കോച്ചിനെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല, കളിക്കാരുടെ ആറ്റിറ്റിയൂഡ് തന്നെയാണ് വിഷയം

എന്നും നിര്‍ഭാഗ്യം അര്‍ജന്റീനയുടെ കൂടെപ്പിറപ്പാണ്. പ്രതിഭാധനരായ കളിക്കാരുണ്ടെങ്കിലും പ്രമുഖ ടൂര്‍ണമെന്റുകളില്‍ തിളങ്ങാന്‍ കഴിയാതെ പോകുന്നത് അര്‍ജന്റീനയുടെ ഗതികേട് തന്നെയാണ്.
എന്നാല്‍ റഷ്യയിലെ സ്ഥിതി തീര്‍ത്തും വ്യത്യസ്തമാണ്. അര്‍ജന്റീനയ്ക്ക് തുടര്‍ച്ചയായ തിരിച്ചടി കിട്ടാന്‍ കാരണം കളിക്കാരുടെ ആറ്റിറ്റിയൂഡ് തന്നെയാണ്. ഒരു കളിക്കാരന്‍ പോലും ഫൈറ്റിങ് സ്പിരിറ്റ് കാണിയ്ക്കുന്നില്ല. ആര്‍ക്കോ വേണ്ടി കളിയ്ക്കുകയായിരുന്നു.
ആരാധകര്‍ക്കും നാട്ടുകാര്‍ക്കും ഉള്ള ദേശീയതയുടെ ഒരു കണിക പോലും അര്‍ജന്റീനിയന്‍ താരങ്ങളില്‍ കണ്ടില്ലെന്നു പറഞ്ഞാല്‍ അത് അതിശയോക്തിയാകില്ല. കളിക്കാരുടെ പിഴവിന്റെ പേരില്‍ കോച്ചിനെ തെറിവിളിച്ചിട്ടു കാര്യമില്ല.

ക്രൊയേഷ്യയ്‌ക്കേതിരേയുള്ള മത്സരത്തില്‍ സാംപോളിയുടെ തീരുമാനങ്ങളായിരുന്നില്ല തെറ്റ്. അന്ധമായ ആരാധന നന്നല്ല. ബാഴ്‌സലോണയ്ക്ക് കളിയ്ക്കുന്ന മെസ്സിയല്ല അര്‍ജന്റീനയ്ക്ക് കളിയ്ക്കുന്നതെന്ന് തീര്‍ത്തും വ്യക്തമാണ്.
എല്ലാം പോകട്ടെ, ബാഴ്‌സലോണയില്‍ ലോകത്തിലെ മികച്ച താരങ്ങള്‍ അണിനിരക്കുന്നതുകൊണ്ട് തന്നെ ലയണല്‍ മെസ്സിയെ മാര്‍ക്ക് ചെയ്യുന്നത് തടയാന്‍ കഴിയുമെന്ന് പറയുന്ന ചിലരുണ്ട്. എന്നാല്‍ മെസ്സിയെ അഞ്ചോ ആറോ പേര്‍ ചേര്‍ന്ന് മാര്‍ക്ക് ചെയ്യുകയാണെങ്കില്‍ എന്തുകൊണ്ട് ബാക്കി കളിയ്ക്കാര്‍ക്ക് ഗോളടിയ്ക്കാന്‍ സാധിക്കാതെ പോയി.

അതേ, ഇത് കളിക്കാരുടെ ആറ്റിറ്റിയൂഡിന്റെ പ്രശ്‌നമാണ്. പ്രതിഭയുടെ ധാരാളിത്തവും പണത്തിന്റെ ഹുങ്കുമാണ് താരങ്ങളെ ഈ രീതിയില്‍ പെരുമാറാന്‍ പ്രേരിപ്പിക്കുന്നത്. സ്വന്തം ജനതയോടും ജീവനു തുല്യം സ്‌നേഹിക്കുന്ന ആരാധകരോടും ഈ ടീം ചെയ്യുന്നത് നെറികേടാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications