Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റോണോയ്‌ക്കൊരു കപ്പ്, അതാണ് പറങ്കികളുടെ സ്വപ്‌നം!! വീര നായകന്‍ തലയുയര്‍ത്തി മടങ്ങുമോ?

മൂന്ന് വട്ടം (2010.2014,2018) തുടര്‍ച്ചയായി ലോകകപ്പ് ചാമ്പ്യനെ ആദ്യം തന്നെ കൃത്യമായി പ്രവചിച്ച ബ്രസീലുകാരന്‍ മൈക്കേല്‍ ബ്രൂണോ പറഞ്ഞിരിക്കുന്നത് ഇക്കുറി പോര്‍ച്ചുഗല്‍ കപ്പടിക്കുമെന്നാണ്. 2014ലും 18ലും 22ലും തുടര്‍ച്ചയായി ചാമ്പ്യനെ കൃത്യമായി പ്രവചിച്ച ജര്‍മന്‍കാരന്‍ യോക്വം ക്ലെമന്റ് പറഞ്ഞത് പോര്‍ച്ചുഗല്‍ ഫൈനലില്‍ എന്തായാലും എത്തുമെന്ന്.

പ്രവചനങ്ങള്‍ നല്‍കുന്ന പ്രതീക്ഷയേക്കാള്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്ന ലോകോത്തര കളിക്കാരന്റെ ആറാം ലോകകപ്പില്‍ അയാള്‍ക്ക് കിരീടം ഏന്താന്‍ ഒരവസം നല്‍കണമെന്ന ചിന്തയാണ് പോര്‍ച്ചുഗല്‍ ടീമിനും ആരാധകര്‍ക്കും കൂടുതല്‍ കരുത്ത് നല്‍കുന്നത്.

CRISTIANO RONALDO

പോര്‍ച്ചുഗലിന്റെ എക്കാലത്തെയും വലിയ താരമാണ് റൊണാള്‍ഡോ, സംശയമില്ല. ലോകോത്തര താരം. നാല്‍പത്തിഒന്നാം വയസ്സില്‍ ആറാമത്തെ ലോകകപ്പിന് എത്തുമ്പോഴും അയാളുടെ മത്സരവീര്യത്തിന് കുറവില്ല. ഫിനിഷിങ് സൂപ്പറാണ്. ടീമിനാകെ വീര്യം പകരുന്ന സാന്നിധ്യമാണ്.

സിആര്‍ 7 എന്ന ആയുധം മാത്രമല്ല പോര്‍ച്ചുഗലിന് ഉള്ളത്. ലോകത്തെ തന്നെ മികച്ച മധ്യനിരയാണ് ടീമിന്റേത്. പന്തിന്റെ കയ്യടക്കം നിയന്ത്രിക്കാനും കളിയടവുകള്‍ പണിയാനും കരുത്തുള്ള ടീം. അതിന്റെ നിയന്ത്രണം ബ്രൂണോ ഫെര്‍ണാണ്ടസിനാണ്. കൂട്ടിനുള്ളത് ബെര്‍ണാണ്ടോ സില്‍വയും റൂബെന്‍ ഡയസുമുണ്ട്.

വിറ്റിന്‍ഹയും യാവോ നെവസും റാഫെല്‍ ലിയോയും പെഡ്രോ നെറ്റോയുമുണ്ട്. ഗോള്‍വല കാക്കാന്‍ കോസ്റ്റയുണ്ട്. കളിയുടെ ഗതിവിഗതികള്‍ നിയന്ത്രിക്കാന്‍ പോന്ന സംഘമുണ്ടെന്ന് ചുരുക്കം. ഇതിനൊപ്പമാണ് മിസൈല്‍ വേഗമുള്ള സിആര്‍ സെവനും.

മിടുക്കന്‍മാരുള്ള ടീമിന് അച്ചടക്കവും ടീം സ്പിരിറ്റും പകര്‍ന്ന് നല്‍കുക മാത്രമല്ല കോച്ച് റോബര്‍ട്ടോ മാര്‍ട്ടിനെസ് ചെയ്തത്. പ്രതിരോധം ആദ്യമെന്ന നിലയില്‍ നിന്ന് ആക്രമിച്ച് കളിക്കുന്നതിലേക്ക് തന്ത്രങ്ങള്‍ മാറ്റിപ്പണിയുക കൂടിയാണ്. അതിന്റെ ഗുണം യോഗ്യതാ മത്സരങ്ങളിലടക്കം കാണുകയും ചെയ്തു.

ഗംഭീര പ്രകടനത്തിലൂടെയാണ് പോര്‍ച്ചുഗല്‍ ലോകകപ്പിനെത്തുന്നത്. 2002 മുതല്‍ എല്ലാ ലോകകപ്പിലും പോര്‍ച്ചുഗല്‍ കളിക്കുന്നുണ്ട്. കഴിഞ്ഞ തവണ ഖത്തറില്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. ഇക്കുറി പ്രവചനങ്ങള്‍ ശരിയാകട്ടെ എന്നുറപ്പിച്ചാണ് ടീം എത്തുന്നത്.

PORTUGAL

കോംഗോയ്ക്ക് രണ്ടാമൂഴം

ആദ്യം നേരിടുന്നത് കോംഗോയെ. ഇത് രണ്ടാം തവണയാണ് കോംഗോ ലോകകപ്പിനെത്തുന്നത്. ഇതിന് മുമ്പ് കോംഗോ ലോകകപ്പില്‍ പങ്കെടുത്തത് 1974ലാണ്. അന്ന് ആഫ്രിക്ക കപ്പ് ഓഫ് നേഷന്‍സ് ചാമ്പ്യനായിട്ടായിരുന്നു കോംഗോ ലോകകപ്പിനെത്തിയത്.

അന്ന് ഗ്രൂപ്പ് സ്റ്റേജില്‍ പുറത്തായി. പിന്നീട് ഇപ്പോഴാണ് കോംഗോ ലോകകപ്പിന് എത്തുന്നത്. അതും സെനഗലിന് പിന്നാലെ രണ്ടാമത് എത്തിയിട്ട്. അതും കാമറൂണിനെയും നൈജീരിയയെും വരെ തോല്‍പിച്ച്. പൊതു അവധിയായിരുന്നു പിറ്റേന്ന്. കോംഗോ ആകെ ആഘോഷിച്ചു ആ രണ്ടാം വരവ്.

ടീമിനെ നയിക്കുന്നത് ചാന്‍സെല്‍ എംബെംബ. പ്രതിരോധനിരയുടെ നട്ടെല്ല്. ഏത് സാഹചര്യത്തിലും സംയമനം വിടാത്ത ധീരനായകന്‍. സെഡ്രിക് ബകാമ്പു ഏത് പ്രതിരോധത്തെയും വെട്ടിച്ച് ഗോളടിക്കാന്‍ മിടുക്കുള്ള താരമാണ്.

കൂട്ടിന് ആക്രമണം കുറച്ചു കൂടി ക്രിയാത്മകമാക്കാന്‍ പോന്ന യോയന്‍ വിസ്സെ ഉണ്ട്. വിസ്സെക്കൊപ്പം തന്നെ പ്രീമിയര്‍ ലീഗില്‍ കളിച്ച് ശീലമുള്ള ആരണ്‍ വാന്‍ ബിസ്സാക്കയും മെസ്ചാക്ക് ഏലിയയും കൂടി ചേരുമ്പോള്‍ ടീം സുസജ്ജം.

ഫ്രാന്‍സില്‍ നിന്നുള്ള സെബാസ്റ്റ്യന്‍ ഡെസാബ്രെ ആണ് ടീമിന്റെ കോച്ച്. 4-1-4-1 എന്നതാണ് കോച്ചിന് പ്രിയപ്പെട്ട സമവാക്യം. പ്രതിരോധം ഉറച്ചതാണ്. ഗോളടിക്കാന്‍ എതിരാളികള്‍ ചില്ലറ പാടൊന്നും പെട്ടാല്‍ പോരാ. വിസ്സെയുടെയും ഏലിയയുടെയും വേഗത്തിന് പൂട്ടിടുന്നതും അതുപോലെ പ്രയാസകരം.

സ്റ്റാര്‍ട്ടിങ് ലൈനപ്പിന് ശേഷം പകരക്കാരുടെ നിര അത്ര പോരെന്ന പ്രശ്‌നമുണ്ട്. അപ്പോഴും അവസാന നിമിഷം വരെ പോരാടാനുള്ള വീര്യം കോംഗോ ടീമിന് കരുത്താണ്.

നോക്കാം. ആഫ്രിക്കന്‍ കരുത്താണോ, യൂറോപ്യന്‍ മികവാണോ ആദ്യ റൗണ്ടില്‍ മിന്നുകയെന്ന്. കേമന്‍മാരെ കുഞ്ഞന്‍മാര്‍ വിരട്ടുന്നതും ഞെട്ടിക്കുന്നതുമെല്ലാം ഇപ്പോള്‍ തന്നെ കണ്ടുകഴിഞ്ഞ ലോകകപ്പില്‍ ഈ മത്സരവും രസകരമായിരിക്കും.

Story first published: Tuesday, June 16, 2026, 19:46 [IST]
Other articles published on Jun 16, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+