോയും മൈകൊല ഷപാരെങ്കോയും റസ്‌ലന്‍ മാലിനോവ്‌സ്‌കിയും ചേര്‍ന്ന ത്രയമാണ് മധ്യനിരയുടെ കരുത്ത്. അരവരുടേതാണ് തന്ത്രങ്ങള്‍.

ഇല്യ സബര്‍ന്യയും മൈകൊല മാത്വിയെങ്കോയുമാണ് പ്രതിരോധം. ഗോള്‍വല കാക്കാന്‍ മികവുറ്റ രണ്ട് പേരുണ്ട് ഉക്രെയ്ന്‍ ടീമില്‍. അനറ്റൊലി ട്രുബിനും ആന്‍ഡ്രി ലുനിനും. ഇനി പോരാട്ടവീര്യമുള്ള ഈ ടീമിന്റെ തന്ത്രങ്ങള്‍ മെനയുന്നത് പ്രധാന കോച്ചായ സെര്‍ജി റെബ്രോവ്.

പ്രതിരോധത്തില്‍ നിന്ന് ആക്രമണത്തിലേക്കും നല്ല ഒഴുക്കുള്ള കളിയിലേക്കും ടീമിനെ മാറ്റിപ്പണിഞ്ഞിട്ടുണ്ട് റെബ്രോവ്. പിന്നെ പിന്നില്‍ നില്‍ക്കുമ്പോഴും തിരിച്ചുവരാനുള്ള മനോധൈര്യവും ആത്മവിശ്വാസവും പകര്‍ന്ന് നല്‍കാനും റെബ്രോവിനായിരിക്കുന്നു.

സോവിയറ്റ് യൂണിയനില്‍ നിന്ന് വേര്‍പെട്ട ശേഷം ഉക്രെയ്ന്‍ ഒരു ടീമായി ആദ്യം യോഗ്യത നേടി ലോകകപ്പിന് എത്തിയത് 2006ലായിരുന്നു. അന്ന് ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തി അവര്‍ ലോകത്തെ ഞെട്ടിച്ചു. ഗ്രൂപ്പ് എച്ചിലായിരുന്നു അവര്‍. സ്‌പെയിനും ടുണീഷ്യയും സൗദി അറേബ്യയുമായിരുന്നു ഒപ്പമുണ്ടായിരുന്നത്.

ലോകകപ്പിലെ ആദ്യ മത്സരത്തില്‍ മറുപടിയില്ലാത്ത നാല് ഗോളിന് സ്‌പെയിനോട് തോറ്റെങ്കിലും വിട്ടുകൊടുക്കാതെ അവര്‍ തിരിച്ചു വന്നു. സൗദി അറേബ്യയെ എതിരില്ലാത്ത നാല് ഗോളിനും ടുണീഷ്യയെ എതിരില്ലാത്ത ഒരു ഗോളിനും തോല്‍പിച്ച് ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായി.

സ്വിറ്റ്‌ലര്‍ലന്‍ഡിന് എതിരായ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിലും തുണയായത് ആത്മവീര്യം. പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ ജയം ഉക്രെയ്‌നൊപ്പം. ആദ്യം കിക്കെടുത്ത മൂന്ന് പേരും ഗോളടിക്കാതെ മടങ്ങിയെന്ന നാണക്കേട് സ്വിസ് ടീമിനും. ക്വാര്‍ട്ടറില്‍ പക്ഷേ കാത്ത് നിന്നിരുന്നത് കരുത്തരായ ഇറ്റലി. മറുപടിയില്ലാത്ത മൂന്ന് ഗോളിന് കാലിടറി വീണ് ഉക്രെയ്ന്‍ മടങ്ങി. തുടര്‍ന്ന് 2010ലും 2014ലും 2018ലും 2022ലും യോഗ്യത നേടിയില്ല.

ഇപ്പോഴിതാ രണ്ടാമതൊരു അവസരം കാത്ത് സ്വീഡനെ നേരിടാന്‍ ഒരുങ്ങുന്നു. 2020 യൂറോ കപ്പില്‍ പ്രീക്വാര്‍ട്ടറില്‍ സ്വീഡനെ അവസാന മിനിട്ടില്‍ നേടിയ ഗോളില്‍ വീഴ്ത്തിയിട്ടുണ്ട് ഉക്രെയ്ന്‍. ആ ആവേശം ഇപ്പോഴും ഉക്രെയ്ന്‍ ടീമിന്റെ സിരകളിലോടുന്നുണ്ടെങ്കില്‍ ഉക്രെയ്ന്‍ രണ്ടാംതവണ ലോകകപ്പിനെത്തും, നോക്കാം.

Story first published: Monday, January 19, 2026, 17:54 [IST]
Other articles published on Jan 19, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+