വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഫിഫ ലോകകപ്പ് 2018: സ്വീഡന്‍ ഏകപക്ഷീയമായ ഒരു ഗോളിന് ദക്ഷിണ കൊറിയയെ തോല്‍പ്പിച്ചു

By Kishan
ഏകപക്ഷീയമായ ഒരു ഗോളിന് ദക്ഷിണ കൊറിയയെ തോല്‍പ്പിച്ചു സ്വീഡൻ

Korea-Sweeden

ദക്ഷിണകൊറിയക്കെതിരേയുള്ള മത്സരത്തില്‍ സ്വീഡന്‍ ഏകപക്ഷീയമായ ഒരു ഗോളിന് ജയിച്ചു. പെനല്‍റ്റിയിലൂടെ ആന്‍ഡ്രസ് ഗ്രാന്‍ക്വിസ്റ്റാണ് വിജയ ഗോള്‍ നേടിയത്.

കി മിന്‍ വു നടത്തിയ ടാക്ലിങിനെ തുടര്‍ന്നാണ് പെനല്‍റ്റി വിധിച്ചത്. വെര്‍ച്വല്‍ അസിസ്റ്റന്റ് റഫറി(വാര്‍) സംവിധാനത്തിലൂടെയാണ് പെനല്‍റ്റി അനുവദിച്ചത്. മധ്യനിരയില്‍ ശക്തികാണിച്ചെങ്കിലും ഗോള്‍മുഖത്ത് കരുത്തുകാണിയ്ക്കാന്‍ ദക്ഷിണ കൊറിയക്ക് സാധിച്ചില്ല. ഗ്രൂപ്പ് എഫില്‍ മൂന്നു പോയിന്റുമായി മെക്‌സിക്കോയാണ് ഏറ്റവും മുന്നില്‍. നിലവിലുള്ള ചാംപ്യന്മാരെ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു മെക്‌സിക്കോ കീഴടക്കിയത്.

ഇന്നു നടക്കുന്ന മറ്റു മത്സരങ്ങളില്‍ ബെല്‍ജിയം പാനമയെയും ടുണീഷ്യ ഇംഗ്ലണ്ടിനെയും നേരിടും. കൊളംബിയ-ജപ്പാന്‍, പോളണ്ട്-സെനഗല്‍, റഷ്യ-ഈജിപ്ത് മത്സരങ്ങള്‍ നാളെയാണ്. ബുധനാഴ്ച പോര്‍ച്ചുഗല്‍ മൊറോക്കെയ്‌ക്കെതിരേ കളത്തിലിറങ്ങും.

1
958056

Jun 18, 2018, 7:22 pm IST
Mykhel

സ്വീഡന്‍-കൊറിയ മത്സരത്തില്‍ നിന്ന്. മത്സരത്തില്‍ 1-0ന് സ്വീഡന്‍ വിജയിച്ചു

Jun 18, 2018, 7:10 pm IST

കൊറിയയുടെ ഹ്വാങ് ഹീ ചാനെതിരേ ആന്‍ഡ്രെസ് ഗ്രാന്‍ക്വിസ്റ്റിന്റെ ഫൗള്‍. ബോക്‌സിന്റെ വലതുമൂലയ്ക്ക് അടുത്തുവെച്ച് ഫ്രീകിക്ക്. കോര്‍ണര്‍. കാര്യമായ ഭീഷണിയുയര്‍ത്തിയില്ല.

Jun 18, 2018, 7:08 pm IST

80ാം മിനിറ്റില്‍ ലാര്‍സനു പകരം 13ാം നന്പര്‍ താരം സ്വെന്‍സണ്‍ എത്തുന്നു

Jun 18, 2018, 7:07 pm IST

സ്വീഡന്റെ സെബാസ്റ്റിയന്‍ ലാര്‍സണ് പരിക്കേറ്റ് ഗ്രൗണ്ടില്‍

Jun 18, 2018, 7:04 pm IST

സ്വീഡന്‍ ഒല ടൊയവോനെനു പകരം മിഡ്ഫീല്‍ഡര്‍ ഐസക് കിസ്സെ തെലിന്‍. ഗോള്‍ വഴങ്ങാതെ നോക്കുകയാണ് ഇനി സ്വീഡന്റെ തന്ത്രം.

Jun 18, 2018, 7:02 pm IST

ഗോള്‍ നേടിയ ഗ്രാന്‍ക്വിസ്റ്റിന്‍റെ ആഹ്ളാദം

Jun 18, 2018, 7:00 pm IST

കൊറിയയുടെ ജാ കോള്‍ കുവിന് പകരം പത്താം നമ്പര്‍ താരം ലീ സ്യൂങ് വൂ കളത്തിലെത്തി.

Jun 18, 2018, 6:59 pm IST

ആല്‍ബിന്‍ എഡെലിനു പകരം ഓസ്‌കര്‍ ഹിലെമാര്‍ക്ക് ഗ്രൗണ്ടില്‍

Jun 18, 2018, 6:58 pm IST

സ്വീഡന്‍റെ ആറാമത്തെ കോര്‍ണര്‍..കൊറിയ്ക്ക് ഇതുവരെ മൂന്നു കോര്‍ണറാണ് കിട്ടിയത്. കളി ഇപ്പോള്‍ കൊറിയന്‍ ബോക്സിനുള്ളിലാണ്.

Jun 18, 2018, 6:55 pm IST

പെനല്‍റ്റി ഗോള്‍..

Jun 18, 2018, 6:53 pm IST

പെനല്‍റ്റി എടുക്കുന്നത് സ്വീഡിഷ് നായകന്‍ ആന്‍ഡ്രെ ഗ്രാന്‍ക്വിസ്റ്റ് എടുത്ത കിക്ക് വലകുലുക്കി. സ്കോര്‍ സ്വീഡന്‍ 1- ദക്ഷിണകൊറിയ 0

Jun 18, 2018, 6:51 pm IST

വിഎആര്‍ സംവിധാനം. കൊറിയന്‍ ബോക്സില്‍ സ്ലൈഡര്‍ ടാക്ലിങ്. സ്വീഡന് അനുകൂലമായി പെനല്‍റ്റി. ലാര്‍സനെ കിം ബോക്സില്‍ വീഴ്ത്തുകയായിരുന്നു

Jun 18, 2018, 6:49 pm IST

കൊറിയക്ക് അനുകൂലമായ കോര്‍ണര്‍. ഷോര്‍ട്ട് കിക്ക്. വീണ്ടും കൊറിയക്ക് കോര്‍ണര്‍. പക്ഷേ, കാര്യമായ ഭീഷണിയുണ്ടാക്കിയില്ല. ലീയെ ഫൗള്‍ ചെയ്തതിന് ലാര്‍സണ് മഞ്ഞക്കാര്‍ഡ്.

Jun 18, 2018, 6:43 pm IST

ലാര്‍സണ്‍ എടുത്ത ഫ്രീകിക്ക്. കിടിലന്‍ ഹെഡ്ഡര്‍..പക്ഷേ, കൊറിയന്‍ ഗോളി തട്ടിയകറ്റി

Jun 18, 2018, 6:43 pm IST

കൊറിയ ഇതുവരെ 16 തവണയും സ്വീഡന്‍ 12 തവണയും ഫൗള്‍ ചെയ്തു. മഞ്ഞക്കാര്‍ഡ് ഹ്വാങ് ഹീച്ചന്‍(കൊറിയ) മഞ്ഞക്കാര്‍ഡ്

Jun 18, 2018, 6:41 pm IST

50 മിനിറ്റ് കഴിഞ്ഞിട്ടും ഇരു ടീമുകളും ഗോള്‍ നേടുന്നതില്‍ വിജയിക്കുന്നില്ല.

Jun 18, 2018, 6:20 pm IST

ആദ്യ പകുതി അവസാനിച്ചു. മത്സരം ഗോള്‍രഹിത സമനിലയില്‍

Jun 18, 2018, 6:03 pm IST

'മെസ്സിയും റൊണാള്‍ഡോയും' ഒന്നിച്ചു കളി കാണുന്നു.

Jun 18, 2018, 5:59 pm IST

ലാര്‍സന്‍റെ ഫ്രീ കിക്കില്‍ നിന്നും ഗോളടിയ്ക്കാനുള്ള സുവര്‍ണാവസരം സ്വീഡന്‍ നഷ്ടപ്പെടുത്തുന്നു.

Jun 18, 2018, 5:58 pm IST

കൊറിയയുടെ പാര്‍ക്ക് ജോ ഹോ ഹാം സ്ട്രിങ് ഇന്‍ജുറിയെ തുടര്‍ന്ന് വേദനകൊണ്ട് പുളയുന്നു. പാര്‍ക്കിനു പകരം കിം മിന്‍വു കളത്തിലേക്ക്‌

Jun 18, 2018, 5:56 pm IST

മത്സരം 25 മിനിറ്റു കടന്നിട്ടും ഇരുടീമുകള്‍ക്കും ഗോള്‍ നേടാന്‍ സാധിച്ചില്ല

Jun 18, 2018, 5:42 pm IST

കൊറിയ ആക്രമണത്തിന് മുന്‍തൂക്കം നല്‍കി മുന്നേറുന്നു. കൊറിയന്‍ ഒന്പതാം നന്പര്‍ താരം കിം ഷിന്‍വുക്കിന് മഞ്ഞക്കാര്‍ഡ്

Jun 18, 2018, 5:38 pm IST

2002ല്‍ സെമിഫൈനല്‍ വരെ എത്തിയ ചരിത്രം കൊറിയ്ക്ക് പറയാനുണ്ട്. ഏഷ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ തവണ ലോകകപ്പ് കളിച്ചിട്ടുള്ള ടീമാണ് കൊറിയ. ജാനെ ആന്‍ഡേഴ്‌സണ്‍ പരിശീലിപ്പിക്കുന്ന സ്വീഡന്‍ ഇറ്റലിയെ കെട്ടുകെട്ടിച്ചാണ് റഷ്യയിലേക്ക് ടിക്കറ്റ് നേടിയത്. സ്റ്റാര്‍ താരം ഇബ്രാഹിമോവിച്ചിനു പകരം എമില്‍ ഫോസ്ബര്‍ഗിനെയാണ് ടീമിലെടുത്തിട്ടുള്ളത്. 1958ല്‍ ലോകകപ്പില്‍ റണ്ണറപ്പായ കഥയും സ്വീഡനു പറയാനുണ്ട്.

Jun 18, 2018, 5:27 pm IST

മത്സരം തുടങ്ങുന്നു

ഗ്രൂപ്പ് എഫ് മത്സരത്തില്‍ ദക്ഷിണ കൊറിയന്‍ ടീം സ്വീഡനെ നേരിടുന്നു. ഫിഫാ റാങ്കിങില്‍ സ്വീഡന്‍ 24ാം സ്ഥാനത്താണ്. കൊറിയ 57ാം സ്ഥാനത്തും. അതുകൊണ്ട് തന്നെ കളിയില്‍ സ്വീഡന് വ്യക്തമായ ആധിപത്യമുണ്ടാകുമെന്ന പൊതു ചിന്തയെ ശരിവെയ്ക്കുന്ന രീതിയിലാണ് പോരാട്ടമാണ് കണ്ടത്.

Story first published: Monday, June 18, 2018, 19:34 [IST]
Other articles published on Jun 18, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X