Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫിഫ ലോകകപ്പ്: ഹാരി കെയ്‌ന്റെ ഇരട്ട ഗോളില്‍ ഇംഗ്ലണ്ട് ടുണീഷ്യയെ 2-1ന് മറികടന്നു

ഹാരി കെയ്‌ന്റെ ഇരട്ട ഗോളില്‍ ഇംഗ്ലണ്ട് ടുണീഷ്യയെ 2-1ന് മറികടന്നു | Oneindia Malayalam
England Tunisia

മോസ്‌കോ: ഫിഫ ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ തുടക്കം വിജയത്തോടെ. നായകന്‍ ഹാരി കെയ്ന്‍ നേടിയ രണ്ടു ഗോളുകളുടെ മികവില്‍ ഇംഗ്ലണ്ട് 2-1ന് ടുണീഷ്യയെ തോല്‍പ്പിച്ചു. ഗ്രൂപ്പ് ജിയിലെ മത്സരത്തിന്റെ 11ാം മിനിറ്റില്‍ തന്നെ ഇംഗ്ലണ്ട് ലീഡ് സ്വന്തമാക്കിയിരുന്നു.

കോര്‍ണറില്‍ നിന്നായിരുന്നു ഗോള്‍. ഡിഫന്‍ഡര്‍ ജോണ്‍ സ്‌റ്റോണ്‍സിന്റെ കിടിലന്‍ ഹെഡ്ഡര്‍ ടുണീഷ്യന്‍ ഗോള്‍ കീപ്പര്‍ മോസ് ഹസ്സന്‍ തടുത്തിട്ടെങ്കിലും കാത്തിരുന്ന കെയ്‌നിന് പിഴച്ചില്ല. ക്ലോസ് റേഞ്ചില്‍ നിന്നുള്ള വലതുകാല്‍ ഷോട്ട്. സ്‌കോര്‍: 1-0.

എന്നാല്‍ 35ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ ടുണീഷ്യ തിരിച്ചടിച്ചു. ടുണീഷ്യന്‍ അറ്റാക്കര്‍ ഫക്രദീന്‍ ബെന്‍ യൂസഫിനെ ഇംഗ്ലണ്ടിന്റെ രണ്ടാം നമ്പര്‍ താരം കൈല്‍ വാക്കര്‍ ബോക്‌സിനുള്ളില്‍ വെച്ച് ഫൗള്‍ ചെയ്ത് വീഴ്ത്തിയതിനെ തുടര്‍ന്നായിരുന്നു പെനല്‍റ്റി. കിക്കെടുത്ത ഹരാനി സസ്സിക്ക് പിഴച്ചില്ല. പോസ്റ്റിന്റെ ഇടതുമൂലയില്‍ പന്ത് തുളച്ചു കയറിയതിനു തൊട്ടു പിറകെയായിരുന്നു ഗോളി ഡൈവ് ചെയ്‌തെത്തിയത്. സ്‌കോര്‍: 1-1.

1
958059

രണ്ടാം പകുതി തീര്‍ത്തും നിര്‍ജ്ജീവമായിരുന്നു. എന്നാല്‍ 90ാം മിനിറ്റ് വരെ പിടിച്ചു നിന്ന ടുണീഷ്യയ്ക്ക് ഇഞ്ചുറി ടൈമില്‍ കാലിടറി. ഹാരി മഗ്വിറെയുടെ സഹായത്തോടെയായിരുന്നു ടോട്ടന്‍ ഹാം സെന്റര്‍ ഫോര്‍വാഡിന്റെ രണ്ടാമത്തെ ഗോള്‍. വലതുവശത്തു നിന്നുള്ള കോര്‍ണര്‍ തലയിലേറ്റുവാങ്ങിയ മഗ്വിറെ ഇടതു ഭാഗത്തേക്ക് ഫ്‌ളിക്ക് ചെയ്യുന്നു. പോസ്റ്റിന് തൊട്ടടുത്തു നിന്ന് കെയ്‌നിങിന് ഫിനിഷ് ചെയ്യേണ്ട ജോലി മാത്രമേ ഉണ്ടായിരുന്നുള്ളൂ. സ്‌കോര്‍: 3-0.

Story first published: Tuesday, June 19, 2018, 7:02 [IST]
Other articles published on Jun 19, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+