Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

FIFA WC 2026: നോക്കൗട്ടിലെത്തി, പക്ഷെ കപ്പടിക്കാന്‍ ഈ കളി പോരാ!! എവിടെ പഴയ ജര്‍മനി?

ഫിഫ ലോകകപ്പില്‍ മുന്‍ ജേതാക്കളായ ജര്‍മനിക്ക് ഇക്കുറി ആദ്യഘട്ടം കടക്കാന്‍ കഴിഞ്ഞു. രണ്ടില്‍ പിഴച്ചാല്‍ മൂന്ന് എന്നാണല്ലോ പ്രമാണം. കഴിഞ്ഞ രണ്ട് തവണയും ആദ്യറൗണ്ടില്‍ തന്നെ പുറത്തായി. യൂറോപ്പിന്റെയും ലാറ്റിന്‍ അമേരിക്കയുടെയും പ്രാമാണിത്തം ഫുട്‌ബോളില്‍ അവകാശപ്പെടാനില്ലാത്ത ഏഷ്യന്‍ കരുത്താണ് കഴിഞ്ഞ രണ്ട് തവണയും ജര്‍മനിയെ ഞെട്ടിച്ച് മുന്നോട്ടുള്ള പ്രയാണം തടഞ്ഞത്.

ഇക്കുറി ഇക്വഡോര്‍ ജര്‍മനിയെ ഞെട്ടിച്ചെങ്കിലും ആദ്യരണ്ട് മത്സരം ജയിച്ചത് കൊണ്ട് ജര്‍മനി തടി രക്ഷപ്പെടുത്തി. ഒന്നാംറൗണ്ടിലെ ഹാട്രിക് പുറത്താകല്‍ ഒഴിവാക്കി. ആദ്യത്തെ ലോകകപ്പില്‍ എത്തിയ കുഞ്ഞന്‍ ദ്വീപായ ക്യുറസാവോ യെ 7-1ന് തോല്‍പിച്ചത് ജര്‍മനിയുടെ തുടക്കം നന്നാക്കി എന്നല്ലാതെ ഗംഭീരം എന്ന് പറയാന്‍ പറ്റുമോ?

GERMANY TEAM

ഫുട്‌ബോളിന്റെ കാര്യത്തില്‍ ആനയും ആടും തമ്മിലുള്ള വ്യത്യാസമുണ്ട് രണ്ട് ടീമും തമ്മില്‍. എന്നാലും പോട്ടെ. ഫുട്‌ബോളില്‍ ഒന്നും പറയാന്‍ പറ്റില്ല എന്നുള്ളത് കൊണ്ട് ജയം നന്നായി എന്ന് പറയാം.

ഐവറി കോസ്റ്റിന് എതിരെ ഒരു ഗോളിന് പിന്നിട്ട് നിന്നത് എത്രനേരമാണ്. ഒടുവില്‍ പകരക്കാരനായി എത്തിയ ഡെനിസ് ഉന്‍ഡെവ് 68ാം മിനിറ്റില്‍ സമനില ഗോളും പിന്നെ ഇഞ്ചുറി ടൈമില്‍ വിജയഗോളും നേടിയത് കൊണ്ട് കയിച്ചിലായി. ഇല്ലെങ്കില്‍ കാണാമായിരുന്നു. അതിന് പിന്നാലെയാണ് ഇക്വഡോറിന്റെ ജയം.

എന്താണ് ജര്‍മനിക്ക് സംഭവിക്കുന്നത്? പേരും പെരുമയും കിരീടങ്ങളും വേണ്ടുവോളമുള്ള മുന്‍ ലോക ചാമ്പ്യന്‍മാര്‍ക്ക് എവിടെയാണ് പിഴക്കുന്നത്? 2014ല്‍ നാലാം ലോകകിരീടം നേടിയ ശേഷം പിന്നെ നിരാശയുടെ പ്രകടനങ്ങളാണ് ജര്‍മന്‍ ടീം കാഴ്ചവച്ചിട്ടുള്ളത്.

2018ലും 22ലും ആദ്യറൗണ്ട് കടക്കാതെ സ്വന്തം ആരാധകരെ മാത്രമല്ല ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികളെ ആകെ ഞെട്ടിച്ച ജര്‍മനി ഇക്കുറി നോക്കൗട്ട് ഉറപ്പിച്ചത് കൊണ്ടു മാത്രം കാര്യമുണ്ടോ? ഇനി മുന്നോട്ടുള്ള കാര്യങ്ങള്‍ ജര്‍മനിക്ക് അനായാസമാണോ? എണ്ണയിട്ട യന്ത്രം പോലെ കളിക്കുന്ന ആ പഴയ ജര്‍മന്‍ മാജിക്കിന്റെ കാലം കഴിഞ്ഞോ ?

അടുത്ത റൗണ്ടില്‍ പ്രതിരോധനിരയുടെ കരുത്തായ നികോ സ്‌ക്ലോട്ടെര്‍ബെക്കിന്റെ അഭാവം ജര്‍മനിയെ ഉലക്കുമെന്ന് ഉറപ്പ്. എതിര്‍ താരങ്ങളെ നിയന്ത്രിക്കല്‍ മാത്രമല്ല സ്‌ക്ലോട്ടി എന്ന് ടീമംഗങ്ങള്‍ വിളിക്കുന്ന സ്‌ക്ലോട്ടെര്‍ബെക്ക് ചെയ്യുക.

പിന്‍നിരയില്‍ തന്നെ അടുത്ത നീക്കത്തിന്റെ തുടക്കം കുറിക്കല്‍ കൂടിയാണ്. വിരമിക്കലിന് അവധി കൊടുത്ത് എത്തിയ ഗോള്‍കീപ്പല്‍ മാനുവല്‍ നോയര്‍ ഇതുവരെ ഫോം കണ്ടെത്തിയിട്ടില്ല. ടീമിലെ കളിക്കാര്‍ക്ക് പരസ്പരം തുണയാകുന്ന ഒരു താളം ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ടോ എന്നും സംശയം.

GERMANY TEAM

ഏറ്റവും പ്രായം കുറഞ്ഞ ജര്‍മന്‍ കോച്ചാണ് ഇപ്പോള്‍ ടീമിനെ പരിശീലിപ്പിക്കുന്നത്. ജൂലിയന്‍ നഗെല്‍സ്മാന്‍ കയ്യിലുള്ള കളിക്കാരെ വെച്ച് പരമാവധി ശ്രമിക്കുമ്പോഴും ഈ ഒത്തിണക്കത്തിന്റെ കുറവ് ടീമില്‍ പ്രതിഫലിക്കുന്നുണ്ട്. പകരക്കാരുടെ കോംബോ സെറ്റ് ആകാത്തതും.

ജോഷ്വാ കിമ്മിച്ചിനെയും ഫ്‌ലോറിയന്‍ വിര്‍ട്‌സിനെയും കായ് ഹാവെര്‍ട്‌സിനയും പോലുള്ള വമ്പന്‍ താരങ്ങളെ എങ്ങനെയൊക്കെയോ ടീമില്‍ കുത്തിനിറച്ച് ഇറക്കുകയാണ്, മികച്ച പകരക്കാരനില്ലാത്തതിനാല്‍.

പാസിങ്ങിന്റെ കൃത്യതയും വേഗതയും ഒക്കെയുണ്ടെങ്കിലും ടീമിനെ ചേര്‍ത്തുപിടിച്ച് നിര്‍ത്തി കൊണ്ടുപോകാന്‍ ക്യാപ്റ്റന്‍ ജോഷ്വ കിമ്മിച്ചിന് കഴിയുന്നുണ്ടോ എന്നും സംശയം. വിര്‍ട്‌സും മുസിയാലയും തമ്മിലുള്ള മധ്യനിര കോംബോയും അത്ര സെറ്റായിട്ടില്ല.

പ്രതിരോധനിരയിലെ കുറവ് പരിഹരിച്ചില്ലെങ്കില്‍, കുറച്ചുകൂടി കോര്‍ത്തിണക്കത്തോടെ കളിച്ചില്ലെങ്കില്‍, ആക്രമണ നിരയില്‍ ഊര്‍ജം കൂടിയില്ലെങ്കില്‍ ജര്‍മനി ഇക്കുറിയും വിഷമിക്കും.

അതിന്റെ ലക്ഷണങ്ങള്‍ ഐവറി കോസ്റ്റിന് എതിരായ മത്സരത്തിലും ഇക്വഡോറിന് എതിരായ മത്സരത്തിലും കണ്ടു. ആ പോരായ്മകള്‍ ഫ്രാന്‍സിനോ ഇംഗ്ലണ്ടിനോ എതിരെയാണെങ്കില്‍ കളി മാറും. നാട്ടിലേക്ക് ടിക്കറ്റ് എടുക്കേണ്ടിയും വരും.

Story first published: Saturday, June 27, 2026, 13:07 [IST]
Other articles published on Jun 27, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+