പോര്‍ച്ചുഗല്‍ 3 സ്പെയിന്‍ 3--ലോകകപ്പ് കണ്ടതില്‍ വെച്ചേറ്റവും മനോഹരമായ മത്സരങ്ങളില്‍ ഒന്ന്..
വീണ്ടും കോര്‍ണര്‍.. പോര്‍ച്ചുഗലിന് അനുകൂലം. മത്സരം സമാപനത്തിലേക്ക്
പോര്‍ച്ചുഗലിന് അനുകൂലമായ കോര്‍ണര്‍... നാലു മിനിറ്റ് അധികസമയം
സൂപ്പര്‍ കിക്ക്...റൊണാള്‍ഡോയ്ക്ക് ഹാട്രിക്. വളഞ്ഞിറങ്ങിയ പന്ത് നെറ്റിനുള്ളില്‍.. സ്പെയിന്‍ 3 പോര്‍ച്ചുഗല്‍ 3
ബോക്സിനു മുന്നില്‍ വെച്ച് റൊണാള്‍ഡോയെ ഫൗള്‍ ചെയ്തതിനെ തുടര്‍ന്ന് ഫ്രീ കിക്ക്..യെസ് ഗോള്‍ ഗോള്‍...
ലൂക്കാസ് എത്തുന്നു. ഡേവിഡ് സില്‍വയെ സ്പെയിന്‍ പിന്‍വലിച്ചു
ആന്ദ്രെ സില്‍വ പോര്‍ച്ചുഗലിനു വേണ്ടി ഗ്രൗണ്ടിലെത്തുന്നു
ഡീഗോ കോസ്റ്റയ്ക്കു പകരക്കാരനായി ഇയാഗോ അസ്പാസ് കളിക്കാനിറങ്ങുന്നു
72ാം മിനിറ്റില്‍ പോര്‍ച്ചുഗലിന് അനുകൂലമായ കോര്‍ണര്‍. പോര്‍ച്ചുഗലിന് അനുകൂലമായ ത്രോ.
ഡീഗോ കോസ്റ്റയ്ക്ക് ഹാട്രിക് നേടാനുള്ള ഒരു നല്ല അവസരം നഷ്ടപ്പെട്ടു
റിക്കാര്‍ഡോ കരിസ്മ ഗ്രൗണ്ടിലെത്തുന്നു. സ്‌പെയിന്‍ ആന്ദ്രെ ഇനിസ്റ്റയെ പിന്‍വലിച്ച് തിയാഗോയെ ഇറക്കുന്നു
ബ്രൂണോ ഫെര്‍ണാണ്ടസിനു പകരം പത്താം നന്പര്‍ ജോ മാരിയോ എത്തുന്നു. ആക്രമണം ശക്തമാക്കുകയാണ് സ്പെയിന്‍റെ ലക്ഷ്യമെന്നു തോന്നുന്നു
പോര്‍ച്ചുഗലിന് അനുകൂലമായ കോര്‍ണര്‍.. പക്ഷേ, കാര്യമായ ഭീഷണിയുയര്‍ത്താന്‍ സാധിച്ചില്ല
നാച്ചോയുടെ സൂപ്പര്‍ ഫസ്റ്റ് ബോള്‍ ഷോട്ട്. ഗോളിയെ തീര്‍ത്തും നിഷ്പ്രഭമാക്കിയ ഷോട്ട്. സ്പെയിന്‍ 3- പോര്‍ച്ചുഗല്‍ 2
ഗോള്‍ ഗോള്‍ ഗോള്‍..
ടീം ഗെയിമിലൂടെ കൊണ്ടു വന്ന സൂപ്പര്‍ ഗോള്‍ ഡീഗോ കോസ്റ്റ..സ്പെയിനിനെ പോര്‍ച്ചുഗലിന് ഒപ്പമെത്തിച്ചു
ഗോള്‍ ഗോള്‍ ഗോള്‍
ഇനിസ്റ്റയെ ഫൗള്‍ ചെയ്തതിനെ തുടര്‍ന്ന് ഫ്രീകിക്ക്. ഡേവിഡ് സില്‍വ കിക്കെടുക്കുന്നു
കോര്‍ണര്‍---വീണ്ടും.. ആദ്യപകുതി അവസാനിക്കുന്പോള്‍ പോര്‍ച്ചുഗല്‍ ഒരു ഗോളിന് മുന്നില്‍
ഒരു മിനിറ്റ് എക്ട്രാ ടൈം..
ഗോള്‍ ഗോള്‍ ഗോള്‍..വീണ്ടും ക്രിസ്റ്റ്യാനോ.. പോര്‍ച്ചുഗല്‍ 2- സ്പെയിന്‍ 1
കോര്‍ണര്‍----ഗോളി ലൂയി പട്രിഷിയോ കൈപ്പിടിയിലൊതുക്കി..
ഇസ്കോയുടെ സൂപ്പര്‍ നീക്കം. പക്ഷേ, ഗോളിയുടെ കൈകളില്‍ ഒതുങ്ങി
സ്പെയിനിന് മൂന്നാം കോര്‍ണര്‍, ഡേവിഡ് സില്‍വ.. ആര്‍ക്കും ഹെഡ്ഡ് ചെയ്യാന്‍ സാധിച്ചില്ല
ആന്ദ്രെ ഇനിസ്റ്റയുടെ ഒരു നീക്കം ഇഞ്ചുകളുടെ വ്യത്യാസത്തില്‍ പുറത്തു പോയി.
ബ്രൂണോ ഫെര്‍ണാണ്ടസ് നാക്കോയ്ക്കെതിരേ.. ബോക്സിന് തൊട്ടു മുന്നില്‍ വെച്ച് ഫൗള്‍. ഡേവിഡ് സില്‍വയുടെ കിക്ക്
വണ്‍മാന്‍ ആര്‍മി
2006: ⚽️
— FIFA World Cup 🏆 (@FIFAWorldCup) June 15, 2018
2010: ⚽️
2014: ⚽️
2018: ⚽️@Cristiano has now scored at four different FIFA #WorldCup editions. pic.twitter.com/hrsoYkBhtB
ഇസ്കോയുടെ കിടിലന്‍ ഷോട്ട്.. ഭാഗ്യം കൊണ്ടു മാത്രമാണ് സ്പെയിനിന് ലീഡ് നേടാന്‍ കഴിയാതെ പോയത്
ഡീഗോ കോസ്റ്റയാണ് സ്പെയിനിനുവേണ്ടി ലക്ഷ്യം കണ്ടത്.
ഗോള്‍ ഗോള്‍ ഗോള്‍ 1-1
കൗണ്ടര്‍ അറ്റാക്ക്-റൊണാള്‍ഡോ വീണ്ടും ഇരച്ചെത്തി.
ഇനിസ്റ്റയുടെ പാസ്സില്‍ നിന്നും ഡിസില്‍വയുടെ ഷോട്ട്. കോര്‍ണര്‍
ബോക്സിനടുത്തു വെച്ച് റൊണാള്‍ഡോയുടെ ഫ്രീ കിക്ക്. അത് പ്രതിരോധ മതിലില്‍ തട്ടി മടങ്ങി..
മധ്യനിരയില്‍ ഇനിസ്റ്റയെ മുന്‍നിര്‍ത്തിയുടെ കളിയാണ് സ്‌പെയിന്‍ പുറത്തെടുക്കുന്നത്. പോര്‍ച്ചുഗല്‍ ക്രിസ്റ്റിയാനോയെയിലൂടെ നേട്ടമുണ്ടാക്കാനുള്ള ശ്രമമാണ് നടത്തുന്നത്.
സ്‌പെയിന്‍ ശക്തമായി തിരിച്ചടിയ്ക്കുന്നു.
നാലാം നന്പര്‍ താരം നാച്ചോയാണ് ബോക്സിനുള്ളില്‍ ക്രിസ്റ്റ്യാനോയെ വീഴ്ത്തിയത്
ഗോള്‍ ഗോള്‍...റഷ്യന്‍ ലോകകപ്പിലെ ആദ്യ പെനല്‍റ്റി ഗോള്‍..ക്രിസ്റ്റ്യാനോ റോണാള്‍ഡോയുടെ വക..
പെനല്‍റ്റി പോര്‍ച്ചുഗലിന്..ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ഫൗള്‍ ചെയ്തു വീഴ്ത്തി
സെര്‍ജി റാമോസ് vs ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
Who ya got?
— FanDuel (@FanDuel) June 15, 2018
RT: Spain
LIKE: Portugal pic.twitter.com/Y5NHb5fHJi
നിലവിലുള്ള യൂറോകപ്പ് ജേതാക്കളായ പോര്‍ച്ചുഗല്‍ 2010ലെ ലോകകപ്പ് ജേതാക്കളെ നേരിടുന്നു.
4-4-2 ശൈലിയിലായിരിക്കും പോര്‍ച്ചുഗല്‍ കളിയ്ക്കുക. സ്‌പെയിന്‍ 4-2-3-1 എന്ന പൊസിഷനില്‍ നീങ്ങാനാണ് സാധ്യത.

ഇന്ത്യന്‍ സമയം രാത്രി 11.30നാണ് പോര്‍ച്ചുഗല്‍-സ്‌പെയിന്‍ പോരാട്ടം. ഫിഷ്ട് ഒളിംപിക്‌സ് സ്റ്റേഡിയത്തിലാണ് മത്സരം. സോണി ഇഎസ്പിഎന്നാണ് ഇന്ത്യയില്‍ മത്സരങ്ങള്‍ സംപ്രേഷണം ചെയ്യുന്നത്. ലൈവ് കമന്ററി മലയാളത്തിലും ലഭ്യമാകും. വെബ് സ്ട്രീമിങിനായി സോണിയുടെ വെബ് സൈറ്റോ അപ്ലിക്കേഷനോ ഉപയോഗിക്കാവുന്നതാണ്.
കോച്ച് ജുലെന്‍ ലോപെറ്റഗുയിയെ മത്സരം തുടങ്ങുന്നതിന് തൊട്ടു മുമ്പ് പുറത്താക്കിയതാണ് സ്‌പെയിന്‍ ക്യാംപിലെ പ്രധാന വാര്‍ത്ത. തുല്യ ശക്തികളുടെ പോരാട്ടത്തില്‍ തീ പാറുമെന്ന കാര്യം തീര്‍ച്ചയാണ്. മത്സരം സമനിലയില്‍ അവസാനിക്കുമെന്നാണ് പലരും പ്രവചിക്കുന്നത്.