വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

FIFA World Cup 2022: റൊണാള്‍ഡോയെ കടത്തിവെട്ടി, എംബാപ്പെ മെസിക്കൊപ്പം, വമ്പന്‍ റെക്കോഡ്

ദോഹ: ഖത്തര്‍ ലോകകപ്പില്‍ ഫ്രാന്‍സ് വിജയക്കുതിപ്പ് തുടരുകയാണ്. നിലവിലെ ചാമ്പ്യന്മാര്‍ക്ക് ഗ്രൂപ്പുഘട്ടം കടക്കാനാവില്ലെന്ന ഏറെ നാളായുള്ള ചരിത്രത്തെ തിരുത്തിയാണ് ദിദിയര്‍ ദെഷാംസും ശിഷ്യന്മാരും മുന്നോട്ട് പോകുന്നത്. അന്റോണിയോ കാന്റെ, പോള്‍ പോഗ്ബ, കരിം ബെന്‍സേമ എന്നിവരെല്ലാം പരിക്കേറ്റ് മടങ്ങിയിട്ടും ഫ്രാന്‍സിന്റെ കരുത്ത് കുറയുന്നില്ല. പ്രീ ക്വാര്‍ട്ടറില്‍ പോളണ്ടിനെ 3-1ന് തോല്‍പ്പിച്ചാണ് ഫ്രാന്‍സ് ക്വാര്‍ട്ടര്‍ ടിക്കറ്റ് എടുത്തിരിക്കുന്നത്.

ഫ്രാന്‍സിന്റെ കുതിപ്പിന് പ്രധാന ഊര്‍ജം നല്‍കുന്നത് കിലിയന്‍ എംബാപ്പെയുടെ മികവാണ്. പന്തുമായി അതിവേഗത്തില്‍ കുതിച്ച് വലകുലുക്കുന്ന എംബാപ്പെ മാജിക് എതിരാളികളെ വിറപ്പിക്കുകയാണെന്ന് പറയാം. ഖത്തര്‍ ലോകകപ്പില്‍ തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന എംബാപ്പെ വമ്പന്‍ റെക്കോഡുകളും സ്വന്തം പേരിലാക്കിയിരിക്കുകയാണ്.

FIFA World Cup 2022: Kylian Mbappe Surpasses Ronaldo And Maradona, Equals Messis World Cup Record

റൊണാള്‍ഡോയെ മറികടന്നു

ലോകകപ്പിലെ ഗോള്‍വേട്ടക്കാരില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ റെക്കോഡാണ് എംബാപ്പെ മറികടന്നത്. എംബാപ്പെ തന്റെ ഒമ്പതാം ലോകകപ്പ് ഗോളാണ് ഇത്തവണ നേടിയത്. ഇതോടെ എട്ട് ഗോളുകള്‍ വീതം നേടിയ ക്രിസ്റ്റിയാനോ റൊണാള്‍ഡോയേയും മുന്‍ അര്‍ജന്റീനന്‍ താരവും ഇതിഹാസവുമായ ഡീഗോ മറഡോണയേയും മറികടക്കാന്‍ എംബാപ്പെക്ക് സാധിച്ചിരിക്കുകയാണ്. അവസാന അഞ്ച് ലോകകപ്പും കളിച്ച റൊണാള്‍ഡോ ഈ അഞ്ച് ലോകകപ്പിലും ഗോള്‍ നേടിയിരുന്നു. ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ള ഏക താരം റൊണാള്‍ഡോയാണ്.

മെസിയുടെ റെക്കോഡിനൊപ്പം

ലോകകപ്പ് ഗോളുകളില്‍ അര്‍ജന്റീനയുടെ ഇതിഹാസ താരം ലയണല്‍ മെസിയുടെ റെക്കോഡിനൊപ്പമാണ് എംബാപ്പെ. രണ്ട് പേര്‍ക്കും ഒമ്പത് ഗോളുകളാണുള്ളത്. എന്നാല്‍ മെസി കരിയറിലെ അവസാന ലോകകപ്പ് കളിക്കുമ്പോള്‍ എംബാപ്പെ തുടങ്ങിയിട്ടേയുള്ളൂവെന്ന് പറയാം. 23 വയസ് മാത്രമാണ് എംബാപ്പെയുടെ പ്രായം. ഇനിയുമേറെ കരിയര്‍ ബാക്കിയുണ്ട്. മിറോസ്ലാവ് ക്ലോസയുടെ 16 ലോകകപ്പ് ഗോളുകളെന്ന റെക്കോഡിനെ മറികടക്കാന്‍ എംബാപ്പെക്ക് സാധിക്കുമെന്ന് തന്നെ പറയാം.

ഇത്തവണ ഗോള്‍വേട്ടക്കാരില്‍ മുന്നില്‍

ഖത്തര്‍ ലോകകപ്പില്‍ നാല് മത്സരങ്ങളില്‍ നിന്ന് അഞ്ച് ഗോളും രണ്ട് അസിസ്റ്റുമായി കിലിയന്‍ എംബാപ്പെയാണ് ഗോള്‍ വേട്ടക്കാരില്‍ തലപ്പത്ത് നില്‍ക്കുന്നത്. മൂന്ന് ഗോളും ഒരു അസിസ്റ്റുമായി മെസി രണ്ടാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ സ്‌പെയിന്റെ അല്‍വാരോ മൊറാട്ടോയും മൂന്ന് ഗോളും ഒരു അസിസ്റ്റും നല്‍കിയിട്ടുണ്ട്. ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ അവസാന ലോകകപ്പായതിനാല്‍ പ്രതീക്ഷകള്‍ ഏറെയായിരുന്നെങ്കിലും നിരാശപ്പെടുത്തുന്ന പ്രകടനമാണ് അദ്ദേഹം കാഴ്ചവെക്കുന്നത്.

പോളണ്ടിനെ തകര്‍ത്തടുക്കി ഫ്രാന്‍സ്

പ്രീ ക്വാര്‍ട്ടറില്‍ പോളണ്ടിനെ ഫ്രാന്‍സ് 3-1ന് മുട്ടുകുത്തിച്ചാണ് ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. ഒലിവര്‍ ജിറൗഡും (44) കിലിയന്‍ എംബാപ്പെയും (74, 91) നേടിയ ഗോളുകളുടെ കരുത്തിലാണ് ഫ്രാന്‍സിന്റെ ജയം. റോബര്‍ട്ട് ലെവന്‍ഡോസ്‌കി പെനല്‍റ്റിയിലൂടെ പോളണ്ടിന്റെ ആശ്വാസ ഗോളും മടക്കി. പോളണ്ടും ആക്രമണത്തില്‍ മികവ് കാട്ടിയെങ്കിലും ഭാഗ്യം തുണച്ചില്ല. ഫ്രാന്‍സ് ഗോളി ഹ്യൂഗോ ലോറിസിന്റെ മിന്നല്‍ സേവുകളും ഫ്രാന്‍സിന്റെ ക്വാര്‍ട്ടര്‍ പ്രവേശനത്തിന് കരുത്തേകി. ക്വാര്‍ട്ടറില്‍ കരുത്തരായ ഇംഗ്ലണ്ടിനെയാണ് ഫ്രാന്‍സിന് നേരിടേണ്ടത്.

ക്വാര്‍ട്ടറില്‍ കടുപ്പം

ഫ്രാന്‍സിന് ക്വാര്‍ട്ടര്‍ കടമ്പ കടക്കുക പ്രയാസമാവും. സൂപ്പര്‍ ഫോമിലുള്ള ഇംഗ്ലണ്ടിനെ പൂട്ടുകയെന്നത് ഫ്രാന്‍സിന് എളുപ്പമാവില്ല. പ്രീ ക്വാര്‍ട്ടറില്‍ സെനഗലിനെ 3-0ന് തോല്‍പ്പിച്ചാണ് ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. ഹാരി കെയ്ന്‍, റാഷ്‌ഫോര്‍ഡ് തുടങ്ങിയ സൂപ്പര്‍ താരങ്ങളെല്ലാം കളിക്കുന്ന ഇംഗ്ലണ്ട് ടീമിനെ പൂട്ടുക ഫ്രാന്‍സിന് വെല്ലുവിളി തന്നെ. എംബാപ്പെയുടെയും ജിറൗഡിന്റെയും മികവിലാണ് ഫ്രാന്‍സിന്റെ വിശ്വാസം. അന്റോണിയോ ഗ്രിസ്മാന്‍ ഫോമിലേക്കെത്തേണ്ടതായുണ്ട്. ചരിത്രം തിരുത്തി തുടര്‍ച്ചയായി രണ്ട് ലോകകപ്പുകളെന്ന നേട്ടത്തിലേക്കെത്താന്‍ ഫ്രാന്‍സിന് സാധിക്കുമോയെന്നത് കണ്ടറിയാം.

Story first published: Monday, December 5, 2022, 9:42 [IST]
Other articles published on Dec 5, 2022
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X