വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

അണ്ടര്‍ 17 ലോകകപ്പ്; മൂന്നാം ജയവുമായി ബ്രസീല്‍, അങ്കോള നോക്കൗട്ട് റൗണ്ടില്‍

റിയോ ഡി ജനീറോ: ബ്രസീലില്‍ നടന്നുവരുന്ന പതിനെട്ടാമത് ഫിഫ അണ്ടര്‍ 17 ലോകകപ്പില്‍ ബ്രസീല്‍, ഓസ്‌ട്രേലിയ, ഇക്വഡോര്‍, ന്യൂസിലന്‍ഡ് ടീമുകള്‍ക്ക് ജയം. തുടര്‍ച്ചയായ മൂന്നു ജയമാണ് ബ്രസീല്‍ സ്വന്തമാക്കിയത്. നേരത്തെതന്നെ ടീം നോക്കൗട്ട് റൗണ്ടില്‍ സ്ഥാനം ഉറപ്പിച്ചിരുന്നു. ബ്രസീലിനോട് തോറ്റ അങ്കോളയും നോക്കൗട്ട് റൗണ്ടിലെത്തിയിട്ടുണ്ട്. ജയത്തോടെ ഓസ്‌ട്രേലിയ അടുത്ത റൗണ്ടിലേക്കുള്ള സാധ്യത വര്‍ധിപ്പിച്ചു.

ഗ്രൂപ്പ് ഡിയിലെ അവസാന മത്സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു ബ്രസീലിന്റെ വിജയം. മാഗ്നോ(68), ഫോണ്‍സെക്ക ഡി സൗസ(77) എന്നിവര്‍ ബ്രസീലിനുവേണ്ടി സ്‌കോര്‍ ചെയ്തു. അങ്കോളയ്ക്ക് കൂടുതല്‍ ഗോളാക്രമണങ്ങള്‍ നടത്താന്‍ ബ്രസീല്‍ ഇടംനല്‍കിയില്ല. ഇതേ ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ന്യൂസിലന്‍ഡ് 1-0 എന്ന നിലയില്‍ കാനഡയേയും തോല്‍പ്പിച്ചു. ഗ്രൂപ്പില്‍ 9 പോയന്റുമായി ബ്രസീലും 6 പോയന്റുമായി അങ്കോളയും നേരിട്ട് രണ്ടാം റൗണ്ടിലെത്തി. 3 പോയന്റുള്ള ന്യൂസിലന്‍ഡ് മൂന്നാം സ്ഥാനത്താണ്. കാനഡയ്ക്ക ഒരു കളിയിലും തോല്‍വി ഒഴിവാക്കാനായില്ല.

australia

ടോക്യോ ഒളിമ്പിക്‌സ്; ഇന്ത്യന്‍ പുരുഷ വനിതാ ടീമുകള്‍ക്ക് ഉജ്വല ജയം, യോഗ്യതയ്ക്കരികെ ടോക്യോ ഒളിമ്പിക്‌സ്; ഇന്ത്യന്‍ പുരുഷ വനിതാ ടീമുകള്‍ക്ക് ഉജ്വല ജയം, യോഗ്യതയ്ക്കരികെ

ഗ്രൂപ്പ് ബി യിലെ മൂന്നാം മത്സരത്തില്‍ ഹംഗറിയെ 3-2 എന്ന സ്‌കോറിനാണ് ഇക്വഡോര്‍ മറികടന്നത്. ഇതേ ഗ്രൂപ്പില്‍ ഓസ്‌ട്രേലിയ 2-1ന് നൈജീരിയയ്‌ക്കെതിരെ അട്ടിമറി ജയം സ്വന്തമാക്കി. തോറ്റെങ്കിലും 6 പോയന്റുമായി നൈജീരിയ നോക്കൗട്ടിലെത്തിയിട്ടുണ്ട്. 6 പോയന്റുള്ള ഇക്വഡോര്‍ ഗോള്‍ ശരാശരിയില്‍ രണ്ടാം സ്ഥാനത്താണ്. 4 പോയന്റുള്ള ഓസ്‌ട്രേലിയയ്ക്ക് മികച്ച മൂന്നാം സ്ഥാനക്കാരായി അടുത്ത റൗണ്ടിലെത്താനുള്ള അവസരമുണ്ട്.

Story first published: Saturday, November 2, 2019, 10:02 [IST]
Other articles published on Nov 2, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X