വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

റഷ്യ 5- സൗദി അറേബ്യ 0, മത്സരത്തിന്റെ പ്രസക്ത ഭാഗങ്ങള്‍, ലൈവ് കമന്റ്‌സ്

By Kishan
1
958022

Jun 14, 2018, 10:25 pm IST

അലക്സാണ്ടര്‍ ഗൊലോവിന്‍..മികച്ച കിക്ക്.. കളി സമാപിച്ചു.. റഷ്യ 5- സൗദി ൦

Jun 14, 2018, 10:24 pm IST

ഗോള്‍ ഗോള്‍...അഞ്ചാം ഗോള്‍

Jun 14, 2018, 10:24 pm IST

ബോക്സിനു തൊട്ടുമുന്നില്‍ ഗൊലോവിനെ ഫൗള്‍ ചെയ്തതിന് അല്‍ ജാസമിന് മഞ്ഞക്കാര്‍ഡ്

Jun 14, 2018, 10:22 pm IST

ഇടതുമൂലയില്‍ നിന്നും ഇടതുകാലുകൊണ്ട് ഔട്ട് ഫൂട്ടര്‍ പ്ലേസിങ്.. സൂപ്പര്‍ സൂപ്പര്‍ ഗോള്‍

Jun 14, 2018, 10:21 pm IST

സൂപ്പര്‍ ഗോള്‍ ചെറിഷേവിന്‍റെ രണ്ടാം ഗോള്‍.. ഡെന്നിസ് ചെറിഷേവ്...

Jun 14, 2018, 10:20 pm IST

മൂന്നു മിനിറ്റ് അധിക സമയം..

Jun 14, 2018, 10:19 pm IST

റഷ്യയ്ക്ക് വീണ്ടും കോര്‍ണര്‍.. ആറാം കോര്‍ണര്‍

Jun 14, 2018, 10:18 pm IST

ലോകകപ്പിലെ ആദ്യത്തെ മഞ്ഞക്കാര്‍ഡ്..റഷ്യയുടെ ഗൊലോവിന്

Jun 14, 2018, 10:17 pm IST

ഹട്ടന്‍ ബഹെബ്രിയുടെ ഫൗളില്‍ നിന്നും കിക്ക് കിട്ടിയെങ്കിലും ഗോളാക്കാന്‍ സാധിച്ചില്ല. ഇടതുമൂലയില്‍ നിന്നുള്ള ക്രോസ് പോസ്റ്റിനു മുന്നിലൂടെ ആര്‍ക്കും കണക്ട് ചെയ്യാന്‍ കഴിയാതെ കടന്നു പോയി.

Jun 14, 2018, 10:15 pm IST

30 അടി അകലെ നിന്നും റഷ്യന്‍ ഏഴാം നന്പര്‍ താരമായ ദലേര്‍ കുസ്യേവിന്‍റെ ശ്രമം. പോസ്റ്റിനു മുകളിലൂടെ പോയി.

Jun 14, 2018, 10:09 pm IST

മൂന്നാമത്തെ ഗോള്‍

Jun 14, 2018, 10:08 pm IST

സൗദിയുടെ ബോക്സിനടുത്ത് വെച്ച് കിട്ടിയ കിക്ക് മുതലാക്കാന്‍ റഷ്യന്‍ താരങ്ങള്‍ക്ക് സാധിച്ചില്ല.

Jun 14, 2018, 10:07 pm IST

സൗദി യഹ്യ അല്‍ ശഹ്രിയെ പിന്‍വലിച്ച് ബബീറിനെ ഇറക്കി

Jun 14, 2018, 10:02 pm IST

പകരക്കാരനായിറങ്ങി ആര്‍ത്തം സ്യൂബ്ദ ഗോള്‍ നേടി. അലക്സാണ്ടര്‍ ഗൊലോവിന്‍റെ സൂപ്പര്‍ ക്രോസിന് അതിലും മനോഹരമായ ഹെഡ്ഡര്‍.....

Jun 14, 2018, 10:01 pm IST

ഗോള്‍ ഗോള്‍ ഗോള്‍

Jun 14, 2018, 10:00 pm IST

പത്താം നമ്പര്‍ താരം ഫെഡര്‍ സ്‌മോലോവിനെ പിന്‍വലിച്ച് ആര്‍ത്തം സ്യൂബ്ദയെ ഇറക്കി റഷ്യ ആക്രമണം ശക്തമാക്കുന്നു

Jun 14, 2018, 9:59 pm IST

റഷ്യന്‍ ചെന്പട സൗദി ബോക്സില്‍ നങ്കുരമിട്ടിരിക്കുന്നുവെന്നുവേണം പറയാന്‍..

Jun 14, 2018, 9:58 pm IST

റഷ്യയുടെ സൂപ്പര്‍ മുന്നേറ്റം. ഭാഗ്യം കൊണ്ടു മാത്രമാണ് ഗോളാകാതെ രക്ഷപ്പെട്ടത്

Jun 14, 2018, 9:56 pm IST

സൗദി സബ് സ്റ്റ്യൂഷന്‍- അബ്ദുല്ലയെ പിന്‍വലിച്ച് ഫഹദ് അല്‍മുല്ലാവിനെ രംഗത്തിറക്കി. റഷ്യ അലക്സാണ്ടര്‍ സമദോവിനു പകരം ദലേര്‍ കുസ്യേവിനെ ഇറക്കുന്നു.

Jun 14, 2018, 9:49 pm IST

ഫ്രീകിക്ക്- അല്‍ജാസിമിന്‍റെ കിക്കിനെ പോസ്റ്റിലെത്തിക്കാന്‍ മിഡ്ഫീല്‍ഡര്‍ സല്‍മാന്‍ അല്‍ഫറായുടെ ഒന്നാന്തരം നീക്കം. ഹെഡ്ഡര്‍ പോസ്റ്റിനു മുകളിലൂടെ പറന്നു

Jun 14, 2018, 9:47 pm IST

മത്സരത്തില്‍ ആദ്യമായി റഷ്യന്‍ നായകന്‍ ഐഗര്‍ അക്കിന്‍ഫീവിനെ ആദ്യമായി പരീക്ഷിച്ച നിമിഷം. വലതുമൂലയില്‍ നിന്നുള്ള പന്തിനെ കണക്ട് ചെയ്യാന്‍ സൗദി താരത്തിന് പറ്റാതെ പോയത് നിര്‍ഭാഗ്യം കൊണ്ടു മാത്രമാണ്.

Jun 14, 2018, 9:46 pm IST

സൗദിയുടെ ഒന്നാന്തരം മുന്നേറ്റം.

Jun 14, 2018, 9:45 pm IST

റഷ്യയ്ക്ക് അനുകൂലമായ കിക്ക്. യൂറി ഗസിന്‍സ്കിയെ ഫൗള്‍ ചെയ്തതിനെ തുടര്‍ന്ന്

Jun 14, 2018, 9:43 pm IST

സ്പാര്‍ട്ട്ക് മോസ്കോയുടെ അലക്സാണ്ടര്‍ സമെഡേവിന്‍റെ ഷോട്ട് പോസ്റ്റിനു മുകളിലൂടെ പറന്നു

Jun 14, 2018, 9:40 pm IST

ഫെഡര്‍ സ്മൊലോവിന്‍റെ ഒറ്റയാള്‍ പോരാട്ടം. എന്നാല്‍ സൗദി കോര്‍ണര്‍ വഴങ്ങി അപകടം ഒഴിവാക്കി

Jun 14, 2018, 9:37 pm IST

അടുത്ത 45 മിനിറ്റ് സൗദി അറേബ്യയെ സംബന്ധിച്ചിടത്തോളം നിര്‍ണായകം.

Jun 14, 2018, 9:36 pm IST

രണ്ടാം പകുതി തുടങ്ങി

Jun 14, 2018, 9:23 pm IST

റഷ്യയ്ക്കു വേണ്ടി രണ്ടാം ഗോള്‍ നേടിയ ചെറിഷേവ്

Jun 14, 2018, 9:19 pm IST

ആദ്യ പകുതി അവസാനിക്കുന്പോള്‍ റഷ്യ 2- സൗദി 0

Jun 14, 2018, 9:19 pm IST

11ാം നമ്പര്‍ താരം സോബ്‌നിന്റെ ബുദ്ധിപരമായ നീക്കമാണ് റഷ്യയ്ക്ക് രണ്ടാം ഗോള്‍ സമ്മാനിച്ചത്. മാര്‍ക്ക് ചെയ്യപ്പെടാതെ നിന്നിരുന്ന ചെറിഷേവിന് പന്ത് പാസ് ചെയ്യുന്നു. പ്രതിരോധ ഭടനെ മറികടന്ന് ചെറിഷേവ് ഇടതുകാലുകൊണ്ട് ഗോളിയെ നിഷ്പ്രഭമാക്കി രാജ്യത്തിനുവേണ്ടി തന്റെ ആദ്യ ഗോള്‍ നേടി.

Jun 14, 2018, 9:14 pm IST

ഗോള്‍ ഗോള്‍ ഗോള്‍... പകരക്കാനായെത്തി ചെറിഷേവ്...ഗോള്‍

Jun 14, 2018, 9:13 pm IST

ചെറിഷേവിന്‍റെ ഇടതുമൂലയിലൂടെ മനോഹരമായ മുന്നേറ്റം. സൗദി പ്രതിരോധത്തില്‍ നിഷ്പ്രഭമായി

Jun 14, 2018, 9:10 pm IST

ബോള്‍ പൊസഷനില്‍ സൗദി 58 ശതമാനവും റഷ്യ 48 ശതമാനവും ആണ്. ഗോള്‍ വീണതോടെ സൗദി ആക്രമണം ശക്തമാക്കിയതാണ് ഇതിനു കാരണം.

Jun 14, 2018, 9:05 pm IST

ഗസിന്‍സ്‌കിയുടെത് ഒരു അതുല്യ റെക്കോര്‍ഡാണ്. ടാര്‍ജറ്റിലേക്കുള്ള ആദ്യ ഷോട്ട് തന്നെ ഗോള്‍ ആക്കാന്‍ ഗസിന്‍സ്‌കിക്ക് സാധിച്ചു. 2006ല്‍ ജര്‍മനിയുടെ ഫിലിപ്പ് ലാമാണ് ഇതിനു മുമ്പെ ഈ നേട്ടം സ്വന്തമാക്കിയത്.

Jun 14, 2018, 9:03 pm IST

കളി 30 മിനിറ്റ് കഴിഞ്ഞപ്പോള്‍ റഷ്യ 1- സൗദി 0

Jun 14, 2018, 9:02 pm IST

മിഡ് ഫീല്‍ഡര്‍ സല്‍മാന്‍ എടുത്ത കിക്ക് ഹെഡ്ഡ് ചെയ്യാന്‍ മൂന്നു സൗദി താരങ്ങള്‍ ശ്രമിച്ചെങ്കിലും പന്ത് പുറത്തേക്ക്

Jun 14, 2018, 9:01 pm IST

റഷ്യന്‍ പെനല്‍റ്റി ബോക്‌സിന്റെ വലതുമൂലയില്‍ നിന്നും സൗദിക്ക് അനുകൂലമായ കിക്ക്‌

Jun 14, 2018, 8:58 pm IST

ആദ്യഗോള്‍ നേടിയ റഷ്യന്‍ താരങ്ങളുടെ ആഹ്ളാദം

Jun 14, 2018, 8:55 pm IST

സിഎസ്‌കെ മോസ്‌കോയുടെ താരമായ സഗോവിനു പകരക്കാരനായി ആറാം നമ്പര്‍ താരം ചെര്‍ഷേവ് എത്തുന്നു. വില്ലാ റയല്‍ താരമാണ് ചെര്‍ഷേവ്.

Jun 14, 2018, 8:53 pm IST

ഡിഫ്ളെക്ഷന്‍- സൗദിക്ക് വീണ്ടും കോര്‍ണര്‍

Jun 14, 2018, 8:52 pm IST

20ാം മിനിറ്റില്‍ സൗദിയുടെ ഒന്നാന്തരം മുന്നേറ്റം. മത്സരത്തില്‍ സൗദിക്ക് അനുകൂലമായ ആദ്യ കോര്‍ണര്‍.

Jun 14, 2018, 8:51 pm IST

സ്വന്തം കാണികളുടെ മുന്നില്‍ താളം കണ്ടെത്തിയ റഷ്യ സൗദി പ്രതിരോധത്തില്‍ നിരന്തരം സമ്മര്‍ദ്ദമുണ്ടാക്കുന്നുണ്ട്. കളിയുടെ വേഗത കുറയ്ക്കാന്‍ സൗദി ശ്രമം.

Jun 14, 2018, 8:45 pm IST

13ാം മിനിറ്റില്‍ ആര്‍ സോബ്‌നിന്‍ ഇടതുഭാഗത്ത് നിന്ന് ഉയര്‍ത്തി നല്‍കി പാസില്‍ നിന്നും മനോഹരമായ ഹെഡ്ഡറിലൂടെ ഗസിന്‍സ്‌കിയാണ് റഷ്യന്‍ ലോകകപ്പിലെ ആദ്യ ഗോള്‍ നേടിയത്.

Jun 14, 2018, 8:43 pm IST

ഗോള്‍ ഗോള്‍ ഗോള്‍

Jun 14, 2018, 8:43 pm IST

റഷ്യയ്ക്ക് മൂന്നാമത്തെ കോര്‍ണര്‍.. പന്ത്രണ്ട് മിനിറ്റിനുള്ളിലാണ് മൂന്നു കോര്‍ണര്‍ വഴങ്ങിയത്

Jun 14, 2018, 8:35 pm IST

ലോകകപ്പിലെ ആദ്യത്തെ കോര്‍ണര്‍. കോര്‍ണര്‍ ഫസ്റ്റ് പോസ്റ്റിലെത്തിയെങ്കിലും സൗദി പ്രതിരോധം ക്ലിയര്‍ ചെയ്തു.

Jun 14, 2018, 8:32 pm IST

2018 ലോകകപ്പ് മത്സരങ്ങള്‍ക്ക് തുടക്കമായി. കളി തുടങ്ങി

Jun 14, 2018, 8:32 pm IST

4-2-3-1 പൊസിഷനിലാണ് റഷ്യ ഇറങ്ങുന്നത്. ഗ്രീന്‍ ഫാല്‍ക്കണ്‍സ് എന്നറിയപ്പെടുന്ന സൗദി 4-2-3-1 എന്ന പൊസിഷനിലാണ് പോരാട്ടത്തിനിറങ്ങുന്നത്..

Jun 14, 2018, 8:28 pm IST

പുടിന്‍ ഔദ്യോഗികമായി ലോകകപ്പ് ആരംഭിക്കുന്നതായി അറിയിച്ചു. രാജ്യങ്ങളുടെ ദേശീയ ഗാനം ആലപിക്കുന്നു

Jun 14, 2018, 8:27 pm IST

കലാപരിപാടികളില്‍ നിന്നുള്ള ദൃശ്യം

Jun 14, 2018, 8:21 pm IST

റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡ്മിര്‍ പുടിന്‍ സംസാരിക്കുന്നു

Jun 14, 2018, 8:21 pm IST

തുടര്‍ച്ചയായ മൂന്നു തോല്‍വികള്‍ക്കു ശേഷമാണ് സൗദി അറേബ്യ ലോകകപ്പ് പോരാട്ടത്തിനെത്തിയിട്ടുള്ളത്. പക്ഷേ, അവസാന മത്സരത്തില്‍ ജര്‍മനിക്കെതിരേ പുറത്തെടുത്ത പോരാട്ടവീര്യം തിരിച്ചുകിട്ടിയാല്‍ റഷ്യ വെള്ളം കുടിക്കുമെന്ന കാര്യം തീര്‍ച്ചയാണ്. ആ മത്സരത്തില്‍ സൗദി 2-1നാണ് തോറ്റത്.

Jun 14, 2018, 8:18 pm IST

ഫുട്ബോള്‍ എക്സ്ട്രായില്‍ റഷ്യയ്ക്കാണെന്ന് മുന്‍തൂക്കമെന്ന് ബെയ്ച്ചുങ് ബൂട്ടിയ

Jun 14, 2018, 8:11 pm IST

റഷ്യന്‍ സാംസ്കാരിക പാരന്പര്യം വിളിച്ചോതിയ കലാ പ്രകടനങ്ങള്‍

Jun 14, 2018, 8:04 pm IST

ഉദ്ഘാടനച്ചടങ്ങുകള്‍ ആരംഭിച്ചു.

Jun 14, 2018, 7:57 pm IST

ഉദ്ഘാടനച്ചടങ്ങുകള്‍ ഉടന്‍ ആരംഭിക്കും.

Jun 14, 2018, 7:53 pm IST
Mykhel

ആവേശം: കൊല്‍ക്കത്തയിലെ ഒരു കന്പനിയില്‍ നിന്നുള്ള ദൃശ്യം.

Jun 14, 2018, 7:50 pm IST

1994നു ശേഷം ആദ്യ വിജയം നേടിയാണ് സൗദി അറേബ്യ റഷ്യയിലെത്തിയിട്ടുള്ളത്

Jun 14, 2018, 7:13 pm IST

ലുഷ്നിക്കി സ്റ്റേഡിയത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍

Jun 14, 2018, 7:09 pm IST

ഉദ്ഘാടനപരിപാടികള്‍ അരമണിക്കൂര്‍ നീണ്ടു നില്‍ക്കും.

Jun 14, 2018, 6:28 pm IST

സോണി ഇഎസ്പിഎന്‍ മത്സരം മലയാളം കമന്ററിയോടെ നല്‍കുന്നുണ്ട്. ഇതിനായി സോണിലിവ് എന്ന ആപ്പിലൂടെ ലൈവ് സ്ട്രീമിങ് കാണാന്‍ സാധിക്കും.

Jun 14, 2018, 5:44 pm IST

ആരു ജയിക്കും. ഫിഫ ടിവി പ്രിവ്യു

Jun 14, 2018, 5:41 pm IST

ഒരു കാലത്ത് ലോക റാങ്കിങില്‍ അഞ്ചാം സ്ഥാനം വരെയുണ്ടായിരുന്ന റഷ്യക്കാണ് വിജയ സാധ്യത കൂടുതലുള്ളത്. ഇരു രാജ്യങ്ങളും തമ്മില്‍ ഇതിനു മുമ്പ് ഒരു തവണ ഏറ്റുമുട്ടിയിട്ടുണ്ട്.

Jun 14, 2018, 5:03 pm IST

സെന്റ്പീറ്റേഴ്‌സ് ബര്‍ഗിലെ ഹെര്‍മിറ്റേജ് മ്യൂസിയത്തിലെ പൂച്ചയാണ് ഇത്തവണ ഫുട്‌ബോള്‍ മത്സരങ്ങള്‍ പ്രവചിക്കുന്നത്. സൗദി-റഷ്യ മത്സരത്തില്‍ വിജയം ആതിഥേയര്‍ക്കൊപ്പമാകുമെന്ന് പ്രവചിച്ചിട്ടുണ്ട്. അഷില്ലസ് എന്നാണ് പൂച്ചയുടെ പേര്.

Jun 14, 2018, 3:53 pm IST

ആരായിരിക്കും ഇന്നു വിജയിക്കുക? റഷ്യയോ സൗദിയോ?

Jun 14, 2018, 3:48 pm IST

സൗദി അറേബ്യയും റഷ്യയും ഫിഫാ റാങ്കിങില്‍ ഒപ്പത്തിനൊപ്പമാണ്. ഗ്രീന്‍ ഫാല്‍ക്കണ്‍സ് 67ാം സ്ഥാനത്തും സ്‌ബോര്‍നയ 66ാം സ്ഥാനത്തുമാണ്.

21ാം ലോകകപ്പ് ഫുട്‌ബോളിന് വ്യാഴാഴ്ച കിക്ക് ഓഫ്. ഇന്ത്യന്‍ സമയം രാത്രി എട്ടിനാണ് ഉദ്ഘാടനച്ചടങ്ങുകള്‍. മോസ്‌കോയിലെ ലുഷ്‌നിക്കി സ്‌റ്റേഡിയത്തില്‍ നടക്കുന്ന ആദ്യമത്സരത്തില്‍ ആതിഥേയരായ റഷ്യ സൗദി അറേബ്യയെ നേരിടും. ഇന്ത്യന്‍ സമയം 8.30നാണ് മത്സരം.

Saudi Vs Russia

Story first published: Thursday, June 14, 2018, 22:49 [IST]
Other articles published on Jun 14, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X