വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

വമ്പന്‍ ടീമുകള്‍ക്ക് കാലിടറുന്നു, ബ്രസീലിനെ സ്വിറ്റ്‌സര്‍ലാന്‍ഡ് പിടിച്ചു കെട്ടി (1-1)

By Kishan
ബ്രസീലിനെ സ്വിറ്റ്‌സര്‍ലാന്‍ഡ് പിടിച്ചു കെട്ടി (1-1) | Oneindia Malayalam

നെയ്മറുടെ മാസ്മരിക പ്രകടനത്തില്‍ മികവില്‍ ബ്രസീല്‍ തകര്‍പ്പന്‍ ജയം നേടുമെന്ന് വിശ്വസിച്ചിരുന്ന ആരാധകര്‍ക്ക് നിരാശപ്പെടേണ്ടി വന്നു. പ്രതിരോധത്തിന്റെ ആശാന്മാരായ സ്വിറ്റ്‌സര്‍ലാന്‍ഡ് 1-1 എന്ന നിലയില്‍ ഫുട്‌ബോള്‍ രാജാക്കന്മാരെ പിടിച്ചു കെട്ടി. അര്‍ജന്റീനയെ ഐസ് ലാന്‍ഡ് സമനിലയില്‍ തളച്ചതുപോലെ ബ്രസീലും കുരുങ്ങി.

20ാം മിനിറ്റില്‍ ഫിലിപ്പെ കൊട്ടീഞ്ഞോയിലൂടെ ബ്രസീലാണ് ആദ്യം ലീഡ് നേടിയത്. എന്നാല്‍ 49ാം മിനിറ്റില്‍ സ്റ്റീവന്‍ സൂബറിലൂടെ സ്വിറ്റ്‌സര്‍ലാന്‍ഡ് സമനില നേടി.

{football_4-2017_958046}

Neymar

Jun 18, 2018, 1:25 am IST

നെയ്മറുടെ ഫ്രീകിക്ക്..നല്ലൊരു ശ്രമം നടത്തിയെങ്കിലും അതു പാഴായി. കോര്‍ണര്‍.. അധികസമയവും പൂര്‍ത്തിയാകുന്നു. മത്സരം സമനിലയില്‍

Jun 18, 2018, 1:19 am IST

അഞ്ചു മിനിറ്റാണ് അധിക സമയം..കോര്‍ണര്‍..

Jun 18, 2018, 1:18 am IST

നെയ്മറെ ഫൗള്‍ ചെയ്തതിന് കിക്ക്. ഫിര്‍മിനോയുടെ ഹെഡ്ഡര്‍.. ഗോളി വീണ്ടും രക്ഷകനായി

Jun 18, 2018, 1:16 am IST

വലതുമൂലയില്‍ നിന്നും വില്ലന്‍ ഉയര്‍ത്തി നല്‍കിയ ക്രോസിന് പറന്നെത്തി നെയ്മര്‍ തല വെച്ചെങ്കിലും പന്ത് സ്വിസ് ഗോളിയുടെ കൈയില്‍ ഒതുങ്ങി

Jun 18, 2018, 1:10 am IST

പകരക്കാരനായെത്തിയ ലിവര്‍പൂള്‍ താരം റോബര്‍ട്ടോ ഫിര്‍മിനോയുടെ രണ്ണിങ് ഷോട്ട് പുറത്തു പോയി..

Jun 18, 2018, 1:09 am IST

ഗബ്രിയേല്‍ ജീസസിനു പകരം ഫിര്‍മിനോ എത്തുന്നു

Jun 18, 2018, 12:59 am IST

വാലന്‍ ബെഹ്റാമിയെ പിന്‍വലിച്ചു. നെയ്മറെ തുടര്‍ച്ചയായി ഫൗള്‍ ചെയ്യാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

Jun 18, 2018, 12:48 am IST

കാസിമിയോയെ പിന്‍വലിച്ച് ബ്രസീല്‍ ഫെര്‍ണാണ്ടിഞ്ഞോയെ ഇറക്കുന്നു

Jun 18, 2018, 12:47 am IST

ബ്രസീലിന് അനുകൂലമായ കോര്‍ണര്‍. വീണ്ടും കോര്‍ണര്‍. ബ്രസീലിന്‍റെ ചെല്‍സി താരം വില്ലന്‍ ആണ് കിക്കെടുത്ത്. കാര്യമായ ഭീഷണിയുയര്‍ത്തിയില്ല. ബ്രസീലിന് അനുകൂലമായ ഫൗള്‍ വിസില്‍

Jun 18, 2018, 12:41 am IST

മിഡ്ഫീല്‍ഡര്‍ സ്റ്റീവന്‍ സൂബറിന്റെ ഹെഡ്ഡറില്‍ നിന്നായിരുന്നു ഗോള്‍. സ്‌കെദര്‍ദാന്‍ ഷാക്കിരിയാണ് കിക്കെടുത്തിരുന്നത്.

Jun 18, 2018, 12:38 am IST

കോര്‍ണര്‍-50ാം മിനിറ്റില്‍. ഗോള്‍..ഗോള്‍ ബ്രസീല്‍ 1- സ്വിറ്റ്സര്‍ലാന്‍ഡ് 1

Jun 18, 2018, 12:37 am IST

ആദ്യത്തെ ഗോള്‍ കാണാം

Jun 18, 2018, 12:35 am IST

രണ്ടാം പകുതി മത്സരങ്ങള്‍ തുടങ്ങി. കാസിമിരോയ്ക്കെതിരേ മഞ്ഞക്കാര്‍ഡ്

Jun 18, 2018, 12:18 am IST

ആദ്യപകുതി പിന്നിട്ടപ്പോള്‍ ബ്രസീല്‍ 1-സ്വിറ്റ്സര്‍ലാന്‍ഡ് ൦

Jun 18, 2018, 12:16 am IST

മാര്‍സെലോയുടെ ക്രോസില്‍ നിന്നും കോര്‍ണര്‍.. തിയാഗോ സില്‍വയുടെ ഫ്ളിക്കിങ് ഹെഡ്ഡര്‍.. പക്ഷേ, പോസ്റ്റിനു തൊട്ടുമുകളിലൂടെ പോയി..

Jun 18, 2018, 12:15 am IST

രണ്ടു മിനിറ്റ് ആഡ് ഓണ്‍ ടൈം..

Jun 18, 2018, 12:09 am IST

ബ്രസീല്‍ പ്രതിരോധത്തിലേക്ക്.. സ്വിറ്റ്സര്‍ലാന്‍ഡ് മധ്യനിര തിളങ്ങുന്നു

Jun 18, 2018, 12:04 am IST

ആഹ്ളാദം

Jun 18, 2018, 12:03 am IST

നെയ്മറെ ഫൗള്‍ ചെയ്തതിനെ തുടര്‍ന്ന് കിക്ക്. മാര്‍സെലോ എടുത്ത കിക്ക് സ്വിസ് പ്രതിരോധം ക്ലിയര്‍ ചെയ്തു.. കോര്‍ണര്‍.. 33ാം മിനിറ്റില്‍. നെയ്മമര്‍ കോര്‍ണര്‍. പക്ഷേ, കാര്യമായ നേട്ടമുണ്ടാക്കിയില്ല

Jun 17, 2018, 11:52 pm IST

ബ്രസീല്‍ 1- സ്വിറ്റ്സര്‍ലാന്‍ഡ് 0

Jun 17, 2018, 11:51 pm IST

ഫിലിപ്പെ കൊട്ടീഞ്ഞോയുടെ മിന്നും ഗോള്‍.. ഇടതുമൂലയില്‍ നിന്നും പോസ്റ്റിലേക്ക് തൊടുത്തു വിട്ട റോക്കറ്റ് ഷോട്ട്. പോസ്റ്റിന്റെ മൂലയിലേക്ക് വളഞ്ഞിറങ്ങി..

Jun 17, 2018, 11:49 pm IST

ഗോള്‍ ഗോള്‍ ഗോള്‍ പവര്‍ ഫുള്‍ ഗോള്‍

Jun 17, 2018, 11:46 pm IST

നെയ്മറെ ഫൗള്‍ ചെയ്തതിന് കിക്ക്. പക്ഷേ,പ്രതിരോധ മതിലില്‍ തട്ടി മടങ്ങി

Jun 17, 2018, 11:42 pm IST

പതിനൊന്നാം മിനിറ്റില്‍ ബ്രസീലിന്‍റെ നല്ലൊരു മുന്നേറ്റം. പൗലീഞ്ഞോ , നെയ്മര്‍, കോട്ടീഞ്ഞോ കൂട്ടുകെട്ടില്‍ നിന്നും, പക്ഷേ, പന്ത് പുറത്തേക്ക്

Jun 17, 2018, 11:39 pm IST

ബ്രസീല്‍ ആരാധകന്‍

Jun 17, 2018, 11:27 pm IST

ബ്രസീല്‍ സ്വിറ്റ്സര്‍ലാന്‍ഡ് മത്സരം തുടങ്ങി. നെയ്മര്‍ ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ചു.

Jun 17, 2018, 11:21 pm IST

അര്‍ജന്‍റീനയുടെയും ജര്‍മനിയുടെയും കളി കണ്ട..ബ്രസീല്‍ ആരാധകര്‍ക്ക് നെഞ്ചിടിപ്പ്

Jun 17, 2018, 11:16 pm IST

നെയ്മര്‍ ആദ്യ ഇലവനില്‍ ഉണ്ടാകുമോ? ആരാധകര്‍ കാത്തിരിക്കുകയാണ്‌

Jun 17, 2018, 9:04 pm IST

ലോകം മുഴുവന്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീമുകളിലൊന്നാണ് ബ്രസീല്‍

ബ്രസില്‍ ടീമിന് ഒരു ആമുഖത്തിന്റെ ആവശ്യമില്ല. ഫിഫ റാങ്കിങില്‍ രണ്ടാം സ്ഥാനത്തുള്ള ബ്രസില്‍ റഷ്യന്‍ ലോകകപ്പിലെ ആദ്യ മത്സരത്തിന് ഇറങ്ങുന്നു. ആറാം റാങ്കുകാരായ സ്വിറ്റ്‌സര്‍ലാന്‍ഡാണ് എതിരാളികള്‍.
പ്രതിരോധത്തിലാണ് സ്വിസ് ടീമിന്റെ പ്രതീക്ഷ. നെയ്മര്‍ നേതൃത്വം നല്‍കുന്ന ബ്രസീല്‍ നിരയെ പിടിച്ചു കെട്ടാന്‍ ലോകോത്തര ഡിഫന്‍ഡര്‍മാര്‍ക്കു സാധിക്കുമോ എന്നതിനുള്ള ഉത്തരമായിരിക്കും ഇന്നത്തെ മത്സരം.ഇന്ത്യന്‍ സമയം 11.30നാണ് മത്സരം. സോണി ഇഎസ്പിഎന്നിലാണ് മത്സരം ലൈവ് കാണിയ്ക്കുന്നത്. മലയാളത്തിലുള്ള ലൈവ് കമന്ററി ലഭ്യമാണ്. വെബ് സ്ട്രീമിങ് സോണി ആപ്പിലും സൈറ്റിലും ലഭ്യമാണ്.

4-1-2-3 അല്ലെങ്കില്‍ 4-3-3 എന്ന രീതിയിലോ ആയിരിക്കും ബ്രസീല്‍ കളത്തിലിറങ്ങുക. ബ്രസീലിനു തന്നെയാണ് ഭൂരിഭാഗം പേരും വിജയ സാധ്യത കല്‍പ്പിക്കുന്നത്.

Story first published: Monday, June 18, 2018, 9:57 [IST]
Other articles published on Jun 18, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X