For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

Fifa World Cup 2026: നിങ്ങള്‍ക്കും കളി കാണാം!! ഭാഗ്യമുണ്ടെങ്കില്‍ ടിക്കറ്റുറപ്പ്, ചെയ്യേണ്ടതറിയാം

By P R Vandana

ഇനി ഒമ്പതു മാസം തികച്ചില്ല, കാല്‍പന്ത് കളിയുടെ ലോക മഹോത്സവത്തിന്. ഇക്കുറി മത്സരങ്ങളുടെ ആവേശത്തിന് ആള്‍ബലം കൂടും. ഇതുവരെ നടന്ന പോലെ 32 ടീമുകളല്ല പകരം 48 ടീമുകളാണ് മത്സരിക്കാനെത്തുക. 2002ന് ശേഷം ഇതാദ്യമായി ഒന്നിലധികം രാജ്യങ്ങള്‍ ആതിഥേയത്വം വഹിക്കുന്ന ടൂര്‍ണമെന്റ്.

മൂന്ന് രാജ്യങ്ങളിലെ (അമേരിക്ക, മെക്‌സിക്കോ, കാനഡ) 16 നഗരങ്ങളിലായി 104 മത്സരങ്ങള്‍. ജൂലൈ 19ന് ന്യൂജഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനല്‍ ഉള്‍പെടെ അമേരിക്കയില്‍ 78 മത്സരങ്ങള്‍. കാനഡയിലും മെക്‌സിക്കോയിലും 13 മത്സരങ്ങള്‍ വീതം. മത്സരങ്ങള്‍ക്കുള്ള ടിക്കറ്റ് വില്‍പനയുടെ നടപടികള്‍ തുടങ്ങിയിട്ടുണ്ട്.

ARGENTINA TEAM

ആദ്യഘട്ടമായി പ്രീ സെയ്ല്‍ നറുക്കെടുപ്പിന് അപേക്ഷ ക്ഷണിച്ച് ആദ്യ 24 മണിക്കൂറില്‍ കിട്ടിയത് ഒന്നര ദശലക്ഷത്തിലധികം അപേക്ഷകര്‍. ഈ മാസം 19വരെയാണ് പ്രീ സെയ്ല്‍ നറുക്കെടുപ്പിനായി അപേക്ഷിക്കാന്‍ കഴിയുക. ഫിഫ ഐഡി അക്കൗണ്ട് ഉള്ള 18 വയസ്സിന് മുകളിലുള്ള വിസ കാര്‍ഡുള്ളവര്‍ക്ക് അപേക്ഷിക്കാം. നിയതമായ ചട്ടവട്ടങ്ങളില്ലാതെയാണ് ഭാഗ്യശാലികളെ തെരഞ്ഞെടുക്കുക. അതായത് റാന്‍ഡം സെലക്ഷന്‍. അതാണ് ഒന്നാംഘട്ടം.

അങ്ങനെ അവസരം കിട്ടുന്നവര്‍ക്ക് ടിക്കറ്റ് വാങ്ങാന്‍ കഴിയുമെന്ന അറിയിപ്പ് സെപ്തംബര്‍ 29 മുതല്‍ എത്തിത്തുടങ്ങും. ഒക്ടോബര്‍ ഒന്ന് മുതല്‍ ടിക്കറ്റ് വാങ്ങിക്കാനുള്ള ടൈം സ്ലോട്ട് പിന്നാലെ നല്‍കിത്തുടങ്ങും. എല്ലാ 104 മത്സരങ്ങള്‍ക്കുമുള്ള ടിക്കറ്റ് വാങ്ങിക്കാനും അവസരമുണ്ടാകും. ആദ്യം വരുന്നവര്‍ക്ക് ആദ്യപരിഗണന.

ടിക്കറ്റ് വില്‍പനയുടെ രണ്ടാംഘട്ടം ഏര്‍ലി ടിക്കറ്റ് ഡ്രോ ഒക്ടബോര്‍ അവസാനമാകും. മൂന്നാംഘട്ടം റാന്‍ഡം സെലക്ഷന്‍ ഡ്രോ. ഡിസംബര്‍ 5ന് ശേഷമാകും. ഗ്രൂപ്പും മാച്ച് ഷെഡ്യൂളും ഒക്കെ തീരുമാനിച്ചതിന് ശേഷം. ഏത് മത്സരം എന്ന് നോക്കി ടിക്കറ്റെടുക്കാന്‍ അപേക്ഷിക്കാം.

ആതിഥേയ രാജ്യങ്ങള്‍ക്ക് പുറമെ അര്‍ജന്റീന, ബ്രസീല്‍, കൊളംബിയ, ബ്രസീല്‍, ഇംഗ്ലണ്ട്, സ്‌പെയിന്‍, പോര്‍ച്ചുഗല്‍, ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് ഒന്നാംഘട്ടത്തിലെ അപേക്ഷകരില്‍ കൂടുതലും . ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങള്‍ക്കുള്ള ടിക്കറ്റിന്റെ വില 60 ഡോളറില്‍ നിന്നാണ് തുടങ്ങുന്നത്. ഫൈനല്‍ ആകുമ്പോഴോക്കും ടിക്കറ്റിന്റെ വില 6730 ഡോളറാകും.

ടിക്കറ്റ് കിട്ടുമോ കിട്ടില്ലേ എന്നുള്ള ടെന്‍ഷനിടയിലും ഫുട്‌ബോള്‍ ആരാധകര്‍ ആലോചിച്ച് കൂട്ടുന്ന കാര്യങ്ങള്‍ വേറെയും ധാരാളമുണ്ട്. 38 കഴിയുന്നു എന്നൊക്കെ പറഞ്ഞ് സംശയം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും കഴിഞ്ഞ തവണ കയ്യിലേന്തിയ സ്വപ്‌നകിരീടം നിലനിര്‍ത്താന്‍ മെസ്സി വരില്ലേ? ഇക്കൊല്ലം സ്‌പെയിനെ തോല്‍പിച്ച് യുവേഫ നേഷന്‍സ് ലീഗ് കിരീടം നേടിയ ആത്മവിശ്വാസത്തില്‍ ക്രിസ്റ്റ്യാനോ റൊണോള്‍ഡോ 41 വെറും നമ്പര്‍ ആണെന്ന് തെളിയിച്ചെത്തുമോ?

FANS

അന്താരാഷ്ട്ര മത്സരങ്ങളില്‍ 138 ഗോളെന്ന റെക്കോഡിന് ലോകവേദിയില്‍ പുതിയ തിളക്കം നല്‍കാന്‍ ഇഞ7 ആഗ്രഹിക്കില്ലേ? ക്രൊയേഷ്യന്‍ ടീമിന്റെ എക്കാലത്തെയും മികച്ച നായകന്‍ ലൂക്ക മോഡ്രിച്ചിനും പ്രായം 41നോട് അടുക്കും, ലോകകപ്പ് തുടങ്ങുമ്പോള്‍. അഞ്ചാം ലോകകപ്പ് ടൂര്‍ണമെന്റിന് പ്രിയ ലൂക എത്തുമോ? ബ്രസീലിന്റെ എക്കാലത്തെയും മികച്ച പ്രതിരോധതാരങ്ങളില്‍ ഒരാളായ തിയാഗോ സില്‍വ, 42ആയാലും ലോകകപ്പിന് എത്തില്ലേ?

ഇപ്പറഞ്ഞവരെ പോലെ ഫുട്‌ബോള്‍ ചരിത്രത്തില്‍ ഇടം പിടിച്ച കുറേ താരങ്ങളെ ഒരിക്കല്‍ കൂടി മൈതാനത്ത് കാണാന്‍ അവസരം ഉണ്ടാകുമോ എന്നത് മാത്രമല്ല, കണ്ടു വളര്‍ന്ന, ആരാധിച്ച പല താരങ്ങളുടെയും അവസാന ലോകകപ്പാകുമോ ഇക്കുറി നടക്കാന്‍ പോകുന്നതെന്ന സംശയങ്ങളും ധാരാളം. സംശയങ്ങള്‍ അവിടെ തീരുന്നില്ല.

എല്ലാ ലോകപ്പിലും ഞെട്ടിക്കലുകള്‍ സുലഭമാണ്. ഇക്കഴിഞ്ഞ ഖത്തറിന്റെ കാര്യം മാത്രം തത്കാലം നോക്കാം. ഫുട്‌ബോള്‍ ഉള്ള കാലത്തോളം നില്‍ക്കുന്ന ഞെട്ടിക്കലായിരുന്നു സൗദി അറേബ്യ അര്‍ജന്റീനക്ക് സമ്മാനിച്ചത്. പിന്നീട് ചാമ്പ്യന്‍മാരായി, കാത്ത് കാത്തിരുന്ന കിരീടം കയ്യിലേന്തി എന്നതൊക്കെ ശരി തന്നെ. പക്ഷേ അല്‍ ദവ്‌സരിയുടെ ഗോളില്‍ ഞെട്ടിയ കഥ അര്‍ജന്റീന മറക്കാന്‍ ഇടയില്ല. റണ്ണേഴ്‌സ് അപ്പായിരുന്ന ഫ്രാന്‍സിനും ഉണ്ട് പറയാന്‍ അത്തരമൊരു കഥ.

ഗ്രൂപ്പ് മത്സരങ്ങളിലെ അവരുടെ ഏക തോല്‍വി കൂട്ടത്തിലെ കുഞ്ഞന്‍മാരായ ടുണീസ്യയോട് ആയിരുന്നു. നിലവിലെ ചാമ്പ്യന്‍മാരായിരുന്ന ടീമിനെതിരെ ഗോളടിച്ച് വാബി ഖസ്രി ടുണീസ്യയുടെ കായികചരിത്രത്തിലേക്കാണ് നടന്ന് കയറിയത്. ഇപ്പറഞ്ഞത് രണ്ടും കഴിഞ്ഞ കുറി ഫൈനലില്‍ എത്തിയവരെ കുറിച്ച് മാത്രമുള്ളതാണ്. അങ്ങനെ എന്തൊക്കെ ഇനി പറയാനുണ്ട്? കാണാനുണ്ട്?

യോഗ്യതാമത്സരങ്ങള്‍ അവസാനഘട്ടങ്ങളിലേക്ക് എത്തുന്നു. ടിക്കറ്റ് വില്‍പന തുടങ്ങുന്നു, യാത്രക്ക് ഓപ്പണ്‍ ടിക്കറ്റുകള്‍ എടുക്കുന്നു, ഫുട്‌ബോള്‍ പ്രേമികള്‍ പതുക്കെ പതുക്കെ കാല്‍പന്ത് കളിയുടെ മഹാവേദിയിലേക്ക് നടന്നു തുടങ്ങിയിരിക്കുന്നു.

Story first published: Friday, September 12, 2025, 18:10 [IST]
Other articles published on Sep 12, 2025
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+