വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഫിഫ ലോകകപ്പ് 2018: കൊളംബിയയെ അട്ടിമറിച്ച് ജപ്പാന്‍ (2-1)

By Kishan
കൊളംബിയയെ അട്ടിമറിച്ച് ജപ്പാന്‍ (2-1) | Oneindia Malayalam

1
958069

റഷ്യന്‍ ലോകകപ്പില്‍ ജപ്പാന്‍ പുതിയ ചരിത്രമെഴുതി. ഫിഫാ റാങ്കിങില്‍ 16ാം സ്ഥാനത്തുള്ള ജപ്പാനെ ഏഷ്യന്‍ രാജ്യമായ ജപ്പാന്‍ അട്ടിമറിച്ചു. ജപ്പാന്‍ ആദ്യമായിട്ടാണ് കൊളംബിയക്കെതിരേ വിജയം നേടുന്നത്. സ്കോര്‍: 2-1.കളിയുടെ അഞ്ചാം മിനിറ്റില്‍ തന്നെ ജപ്പാന്‍ ലീഡ് നേടിയിരുന്നു. ഹാന്‍ഡ് ബോള്‍ പെനല്‍റ്റിയെടുത്ത ഷിന്‍ജി കഗാവയ്ക്ക് പിഴച്ചില്ല. കാര്‍ലോസ് സാഞ്ചസ് റെഡ് കാര്‍ഡ് കണ്ട് പുറത്തായതോടെ കൊളംബിയ കടുത്ത സമ്മര്‍ദ്ദത്തിലായി.

എന്നാല്‍ യുവാന്‍ ക്വിന്റെറോയുടെ ഫ്രീകിക്കിലൂടെ 38ാം മിനിറ്റില്‍ മത്സരത്തിലേക്ക് തിരിച്ചെത്തി. മകോട്ടോ ഹസെബെയുടെ ഫൗളിനെ തുടര്‍ന്നായിരുന്നു ഫ്രീകിക്ക്. എന്നാല്‍ 72ാം മിനിറ്റില്‍ കെയ്‌സുകാ ഹോണ്ടയുടെ കോര്‍ണറില്‍ നിന്നും യുവ ഒസാക്ക ജപ്പാനുവേണ്ടി വിജയ ഗോള്‍ നേടി.

Japan

Jun 19, 2018, 7:23 pm IST

കൊളംബിയക്കെതിരേ ജപ്പാന് വിജയം. സ്കോര്‍ 2-1

Jun 19, 2018, 7:03 pm IST

കെയ്‌സുകാ ഹോണ്ടയുടെ കോര്‍ണറില്‍ നിന്നും യുവ ഒസാക്കയുടെ ഹെഡ്ഡര്‍ ജപ്പാന്‍ 2- കൊളംബിയ 1

Jun 19, 2018, 7:00 pm IST

ഗോള്‍ ഗോള്‍ ജപ്പാന്‍ വീണ്ടും

Jun 19, 2018, 6:58 pm IST

ജപ്പാന്‍ ഷിന്‍ജി കഗാവെയ്ക്കും കെയ്‌സുകെ ഹോണ്ടയെ പരീക്ഷിക്കുന്നു

Jun 19, 2018, 6:48 pm IST

ജെയിംസ് റോഡ്രിഗസ് ഗ്രൗണ്ടിലേക്ക്‌. ഗോളടിച്ച് ക്വിന്‍ററോയെ പിന്‍വലിച്ചു

Jun 19, 2018, 6:17 pm IST

അധിക സമയം ഒരു മിനിറ്റ്...ഒന്നാം പകുതി അവസാനിക്കുന്പോള്‍ ഇരുടീമുകളും ഒരോ ഗോളടിച്ച് തുല്യത പാലിച്ചു..

Jun 19, 2018, 6:13 pm IST

മകോട്ടോ ഹസെബയുടെ ഫൗളിനെ തുടര്‍ന്നാണ് ഫ്രീകിക്ക് വിധിച്ചത്. ഇടംകാലുകൊണ്ടുള്ള ഷോട്ട് വലതുപോസ്റ്റിനരികിലൂടെ തുളച്ചുകയറി.ഗോളിയ്ക്ക് പരിപൂര്‍ണമായും തടഞ്ഞു നിര്‍ത്താനായില്ല. സ്‌കോര്‍: 1-1

Jun 19, 2018, 6:09 pm IST

യുവാന്‍ ക്വിന്റെറോയുടെ ഫ്രീകിക്കില്‍ നിന്നും ഗോള്‍

Jun 19, 2018, 6:04 pm IST

യുവാന്‍ കാര്‍ഡാഡോയ്ക്ക് പകരം വില്‍മര്‍ ബാരിയോസ് കളത്തില്‍

Jun 19, 2018, 5:48 pm IST

പത്തു കളിക്കാര്‍ക്കെതിരേ ജപ്പാന് ലീഡ് നിലനിര്‍ത്താനാകുമോ? അതാണ് എല്ലാവരും ഉറ്റു നോക്കുന്നത്..കോര്‍ണര്‍

Jun 19, 2018, 5:40 pm IST

ജപ്പാന്‍ താരങ്ങളുടെ ആഹ്ളാദം

Jun 19, 2018, 5:39 pm IST

കാര്‍ലോസ് സാഞ്ചസാണ് റെഡ് കാര്‍ഡ് കണ്ട് പുറത്തായത്. പെനല്‍റ്റിയെടുത്തത് ഷിന്‍ജി കഗാവയും.

Jun 19, 2018, 5:36 pm IST

ഗോള്‍..അഞ്ചാം മിനിറ്റില്‍ ജപ്പാന്‍ പെനല്‍റ്റിയിലൂടെ മുന്നില്‍

Jun 19, 2018, 5:34 pm IST

മൂന്നാം മിനിറ്റില്‍ ഹാന്‍ഡ് ബോള്‍ പെനല്‍റ്റി. റെഡ് കാര്‍ഡ്.ജപ്പാന് നല്ല തുടക്കം

Jun 19, 2018, 5:34 pm IST

ഗ്രുപ്പ് എച്ചിലെ ജപ്പാന്‍-കൊളംബിയ മത്സരം തുടങ്ങി

Story first published: Tuesday, June 19, 2018, 19:38 [IST]
Other articles published on Jun 19, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X