Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

FIFA WC 2026: ഖത്തറിലെ നാണക്കേട് മായ്ക്കാന്‍ റെഡ് ഡെവിള്‍സ്!! സലായും ഈജിപ്തും ഡബിള്‍ സ്‌ട്രോങ്

ഫിഫ ലോകകപ്പിന്റെ ഗ്രൂപ്പ് ജിയിലേക്കു വന്നാല്‍ ബെല്‍ജിയം, ഈജിപ്ത്, ഇറാന്‍, ന്യൂസിലന്‍ഡ് എന്നിവരെ കാണാം. പതിനാലാം തവണയാണ് ബെല്‍ജിയം ലോകകപ്പില്‍ മത്സരിക്കാനെത്തുന്നത്. 1986ല്‍ നാലാംസ്ഥാനത്തും 2018ല്‍ മൂന്നാമതും എത്തിയതാണ് ബെല്‍ജിയത്തിന്റെ ഏറ്റവും വലിയ നേട്ടം.

അത് പുതുക്കണമെന്ന് ഉറച്ചാണ് ടീം എത്തുന്നത്. അവരുടെ മോഹങ്ങള്‍ക്ക് കഴിവിന്റെ അടിത്തറയുണ്ടെന്ന് യോഗ്യതാറൗണ്ടിലെ മത്സരങ്ങള്‍ അടിവരയിടുന്നുമുണ്ട്. 2010കളുടെ തുടക്കത്തിലാണ് ബെല്‍ജിയം ഫുട്‌ബോളിന് കൂടുതല്‍ വേഗതയും കരുത്തും കൈവരുന്നത്.

BELGIUM TEAM

photocredit/ instagram/belgianreddevils

അന്ന് മുതല്‍ക്കാണ് അവരുടെ കളിയിലെ മിടുക്ക് ലോകവേദികളില്‍ മിന്നലൊളികള്‍ തീര്‍ക്കാന്‍ തുടങ്ങിയത്. 2018ല്‍ മൂന്നാംസ്ഥാനത്ത് എത്തിയതും ലോക റാങ്കിങ്ങുകളില്‍ റെഡ് ഡെവിള്‍സ് വന്നുതുടങ്ങിയതും അതിന്റെ തുടര്‍ച്ച. അന്നത്തെ ആ സുവര്‍ണതലമുറയിലും പിന്തുടര്‍ച്ചയിലും പെട്ട പലരും അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് വിമരിച്ചു കഴിഞ്ഞു.

രാജ്യത്തിന് വേണ്ടി ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ പങ്കെടുത്ത് ചരിത്രമായ മിടുമിടുക്കന്‍ പ്രതിരോധതാരം യാന്‍ വെര്‍ട്ടോണ്‍, അദ്ദേഹത്തിന് മികച്ച പിന്തുണ നല്‍കിയ ലോകോത്തരനിലവാരമുള്ള സെന്റര്‍ ബാക്ക് ആയ ജാന്‍ വെര്‍ട്ടോണ്‍, മധ്യനിരയില്‍ കവിത വിരിയിക്കുന്ന നായകനായിരുന്ന ഏഡന്‍ ഹസാര്‍ഡ്, അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ ആയിരുന്ന ഡ്രീസ് മെര്‍ടെന്‍സ് തുടങ്ങി പലരും ഇന്ന് ഫുട്‌ബോള്‍ കളിക്കുന്നില്ല.

പക്ഷേ ചിലര്‍, സുവര്‍ണ തലമുറയില്‍ പെട്ട ചില കേമന്‍മാര്‍ ഇപ്പോഴും ബെല്‍ജിയം ടീമിലുണ്ട്. നായകന്‍ കെവിന്‍ ഡിബ്രുയ്‌നെ തന്നെ ആദ്യം. ലോകത്തെ ഏറ്റവും മികച്ച മധ്യനിര കളിക്കാരില്‍ ഒരാള്‍. കളിയുടെ നിയന്ത്രണം മാറ്റിമറിക്കാന്‍ പോന്ന തന്ത്രങ്ങള്‍ മധ്യനിരയില്‍ രചിക്കാന്‍ പോന്ന മിടുക്കന്‍. അതിവേഗത്തില്‍ ലക്ഷ്യം കാണാന്‍ കഴിവുള്ള അറ്റാക്കിങ് മികവും.

രാജ്യത്തിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോളടിച്ച റൊമേലു ലുക്കാക്കു. ഉശിരുള്ള ഏത് ആക്രമണ നീക്കവും തട്ടിയിടാന്‍ കെല്‍പുണ്ട വിശ്വോത്തര ഗോളി തിബോ ക്വോട്ടോ. ഇവര്‍ മൂന്ന് പേരും 2018ലെ മികച്ച പ്രകടനത്തില്‍ പങ്കുചേര്‍ന്നവര്‍. ഇനിയും ഒരു വിശ്വവേദിയില്‍ തിരിച്ചെത്താന്‍ സാധ്യത കുറവുള്ളവര്‍. അതുകൊണ്ട് തന്നെ ഇക്കുറി ആഞ്ഞു കളിക്കണമെന്ന് ഉറപ്പിച്ച് വരുന്നവര്‍.

പരിചയസമ്പത്തുകൊണ്ടും ഫുട്‌ബോളിലെ മികവു കൊണ്ടും ഏറെ മുന്നിലുള്ള ഈ കേമന്‍മാര്‍ക്കൊപ്പം കഴിവുള്ള നാളെയുടെ വാഗ്ദാനങ്ങളെ കൂടി ഉള്‍പെടുത്തിയാണ് കോച്ച് റൂഡി ഗാര്‍സ്യ ടീം ഒരുക്കിയിരിക്കുന്നത്. 2025 ആദ്യമാണ് ഗാര്‍സ്യ തന്റെ ആദ്യ അന്താരാഷ്ട്ര പരിശീലന ദൗത്യം ഏറ്റെടുത്തത്. 4-3-3 ശൈലിയാണ് കോച്ചിന് പൊതുവെ പ്രിയം.

ലുകാകുവിന്റെ പിന്‍ഗാമിയെന്ന് പറയാവുന്ന ഫോര്‍വേഡാണ് ജെറെമി ഡോകു. ആക്രമണത്തില്‍ ചാട്ടുളി വേഗത, ഡ്രിബ്ലിങ് സ്‌കില്‍. ഡോകു മിടുക്കനാണ്. മിക ഗോഡ്‌സ്ത്, നേതന്‍ എന്‍ഗോയ്, മധ്യനിരയില്‍ മാക്‌സിം ഡി ക്യുപെര്‍, അമൗഡ ഒനാന അങ്ങനെ യുവപ്രതിഭകള്‍ ഒന്നും രണ്ടുമല്ല ടീമിലുള്ളത്.

ഡിബ്രുയ്‌നെക്ക് ബാറ്റണ്‍ കൈമാറാന്‍ ആളുണ്ടെന്ന് ചുരുക്കം. മികച്ച ആക്രമണ നിരയും അതിലുമേറെ മിടുക്കുള്ള മധ്യനിരയുമാണ് ബെല്‍ജിയത്തിന്റെ കരുത്ത്. ഖത്തറിലേതു പോലെ ആദ്യറൗണ്ടില്‍ കാലിടറി പോകരുതെന്ന് നിശ്ചയിച്ചിട്ടാണ് ബെല്‍ജിയം വരുന്നത്. പുതിയ നേട്ടങ്ങള്‍ ലക്ഷ്യം വെച്ചും.

സലയും ഈജിപ്തും

ആദ്യ എതിരാളികളായ ഈജിപ്തും അങ്ങനെ തന്നെ. രാജ്യം കണ്ട ഏറ്റവും മികച്ച കളിക്കാരനായ മുഹമ്മദ് സലാ നയിക്കുന്ന ടീമിനും സ്വപ്‌നങ്ങള്‍ ഏറെ. ലോകത്തെ തന്നെ മികച്ച കളിക്കാരില്‍ ഒരാളാണ് സല. ഫിനിഷിങ് മികവിനും ഡ്രിബ്ലിങ്ങിനും വേഗതക്കും പേരു കേട്ട മഹാ മിടുക്കന്‍. ഈജിപ്തുകാരുടെ ഫുട്‌ബോള്‍ രാജാവ്.

EGYPT

photocredit/ instagram/egyptnt

ആക്രമണത്തില്‍ സലക്ക് കൂട്ടായി ഒമര്‍ മര്‍മൂഷ് ഉണ്ട്. മര്‍മൂഷിന്റെ കൃത്യതയും വേഗതയും സലാക്ക് മേലുള്ള സമര്‍ദ്ദം കുറച്ചിട്ടുണ്ട്. രണ്ട് പേര്‍ക്കും മികച്ച പിന്തുണ നല്‍കുന്ന താരമാണ് മുസ്തഫ മുഹമ്മദ്. ഒപ്പം കളിക്കുന്നവര്‍ക്ക് അവസരങ്ങളൊരുക്കി നല്‍കുകയും വേണ്ടപ്പോള്‍ ആഞ്ഞടിക്കുകയും ചെയ്യുന്ന കളിക്കാരന്‍. മധ്യനിരയിലെ മിടുക്കനാണ് ട്രെസെഗെ എന്നും വിളിക്കുന്ന മഹ്മൂദ് ഹസന്‍.

സലയും മര്‍മൂഷും ചേരുന്ന അറ്റാക്കിങ് കോംബോ ഹൈലൈറ്റ് ആയിരിക്കുമ്പോള്‍ തന്നെ പ്രതിരോധത്തിലും ഈജിപ്തിന് നല്ല മിടുക്കാണ്. സീനിയര്‍ ആയ അഹമ്മദ് ഹെഗാസി തൊട്ട് മുഹമ്മദ് അബ്ദുല്‍മോനെം, ഹൊസ്സാം അബ്ദുല്‍മഗീദ് തുടങ്ങി ഹംദി ഫാത്തി വരെ നീളുന്ന നിര ഒട്ടും മോശമല്ല.

അതിന് തെളിവാണ് യോഗ്യത തെളിയിക്കാനുള്ള പത്ത് മത്സരങ്ങളില്‍ അവര്‍ ആകെ രണ്ടേ രണ്ട് ഗോളേ വഴങ്ങിയിട്ടുള്ളുവെന്നത് ഇത് വിളിച്ചോതുന്നു. മിടുക്കന്‍മാര്‍ക്ക് കുറവില്ലാത്ത ഈജിപ്ത് ടീമിനെ പരിശീലിപ്പിക്കുന്നതും ഒരു മിടുക്കന്‍ തന്നെ. ഈജിപ്തിന്റെ ഫുട്‌ബോള്‍ ചരിത്രത്തിലെ ഇതിഹാസ താരമായ ഹൊസം ഹസന്‍.

രാജ്യത്തിന്റെ എക്കാലത്തേയും മികച്ച ഗോള്‍ നേട്ടക്കാരില്‍ ഒരാളായ ഹസന് രാജ്യത്തിന്റെ അഭിമാനം ജീവനോളം പ്രധാനം. അതുകൊണ്ട് തന്നെ ഉയിരു കൊടുത്താണ് ഹസന്‍ കളിക്കാരെ പരിശീലിപ്പിക്കുന്നതും തന്ത്രങ്ങള്‍ മെനയുന്നതും. 4-3-3 അല്ലെങ്കില്‍ 4-2-3-1 ഇതാണ് ഹസന്റെ പ്രിയ സമവാക്യം.

മുഹമ്മദ് സലായില്‍ കേന്ദ്രീകരിക്കുന്ന മനോനില മാറ്റാമാണ് ഹസന്‍ ശ്രമിച്ചിട്ടുള്ളത്. സലായെ പൂട്ടിയാല്‍ ടീമിനെ ദുര്‍ബലപ്പെടുത്താം എന്ന അവസ്ഥ മാറ്റാന്‍. അത് എത്രത്തോളം കഴിഞ്ഞിട്ടുണ്ട് എന്നതിനെ ആശ്രയിച്ചാകും ഈജിപ്തിന്റെ മുന്നോട്ട് പോക്ക്.

Story first published: Thursday, June 4, 2026, 17:20 [IST]
Other articles published on Jun 4, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+