ഹാളണ്ടിന്റെ എനര്‍ജി സീക്രട്ട് അറിയാമോ? ആള് ചില്ലറക്കാരനല്ല!! ഹീറോയാക്കിയത് ഈ കാര്യങ്ങള്‍
എര്‍ലിങ് ഹാളണ്ട് നോര്‍വെക്കാരുടെ പൊന്നോമനയാണ്. ഫുട്‌ബോള്‍ പ്രേമികളെ അമ്പരപ്പിക്കുന്ന ഗോളടി യന്ത്രമാണ്. ഈ ലോകകപ്പില്‍ ബ്രസീലിനെ കൂടി നോര്‍വെ തോല്‍പ്പിച്ചപ്പോള്‍ ഹാളണ്ടിന്റെ തിളക്കം കൂടി. 2019ല്‍ മാത്രം ദേശീയ ടീമീന്റെ ഭാഗമായ ഹാളണ്ട് ഇപ്പോള്‍ തന്നെ രാജ്യത്തിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോളടിച്ച താരവുമായി.
46 മത്സരങ്ങളില്‍ നിന്ന് 50 ഗോളുകള്‍ അന്താരാഷ്ട്ര തലത്തില്‍ നേടിയ ആറാമത്തെ കളിക്കാരനാണ് 25കാരനായ ഹാളണ്ട്. പിതാവ് അല്‍ഫിഞ്ചില്‍ നിന്നാണ് ഫുട്‌ബോള്‍ താത്പര്യം എര്‍ലിങ്ങിന് കിട്ടിയത്. അപ്പോഴും അമ്മ ബ്രൗതിന്റെ പേരും ചേര്‍ത്തുള്ള ജഴ്‌സിയേ എര്‍ലിങ് ഇടൂ.
ഗ്രൈ മരീറ്റ ബ്രൗത് ഹെപ്റ്റാത്തലോണ്‍ താരമായിരുന്നു. ജീനുകളില്‍ തന്നെ കായികശേഷിയും താത്പര്യവും സ്ഥിരമായി നിലനിര്‍ത്താനും മൈതാനത്ത് പാഞ്ഞ് കളിക്കാനും കൃത്യമായ ശീലങ്ങള്‍ അച്ചടക്കത്തോടെ പാലിക്കുന്ന താരമാണ് ഹാളണ്ട്.

ഭക്ഷണത്തിലായും വിശ്രമത്തിലായും വ്യായാമത്തിലായാലും സ്വന്തം ചിട്ടകളില്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ല പുള്ളി. കണിശക്കാരനായ ശീലങ്ങള്‍ കൊണ്ടാണ് ഇയാള്‍ മനുഷ്യനാണോ, അതോ മെഷീനോ എന്ന് അന്തം വിടും വിധം മൈതാനത്ത് ഓടാനും ചാട്ടുളി പോലുള്ള ഗോളുകള്‍ വീഴ്ത്താനും ഹാളണ്ടിന് കഴിയുന്നത്.
ആറായിരം കലോറിയധികം ഭക്ഷണം കഴിക്കും ഹാളണ്ട്. സ്വന്തം നാട്ടില്‍ കിട്ടുന്ന മാംസവും മീനുമൊക്കെ തന്നെയാണ് പ്രിയം. ഓര്‍ഗന്‍ മീറ്റുകള്‍ ആണ് നോക്കി വാങ്ങുകയും കഴിക്കുകയും ചെയ്യുക. Haaland The Big Decision എന്ന ഡോക്യുമെന്ററിയില്‍ ഹാളണ്ട് തന്നെ പറയുന്നുണ്ട്, ഇത് ഒരുപാടു പേര്‍ക്ക് താത്പര്യമുണ്ടാകാനിടയില്ല, പക്ഷേ തന്റെ ശരീരത്തിന് ഇതാവശ്യമാണെന്ന്.
കുടിക്കുന്ന വെള്ളം കൃത്യമായി ശുദ്ധീകരിക്കപ്പെട്ടതാകണെന്ന് നിര്‍ബന്ധമുണ്ട്. പിന്നെ പ്രിയപ്പെട്ട ഒരു പാനീയവമുണ്ട്. തന്റെ മാജിക് പോഷന്‍ എന്ന് ഹാളണ്ട് തന്നെ കളിയായി പറയും. പച്ചപ്പാലും ചീരയും പിന്നെ കേയ്ല്‍ എന്ന് പറയുന്ന പച്ചക്കറിയും (കാബേജിന്റെയും ബ്രൊക്കോളിയുടെയും ഒക്കെ ബന്ധുവായിട്ട് വരും ഈ ഇലക്കറിയും) ചേര്‍ത്ത് അരച്ചുണ്ടാക്കുന്ന പാനീയമാണ് മൈ സീക്രട്ട് ഓഫ് എനര്‍ജി എന്ന് പറയും ഹാളണ്ട്.
ഭക്ഷണം മാത്രമല്ല ഉറക്കവും മുഖ്യം ബിഗിലേ. ഇതാണ് ഹാളണ്ട് ലൈന്‍. മത്സരങ്ങളും പരിശീലനവും കഴിഞ്ഞാല്‍ ചില്‍ ചെയ്യാനൊന്നും പുള്ളിയെ കിട്ടില്ല. 10-11 മണിക്കൂര്‍ ഉറക്കം നിര്‍ബന്ധം. ഉച്ചക്കുള്ള മയക്കവും ഇതിലുണ്ട്. മറക്കരുത്.

ഉറങ്ങാന്‍ പോകുന്നതിന് മൂന്ന് മണിക്കൂര്‍ മുമ്പെങ്കിലും പുള്ളി ഓറഞ്ച് നിറമുള്ള കണ്ണട വെക്കും. കൃത്രിമ വെളിച്ചത്തെയും തടസ്സങ്ങളെയും ഒക്കെ തടയാന്‍ വേണ്ടിയാണ് ഇത്. നല്ല ഉറക്കം കിട്ടാന്‍ വേണ്ട മെലാടോണിന്‍ സ്വാഭാവികമായി ഉണ്ടാക്കാനുള്ള പോംവഴി. മരുന്നല്ല വേണ്ടത് മനസ്സിലായോ?
തീര്‍ന്നില്ല. ഉറങ്ങാന്‍ കിടക്കുംമുമ്പ് ഫോണ്‍, ഐ പോഡ് , ഐ പാഡ് തുടങ്ങി എന്തൊക്കെയുണ്ടോ അതൊക്കെ ഓഫ് ചെയ്ത് വെക്കും. നോ ശല്യം. അതാണ് ലൈന്‍. ഉറങ്ങുമ്പോള്‍ ഒരു പ്രത്യേക ശീലം കൂടിയുണ്ട്. വായില്‍ കൂടി ശ്വസിക്കാനുള്ള സാധ്യത ഇല്ലാതാക്കാന്‍ വേണ്ടി വായില്‍ ടേപ്പ് ഒട്ടിച്ചുവെക്കും.
അപ്പോള്‍ പിന്നെ മൂക്കില്‍ കൂടി മാത്രമല്ലേ ശ്വാസം വിടാനും എടുക്കാനും പറ്റൂ. ശ്വാസകോശത്തിന്റെ ശേഷി കൂട്ടാന്‍ വേണ്ടിയിട്ടാണ് ഇത്. പിറ്റേന്ന് പന്തിന്റെ പിന്നാലെ ഓടുമ്പോള്‍ കിതച്ച് വലയില്ല.
യോഗയും കൃത്യമായി പരിശീലിക്കുന്നുണ്ട്. സിറ്റ് അപ്, പുഷ് അപ് തുടങ്ങിയ വ്യായാമ മുറകളും വേറെ. ക്രയോതെറാപ്പിയും ഉണ്ട്. സ്വന്തം വീട്ടില്‍ ലക്ഷങ്ങള്‍ മുടക്കി ക്രയോതെറാപ്പി ചേംബര്‍ സെറ്റാക്കി വെച്ചിട്ടുണ്ട്. മത്സരങ്ങള്‍ക്ക് ശേഷമുള്ള നീരുവീഴ്ച മാറ്റാന്‍ ബെസ്റ്റ് ആണ് സംഗതി. ഇപ്പോള്‍ മനസ്സിലായില്ലേ, ഹാളണ്ടിന്റെ സ്വന്തം ഫോര്‍മുല.
പരിശീലനത്തിന്റെയും വ്യായാമത്തിന്റെയും പതിവ് രീതികള്‍ക്കൊപ്പം ശാസ്ത്രം നിര്‍ദേശിക്കുന്ന ചര്യകള്‍ കൂടി ചേര്‍ക്കുക. സ്വന്തം തടിക്ക് പറ്റിയ ഭക്ഷണശീലങ്ങള്‍ പാലിക്കുക. എതിരാളികളുടെ കണ്ണഞ്ചിപ്പിക്കുന്ന വേഗതക്കും കൃത്യതക്കും പിന്നില്‍ ആത്മസമര്‍പ്പണമുണ്ട്, അച്ചടക്കമുണ്ട്. കഠിനാധ്വാനമുണ്ട്. ഹാളണ്ട് എന്നാ സുമ്മാവാ, വൈക്കിങ് കിങ് ഡാ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications