വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ലോകം ഇനി പന്തിനുപിറകെ... കണ്ണും കാതും നമ്മുടെ ഇന്ത്യയില്‍, കൗമാര ലോകകപ്പ് വെള്ളിയാഴ്ച മുതല്‍

ഇന്ത്യയുടെ ആദ്യ കളി രാത്രി എട്ടിന് അമേരിക്കയ്ക്കെതിരേ

By Manu

ദില്ലി: ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ നാഴികക്കല്ലുകളിലൊന്നാണ് നടക്കാന്‍ പോവുന്നത്. ഇതിനു മുമ്പ് ടെലിവിഷനില്‍ മാത്രം കണ്ടു ശീലിച്ച ലോകകപ്പ് ഫുട്‌ബോള്‍ മാമാങ്കം ആദ്യമായി നേരിട്ടു കാണാന്‍ ഇന്ത്യക്കാര്‍ക്കു സുവര്‍ണാവസരം. ഫിഫയുടെ അണ്ടര്‍ 17 ലോകകപ്പിന് വെള്ളിയാഴ്ച തുടക്കമാവും. ഇനിയുള്ള 22 ദിവസം ലോകത്തിന്റെ കണ്ണും കാതും നമ്മുടെ സ്വന്തം ഇന്ത്യയിലേക്കാവും.

നാളത്തെ സൂപ്പര്‍ താരങ്ങളെ ഇന്ന് തന്നെ കണ്ടെത്താന്‍ സഹായിക്കുന്ന ടൂര്‍ണമെന്റ് കൂടിയായ കൗമാര ലോകകപ്പിന്റെ ലഹരിയിലാണ് രാജ്യം. ആതിഥേയരായ ഇന്ത്യയടക്കം ആറു ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള 24 ടീമുകള്‍ വിശ്വകിരീടത്തിനായി പടക്കളത്തിലിറങ്ങും. ആറു നഗരങ്ങളാണ് മല്‍സരങ്ങള്‍ക്കു വേദിയാവുക. ഫൈനല്‍ 28ന് ഫുട്‌ബോളിന്റെ നഗരമായ കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ അരങ്ങേറും.

ചരിത്രത്തിലാദ്യം

ചരിത്രത്തിലാദ്യം

ചരിത്രത്തിലാദ്യമായാണ് ഫിഫയുടെ ഒരു ടൂര്‍ണമെന്റിനു ഇന്ത്യ വേദിയാവുന്നത്. ഉറങ്ങുന്ന ഭീമന്‍മാരെന്ന് മുന്‍ ഫിഫ പ്രസിഡന്‍് സെപ് ബ്ലാറ്റര്‍ ഇന്ത്യയെ വിശേഷിപ്പിച്ചിരുന്നു. അതിന്റെ ഭാഗമായാണ് കൗമാര ലോകകപ്പിനു വേദിയാവാനുള്ള അവസരും ഇന്ത്യക്കു കൈവന്നത്.

ഇന്ത്യയും ഒരു കൈ നോക്കും

ഇന്ത്യയും ഒരു കൈ നോക്കും

ആതിഥേയരെന്ന നിലയില്‍ ഇന്ത്യയും ഈ ലോകകപ്പിനു നേരിട്ടു യോഗ്യത നേടിയത് ഫുട്‌ബോള്‍ പ്രേമികളുടെ ആവേശം ഇരട്ടിയാക്കും.

ആദ്യ ലോകകപ്പ്

ആദ്യ ലോകകപ്പ്

ആദ്യമായി ഫിഫ ലോകകപ്പില്‍ കളിക്കുന്നതിന്റെ ത്രില്ലിലാണ് ഇന്ത്യ. ലോക ഫുട്‌ബോളിലെ അതികായന്‍മാര്‍ക്കിടയില്‍ കാര്യമായ പ്രതീക്ഷയൊന്നും ഇന്ത്യക്കില്ലെങ്കിലും കിട്ടിയ അവസരം പരമാവധി മുതലെടുക്കാന്‍ കൗമാരപ്പട ശ്രമിക്കും.

നല്ല തയ്യാറെടുപ്പ്

നല്ല തയ്യാറെടുപ്പ്

നല്ല തയ്യാറെടുപ്പോടെയാണ് ഇന്ത്യന്‍ ടീം ലോകകപ്പിനിറങ്ങുന്നത്. ടീമിന് വിദേശ രാജ്യങ്ങളിലെ അനുഭവസമ്പത്ത് കുറവാണെന്ന് ജര്‍മന്‍ വംശജനായ കോച്ച് നികോളായ് ആദം ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്ന് രാജ്യത്തിനു പുറത്ത് നിരവധി മല്‍സരങ്ങള്‍ ഇന്ത്യ കളിച്ചു. 18 രാജ്യങ്ങളിലാണ് ഇന്ത്യന്‍ കൗമാര നിര പരിശീലന മല്‍സരങ്ങള്‍ കളിച്ചത്.

ഇത്രയും നല്ല തയ്യാറെടുപ്പ് മുമ്പില്ല

ഇത്രയും നല്ല തയ്യാറെടുപ്പ് മുമ്പില്ല

ഇന്ത്യന്‍ ഫുട്‌ബോളിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരു ടൂര്‍ണമെന്റിനായി ടീം ഇത്രയും മികച്ച തയ്യാറെടുപ്പുകള്‍ നടത്തുന്നത്. ടീമിന്റെ തയ്യാറെടുപ്പുകള്‍ക്ക് വേണ്ടി 15 കോടി രൂപ ദേശീയ ഫുട്‌ബോള്‍ ഫെഡറേഷന്‍ ചെലവഴിക്കുകയും ചെയ്തിരുന്നു.

ഇവര്‍ മിന്നും താരങ്ങള്‍

ഇവര്‍ മിന്നും താരങ്ങള്‍

ചില മിന്നും താരങ്ങള്‍ ഇന്ത്യന്‍ നിരയിലുണ്ട്. ഭാവിയില്‍ ഒരു പക്ഷെ ഇന്ത്യന്‍ ഫുട്‌ബോളിലെ ഇതിഹാസങ്ങളാവാന്‍ ശേഷിയുള്ളരും ഇവരിലുണ്ടാവാം. 2014ല്‍ ബയേണ്‍ മ്യൂണിക്ക് യൂത്ത് കപ്പില്‍ ഇന്ത്യക്കായി കസറിയ അനികേത് യാദവ്, സിക്കിം വംശജനായ കോമള്‍ തട്ടാല്‍, ക്യാപ്റ്റന്‍ അമര്‍ജിത്ത് സിങ് കിയാം, ഡിഫന്റര്‍ സഞ്ജീവ് സ്റ്റാലിന്‍, അന്‍വര്‍ അലി എന്നിവരാണ് ഇന്ത്യയിലെ നിരയിലെ ഭാവിവാഗ്ദാനങ്ങള്‍.

 ഇന്ത്യ വെള്ളിയാഴ്ച ഇറങ്ങും

ഇന്ത്യ വെള്ളിയാഴ്ച ഇറങ്ങും

ലോകകപ്പില്‍ ആദ്യദിനം തന്നെ ഇന്ത്യക്കു മല്‍സരമുണ്ട്. രാത്രി എട്ടു മണിക്ക് ഗ്രൂപ്പ് എയില്‍ അമേരിക്കയുമായാണ് ഇന്ത്യ ഏറ്റുമുട്ടുന്നത്. ഇതേ ഗ്രൂപ്പില്‍ വൈകീട്ട് കൊളംബിയയും ഘാനയും തമ്മിലാണ് ഉദ്ഘാടനമല്‍സരം. രണ്ടു കളികളും ദില്ലിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാണ്. ഗ്രൂപ്പ് ബിയില്‍ വൈകീട്ട് അഞ്ചിന് തുര്‍ക്കി ന്യൂസിലന്‍ഡിനെും രാത്രി എട്ടിന് പരാഗ്വേ മാലിയെയും നേരിടുന്നുണ്ട്.

24 ടീമുകള്‍

24 ടീമുകള്‍

ഇന്ത്യയടക്കം 24 ടീമുകളാണ് ടൂര്‍ണമെന്റില്‍ അണിനിരക്കുന്നത്. ഗ്രൂപ്പ് എയില്‍ ഇന്ത്യ, അമേരിക്ക, കൊളംബിയ, ഘാന എന്നിവരും ബിയില്‍ പരാഗ്വേ, തുര്‍ക്കി, മാലി, ന്യൂസിലന്‍ഡ് എന്നിവരും സിയില്‍ ജര്‍മനി, കോസ്റ്ററിക്ക, ഇറാന്‍, ഗ്വിനി എന്നിവരും ഡിയില്‍ ബ്രസീല്‍, സ്‌പെയിന്‍, നൈജര്‍, ഉത്തര കൊറിയ എന്നിവരും ഇയില്‍ ഫ്രാന്‍സ്, ജപ്പാന്‍, ഹോണ്ടുറാസ്, ന്യൂ കാലിഡോണിയ എന്നിവരും എഫില്‍ ഇംഗ്ലണ്ട്, ചിലി, മെക്‌സിക്കോ, ഇറാഖ് എന്നിവരും പോരടിക്കും.

കളി കേരളത്തിലും

കളി കേരളത്തിലും

കൊച്ചിയിലും ടൂര്‍ണമെന്റിലെ ചില മല്‍സരങ്ങള്‍ നടക്കുന്നുണ്ട്. ഗ്രൂപ്പ് ഡിയിലെ മല്‍സരങ്ങള്‍ക്കാണ് കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം ആതിഥേയത്വം വഹിക്കുക. ലോക ഫുട്‌ബോളിലെ രാജാക്കന്‍മാരായ ബ്രസീല്‍, സ്‌പെയിന്‍ എന്നിവരുടെ കളികള്‍ കൊച്ചിയിലുണ്ട്. ശനിയാഴ്ച ബ്രസീലും സ്‌പെയിനും തമ്മിലുള്ള ഗ്ലാമര്‍ പോരാട്ടത്തോടെയാണ കൊച്ചിയില്‍ സ്‌റ്റേഡിയം ഉണരുന്നത്. വൈകീട്ട് അഞ്ചു മണിക്കാണ് കിക്കോഫ്.

Story first published: Friday, October 6, 2017, 11:38 [IST]
Other articles published on Oct 6, 2017
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X