Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

FIFA WC 2026: അര്‍ജന്റീനയ്ക്കു പിന്നില്‍ ഗ്രൂപ്പിലെ രണ്ടാംസ്ഥാനം, അത് ഓസ്ട്രിയക്കു വേണം!!

ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ജെ പോരാട്ടങ്ങള്‍ ബുധനാഴ്ച നടക്കാനിരിക്കുകയാണ്. ഗ്രൂപ്പില്‍ അര്‍ജന്റീനയും അള്‍ജീരിയയും കഴിഞ്ഞാലുള്ള രണ്ടു ടീമുകള്‍ ഓസ്ട്രിയയും ജോര്‍ദാനുമാണ്. 1998ന് ശേഷം നീണ്ട ഇടവേള കഴിഞ്ഞാണ് ഓസ്ട്രിയ ലോകകപ്പിനെത്തുന്നത്. ജോര്‍ദാനാകട്ടെ ഇതാദ്യമായും.

ആദ്യമായി മത്സരിച്ച 1934ല്‍ നാലാം സ്ഥാനത്തും രണ്ടാം തവണയെത്തിയ 1954ല്‍ മൂന്നാംസ്ഥാനത്തും പിന്നെ 1978ല്‍ ക്വാര്‍ട്ടറിലും എത്തിയിട്ടുണ്ട് ഓസ്ട്രിയ. എട്ടാം വരവില്‍ ഓസ്ട്രിയ തിരിഞ്ഞുനോക്കുമ്പോള്‍ കാണുക ഈ നേട്ടങ്ങളാണ്. നീണ്ട ഇടവേളയുടെ ക്ഷീണം മാറ്റാനുള്ള ടോണിക്ക് കൂടിാണ് ഈ തിരിഞ്ഞുനോട്ടം.

AUSTRIA TEAM

photocredit/ instagram/oefb_1904

റാല്‍ഫ് റാങ്‌നിക്കെന്ന കോച്ച് പ്രെസിങ് എന്ന ശൈലിയിലൂടെ ടീമിന് നല്‍കിയിരിക്കുന്നത് പുതിയ ഊര്‍ജമാണ്. പന്തിന്റെ കയ്യടക്കം കൈവിടാതെ ആക്രമിച്ച് മുന്നേറുന്നതിനാണ് ഊന്നല്‍. 33 കാരനായ ഡേവിഡ് അലാബ ടീമിന്റെ ക്യാപ്റ്റന്‍ മാത്രമല്ല രാജ്യത്തിന്റെ തന്നെ പ്രചോദനമായ താരമാണ്.

പ്രതിരോധത്തിലൂന്നി മധ്യനിര കാക്കുന്നതില്‍ നായകന്‍ മിടുക്കന്‍. കൂട്ടിനുള്ളത് മാര്‍സെല്‍ സബിറ്റ്‌സെര്‍. ഗോളവസരം ഒരുക്കുന്നതില്‍ മികവ്. ഗോളടിക്കുന്നതിന് മുന്നിലുള്ളത് മാര്‍ക്കോ അര്‍നാടോവിച്ച്. രാജ്യത്തിന് വേണ്ടി ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ കളിച്ച, ഗോളടിച്ച താരം. 37ാം വയസ്സിലും ടീമിന്റെ പടക്കുതിര.

ഈ പരിചയസമ്പന്നര്‍ക്കൊപ്പം കാര്‍നി ചുക് വുമെകയെയും പോള്‍ വാന്നറെയും പോലെയുള്ള പുതുപ്രതിഭകളെയും കൂടി ഉള്‍പെടുത്തിിയാണ് റാങ്‌നിക്ക് ടീം രൂപീകരിച്ചിരിക്കുന്നത്. മധ്യനിരയില്‍ നിന്നുള്ള ആക്രമണനീക്കങ്ങള്‍ക്ക് വേഗം പകരലാണ് രണ്ടാളും ചെയ്യുക.

ടീമിന്റെ പ്രതിരോധം ശക്തമാണ്. എതിര്‍ ടീമിന്റെ ക്ഷമ പരീക്ഷിക്കുംവിധം പന്തിന്റെ കയ്യടക്കത്തിനായി സമ്മര്‍ദം ചെലുത്തും. കോച്ച് മനസ്സില്‍ കാണുമ്പോള്‍ മാനത്ത് കാണാന്‍ കഴിയുന്നവരാണ് ടീം. യോഗ്യതാമത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവച്ച് UEFA ഗ്രൂപ്പ് എച്ചില്‍ ഒന്നാമതായിട്ടാണ് ലോകകപ്പിന് ടിക്കറ്റെടുത്തത്.

കന്നിയങ്കത്തിന് ജോര്‍ദാന്‍

ഓസ്ട്രിയ ടീം തികഞ്ഞ ആത്മവിശ്വാസത്തോടെ വരുമ്പോള്‍ നേരിടാന്‍ ആദ്യമെത്തുന്ന ജോര്‍ദാനും സ്വയം തെളിയിക്കാനുള്ള വാശിയിലാണ്. അവരുടെ സുവര്‍ണ തലമുറയാണ് നാടിന്റെ ചരിത്രത്തില്‍ വീണ്ടും പുതിയ ഏട് ചേര്‍ക്കാന്‍ ആഗ്രഹിക്കുന്നത്.

ജോര്‍ദാന്റെ മെസ്സി എന്ന് നാട്ടുകാര്‍ സ്‌നേഹത്തോടെ വിളിക്കുന്ന ആഘോഷിക്കുന്ന മൂസ അല്‍ തമാരിയാണ് നായകനും സ്റ്റാര്‍ സ്‌ട്രൈക്കറും. ആദ്യമായി AFCഏഷ്യന്‍ കപ്പില്‍ ജോര്‍ദാനെ ഫൈനലില്‍ എത്തിച്ച താരമാണ് അല്‍ തമാരി. 2023ലായിരുന്നു ഇത്. യൂറോപ്യന്‍ ലീഗില്‍ ഗോളടിച്ച ആദ്യത്തെ ജോര്‍ദാന്‍ താരം.

ഡ്രിബ്ലിങ്ങിലും കളി മെനയാനും മിടുക്കന്‍. ജോര്‍ദാനിലെ എക്കാലത്തെയും മികച്ച ഫുട്‌ബോള്‍ താരങ്ങളില്‍ തലപ്പൊക്കം കൂടുതലുള്ള താരമെന്ന് ആരാധകര്‍ ഉറക്കെ പറയുന്ന അല്‍ തമാരി. ഇക്കുറി ലോകകപ്പിലും ജോര്‍ദാന് സന്തോഷിക്കാന്‍ അല്‍ തമാരി വക നല്‍കുമെന്ന് ജോര്‍ദാന്‍ ആകെയും വിശ്വസിക്കുന്നു.

jordan team

photocredit/instagram/jordan.fa

അല്‍ തമാരിക്ക് മികച്ച പിന്തുണ നല്‍കാന്‍ അലി ഓല്‍വനുണ്ട്. സമ്മര്‍ദത്തിന് അടിപ്പെടാതെ മികച്ച മുന്നേറ്റം നടത്താനും ഏത് പൊസിഷനില്‍ നിന്നും ആക്രമിച്ച് കളിക്കാനും ഓല്‍വന് മിടുക്കുണ്ട്. പ്രതിരോധത്തിന് കരുത്ത് നല്‍കുന്നത് യാസന്‍ അല്‍ അറബ്. കൊറിയന്‍ ക്ലബ്ലുകളില്‍ കളിച്ചുള്ള പരിചയമാണ് തുണ. ഗോള്‍ കീപ്പര്‍ യസീദ് അബുലൈല മികവുറ്റ കാവല്‍ക്കാരനുമാണ്.

ആക്രമിച്ച് കളിക്കുമ്പോഴും പ്രതിരോധം കാത്തുസൂക്ഷിക്കാനുള്ള മിടുക്കുണ്ട് ടീമിന്. കയ്യടക്കത്തിന് വലിയ പ്രാധാന്യം കൊടുക്കാറില്ല എന്നതാണ് ഒരു പോരായ്മ. മികച്ച ഗോള്‍ അവസരങ്ങള്‍ ഒരുക്കുന്നതിലുള്ള മിടുക്ക് അത് ഗോളാക്കി മാറ്റുന്നതില്‍ ചിലപ്പോള്‍ കാണിക്കാറില്ലേ എന്നതും സംശയം.

ഇത് രണ്ടും മറികടക്കായാല്‍ യോഗ്യതാ മത്സരങ്ങളിലെ മികച്ച പ്രകടനം ലോകകപ്പെന്ന വിശ്വവേദിയിലും ആവര്‍ത്തിക്കാന്‍ അവര്‍ക്ക് കഴിയും. നോക്കാം, ആരുടെ പ്രതീക്ഷകള്‍ക്കാണ് ആദ്യമത്സരം ചിറക് നല്‍കുകയെന്ന്.

Story first published: Tuesday, June 16, 2026, 17:36 [IST]
Other articles published on Jun 16, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+