Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗ്രൂപ്പ് മത്സരങ്ങള്‍ സമാപിച്ചു, പാനമയ്‌ക്കെതിരേ ടുണീഷ്യയ്ക്ക് ജയം (സ്‌കോര്‍: 2-1)

പനാമയെ തകർത്തെറിഞ്ഞ് ടുണീഷ്യ

1
958063

റഷ്യന്‍ ലോകകപ്പിലെ ഗ്രൂപ്പ് മത്സരങ്ങള്‍ സമാപിച്ചു. ഗ്രൂപ്പ് ജിയില്‍ പാനമ ടുണീഷ്യയ്‌ക്കെതിരേ 2-1ന്റെ വിജയം സ്വന്തമാക്കി. മൂന്നു മത്സരങ്ങളില്‍ മൂന്നും വിജയിച്ച ബെല്‍ജിയം ആണ് ഗ്രൂപ്പ് ജേതാക്കള്‍.

തോറ്റെങ്കിലും ആറു പോയിന്റോടെ ഇംഗ്ലണ്ടും പ്രീ ക്വാര്‍ട്ടറില്‍ കടന്നു. മൂന്നാം സ്ഥാനത്ത് ടുണീഷ്യയാണ്. കളിച്ച മൂന്നു മത്സരങ്ങളും തോറ്റ പനാമ ഗ്രൂപ്പിലെ അവസാന സ്ഥാനക്കാരായി.

Panama

ആദ്യഗോള്‍ വീണത് കളിയുടെ 32ാം മിനിറ്റിലായിരുന്നു. യാസിന്‍ മെരിയയുടെ ഓണ്‍ ഗോളില്‍ പാനമ മുന്നിലെത്തി. 50ാം മിനിറ്റില്‍ ഫക്രുദ്ദീന്‍ ബെന്‍ യൂസഫിലൂടെ ടുണീഷ്യ തിരിച്ചടിച്ചു. ഒസാമ ഹദാദിയുടെ സഹായത്തോടെ വഹ്ബി ഖാസ്‌റിയാണ് ടുണീഷ്യയുടെ രണ്ടാം ഗോള്‍ നേടിയത്.

പ്രീ ക്വാര്‍ട്ടറില്‍ ബെല്‍ജിയ ജപ്പാനുമായും ഇംഗ്ലണ്ട് കൊളംബിയയുമായും ഏറ്റുമുട്ടും. ഇംഗ്ലണ്ട്-ബെല്‍ജിയം മത്സരത്തില്‍ ഒരേ ഒരു ഗോള്‍ മാത്രമാണ് പിറന്നത്. 50ാം മിനിറ്റില്‍ അദ്‌നാന്‍ യനുസായ് ആണ് ലക്ഷ്യം കണ്ടത്.

Jun 29, 2018, 1:08 am IST

കളി 80ാം മിനിറ്റിലേക്ക്. ടുണീഷ്യ മുന്‍തൂക്കം തുടരുന്നു

Jun 29, 2018, 12:45 am IST

പാനമ 1- ടുണീഷ്യ 1

Jun 29, 2018, 12:44 am IST

ടുണീഷ്യ തിരിച്ചടിച്ചു. ഫക്രുദ്ദീന്‍ ബെന്‍ യൂസഫാണ് ഗോളടിച്ചത്

Jun 29, 2018, 12:36 am IST

രണ്ടാം പകുതി തുടങ്ങി

Jun 29, 2018, 12:22 am IST

ആദ്യപകുതി അവസാനിച്ചു

Jun 29, 2018, 12:05 am IST

ജോസ് ലൂയിസ് റോഡ്രിഗസാണ് ഗോള്‍ നേടിയത്

Jun 29, 2018, 12:05 am IST

പാനമ ഒരു ഗോളിന് മുന്നില്‍

Jun 28, 2018, 11:54 pm IST

20 മിനിറ്റ് പൂര്‍ത്തിയായിട്ടും ഇരുടീമുകള്‍ക്കും ഗോള്‍ നേടാനായിട്ടില്ല.

Jun 28, 2018, 11:45 pm IST

ടുണീഷ്യയ്ക്ക് അനുകൂലമായ കോര്‍ണര്‍. കാര്യമായ വെല്ലുവിളി ഉയര്‍ത്തിയില്ല

Jun 28, 2018, 11:41 pm IST

മത്സരം ആരംഭിച്ചു. തുടക്കത്തില്‍ ടുണീഷ്യയാണ് മുന്‍തൂക്കം കാണിയ്ക്കുന്നത്

Jun 28, 2018, 10:40 pm IST

ഇന്ത്യന്‍ സമയം 11.30നാണ് മത്സരം

Story first published: Friday, June 29, 2018, 1:31 [IST]
Other articles published on Jun 29, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+