
റഷ്യന്‍ ലോകകപ്പില്‍ ക്രൊയേഷ്യയ്ക്ക് വിജയ തുടക്കം.കലിനിന്‍ഗ്രാഡില്‍ നടന്ന ഗ്രൂപ്പ് ഡി മത്സരത്തില്‍ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് നൈജീരിയയെയാണ് തോല്‍പ്പിച്ചത്.
ലൂക്കാ മോഡ്രിച്ചിന്റെ കോര്‍ണറില്‍ നിന്നും ഒഗെനെകാറോ എത്തേബോ സ്വന്തം പോസ്റ്റില്‍ പന്തെത്തിച്ചതിനെ തുടര്‍ന്ന് 31ാം മിനിറ്റിലാണ് ആദ്യ ഗോള്‍ പിറന്നത്. രണ്ടാം ഗോള്‍ ഒരു പെനല്‍റ്റിയില്‍ നിന്നായിരുന്നു. 70ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ ലൂക്കാ മോഡ്രിച്ച് ലീഡ് രണ്ടായി ഉയര്‍ത്തി.
വിജയത്തോടെ മൂന്നു പോയിന്റുമായി ക്രൊയേഷ്യ ഗ്രൂപ്പ് ഡിയില്‍ മുന്നിലെത്തി. ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ അര്‍ജന്റീന ഐസ്ലാന്‍ഡുമായി 1-1ന് സമനിലയില്‍ പിരിഞ്ഞിരുന്നു.
ഇന്നു നടക്കുന്ന മത്സരങ്ങളില്‍ കോസ്റ്റാറിക്ക സെര്‍ബിയയുമായും ജര്‍മനി മെക്‌സിക്കോയുമായും ബ്രസില്‍ സ്വിറ്റ്‌സര്‍ലാന്‍ഡുമായും ഏറ്റുമുട്ടും.

ഫൈനല്‍ റിസല്‍റ്റ്
മാന്‍ ഓഫ് ദി മാച്ച്
🗣️ | @lukamodric10 after winning the @Budweiser #ManoftheMatch #CRONGA #WorldCup pic.twitter.com/nrcyRhdUyW
— FIFA World Cup 🏆 (@FIFAWorldCup) June 16, 2018
ലോകകപ്പിനു ശേഷം പവര്‍ കട്ട്
Nigeria's entire 200million face power cut after World Cup defeathttps://t.co/7tHghety0z pic.twitter.com/nlp88OLv7L
— The Sun (@TheSun) June 16, 2018
നൈജീരിയ ഇതുവരെ അഞ്ച് തവണ ലോകകപ്പ് മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. മൂന്നു തവണ പ്രീക്വാര്‍ട്ടറിലെത്താന്‍ സാധിച്ചതാണ് മികച്ച പ്രതികരണം. ആറു ലോകകപ്പുകളില്‍ കളിച്ച ടീമാണ് ക്രൊയേഷ്യ. 1998ല്‍ മൂന്നാം സ്ഥാനത്തെത്തിയതാണ് മികച്ച പ്രകടനം