വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഇറാന്‍ വിറപ്പിച്ചു, സ്പെയിനും പോര്‍ച്ചുഗലും പ്രീ ക്വാര്‍ട്ടറില്‍

By Kishan

1
958033

മോസ്‌കോ: കരുത്തരായ പോര്‍ച്ചുഗലിനെ വിറപ്പിച്ച് ഇറാന്‍ റഷ്യന്‍ ലോകകപ്പിനോട് വിടപറഞ്ഞു. പോര്‍ച്ചുഗലിനെതിരേയുള്ള മത്സരത്തില്‍ 1-1ന് സമനില വഴങ്ങിയതോടെയാണിത്. ക്രിസ്റ്റിയാനോ റൊണാള്‍ഡോ പെനല്‍റ്റി തുലച്ച മത്സരത്തില്‍ പോര്‍ച്ചുഗല്‍ ഭാഗ്യം കൊണ്ടു മാത്രമാണ് പ്രീക്വാര്‍ട്ടര്‍ ഉറപ്പാക്കിയത്. മൊറോക്കയുമായി 2-2ന് സമനില വഴങ്ങിയ സ്‌പെയിന്‍ അഞ്ച് പോയിന്റോടെ ഗ്രൂപ്പ് ബി ചാംപ്യന്മാരായപ്പോള്‍ പോര്‍ച്ചുഗലും ഇതേ പോയിന്റോടെ അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടി.

Portugal Team

ആദ്യപകുതിയുടെ നിശ്ചിത സമയത്തെ അവസാന മിനിറ്റിലാണ് ഇറാനെതിരേയുള്ള ആദ്യ ഗോള്‍ നേടിയത്. ബോക്‌സിന് തൊട്ടു മുന്നില്‍ നിന്ന് സെഡ്രിക് സോറസുമായി ചേര്‍ന്നുള്ള വണ്‍ ടു വണ്‍ നീക്കം.

ബോക്‌സിനുള്ളിലേക്ക് കുതിച്ചെത്തി പുറങ്കാലുകൊണ്ട് പന്ത് ഇറാന്‍ പോസ്റ്റിലേക്ക് കോരിയിടുമ്പോള്‍ ഗോളി ബെയ്‌റാന്‍വെന്‍ഡ് കാഴ്ചക്കാരന്‍ മാത്രമായിരുന്നു. മനോഹരമായ ഒരു ഗോള്‍. ഇറാന്‍ 0- പോര്‍ച്ചുഗല്‍ 1.

റമിന്റെ ക്രോസില്‍ നിന്നും ഹെഡ്ഡറിനുള്ള സര്‍ദാര്‍ അസ്മൗനിന്റെ ശ്രമം. സെഡ്രിക് സോറസിന്റെ ഹാന്‍ഡ് ബോള്‍. വാര്‍ സിസ്റ്റത്തിലൂടെ പെനല്‍റ്റി അനുവദിച്ചു. കരിം അന്‍സാരി ഫര്‍ദിന്റെ കിക്ക് ഗോളിലേക്ക്.

Jun 26, 2018, 1:22 am IST

പോര്‍ച്ചുഗല്‍ 1- ഇറാന്‍ 1

Jun 26, 2018, 1:22 am IST

ഗോള്‍ ഗോള്‍ ഗോള്‍

Jun 26, 2018, 1:21 am IST

പെനല്‍റ്റി അനുവദിച്ചു.

Jun 26, 2018, 1:20 am IST

പെനല്‍റ്റി റിവ്യു

Jun 26, 2018, 1:20 am IST

അഡീഷണല്‍ സമയം ആറു മിനിറ്റ്

Jun 26, 2018, 1:13 am IST

പോര്‍ച്ചുഗല്‍ ജോ മാരിയോയെ പിന്‍വലിച്ച് ജോ മോട്ടീഞ്ഞോയെ ഇറക്കി

Jun 26, 2018, 1:11 am IST

വിഎആര്‍-ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് യെല്ലോ കാര്‍ഡ്..

Jun 26, 2018, 1:05 am IST

സൗദിയുടെ പത്താം നന്പര്‍ താരം കരീം അന്‍സാരിഫര്‍ദ് ഗ്രൗണ്ടിലെത്തി

Jun 26, 2018, 12:59 am IST

ക്വിറിസ്മയ്ക്കു പകരം പോര്‍ച്ചുഗല്‍ ബെര്‍ണാഡോ സില്‍വയെ ഇറക്കി

Jun 26, 2018, 12:56 am IST
Mykhel

പോരാട്ടം മുറുകുന്നു. രണ്ടു ടീമുകളും പരുക്കന്‍ അടവുകള്‍ പുറത്തെടുക്കാന്‍ തുടങ്ങി.

Jun 26, 2018, 12:48 am IST

ബോള്‍ പൊസെഷന്‍റെ കാര്യത്തില്‍ പോര്‍ച്ചുഗലിന് വ്യക്തമായ ആധിപത്യമുണ്ട്.

Jun 26, 2018, 12:46 am IST

ഇറാന്‍ പോര്‍ച്ചുഗല്‍ മുഖത്ത് കടുത്ത സമ്മര്‍ദ്ദമുണ്ടാക്കുന്നു..കോര്‍ണര്‍

Jun 26, 2018, 12:45 am IST

എഹ്‌സാന്‍ ഹാജി സാഫിയ്ക്കു പകരം ഇറാന്‍ മിലാദ് മുഹമ്മദിയെ കളത്തിലിറക്കുന്നു

Jun 26, 2018, 12:43 am IST

സൗദിയുടെ രണ്ടു താരങ്ങള്‍ക്ക് മഞ്ഞക്കാര്‍ഡ്

Jun 26, 2018, 12:42 am IST

റൊണാള്‍ഡോ എടുത്ത കിക്ക് സൗദി ഗോള്‍കീപ്പര്‍ കൈപ്പിടിയിലൊതുക്കി.

Jun 26, 2018, 12:40 am IST

പോര്‍ച്ചുഗലിന് അനുകൂലമായി പെനല്‍റ്റി.

Jun 26, 2018, 12:40 am IST

പെനല്‍റ്റി റിവ്യുവെന്ന് സംശയം

Jun 26, 2018, 12:36 am IST

രണ്ടാം പകുതി ആരംഭിച്ചു

Jun 26, 2018, 12:19 am IST

ക്വറിസ്മ...ഗോള്‍ കണ്ടു നോക്കൂ

Jun 26, 2018, 12:18 am IST

ഗോളിന്‍റെ മുഴുവന്‍ ക്രെഡിറ്റും റിക്കാര്‍ഡോ ക്വറിസ്മ എന്ന മിഡ്ഫീല്‍ഡര്‍ക്കുള്ളതാണ്. നീക്കം തുടങ്ങിയത് മനോഹരമായി അത് പോസ്റ്റിലേക്ക് പ്ലേസ് ചെയ്തതും ക്വറിസ്മ തന്നെയാണ്

Jun 26, 2018, 12:15 am IST

പോര്‍ച്ചുഗല്‍ 1- ഇറാന്‍ 0

Jun 26, 2018, 12:15 am IST

ബ്രില്യന്‍റ് ഗോള്‍..

Jun 26, 2018, 12:05 am IST

പോര്‍ച്ചുഗലിന്‍റെ റാഫേലിന് മഞ്ഞക്കാര്‍ഡ്. ബോക്സിന് തൊട്ടുമുന്നില്‍ നിന്നുള്ള കിക്കിനെ ഹെഡ്ഡറിലൂടെ പോസ്റ്റിലേക്ക് നയിച്ചെങ്കിലും ഗോളി കൈപ്പിടിയിലൊതുക്കി.

Jun 26, 2018, 12:00 am IST

കോര്‍ണര്‍.. പോര്‍ച്ചുഗലിന് ഇത്തവണയും വലകുലുക്കാനായില്ല

Jun 25, 2018, 11:53 pm IST

പോര്‍ച്ചുഗല്‍ ഗോളി റൂയി പട്രിഷിയോയ്ക്ക് തലയ്ക്ക് പരിക്കേറ്റു.

Jun 25, 2018, 11:52 pm IST

കിക്കെടുത്തത് ഡിഫന്‍റര്‍ റമിന്‍ മുഹമ്മദ്. ഇടതുപോസ്റ്റിന് അടുത്തൂ കൂടെ പുറത്തേക്ക്

Jun 25, 2018, 11:51 pm IST

പോര്‍ച്ചുഗലിന് ഭീഷണി. നിര്‍ണായക പൊസിഷനില്‍ നിന്നും ഫ്രീകിക്ക് അഡ്രിയാന്‍ സില്‍വയുടെ ഫൗളിനെ തുടര്‍ന്നായിരുന്നു ഇത്

Jun 25, 2018, 11:48 pm IST

വീണ്ടും കോര്‍ണര്‍..നാലാമത്തെ കോര്‍ണറാണിത്

Jun 25, 2018, 11:47 pm IST

ബോക്സിനു തൊട്ടുമുന്നില്‍ പോര്‍ച്ചുഗലിന് അനുകൂലമായ ഫ്രീകിക്ക്. റൊണാള്‍ഡോയാണ് കിക്കെടുത്തത് പ്രതിരോധ മതിലില്‍ തട്ടി പുറത്തേക്ക്..കോര്‍ണര്‍

Jun 25, 2018, 11:45 pm IST

ഇറാന്‍ പോസ്റ്റില്‍ ഏത് നിമിഷയും ഗോള്‍ വീണേക്കാം. തുടര്‍ച്ചയായ ആക്രമണങ്ങള്‍ നടക്കുന്നു. ഭാഗ്യം കൊണ്ടു മാത്രമാണ് പലപ്പോഴും ഏഷ്യന്‍ ടീം രക്ഷപ്പെട്ടത്. തുടര്‍ച്ചയായി രണ്ടാം കോര്‍ണര്‍

Jun 25, 2018, 11:37 pm IST

ഇറാന്‍റെ നല്ലൊരു കൗണ്ടര്‍ അറ്റാക്ക്. പക്ഷേ, പുറത്തേക്ക്.

Jun 25, 2018, 11:35 pm IST

പറങ്കികളുടെ ആവേശം

Jun 25, 2018, 11:33 pm IST

റൊണാള്‍ഡോയുടെ ഫസ്റ്റ് ഷോട്ട് ഇറാന്‍ പോസ്റ്റിലേക്ക്.. ഗോളി കൈപ്പിടിയിലൊതുക്കി

Jun 25, 2018, 11:31 pm IST

മത്സരം തുടങ്ങി, പോര്‍ച്ചുഗല്‍ ചുവപ്പ് ജഴ്സിയിലും ഇറാന്‍ വെള്ള ജഴ്സിയിലുമാണ്.

Jun 25, 2018, 10:18 pm IST

ഇന്ത്യന്‍ സമയം രാത്രി 11.30നാണ് മത്സരം. സോണി സിക്സില്‍ മത്സരം തദ്‌സമയം കാണാം

Portugal Iran Match

Story first published: Tuesday, June 26, 2018, 1:51 [IST]
Other articles published on Jun 26, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X