Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യൂറോപ്യന്‍ ടീമുകള്‍ക്ക് ആവേശത്തുടക്കം; ലോകകപ്പില്‍ പോര് മുറുക്കി വനിതകള്‍

പാരിസ്: ഫിഫ വനിതാ ഫുട്‌ബോള്‍ ലോകകപ്പില്‍ പോരാട്ടം കനത്തുതുടങ്ങി. രണ്ടാം ദിവസം കളത്തിലിറങ്ങിയ യൂറോപ്യന്‍ ടീമുകള്‍ ആവേശ വിജയം നേടി. ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഫ്രാന്‍സ് കൊറിയയെ തകര്‍ത്തിരുന്നു. രണ്ടാം ദിനം ജര്‍മനി ചൈനയയെയും സ്‌പെയിന്‍ ദക്ഷിണാഫ്രിക്കയെയും നോര്‍വേ നൈജീരിയെയും കീഴടക്കി ലോകകപ്പില്‍ വിജയത്തുടക്കം കുറിച്ചു.

womens world cup

ഗ്രൂപ്പ് ബിയില്‍ ചൈനയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ജര്‍മനി തോല്‍പ്പിച്ചത്. 66-ാം മിനിറ്റില്‍ ഗ്വിലിയ ഗ്വിന്നാണ് ജര്‍മനിയുടെ വിജയഗോള്‍ നേടിയത്. പ്രത്യാക്രമണങ്ങളിലൂടെ മുന്നേറിയ ചൈന മികച്ച മത്സരമാണ് കാഴ്ചവെച്ചത്. ആദ്യ പകുതിയില്‍ രണ്ട് സുവര്‍ണാവസരങ്ങളാണ് യാങ് ലി പാഴാക്കിയത്. അതിനാല്‍ തന്നെ ജൂണ്‍ 13-ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ജയിച്ച് മുന്നേറാനാകുമെന്ന പ്രതീക്ഷയിലാണ് ജിയ സ്വിക്വാന്‍ പരിശിലീപ്പിക്കുന് ചൈനീസ് ടീം.

ഗ്രൂപ്പ് ബിയിലെ രണ്ടാമത്തെ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് സ്‌പെയിന്‍ പരാജയപ്പെടുത്തിയത്. 25-ാം മിനിറ്റില്‍ തെമ്പി ഗാട്‌ലാനയിലൂടെ ദക്ഷിണാഫ്രിക്കയാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ മത്സരത്തിലുടനീളം വ്യക്തമായ ആധിപത്യം പുലര്‍ത്തിയാണ് സ്‌പെയിന്‍ ലോകകപ്പിലെ ആദ്യ ജയം കൈക്കലാക്കിയത്. ഒട്ടേറെ അവസരങ്ങള്‍ ലഭിച്ചെങ്കിലും ആദ്യപകുതിയില്‍ ഗോള്‍ മടക്കാന്‍ സ്‌പെയിനിനായില്ല. സ്പാനിഷ് തിരിച്ചടിക്ക് 70 മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. ജെന്നിഫര്‍ ഹെര്‍മോസോയാണ് ലക്ഷ്യംകണ്ടത്. 83-ാം മിനിറ്റില്‍ ജെന്നിഫര്‍ ഹെര്‍മോസോ ഡബിള്‍ തികച്ച് സ്‌പെയിനിന് ലീഡ് നേടിക്കൊടുത്തു. ഹെര്‍മോസോയുടെ രണ്ട് ഗോളുകളും പെനാല്‍റ്റി കിക്കായിരുന്നു. വനിതാ ലോകകപ്പിന്റെ ചരിത്രത്തില്‍ ഒരു മത്സരത്തില്‍ പെനാല്‍റ്റി കിക്കിലൂടെ ഇരട്ട ഗോള്‍ നേടുന്ന ആദ്യ താരമാണ് ഹെര്‍മോസോ. 89-ാം മിനിറ്റില്‍ ലൂസിയ ഗ്രാസിയ സ്പാനിഷ് ഗോള്‍പട്ടിക പൂര്‍ത്തിയാക്കി.

ഗ്രൂപ്പ് എയില്‍ നൈജീരിയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് നോര്‍വേ തകര്‍ത്തുവിട്ടത്. 17-ാം മിനിറ്റില്‍ ഗ്യൂറോ റെയ്റ്റനാണ് ഗോള്‍വേട്ടയ്്ക്ക് തുടക്കമിട്ടത്. 34-ാം മിനിറ്റില്‍ ലിസ മേരി കാള്‍സെങ് ഉട്ട്‌ലന്‍ഡ് രണ്ടാം ഗോള്‍ നേടി. 37-ാം മിനിറ്റില്‍ ഒസിനാച്ചി ഒഹാലെ മൂന്നാം ഗോള്‍ വലയിലാക്കി. ഞായറാഴ്ച മൂന്ന് മൂന്ന് മത്സരങ്ങളാണുള്ളത്. ഓട്രേലിയ ഇംഗ്ലണ്ടിനെയും ബ്രസീല്‍ ജമൈക്കയെയും ഇംഗ്ലണ്ട് സ്‌കോട്ട്‌ലന്‍ഡിനെയും നേരിടും.

Story first published: Sunday, June 9, 2019, 12:02 [IST]
Other articles published on Jun 9, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+