വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

അമേരിക്കന്‍ ആക്രമണം... അരങ്ങേറ്റം പിഴച്ച്‌ ഇന്ത്യ, തോല്‍വി 0-3ന്‌

By Manu

ദില്ലി: ചരിത്രത്തിലാദ്യമായി ഫിഫ ലോകകപ്പില്‍ കളത്തിലിറങ്ങിയ ഇന്ത്യക്കു തോല്‍വിയോടെ തുടക്കം. അണ്ടര്‍ 17 ലോകകപ്പിലെ തങ്ങളുടെ ആദ്യ കളിയില്‍ അമേരിക്കയോട്‌ 0-3നാണ്‌ ഇന്ത്യ പരാജയം സമ്മതിച്ചത്‌. ദില്ലിയിലെ ജവഹര്‍ ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന അത്യധികം ആവേശകരമായ മല്‍സരത്തില്‍ ജോഷ്വാ സെര്‍ജന്റും ക്രിസ്‌ ഡര്‍ക്കിനും ആന്‍ഡ്രു കാര്‍ലെറ്റോണുമാണ്‌ അമേരിക്കയ്‌ക്കായി സ്‌കോര്‍ ചെയ്‌തത്‌. മറ്റൊരു മത്സരത്തില്‍ മാലിയെപരാഗ്വേ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പിച്ചു

Fifa World Cup

30 -ാം മിനിറ്റില്‍ ക്യാപ്‌റ്റന്‍ ജോഷ്വാ സെര്‍ജന്റിന്റെ വകയായിരുന്നുഅമേരിക്കയുടെ ആദ്യഗോള്‍. സെര്‍ജന്റിനെ ഇന്ത്യന്‍ താരം ജിതേന്ദ്ര സിങ്‌ ഫൗള്‍ ചെയ്‌തതാണ്‌ അമേരിക്കയ്‌ക്ക്‌ പെനല്‍റ്റി നേടിക്കൊടുത്തത്‌. എന്നാല്‍ പെനല്‍റ്റി ലഭിക്കാന്‍ മാത്രം ഗൗരവമായുള്ള ഫൗളായിരുന്നില്ല അതെന്ന്‌ റീപ്ലേകള്‍ തുറന്നുകാട്ടി. സെര്‍ജന്റിന്റെ മനോഹരമായ പെനല്‍റ്റി ഇന്ത്യന്‍ ഗോളി ധീരജിന്‌ ഒരവസരവും നല്‍കാതെയാണ്‌ വലയില്‍ കയറിയത്‌.

Fifa India-Us

51ാം മിനിറ്റില്‍ ഇന്ത്യയുടെ തിരിച്ചുവരവ്‌ സാധ്യതകള്‍ തല്ലിക്കെടുത്തിായാണ്‌ ഡര്‍ക്കിനിലൂടെ അമേരിക്ക രണ്ടാം ഗോളും നേടിയത്‌. അമേരിക്കയ്‌ക്ക്‌ അനുകൂലമായി ലഭിച്ച പെനല്‍റ്റി ക്ലിയര്‍ ചെയ്യുന്നതില്‍ ഇന്ത്യക്കു വന്ന വീഴ്‌ചയാണ്‌ ഗോളില്‍ കലാശിച്ചത്‌. ബോക്‌സിന്‌ അരികില്‍ വച്ചു പന്ത്‌ ലഭിച്ച ഡര്‍ക്കിന്‍ മനോഹരമായ ഇടംകാല്‍ ഷോട്ടിലൂടെ വലകുലുക്കുകയായിരുന്നു.

മല്‍സരത്തിനു മുമ്പ്‌ പറഞ്ഞതു പോലെ പ്രതിരോധത്തിനു പ്രാധാന്യം നല്‍കിയുള്ള ശൈലിയാണ്‌ ഇന്ത്യ പിന്തുടര്‍ന്നത്‌. അവസരം ലഭിക്കുമ്പോള്‍ കൗണ്ടര്‍ അറ്റാക്കിലൂടെ തിരിച്ചടിക്കുകയെന്നതായിരുന്നു തന്ത്രം. മലയാളി ഡിഫന്റര്‍ കെപി രാഹുലിനെ ഉള്‍പ്പെടുത്തിയാണ്‌ കോച്ച്‌ മാറ്റോസ്‌ ഇന്ത്യന്‍ പ്ലെയിങ്‌ ഇലവനെ പ്രഖ്യാപിച്ചത്‌. ലോകകപ്പില്‍ കളിക്കുന്ന ആദ്യ മലയാളിയെന്ന റെക്കോര്‍ഡും ഇതോടെ തൃശൂരില്‍ നിന്നുള്ള രാഹുല്‍ സ്വന്തം പേരിലാക്കി. തകര്‍പ്പന്‍ പ്രകടനമാണ്‌ രാഹുല്‍ ഇന്ത്യക്കായി കാഴ്‌ചവച്ചത്‌. ഇടതുവിങില്‍ രാഹുല്‍ പാറ പോലെ ഉറച്ചു നിന്നപ്പോള്‍ അമേരിക്കയുടെ മുന്നേറ്റങ്ങളുടെയെല്ലാം മുനയൊടിഞ്ഞു. ആദ്യപകുതിതിയില്‍ നാലിലേറെ തവണയാണ്‌ അമേരിക്കന്‍ ആക്രമണത്തെ രാഹുല്‍ വിഫലമാക്കിയത്‌. ഒന്നാംപകുതിയുടെ അവസാന മിനിറ്റുകളില്‍ ഇന്ത്യ ചില മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും അമേരിക്കന്‍ ഗോളിയെ പരീക്ഷിക്കാനായില്ല.

ആദ്യപകുതിയില്‍ പുലര്‍ത്തിയ മികവ്‌ രണ്ടാം പകുതിയില്‍ ഇന്ത്യക്ക്‌ ആവര്‍ത്തിക്കാനായില്ല. അമേരിക്കയുടെ ഇടതടവില്ലാത്ത ആക്രമണങ്ങള്‍ക്കു മുന്നില്‍ ഇന്ത്യ പലപ്പാഴും പതറി. ഇടയ്‌ക്കു ചില അവസരങ്ങള്‍ ഇന്ത്യക്കു വീണു കിട്ടിയെങ്കിലും മുതലാക്കാനായില്ല. 84ാം മിനിറ്റില്‍ ഇന്ത്യന്‍ വലയിലേക്ക്‌ മൂന്നാം ഗോളും അടിച്ചു കയറ്റി അമേരിക്ക ജയം ആധികാരികമാക്കി. കൗണ്ടര്‍ അറ്റാക്കിനൊടുവില്‍ ആന്‍ഡ്രു കാര്‍ലെറ്റോനാണ്‌ സ്‌കോര്‍ ചെയ്‌തത്‌.

Story first published: Friday, October 6, 2017, 23:07 [IST]
Other articles published on Oct 6, 2017
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X