Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

FIFA WC 2026: 28 വര്‍ഷത്തെ കാത്തിപ്പ് തീര്‍ന്നു, മിന്നിക്കുമോ നോര്‍വെ? ഇറാഖിനും ചിലത് തെളിയിക്കണം!

നീണ്ട ഇടവേളയ്ക്കു ശേഷമാണ് നോര്‍വെയും ഇറാഖും വീണ്ടുമൊരു ഫുട്‌ബോള്‍ ലോകകപ്പില്‍ കളിക്കാനെത്തുന്നത്. ഗ്രൂപ്പ് ഐയിലാണ് അവര്‍ ഇത്തവണയിറങ്ങുക. നോര്‍വെ ഇതിന് മുമ്പ് ലോകകപ്പില്‍ കളിച്ചത് 1938ലും 1994ലും പിന്നെ 98ലും. അവസാനം കളിച്ചപ്പോള്‍ പ്രീക്വാര്‍ട്ടറില്‍ എത്തി.

പിന്നെ അടുത്ത ഊഴത്തിനുള്ള കാത്തിരിപ്പായിരുന്നു. 28 വര്‍ഷങ്ങള്‍ക്കൊടുവില്‍ കാത്ത് കാത്തിരുന്ന് കിട്ടിയ അവസരത്തില്‍ നന്നായി കളിക്കണമെന്ന ദൃഢനിശ്ചയവുമായിട്ടാണ് നോര്‍വെ എത്തുന്നത്. അതിനവര്‍ക്ക് കരുത്ത് പകരുന്ന കാരണങ്ങള്‍ പലതുണ്ട്.

norway team

Photocredit/instagram/herrelandslaget

ലോകത്തെ തന്നെ ഏറ്റവും ആക്രമണകാരിയായ താരം എര്‍ലിങ് ഹാളണ്ട് ആണ് ടീമിന്റെ ആക്രമണ നിരയുടെ കുന്തമുന. ഒമ്പതാം നമ്പര്‍ ജഴ്‌സിയില്‍ ഇന്ന് ലോകത്ത് കളിക്കുന്നവരില്‍ ഏറ്റവും മിടുക്കന്‍. ബുള്ളറ്റ് വേഗതയും കൃത്യതയും കായികശേഷിയും തന്ത്രവും എല്ലാം ഒത്തിണങ്ങിയ താരം.

ടീമിനെ നയിക്കുന്നത് മറ്റൊരു മിടുക്കന്‍ മാര്‍ട്ടിന്‍ ഒഡെഗാര്‍ദ്. മധ്യനിരയുടെ ഹൃദയും തലച്ചോറും ആണ് നായകന്‍. രണ്ടാളും ചേരുമ്പോള്‍ തകര്‍ക്കും. അപ്പോഴും ഈ സൂപ്പര്‍ താര കോംബോ മാത്രമല്ല ടീമിന്റെ കരുത്ത്. ഓസ്‌കര്‍ ബോബും അന്റോണിയോ നുസയും അലെക്‌സാണ്ടര്‍ സോര്‍ലോത്തും സ്ട്രാന്‍ഡ് ലാര്‍സെനും തുടങ്ങിയ മിടുക്കര്‍ കൂട്ടിനുണ്ട്.

പ്രതിരോധത്തിന്റെ ചാര്‍ജ് റയേര്‍സണ്‍. ഏതൊരു മുന്നേറ്റനിര താരത്തെയും പൂട്ടാന്‍ പോന്ന ശേഷിയുള്ള താരം. മിടുക്കന്‍ ടീമാണ് എന്ന് ചുരുക്കം.യാഗ്യതാ മത്സരങ്ങളില്‍ അത് വ്യക്തമാവുകയും ചെയ്തു. എട്ടു മത്സരങ്ങളും ജയിച്ച് മിന്നുന്ന പ്രകടനം കാഴ്ച വെച്ചാണ് നോര്‍വെ ലോകകപ്പിനെത്തുന്നത്. 36 ഗോളുകളും എതിര്‍ വലയിലെത്തിച്ചു.

നോര്‍വെയുടെ ഉയിര്‍ത്തെഴുന്നേല്‍പില്‍ കോച്ച് സ്റ്റേല്‍ സോള്‍ബാക്കന് നിര്‍ണായക പങ്കുണ്ട്. രാജ്യത്തിന് വേണ്ടി പല ടൂര്‍ണമെന്റുകളിലും കളിച്ചിട്ടുള്ള സോള്‍ബാക്കന്‍ 98ല്‍ ലോകകപ്പിലും കളിച്ചിരുന്നു. അന്ന് പാതിവഴിയില്‍ മുടങ്ങിപ്പോയ യാത്ര ഇക്കുറി വിജയകരമായി മുന്നേറണമെന്ന് സോള്‍ബാക്കനുമുണ്ട്.

പ്രതിരോധത്തില്‍ മാത്രം ഊന്നാതെ ആക്രമിച്ച് കളിക്കുന്ന, മത്സരവീര്യമുള്ള ടീമായി നോര്‍വെയെ മാറ്റിയെടുത്തിട്ടുണ്ട് കോച്ച്. ലോകോത്തര നിലവാരമുള്ള താരങ്ങളെ കേന്ദ്രീകരിച്ചാണെങ്കിലും ടീം സ്പിരിറ്റ് നിലനിര്‍ത്താനും ഒറ്റ ടീമായി കളിക്കാനും സോള്‍ബാക്കന്‍ പഠിപ്പിച്ചിരിക്കുന്നു. അന്താരാഷ്ട്ര മത്സരങ്ങള്‍ ധാരാളമായി കളിച്ച് ശീലമില്ലെന്ന പരിമിതി മറികടക്കാന്‍ ടീം സ്പിരിറ്റ് എന്ന മരുന്നാണ് കോച്ച് നല്‍കിയിരിക്കുന്നത്.

അദ്ഭുതമാവുമോ ഇറാഖ്?

നോര്‍വെയെ നേരിടാനെത്തുന്ന ഇറാഖിന്റെയും കരുത്ത് അതാണ്. 1986ല്‍ മാത്രമാണ് ഇതിന് മുമ്പ് ഇറാഖ് ലോകകപ്പില്‍ കളിച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കിപ്പുറം ഇറാഖ് എത്തുന്നത് സസ്‌പെന്‍സ് ത്രില്ലര്‍ പോലെയുള്ള യോഗ്യതാ മത്സരങ്ങള്‍ കഴിഞ്ഞാണ്. ആദ്യഘട്ടത്തില്‍ അനായാസമായി മുന്നേറി പിന്നെ കാലിടറി പ്ലേഓഫ് അതിജീവിച്ചാണ് ഇറാഖിന്റെ വരവ്.

യോഗ്യതാ മത്സരങ്ങളില്‍ കാലിടറിയതിന്റെ പേരിലാണ് കോച്ചിനെ മാറ്റിയത്. സ്‌പെയിനില്‍ നിന്നുള്ള ജീസസ് കാസസിന് പകരമെത്തിയത് ഓസ്‌ട്രേലിയക്കാരന്‍ ഗ്രഹാം ആര്‍നോള്‍ഡ്.

IRAQ TEAM

Photocredit/instagram/iraqnt_en

പ്ലേഓഫ് അടക്കമുള്ള സമ്മര്‍ദം അതിജീവിച്ച് 40വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചതിന്റെ ക്രെഡിറ്റ് ആര്‍നോള്‍ഡിന് അവകാശപ്പെടാം. കായിക സ്ഥിരതയും മാനസിക സ്ഥൈര്യവും ടീമിനുണ്ടാക്കി എന്നതാണ് ആള്‍നോള്‍ഡിന്റെ ഏറ്റവും വലിയ സംഭാവന.

അയ്‌മെന്‍ ഹുസെയ്ന്‍ ആണ് ഇറാഖ് ആക്രമണനിരയുടെ കുന്തമുന. കൃത്യതയും വേഗതയും മൂര്‍ച്ചയുമുള്ള ആക്രമണകാരി. ഡ്രിബ്ലിങ് മികവും വേഗതയും ആവോളമുള്ള അലി ജാസിം, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ അനുഭവപരിചയമുള്ള അലി അല്‍ ഹമാദി എന്നിവരാണ് കൂട്ടിനുള്ളത്.

മധ്യനിരയില്‍ മികവുറ്റ നീക്കങ്ങളോടെ ടീമിനെ പ്രതിരോധത്തില്‍ നിന്ന് ആക്രമണത്തിലേക്ക് വഴിതിരിച്ചുവിടുന്ന പാലമാണ് സിദാന്‍ ഇക്ബാല്‍. ഇവരുടെ എല്ലാവരുടെയും നായകനായി അനുഭവസമ്പത്തുള്ള ഗോള്‍കീപ്പര്‍ ജലാല്‍ ഹസന്‍. ഇറാഖ് ടീമിന്റെയും ഘടന കൃത്യമാണ്.

ലയണ്‍സ് അഥവാ സിംഹങ്ങള്‍ എന്നാണ് നോര്‍വെ ടീമിന്റെ വിളിപ്പേരെങ്കില്‍ മൊസപ്പൊട്ടാമിയന്‍ സിംഹങ്ങളാണ് ഇറാഖ്. ആദ്യമത്സരത്തിന് ശേഷം ആരുടെ ഗര്‍ജനമാണ് ലോകകപ്പ് വേദിയില്‍ മുഴങ്ങിക്കേള്‍ക്കുക എന്നറിയാന്‍ കാത്തിരിക്കാം.

Story first published: Wednesday, June 10, 2026, 7:15 [IST]
Other articles published on Jun 10, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+