വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഫിഫ വനിതാ ലോകകപ്പ്: ജര്‍മനിയും നോര്‍വേയും ക്വാര്‍ട്ടറില്‍

പാരിസ്: ഫിഫ വനിതാ ലോകകപ്പ് ഫുട്‌ബോളില്‍ ജര്‍മനിയും നോര്‍വേയും ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ആഫ്രിക്കന്‍ കരുത്തരായ നൈജീരിയയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് ജര്‍മനി മുന്നേറിയത്. സമനിലയില്‍ കലാശിച്ച മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചാണ് നോര്‍വേ ക്വാര്‍ട്ടര്‍ ഉറപ്പാക്കിയത്.

അഫ്ഗാനെതിരായ മത്സരത്തില്‍ വഴിത്തിരിവായത് ഹാട്രിക് അല്ല, മറ്റൊന്നാണെന്ന് സച്ചിന്‍അഫ്ഗാനെതിരായ മത്സരത്തില്‍ വഴിത്തിരിവായത് ഹാട്രിക് അല്ല, മറ്റൊന്നാണെന്ന് സച്ചിന്‍

കളിയിലുടനീളം ആധിപത്യം പുലര്‍ത്തിയാണ് ജര്‍മനി നൈജീരിയയെ പരാജയപ്പെടുത്തിയത്. 20-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ അലക്‌സാണ്ട്ര പോപ്പാണ് ജര്‍മനിക്ക് ആദ്യ ഗോള്‍ സമ്മാനിച്ചത്. 27-ാം മിനിറ്റില്‍ പെനാല്‍റ്റി ഷോട്ട് ലക്ഷ്യത്തിലെത്തിച്ച് സാറ ഡബ്രിറ്റ്‌സ് ലീഡുയര്‍ത്തി. 82-ാം മിനിറ്റില്‍ ലീ ഷുള്ളര്‍ ജര്‍മന്‍ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി. സ്വീഡന്‍ -കാനഡ മത്സരത്തിലെ വിജയിയെയായിരിക്കും ജര്‍മനി ക്വാര്‍ട്ടറില്‍ നേരിടുക.

norway

നോര്‍വേയും ഓസ്‌ട്രേലിയയും സമനില പാലിച്ചതിനെത്തുടര്‍ന്ന് മത്സരം ഷൂട്ടൗട്ടലിക്ക് നീണ്ടു. 31-ാം മിനിറ്റില്‍ ഇസബെല്‍ ഹെര്‍ലോവ്‌സനിലൂടെ നോര്‍വേയാണ് ലീഡ് നേടിയത്. തിരിച്ചടിക്കാനുള്ള ഓസ്്‌ട്രേലിയയുടെ ശ്രമങ്ങളെ ശക്തമായി പ്രതിരോധിക്കാന്‍ നോര്‍വേയ്ക്കായി. എന്നാല്‍ 83-ാം മിനിറ്റില്‍ നോര്‍വേ പ്രതിരോധം തകര്‍ത്ത് എലിസ് കെല്ലോന്‍ഡ് നൈറ്റ് ഓസ്‌ട്രേലിയക്ക് സമനില നേടിക്കൊടുത്ത്. ഷൂട്ടൗട്ടില്‍ 4-1നാണ് നോര്‍വേ ജയം നേടിയത്. ഇഞ്ചുറി ടൈമില്‍ അലാന കെന്നഡി ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതിനെത്തുടര്‍ന്ന് പത്തുപേരുമായാണ് ഓസ്‌ട്രേലിയ മത്സരം പൂര്‍ത്തിയാക്കിയത്. ഇംഗ്ലണ്ട്-കാമറൂണ്‍ മത്സരത്തിലെ വിജയിയാണ് ക്വാര്‍ട്ടറില്‍ നോര്‍വേയുടെ എതിരാളികള്‍.

Story first published: Sunday, June 23, 2019, 12:35 [IST]
Other articles published on Jun 23, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X