വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
 »  ഫുട്‌ബോള്‍  »  ഫിഫ ലോകകപ്പ്  »  ചരിത്രം

FIFA World Cup Winners & Runners List

  • Qatar 2022
    Winner : Argentina
    Runner Up :France

    കാല്‍പ്പന്തു ചരിത്രത്തിലെ ഏറ്റവും മികച്ച മത്സരമെന്നുതന്നെ വിശേഷിപ്പിക്കണം 2022 ഫിഫ ലോകകപ്പ് ഫൈനലിനെ. ലുസെയ്ല്‍ സ്റ്റേഡിയത്തിലെ ആവേശഭരിതമായ പോരാട്ടത്തില്‍ ചാംപ്യന്‍മാരയ ഫ്രാന്‍സിനെ ലയണല്‍ മെസ്സിയുടെ അര്‍ജന്റീന മുട്ടുകുത്തിച്ചു. പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയ മത്സരത്തില്‍ രണ്ടിനെതിരെ നാലു ഗോളുകള്‍ക്കാണ് അര്‍ജന്റീന ലോകകിരീടം സ്വന്തമാക്കിയത്.

    ആദ്യ പകുതിയില്‍ രണ്ടു ഗോളുകളുടെ പിന്‍ബലത്തില്‍ സമ്പൂര്‍ണാധിപത്യം കയ്യടക്കിയെങ്കിലും 80 ആം മിനിറ്റില്‍ കിലിയന്‍ എംബാപ്പെയുടെ അസാമാന്യമികവ് ഫ്രാന്‍സിന് പുതുജീവന്‍ നല്‍കി. 2-2 എന്ന നിലയില്‍ 90 മിനിറ്റ് മത്സരം സമാപിച്ചതോടെയാണ് മത്സരം അധികസമയത്തേക്ക് നീങ്ങിയത്. വീണ്ടും അര്‍ജന്റീന മെസിയിലൂടെ മൂന്നാം ഗോള്‍ കണ്ടെത്തിയപ്പോള്‍ എംബാപ്പെ ഫ്രാന്‍സിനായി ഹാട്രിക്ക് തികച്ചു.

    എന്നാല്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ അര്‍ജന്റീനയുടെ ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ് ഫ്രാന്‍സിന്റെ മൂന്നാം കിരീടമോഹം തകര്‍ത്തെറിയുകയാണുണ്ടായത്. 2022 ലോകകപ്പില്‍ ഗോള്‍ഡന്‍ ബൂട്ട് നേട്ടം കിലിയന്‍ എംബാപ്പെ നേടി. ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരത്തിന് ലയണല്‍ മെസ്സിയും അര്‍ഹനായി.

  • Russia 2018
    Winner : France
    Runner Up :Croatia
    20 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് 2018 -ലെ റഷ്യ ലോകകപ്പില്‍ ഫ്രാന്‍സ് കിരീടമണിഞ്ഞത്. അന്ന് മോസ്‌കോയിലെ ലുസിനിക്കി സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ക്രൊയേഷ്യയെ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് ഫ്രാന്‍സ് പരാജയപ്പെടുത്തി. കലാശക്കൊട്ടില്‍ ഫ്രഞ്ച് നായകന്‍ ദിദിയര്‍ ദെഷാംസിന്റെ ഇരട്ട ഗോളുകളും വിജയത്തിന് മധുരം പകര്‍ന്നു. 20 വര്‍ഷം മുന്‍പ്, 1998 -ല്‍ ഫ്രാന്‍സ് ലോകകപ്പ് ഉയര്‍ത്തുമ്പോഴും ദെഷാംസ് തന്നെയായിരുന്നു നായകന്‍.
  • Brazil 2014
    Winner : Germany
    Runner Up :Argentina
    നാളിതുവരെ ലോകകപ്പ് ജയിച്ചിട്ടില്ലെന്ന ആക്ഷേപത്തിന് അന്ത്യം കുറിക്കാന്‍ 2014 -ലെ ബ്രസീല്‍ ലോകകപ്പില്‍ ജര്‍മനിക്ക് കഴിഞ്ഞു. റിയോയിലെ മരക്കാന സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ അര്‍ജന്റീനയെ എതിരില്ലാത്ത ഒരു ഗോളിന് ജര്‍മന്‍പ്പട കീഴടക്കി. അധിക സമയത്തേക്ക് നീണ്ട മത്സരത്തില്‍ മരിയോ ഗോട്‌സെയാണ് ജര്‍മനിയുടെ വിജയശില്‍പ്പി. സെമിയില്‍ നാട്ടുകാരായ ബ്രസീലിന്റെ വലയില്‍ ഏഴുതവണ പന്തെത്തിച്ചാണ് ജര്‍മനിയുടെ രംഗപ്രവേശം (1-7). ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ദാരുണമായ തോല്‍വികളില്‍ ഒന്നുകൂടിയാണ് അന്ന് ബ്രസീല്‍ ഏറ്റുവാങ്ങിയത്.
  • South Africa 2010
    Winner : Spain
    Runner Up :Netherlands
    സ്‌പെയിനിന്റെ കന്നിക്കിരീടത്തിനാണ് ദക്ഷിണാഫ്രിക്കന്‍ ലോകകപ്പ് സാക്ഷിയായത്. ഫൈനലില്‍ ഹോളണ്ടിനെ മറുപടിയില്ലാത്ത ഒരു ഗോളിന് സ്‌പെയിന്‍ മറികടന്നു. അധികസമയത്ത് ആന്ദ്രെ ഇനിയെസ്റ്റ തൊടുത്ത ഗോളിലാണ് സ്‌പെയിന്‍ ലോകകപ്പില്‍ ചുംബിച്ചത്. ഫിഫയുടെ ഫുട്‌ബോള്‍ മാമാങ്കത്തിന് അതിഥേയത്വം വഹിക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് കിട്ടിയ ആദ്യ അവസരമെന്ന പ്രത്യേകതയും 2010 -ലെ ലോകകപ്പിനുണ്ട്. ടൂര്‍ണമെന്റില്‍ ഉടനീളം മുഴങ്ങിക്കേട്ട വുവുസേല നാദങ്ങളുടെ അകമ്പടി ദക്ഷിണാഫ്രിക്കന്‍ ലോകകപ്പിന് പുതുമയേകി.
  • Germany 2006
    Winner : Italy
    Runner Up :France
    ആവേശഭരിതമായ ബെര്‍ലിന്‍ ഫൈനലില്‍ ഫ്രാന്‍സിനെ 5-3 എന്ന പെനാല്‍റ്റി ഷൂട്ടൗട്ട് സ്‌കോറിനാണ് ഇറ്റലി കീഴടക്കിയത്. ആദ്യം 90 മിനിറ്റും പിന്നീട് 30 മിനിറ്റ് അധികനേരത്തും 1-1 എന്ന നിലയില്‍ മത്സരം പൂര്‍ത്തിയായ സാഹചര്യത്തില്‍ കളി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. കലാശക്കൊട്ടില്‍ ഫ്രാന്‍സിന്റെ സൂപ്പര്‍താരം സിനദിന്‍ സിദാന്‍ മറ്റെരാസിയെ തലകൊണ്ടിണ്ടിച്ച് വീഴ്ത്തിയപ്പോള്‍ ഫ്രാന്‍സ് ഒന്നാകെ കണ്ണീരണിഞ്ഞു; രണ്ടാം കിരീടമെന്ന സ്വപ്‌നമാണ് ഫ്രാന്‍സിന് ജര്‍മനിയില്‍ നഷ്ടമായത്. മറുഭാഗത്ത് 24 വര്‍ഷത്തിനിടെ പങ്കെടുത്ത ആദ്യ ലോകകപ്പില്‍ കിരീടം ചൂടാന്‍ അസൂറികള്‍ക്ക് കഴിഞ്ഞു. മുഴുവന്‍ ചിത്രമെടുത്താല്‍ ഇറ്റലിയുടെ നാലാമത്തെ ലോകകപ്പായിരുന്നു ജര്‍മനിയിലേത്.
  • S Korea/Japan 2002
    Winner : Brazil
    Runner Up :Germany
    നാലു വര്‍ഷം മുന്‍പു നേരിട്ട പരാജയത്തിന് മറുപടിയായിരുന്നു റൊണാള്‍ഡോയ്‌ക്കൊപ്പം ബ്രസീല്‍ കുറിച്ച കിരീടജയം. ജപ്പാനിലെ യോക്കോഹാമ രാജ്യാന്തര സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ജര്‍മനിയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് മഞ്ഞപ്പട കീഴടക്കി. തുടര്‍ച്ചയായി മൂന്നു ലോകകപ്പ് ഫൈനലുകള്‍ കളിക്കുന്ന അപൂര്‍വനേട്ടവും ബ്രസീല്‍ നായകന്‍ കാഫു 2002 ലോകകപ്പില്‍ കരസ്ഥമാക്കി. ഏഷ്യന്‍ വന്‍കരയില്‍ നടന്ന ആദ്യലോകകപ്പാണിത്. മാത്രമല്ല, ആദ്യമായാണ് ഫിഫ ലോകകപ്പിന് ഒന്നിലധികം രാജ്യങ്ങള്‍ സംയുക്തമായി വേദിയായതും.
  • France 1998
    Winner : France
    Runner Up :Brazil
    പ്ലേമേക്കര്‍ സിദാന്റെ ഇരട്ടഗോളുകള്‍ക്കൊപ്പം 90 ആം മിനിറ്റില്‍ മധ്യനിരക്കാരന്‍ ഇമ്മാനുവല്‍ പെറ്റി ബ്രസീലിന്റെ പെട്ടിയില്‍ അവസാന ആണി കൂടി അടിച്ചതോടെ സാന്‍ ദെനിയില്‍ നീലക്കടലിരമ്പി. അന്ന് ലോകകപ്പുയര്‍ത്തുന്ന ഏഴാമത്തെ രാജ്യമായി മാറി ഫ്രാന്‍സ്. ഒപ്പം ലോകകപ്പ് ജയിക്കുന്ന ആറാമത്തെ ആതിഥേയ രാജ്യമായും ഫ്രാന്‍സ് വാഴ്ത്തപ്പെട്ടു. ഫ്രാന്‍സിന് മുന്‍പ് ഉറുഗ്വായ്, ഇറ്റലി, ഇംഗ്ലണ്ട്, വെസ്റ്റ് ജര്‍മനി, അര്‍ജന്റീന എന്നിവരും സ്വന്തം തട്ടകത്തില്‍ ലോകകപ്പ് നേടിയിട്ടുണ്ട്. ഫൈനലിന് തൊട്ടുമുന്‍പ് രോഗബാധിതനായ റൊണാള്‍ഡോയെ ആശുപത്രയില്‍ നിന്നും തിരിച്ചുകൊണ്ടുവന്നാണ് ബ്രസീല്‍ പന്തുതട്ടിയത്. എന്നാല്‍ പൂര്‍ണമികവില്ലാത്ത താരം ഫൈനലില്‍ വെറും നിഴല്‍ മാത്രമായി ചുരുങ്ങി.
  • United States 1994
    Winner : Brazil
    Runner Up :Italy
    പാസഡീനയില്‍ നടന്ന ഫൈനലില്‍ ഇറ്റലിയെ 3-2 എന്ന പെനാല്‍റ്റി ഷൂട്ടൗട്ട് നിലയ്ക്കാണ് ബ്രസീല്‍ കീഴടക്കിയത്. ലോകകപ്പ് ഫൈനലില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ ജയിക്കുന്ന ആദ്യ ടീമെന്ന വിശേഷണവും ബ്രസീല്‍ ഈ സന്ദര്‍ഭത്തില്‍ കരസ്ഥമാക്കി. എല്ലാ പെനാല്‍റ്റി ഷൂട്ടൗട്ടിലും ഒരു വില്ലനുണ്ടാകാറുണ്ട്. ഫൈനലില്‍ അത് റോബര്‍ട്ടോ ബാജിയോ ആയിരുന്നു. ഒറ്റ നിമിഷത്തെ പിഴവില്‍ ഇറ്റലിയുടെ ലോകകപ്പ് സ്വപ്‌നങ്ങള്‍ വഴുതിവീണപ്പോള്‍ എല്ലാം നഷ്ടപ്പെട്ടവനെ പോലെ തലകുനിച്ച് നില്‍ക്കുന്ന റോബര്‍ട്ടോ ബാജിയോ ആരാധകരുടെ മനസില്‍ ഇപ്പോഴും മായാതെ കിടക്കുന്നു. ഉത്തേജന മരുന്നുപരിശോധനയില്‍ കുടുങ്ങി ഡീഗോ മറഡോണ പുറത്തായതും സെല്‍ഫ് ഗോളിന്റെ പേരില്‍ കൊളംബിയന്‍ പ്രതിരോധതാരം ആന്‍ഡ്രെ എസ്‌കോബാര്‍ വെടിയേറ്റു കൊല്ലപ്പെട്ടതും 1994 ലോകകപ്പിലെ കറുത്ത അധ്യായങ്ങളാണ്.
  • Italy 1990
    Winner : Germany
    Runner Up :Argentina
    റോമിലെ ഒളിമ്പിക് സ്റ്റേഡിയത്തില്‍ അര്‍ജന്റീനയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് വെസ്റ്റ് ജര്‍മനി കിരീടം ചൂടിയത്. ഫൈനലില്‍ ആന്‍ഡ്രിയസ് ബ്രെയിമ വിജയഗോള്‍ നേടി. ഏറെ സംഭവബഹുലമായിരുന്നു 1990 -ലെ ഇറ്റലി ലോകകപ്പ്. തോല്‍വിയറിയാതെ കുതിച്ച ഇറ്റലി സെമിയില്‍ അര്‍ജന്റീനയോട് തോറ്റാണ് പുറത്തായത്. നിര്‍ണായക മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഇറ്റലിക്ക് അടിതെറ്റി. ടൂര്‍ണമെന്റില്‍ ഇറ്റലിയുടെ സാല്‍വറ്റോര്‍ സില്ലാച്ചിയാണ് ആറു ഗോളുകളുടെ അകമ്പടിയോടെ ഗോള്‍ഡന്‍ ബൂട്ട് കരസ്ഥമാക്കിയത്.
  • Mexico 1986
    Winner : Argentina
    Runner Up :Germany
    ഡീഗോ മറഡോണ സൈര്യവിഹാരം നടത്തിയ ലോകകപ്പായിരുന്നു മെക്‌സിക്കോയിലേത്. ഫൈനലില്‍ മറഡോയുടെ നേതൃത്വത്തില്‍ അര്‍ജന്റീന വെസ്റ്റ് ജര്‍മനിയെ 3-2 എന്ന നിലയില്‍ കീഴടക്കി. ഇംഗ്ലണ്ടിനെതിരെ 'ദൈവത്തിന് കൈ' എന്ന വിവാദഗോളിന് മറഡോണ ജന്മം നല്‍കിയതും മെക്‌സിക്കോ ലോകകപ്പില്‍ത്തന്നെ. ഇതേ ലോകകപ്പില്‍ ഇറാഖ്, കാനഡ, ഡെന്‍മാര്‍ക്ക് ടീമുകള്‍ ആദ്യമായി അരങ്ങേറ്റം കുറിച്ചു.
  • Spain 1982
    Winner : Italy
    Runner Up :Germany
    സാന്റിയാഗോ ബര്‍ണബ്യൂവിലെ ഫൈനലില്‍ ഇറ്റലി ജര്‍മനിയെ തോല്‍പ്പിക്കുമ്പോള്‍ (3-1) കയ്യടി മുഴുവന്‍ പൗലോ റോസിയെന്ന ഇതിഹാസ താരത്തിനായിരുന്നു. ടൂര്‍ണമെന്റിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടതും ഇദ്ദേഹം തന്നെ. ഇറ്റലിയുടെ മൂന്നാം ലോകകിരീടമായിരുന്നു സ്‌പെയിനിലേത്. ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായി പെനാല്‍റ്റി ഷൂട്ടൗട്ട് സംവിധാനം അവതരിപ്പിച്ചതും 1982 ലോകകപ്പ് എഡിഷനിലാണ്.
  • Argentina 1978
    Winner : Argentina
    Runner Up :Netherlands
    അര്‍ജന്റീനയുടെ ആദ്യ ലോകകപ്പ് കിരീടധാരണമാണ് 1978 -ല്‍ ഫുട്‌ബോള്‍ ലോകം കണ്ടത്. ഉറുഗ്വായ്, ഇറ്റലി, ഇംഗ്ലണ്ട്, വെസ്റ്റ് ജര്‍മനി എന്നിവര്‍ക്ക് ശേഷം ലോകകപ്പ് ഉയര്‍ത്തുന്ന ആതിഥേയ രാജ്യമായും അര്‍ജന്റീന മാറി. ഫൈനലില്‍ ഹോളണ്ടിനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് നീലപ്പട തുരത്തിയത്. ചരിത്രം പരിശോധിച്ചാല്‍ ലോകകപ്പ് കരസ്ഥമാക്കുന്ന മൂന്നാമത്തെ തെക്കെ അമേരിക്കന്‍ രാജ്യമെന്ന ബഹുമതിയും ഈ അവസരത്തില്‍ അര്‍ജന്റൈന്‍ സംഘം കയ്യടക്കി. ഇറാനും ടുണീഷ്യയും പുതുമുഖങ്ങളായാണ് അര്‍ജന്റീന ലോകകപ്പില്‍ കടന്നുവന്നത്.
  • Germany 1974
    Winner : Germany
    Runner Up :Netherlands
    ബെര്‍ലിനിലെ ഒളിമ്പിക് സ്റ്റേഡിയത്തില്‍ നടന്ന കലാശക്കൊട്ടില്‍ ഹോളണ്ടിനെ 3-1 എന്ന നിലയ്ക്ക് തകര്‍ത്താണ് വെസ്റ്റ് ജര്‍മനി രണ്ടാം കിരീടമണിഞ്ഞത്. ഈ ലോകകപ്പില്‍ ഹെയ്റ്റി, സായിര്‍ എന്നീ രണ്ടു രാജ്യങ്ങള്‍ പുതുമുഖങ്ങളായി കടന്നെത്തി. 1930, 1950, 1962 ലോകകപ്പുകള്‍ക്ക് ശേഷം എക്‌സ്ട്രാ ടൈമിലേക്ക് മത്സരങ്ങള്‍ കടക്കാതിരുന്ന ലോകകപ്പ് കൂടിയായിരുന്നു 1974 -ലേത്.
  • Mexico 1970
    Winner : Brazil
    Runner Up :Italy
    ഇറ്റലിയെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് തകര്‍ത്ത് ബ്രസീല്‍ കിരീടം ചൂടിയ ലോകകപ്പായിരുന്നു മെക്‌സിക്കോയിലേത്. ഗ്രൂപ്പ് ഘട്ടത്തില്‍ അന്നത്തെ ചാംപ്യന്‍മാരായ ഇംഗ്ലണ്ടിനെയും സെമിയില്‍ ഉറുഗ്വായെയും കീഴടക്കാന്‍ ബ്രസീലിന് സാധിച്ചു. മൊറോക്കോ, ഇസ്രയേല്‍, എല്‍ സാല്‍വദോര്‍ രാജ്യങ്ങളുടെ അരങ്ങേറ്റത്തിനും മെക്‌സിക്കോ ലോകകപ്പ് സാക്ഷിയായി. ടിവി കാഴ്ച്ചക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് കുറിച്ചുകൊണ്ടാണ് 1970 ലോകകപ്പിന് തിരശ്ശീല വീണത്.
  • England 1966
    Winner : England
    Runner Up :Germany
    വിഖ്യാത വെംബ്ലി സ്റ്റേഡിയത്തില്‍ വെസ്റ്റ് ജര്‍മനിയെ 4-2 എന്ന നിലയ്ക്ക് തോല്‍പ്പിച്ചാണ് ഇംഗ്ലണ്ട് ലോകകപ്പ് ജയിക്കുന്നത്. അന്നത്തെ ഫൈനലില്‍ ഹാട്രിക്ക് ഗോളുകള്‍ കണ്ടെത്തിയ ജോഫ് ഹസ്റ്റ്, ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായി ഫൈനലില്‍ ഹാട്രിക്ക് നേടിയ താരമായും മാറി. നിശ്ചിതസമയത്ത് 2-2 എന്ന നിലയ്ക്ക് പിരിഞ്ഞെങ്കിലും അധികസമയത്തെ ഹസ്റ്റിന്റെ ഗോള്‍ ഇംഗ്ലണ്ടിന് കിരീടം സമ്മാനിച്ചു. ടൂര്‍ണമെന്റില്‍ പോര്‍ച്ചുഗലിന്റെ യുസേബിയോ ഗോള്‍വേട്ടക്കാരനായി (9 ഗോളുകള്‍).
  • Chile 1962
    Winner : Brazil
    Runner Up :Czechoslovakia
    കയ്യാങ്കളി കണ്ട ചിലി ലോകകപ്പില്‍ ചെക്കോസ്ലോവാക്കിയയെ 3-1 എന്ന നിലയ്ക്ക് തകര്‍ത്താണ് ബ്രസീല്‍ കിരീടം നിലനിര്‍ത്തിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ ചിലിയും ഇറ്റലിയും തമ്മില്‍ നടന്ന കയ്യാങ്കളി പിന്നീട് 'സാന്റിയാഗോ യുദ്ധം' എന്ന പേരില്‍ അറിയപ്പെട്ടു. അന്നത്തെ മത്സരത്തില്‍ നാലുതവണ പൊലീസിന് കളത്തിലിറങ്ങേണ്ടി വന്നു. ഇറ്റലിക്ക് ശേഷം ലോകകപ്പ് കിരീടം നിലനിര്‍ത്തുന്ന രണ്ടാമത്തെ ടീമായി ബ്രസീലിന് മാറാന്‍ കഴിഞ്ഞു.
  • Sweden 1958
    Winner : Brazil
    Runner Up :Sweden
    ഇതിഹാസതാരം പെലെയുടെ വരവ് ഫുട്‌ബോള്‍ ലോകമറിഞ്ഞത് 1958 -ലെ സ്വീഡന്‍ ലോകകപ്പിലാണ്. ബ്രസീലിന്റെ ആദ്യ ലോകകപ്പ് ജയം കൂടിയായിരുന്നു സ്വീഡനിലേത്. സ്റ്റോക്ക്‌ഹോമില്‍ നടന്ന ഫൈനലില്‍ സ്വീഡനെ രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്ക് ബ്രസീല്‍ കീഴടക്കി. നോര്‍ഡിക് രാജ്യത്തില്‍ നടക്കുന്ന ആദ്യ ലോകകപ്പെന്ന പ്രത്യേകതയും 1958 -ലെ ടൂര്‍ണമെന്റിനുണ്ടായിരുന്നു. ഈ ലോകകപ്പില്‍ പെലെ ആറു ഗോളുകള്‍ കുറിച്ചു (ഫൈനലില്‍ രണ്ടുള്‍പ്പെടെ). ഫിഫ ലോകകപ്പില്‍ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന ബഹുമതിയും ഈ വര്‍ഷം പെലെ കരസ്ഥമാക്കി (17 വയസ്).
  • Switzerland 1954
    Winner : Germany
    Runner Up :Hungary
    വിജയസാധ്യത ഏറെ കല്‍പ്പിച്ചിരുന്ന ഹംഗറിയെ 3-2 എന്ന നിലയ്ക്ക് അട്ടിമറിച്ചാണ് വെസ്റ്റ് ജര്‍മനി കന്നി ലോകകപ്പ് കിരീടം ചൂടിയത്. ഈ ലോകകപ്പില്‍ സ്‌കോട്ട്‌ലാന്‍ഡ്, തുര്‍ക്കി, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങള്‍ അരങ്ങേറ്റക്കാരായി. ഈ ലോകകപ്പില്‍ ഹംഗറിയും ബ്രസീലും തമ്മിലെ ക്വാര്‍ട്ടര്‍ഫൈനല്‍ മത്സരം 'ബെര്‍ണി യുദ്ധം' എന്നാണ് അറിയപ്പെടുന്നത്. അന്ന് ബ്രസീലിനെ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് ഹംഗറി പരാജയപ്പെടുത്തി. മത്സരത്തില്‍ മൂന്നു താരങ്ങള്‍ക്ക് മാര്‍ച്ചിങ് ഓര്‍ഡര്‍ ലഭിച്ചെങ്കിലും താരങ്ങള്‍ തമ്മിലെ കയ്യാങ്കളി ഡ്രസിങ് റൂമിലേക്കും പടര്‍ന്നു.
  • Brazil 1950
    Winner : Uruguay
    Runner Up :Brazil
    രണ്ടാം ലോകമഹായുദ്ധത്തെ തുടര്‍ന്ന് നീണ്ട 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ബ്രസീലില്‍ ലോകകപ്പ് പുനഃരാരംഭിച്ചത്. അന്നത്തെ ഫൈനലില്‍ ഉറുഗ്വായ് ചാംപ്യന്‍മാരായി. നാലു ടീമുകള്‍ അടങ്ങിയ ഫൈനല്‍ റൗണ്ടില്‍ സ്‌പെയിനിനെയും സ്വീഡനെയും മറികടന്നെങ്കിലും മാരക്കാനയില്‍ ഉറുഗ്വായോട് കാനറിപ്പട തോറ്റു (1-2).
  • France 1938
    Winner : Italy
    Runner Up :Hungary
    ഹംഗറിയെ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് കീഴടക്കി ഇറ്റലി ലോകകപ്പ് കിരീടം നിലനിര്‍ത്തിയ വര്‍ഷമായിരുന്നു 1938. ടൂര്‍ണമെന്റില്‍ ബ്രസീലിന്റെ ലിയോണൈഡസ് പ്രധാന ഗോള്‍വേട്ടക്കാരനായി. ആകെ മൊത്തം 84 ഗോളുകളാണ് ഫ്രാന്‍സ് ലോകകപ്പില്‍ പിറന്നത്. തുടരെ യൂറോപ്പില്‍ ലോകകപ്പ് നടത്തുന്നുവെന്ന് ആരോപിച്ച് ഉറുഗ്വായും അര്‍ജന്റീനയും ഫ്രാന്‍സ് ലോകകപ്പില്‍ പങ്കെടുത്തിരുന്നില്ല. ആഭ്യന്തര യുദ്ധത്തെ തുടര്‍ന്ന് സ്‌പെയിനും 1938 ലോകകപ്പില്‍ നിന്നും വിട്ടുനിന്നു. പോളണ്ട്, നോര്‍വെ ടീമുകളാണ് ഈ എഡിഷനില്‍ അരങ്ങേറ്റം കുറിച്ചത്.
  • Italy 1934
    Winner : Italy
    Runner Up :Czechoslovakia
    ആതിഥേയരായ ഇറ്റലി ചെക്കോസ്ലോവാക്കിയയെ തകര്‍ത്താണ് ലോകകപ്പില്‍ മുത്തമിട്ടത് (2-1). ഇതോടെ ലോകകപ്പ് നേടുന്ന ആദ്യ യൂറോപ്യന്‍ രാജ്യമായും ഇറ്റലി മാറി. ഫാഷിസം പ്രോത്സാഹിപ്പിക്കാന്‍ ബെനിറ്റോ മുസോളിനി ലോകകപ്പിനെ കരുവാക്കുകയാണെന്ന ആക്ഷേപം ടൂര്‍ണമെന്റ് അക്കാലത്ത് കേള്‍ക്കുകയുണ്ടായി. ഇറ്റലി ലോകകപ്പില്‍ പത്ത് രാജ്യങ്ങളാണ് അരങ്ങേറ്റം കുറിച്ചത്. കൂട്ടത്തില്‍ ഈജിപ്റ്റ് ഫിഫ ലോകകപ്പിന് യോഗ്യത നേടിയ ആദ്യ ആഫ്രിക്കന്‍ രാജ്യമായും മാറി.
  • Uruguay 1930
    Winner : Uruguay
    Runner Up :Argentina
    പ്രഥമ ലോകകപ്പില്‍ അര്‍ജന്റീനയെ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് തകര്‍ത്താണ് ഉറുഗ്വായ് ചരിത്രത്തില്‍ ഇടംപിടിക്കുന്നത്. അന്ന് ഫൈനല്‍ കാണാന്‍ 68,346 കാണികളെത്തി. ഉറുഗ്വായുടെ തലസ്ഥാനമായ മോണ്ടിവിഡോയിലാണ് എല്ലാ മത്സരങ്ങളും നടന്നത്. ടൂര്‍ണമെന്റില്‍ 18 മത്സരങ്ങളില്‍ നിന്നായി 70 ഗോളുകള്‍ പിറന്നു.

ടേബിള്‍
ടീം പി ഡബ്ല്യൂ എല്‍ പിടി
Group A
1 നെതര്‍ലന്റ്‌സ് 3 2 0 7
2 സെനഗല്‍ 3 2 1 6
3 ഇക്വഡോര്‍ 3 1 1 4
4 ഖത്തര്‍ 3 0 3 0
+ കൂടുതല്‍
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X