വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഫിഫ ലോകകപ്പ് 2018: വിറപ്പിച്ച് ഓസ്‌ട്രേലിയ, മത്സരത്തില്‍ 2-1ന് ഫ്രാന്‍സ് ജയിച്ചു

By Kishan
1
958034

ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് സി മത്സരത്തില്‍ ഫ്രാന്‍സ് 2-1ന് ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചു. മുന്‍ ലോകചാംപ്യന്മാരെ ശരിയ്ക്കും വിറപ്പിച്ചാണ് ഏഷ്യന്‍ രാജ്യം കീഴടങ്ങിയത്.
ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നു. 58ാം മിനിറ്റില്‍ അന്റോണിയോ ഗ്രീസ്മാനാണ് ഫ്രാന്‍സിനു വേണ്ടി ആദ്യ ഗോള്‍ നേടിയത്. വെര്‍ച്വര്‍ അസിസ്റ്റന്റ് റഫറി സംവിധാനത്തിലൂടെ ലോകകപ്പില്‍ നേടുന്ന ആദ്യത്തെ പെനല്‍റ്റി ഗോള്‍ കൂടിയായിരുന്നു ഇത്.

France- Australia

എന്നാല്‍ 64ാം മിനിറ്റില്‍ എം ജെഡിനാക്കിലൂടെ ഓസ്‌ട്രേലിയ തിരിച്ചടിച്ചു. അതും ഒരു പെനല്‍റ്റി ഗോള്‍ ആയിരുന്നു. സാമുവല്‍ ഉംറ്റിറ്റിയുടെ ഹാന്‍ഡ് ബോളിനെ തുടര്‍ന്നായിരുന്നു പെനല്‍റ്റി.

80ാം മിനിറ്റില്‍ ബോക്‌സിനു മധ്യത്തില്‍ നിന്നും പോള്‍ പോഗ്‌ബെ ഉതിര്‍ത്ത ഷോട്ട് ബാറില്‍ തട്ടി പുറത്തു വന്നെങ്കിലും ലൈന്‍ മറികടന്നതിനാല്‍ റഫറി ഗോള്‍ അനുവദിച്ചു. സ്‌കോര്‍: 2-1

Jun 16, 2018, 5:23 pm IST

മത്സരം പൂര്‍ത്തിയായി. ഫ്രാന്‍സ് 2-1ന് വിജയിച്ചു.

Jun 16, 2018, 5:11 pm IST

ഓസ്ട്രേലിയ ക്രൂസിനു പകരം അര്‍സാനിയെ ഇറക്കി,ലോകകപ്പില്‍ കളിയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞതാരം

Jun 16, 2018, 5:09 pm IST

കളി 80ാം മിനിറ്റില്‍ എത്തുന്പോള്‍ ഫ്രാന്‍സ് 2 ഓസ്ട്രേലിയ 1

Jun 16, 2018, 5:08 pm IST

ഗോള്‍ അനുവദിച്ചു.. ആറാം നന്പര്‍ താരം പോള്‍ പോഗ്ബെയിലൂടെ ഫ്രാന്‍സിന് ലീഡ്

Jun 16, 2018, 5:05 pm IST

ബ്ലാസി മറ്റിയുഡി ഗ്രൗണ്ടിലേക്ക് കൊറെന്റിന്‍ ടൊലിസ്സോയെയാണ് ഫ്രാന്‍സ് പിന്‍വലിച്ചത്.

Jun 16, 2018, 5:04 pm IST

വീഡിയോ അസിസ്റ്റന്റ് റഫറി സംവിധാനത്തിലൂടെയാണ് ഫ്രാന്‍സിന് പെനല്‍റ്റി അനുവദിച്ചത്. ലോകകപ്പിന്റെ ചരിത്രത്തിലാദ്യമായാണ് ഈ സംവിധാനം ഉപയോഗിച്ചത്. 53ാം മിനിറ്റിലായിരുന്നു ഈ തീരുമാനം വന്നത്.

Jun 16, 2018, 5:01 pm IST

ഏഷ്യന്‍ വന്‍കരയിലെ കരുത്തരായ ഓസ്ട്രേലിയ ലോകഫുട്ബോളിലെ കരുത്തരെ നേരിട്ട രീതി തീര്‍ത്തും അഭിനന്ദനീയം തന്നെയാണ്.

Jun 16, 2018, 5:00 pm IST

ഫ്രാന്‍സ് ഗോള്‍

Jun 16, 2018, 5:00 pm IST

ആസ്ത്രേലിയന്‍ ഗോള്‍-വീഡിയോ

Jun 16, 2018, 4:59 pm IST

ആസ്ത്രേലിയന്‍ പെനല്‍റ്റി

Jun 16, 2018, 4:58 pm IST

പെനല്‍റ്റിയിലൂടെ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. സ്കോര്‍ 1-1

Jun 16, 2018, 4:16 pm IST

ഫ്രാന്‍സ്-ഓസ്ട്രേലിയ മത്സരത്തിന്‍റെ ആദ്യ പകുതി ഗോള്‍രഹിതം

Jun 16, 2018, 4:12 pm IST

കടലാസിലെ കരുത്തരായ ഫ്രാന്‍സിനെ ഇത്രയും നേരം പിടിച്ചു നിര്‍ത്തിയത് അദ്ഭുതം തന്നെയാണ്. ഓസ്ട്രേലിയന്‍ പ്രതിരോധത്തിനാണ് ഫുള്‍ ക്രെഡിറ്റ്

Jun 16, 2018, 4:03 pm IST

ഡെംപലെ കോര്‍ണര്‍ കിക്കെടുക്കുന്നു. നേരെ ഗോള്‍ കീപ്പര്‍ മാറ്റ് റയാന്‍റെ കൈകളിലേക്ക്

Jun 16, 2018, 4:02 pm IST

മത്സരം മുറുകുന്നു

Jun 16, 2018, 3:48 pm IST

ബെഞ്ചമിന്‍ പോവാര്‍ഡിന്റെ ഫൗള്‍.. ആസ്‌ത്രേലിയയുടെ ഫ്രീ കിക്കില്‍ ഗ്രിസ്മാന്റെ ഫ്‌ളിക്കിങ് . ഗോളി രക്ഷകനായി. എന്‍ഗോളോ കാന്റെയുടെ കിക്ക് അപകടം വിതച്ചില്ല.

Jun 16, 2018, 3:45 pm IST

ഫ്രാന്‍സിനു കോര്‍ണര്‍.. കാര്യമായ ഭീഷണിയുണ്ടാക്കിയില്ല. പോഗ്ബെയുടെ ഒന്നാന്തരം ലോബ് ബോക്സിനുള്ളിലേക്ക്.. പക്ഷേ, കണക്ട് ചെയ്യാന്‍ സഹതാരത്തിന് സാധിച്ചില്ല

Jun 16, 2018, 3:43 pm IST

മത്സരത്തിലെ ആദ്യത്തെ മഞ്ഞക്കാര്‍ഡ് മാത്യു ലക്കിക്ക്.

Jun 16, 2018, 3:41 pm IST

കടലാസില്‍ ഏറെ ശക്തമായ ടീമാണ്. കിരീടം നേടാന്‍ സാധ്യത കല്‍പ്പിക്കുന്ന ടീമുകളുടെ ലിസ്റ്റില്‍ ഫ്രാന്‍സുമുണ്ട്.

Jun 16, 2018, 3:34 pm IST

മബാപെയെ വീഴ്ത്തിയതിനെ തുടര്‍ന്ന് ഫൗള്‍കിക്ക്.പോഗ്ബെയുടെ കിക്ക്. പക്ഷേ, ഗോളി കൈപ്പിടിയിലൊതുക്കി.

Jun 16, 2018, 3:33 pm IST

മത്സരത്തിന്‍റെ രണ്ടാം മിനിറ്റില്‍ തന്നെ ഫ്രാന്‍സിന്‍റെ നല്ലൊരു മുന്നേറ്റം. പത്താം നന്പര്‍ താരം കൈലിയാന്‍ മബാപെയുടെ ശ്രമം. കോര്‍ണര്‍..കാര്യമായ ഭീഷണിയുയര്‍ത്താതെ കടന്നു പോയി

Jun 16, 2018, 3:30 pm IST

ഫ്രാന്‍സ്-ഓസ്ട്രേലിയ മത്സരം ആരംഭിച്ചു

Jun 16, 2018, 3:15 pm IST

ഗ്രൂപ്പ് സിയില്‍ ഫ്രാന്‍സ്, ആസ്‌ത്രേലിയ, പെറു, ഡെന്‍മാര്‍ക് ടീമുകളാണ് കളിയ്ക്കുന്നത്. ഇതേ ഗ്രൂപ്പില്‍ ഇന്നു നടക്കുന്ന രണ്ടാമത്തെ മത്സരത്തില്‍ പെറു ഡെന്മാര്‍ക്കിനെ നേരിടും.

Story first published: Saturday, June 16, 2018, 17:32 [IST]
Other articles published on Jun 16, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X